ദേവ രാജ വർമ്മയുടെ വണ്ടി ആ വീട്ടിലേക്ക് തിരികെ എത്തിയത് അതിരാവിലെയാണ്….
അയാൾക്കൊപ്പം ചന്ദ്രനും ശങ്കരനും എല്ലാം ഉണ്ടായിരുന്നു…..
ഏറെ ആകുലതയോടെ അവർ വീട്ടിലേക്ക് കയറിച്ചെന്നു….. രാധയും ലക്ഷ്മിയും ശോഭയും എല്ലാം അവരെ കാത്തിരിക്കുക തന്നെയാണ്…..
അവർ മടങ്ങിയെത്തിയതും എല്ലാവരും അവിടേക്ക് ചെന്നു…..
” എന്തായി അച്ഛാ പോയ കാര്യം…..
നിങ്ങളെ വിളിച്ചിട്ടെന്താ ഫോൺ എടുക്കാഞ്ഞേ…..?? “”
ലക്ഷ്മിയമ്മയാണ് അത് ചോദിച്ചത്….
“” ഒന്നുമില്ല മോളെ….
ഫോൺ ഓഫായിപ്പോയി അതാ…..
റോസമ്മ ഉണ്ടോ ഇവിടെ …..?? “”
ദേവരാജൻ ചോദിച്ചു….
“” ഇല്ല….
അവരിന്നലേ രാത്രി പോയതാ…..
8 മണിയൊക്കെ ആവും എത്താൻ….. “”
രാഥയാണ് അത് പറഞ്ഞത്….
“” ഹ്മ്മ്……
ഡാ ചന്ദ്രാ……””
ദേവാ രാജ വർമ്മ തന്റെ മകൻ ചന്ദ്രനെ വിളിച്ചു….
“” എന്താ അച്ഛാ……?? “”
“” നീ ആ ജോസിനോട് കാര്യങ്ങൾ പറാ….
സൂക്ഷിക്കാൻ പറയണം….കുറച്ചു നാൾ വീട്ടിലിരുന്നോട്ടെ….. “”
“” ആഹ്….. “”
അയാൾ സമ്മതം മൂളിക്കൊണ്ട് പുറത്തേക്ക് നടന്നു…. ഇതെല്ലാം കണ്ട് എന്തെന്ന് പോലുമറിയാതെ മിഴിച്ചു നിൽക്കുകയാണ് അവർ മൂന്നും….
“” എന്ത് പറ്റി അച്ഛാ…..
നിങ്ങളെന്താ ഇങ്ങനൊക്കെ പറയണേ….
ഏട്ടാ….. ഏട്ടനെങ്കിലും എന്തേലും പറാ….ആ കുട്ടിക്ക് കുഴപ്പമൊന്നും ഇല്ലല്ലോല്ലേ….””
ലക്ഷ്മിയമ്മ മുത്തശ്ശനെയും ശങ്കര മേനോനെയും മാറി മാറി നോക്കി ചോദിച്ചു….
“” ലക്ഷ്മി…..
അവനു ജീവന് ആപത്തൊന്നും ഇല്ല….
പക്ഷെ……””
ആയാളൊന്ന് പറഞ്ഞു നിർത്തി….
“” പക്ഷെ……?? “”
“” മോളെ….
ഞാൻ പറയാം…..
നിങ്ങളിത് കുറച്ചു ഗൗരവത്തോടെ കാണണം….
അവനെന്തു സംഭവിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്….. “”
മുത്തശ്ശൻ ചോദിച്ചു…..
“” പാമ്പ് കൊത്തി എന്ന് പറഞ്ഞല്ലേ….. “”
ശോഭ പറഞ്ഞു….
“” എന്നാൽ അതല്ല സത്യം…..
അവന്റെ ദേഹത്ത് പാമ്പ് കടിച്ചിട്ടില്ല…..!!””
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഒന്നും മനസിലാവാതെ അവർ മൂന്നും പരസ്പ്പരം നോക്കി…..
“” പിന്നെ……??? “”
“” പാമ്പ് കടിച്ചതല്ല…..
വിഷം ചീറ്റിയതാണ്…. കണ്ണിലേക്കു….. “”
മുത്തശ്ശൻറെ വാക്കുകൾ കേട്ട് അവർ ശരിക്കും ഞെട്ടിപ്പോയി….
“” വിഷം ചീറ്റി എന്നോ…..??? “”
“” അതെ…..
അവന്റെ ദേഹത്തൊരു പോറൽ പോലുമില്ല പാമ്പ് കടിച്ചതിന്റെ…..
പക്ഷെ കണ്ണിലെ കൃഷ്ണമണികളിൽ നീല നിറം പടർന്നിരിക്കുന്നു…..
അവസാനം ആ കുട്ടി പറഞ്ഞാണ് പാമ്പ് അവനെ നോക്കി വിഷം ചീറ്റി എന്ന് ഞങ്ങൾ അറിഞ്ഞത്……””
“” ന്റെ മഹാദേവാ……
എന്നിട്ട് ആ കുട്ടി…..?? “”
ലക്ഷ്മിയമ്മ നെഞ്ചിൽ കൈവച്ചു ചോദിച്ചു….
“” കാഴ്ച പോയി….. “”
തല താഴ്ത്തിയാണ് അദ്ദേഹമത് പറഞ്ഞത്…. ആർക്കും വിശ്വസിക്കുവാൻ പോലുമായില്ല….
“” അച്ഛാ…..
എന്നിട്ട് നിങ്ങൾ വെറുതെ ഇങ് പൊന്നോ….
അവനെ എന്തെങ്കിലും ചെയ്യണ്ടേ….
ഡോക്ടറോട് പറഞ്ഞോ വേണ്ടത് ഏർപ്പാടാക്കാൻ….. “”
ലക്ഷ്മിയമ്മ കരഞ്ഞിരുന്നു…..
അവർക്ക് മുന്നിൽ ദേവ രാജന്റെ ശിരസ്സ് താണു….
“”” അവർക്കൊന്നും ചെയ്യുവാനില്ല മോളെ….
വിഷം കണ്ണിലെ ഞരമ്പുകളിലേക്ക് വരെ ഇറങ്ങിക്കഴിഞ്ഞു….
സാധാരണ വിഷം ചീറ്റുന്ന പാമ്പിനങ്ങൾ കുറവാണ്…. അതും ഈ നാട്ടിൽ അങ്ങനെ ഒന്നിനെ കാണുക എന്നത് അപൂർവ്വത്തിൽ അപൂർവ്വവും….. കണ്ണിൽ ആ വിഷം ആയതും ഇത്ര ആഴത്തിലേക്ക് വരെ അതിന്റെ വിഷം സഞ്ചരിച്ചു കഴിഞ്ഞു….
അപ്പോൾ കൊത്തിയിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്….
ഞങ്ങൾ ചെയ്യാൻ ഉള്ളത് പരമാവധി ചെയ്തതാണ്…..
പക്ഷെ…
ഈശ്വരൻ കനിഞ്ഞില്ല…..
അവന്റെ….
അവന്റെ കാഴ്ച പോയി മോളെ….. “”
മുത്തശ്ശൻറെ തുറന്നുപറച്ചിൽ അവരെ ഏറെ വേദനിപ്പിച്ചിരുന്നു….
എന്ത് ചെയ്യണമെന്ന് അറിയാതെ ലക്ഷ്മിയമ്മ അവിടെ തളർന്നിരുന്നുപോയി….
“” കാശുകൊണ്ട് നേടാൻ പറ്റാത്തത് പലതുണ്ട് ഈ ഭൂമിയിൽ….
ഇന്ന് അവന്റെ കാഴ്ചയും അതിനൊരു ഭാഗമായി…
ഒന്നും കാണുവാനും കേൾക്കുവാനും എനിക്ക് വയ്യാതായി മക്കളെ….
ഈ കുടുംബത്തിന് മുകളിൽ ഒരു വലിയ കാർമേഘം വന്ന് മൂടപ്പെട്ടു കഴിഞ്ഞിരിക്കുന്നു….
നാം ആരും പ്രതീക്ഷിക്കാത്ത അശുഭ കാര്യങ്ങൾ ഇനിയും നടന്നേക്കാം….
കലികാലമാണ്…..
അതിനൊരു സൂചന മാത്രമാണിത്….””
“” ഇ…. ഇതിനൊരു പ്രതിവിധി ഇല്ലേ അച്ഛാ…..
ഇനിയും എത്ര പരീക്ഷണം നമ്മൾ നേരിടണം….. “”
ലക്ഷ്മിയമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു…..
“” എന്തൊക്കെ വന്നാലും നേരിടുക തന്നെ വേണം…..
കാരണം ഈ കുടുംബത്തിൽ ഒളിഞ്ഞിരിക്കുന്ന ആ നികൂടതയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്….
ഞാൻ എന്തായാലും ഇന്നത്തോടെ കളരി വിദ്യ അഭ്യസിപ്പിക്കുന്നത് നിർത്തുകയാണ്….
ഒരു ഗുരുവിനു തന്റെ ഓരോ ശിഷ്യനും സ്വന്തം പുത്രന് സമമാണ്….
ഇനി ആർക്കും അവന്റെ അവസ്ഥ വരരുത്…നമ്മിൽ തുടങ്ങുന്നത് നമ്മിൽ അവസാനിക്കട്ടെ….. “”
ദേവാ രാജ വർമ്മ അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…
എല്ലാം കേട്ട് മനം നൊന്ത് അവർ അവിടെ ഇരുന്നു…..
“” ശോഭേ……””
ശങ്കര മേനോൻ തന്റെ ഭാര്യയെ വിളിച്ചു….
“” പറ ഏട്ടാ….. “”
“” കുറച്ചു നാളത്തേക്ക് റോസമ്മയോട് പണിക്ക് വരണ്ടാ എന്ന് പറഞ്ഞേക്കു….
ശമ്പളം മുടങ്ങില്ല എന്ന് കൂടെ അറിയിച്ചേക്കു….
പിന്നെ ആ പാമ്പിനെ തേടാൻ ഫോറെസ്റ്റിൽ നിന്നും കുറച്ചാളുകൾ ഇന്ന് വരും…..
അവർ പോകും വരെ ആരും അധികം പുറത്തേക്ക് പോകരുത്… വീടും അടച്ചിട്ടോ…””
അയാളുടെ നിർദ്ദേശങ്ങൾ എല്ലാം അനുസരിച്ച പോലെ അവർ തലയാട്ടി….
” പിന്നെ…..
പിള്ളേർ ഒന്നും ഈ കാര്യം തല്ക്കാലം അറിയരുത്….. ”
“” ഏട്ടാ….
അവരെ അറിയിക്കാതെ എങ്ങനാ…. “”
ശോഭ ചോദിച്ചു….
” അറിയിച്ചിട്ട് എന്താണ് പ്രയോജനം ശോഭേ….
കഴിയാവതും എല്ലാം അറിയും വരെ എങ്കിലും എന്റെ മക്കള് സന്തോഷത്തോടെ ജീവിക്കട്ടെ…..
കർമ്മങ്ങൾ അനുഷ്ടിക്കാൻ അവർ പ്രാപ്തർ ആവുന്നതെ ഉള്ളു…. ഇപ്പോൾ തന്നെ ഇതൊന്നും അവർ ചുമക്കെണ്ടതില്ല…. “”
ശങ്കര മേനോൻ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി……
☠️☠️☠️☠️☠️☠️☠️☠️☠️☠️
ദിന പൂജാവിധികൾ അവസാനിച്ചു….
രുദ്രനും നീലകണ്ഠനും വീണ്ടുമാ ശിവലിഗത്തിന് സമീപമുള്ള പീഡത്തിൽ ഉപവിഷ്ടരായി….
“” തയ്യാറാണോ രുദ്രാ…..? “”
“” ഓരോ നിമിഷവും ഞാൻ തയ്യാറാണ് ആശാനേ…..
അറിവ് പകർന്നു നൽകു….. “”
ഒരു ഗുരുവിനു നൽകുന്ന ബഹുമാനത്തോടെ രുദ്രൻ അയാൾക്ക് മുന്നേ കൈ കൂപ്പി…..
“” ദിനം മൂന്ന്…..
പാഠം…. “”
അയാൾ ഒരു നിമിഷം പറഞ്ഞു നിർത്തി…. രുദ്രൻ നീലകണ്ഠൻ ശ്രവിക്കുവാൻ കാതോർത്ത് ഇരുന്നു…. ഗംഭീര്യം ഉണർന്നുന്ന ശബ്ദത്തോട് കൂടെ അയാൾ പറഞ്ഞു……
“” സംഹാരം……. “”
ആ വാക്ക് കേട്ടതും അവന്റെ ദേഹം കോരി തരിച്ചുപോയി….
“” സംഹാരം…..
അഥവാ സർവ്വ നാശം…..
സംഹാരം എന്ന വാക്ക് ശ്രവിക്കുമ്പോൾ നിനക്കോർമ്മ വരിക സാക്ഷാൽ മഹാദേവനെ തന്നെ ആയിരിക്കും….
ശരിയാണ്…..
മഹാദേവൻ ദേവഗണത്തിലെ സംഹാര മൂർത്തിയാണ്….
ശിവന്റെ കോപം എന്നത് സർവ്വ നാശത്തിന് സമമാവുന്നു…..
ശരിക്കും ആരാണ് ശിവം….
എന്താണ് ശിവം…..
ഉലകിലെ മുന്നൂറ്റി മുക്കോടി ദൈവങ്ങൾ വസിക്കുന്നത് വെവ്വേറെ ലോകങ്ങളിൽ ആണ്….
എന്നാൽ ജടാധാരിയും സ്മശാനവാസിയുമായ ശിവന്റെ ഉറവിടം ഭൂമിയാണ്…..
മഞ്ഞു മലകളാൽ ചുറ്റപ്പെട്ട ഹിമാലയ പർവധനിരകളിലെ കൈലാസ നാഥൻ…
അവൻ സൃഷ്ട്ടിയിലെ ആദ്യ പ്രതിരൂപമെന്ന് കരുതപ്പെടുന്നു…. ശിവൻ അനന്തമാണ്….
നാശമില്ലാത്തവൻ ആണ്….
സർവ്വ ദേവനും അതിപനാണ്…..
ഇതെല്ലാം ചരിത്ര താളുകളിൽ നീ അറിഞ്ഞ കാര്യങ്ങൾ തന്നെയാകും…. അല്ലെ രുദ്രാ…..?? “”
നീലകണ്ഠൻ ഒരു നിമിഷം പറഞ്ഞു നിർത്തി….
“” അതെ ആശാനേ……””
” എങ്കിൽ ഞാനൊരു സംശയം നിന്നോട് ചോദിച്ചുകൊള്ളട്ടെ…..?? “”
“” ചോദിക്കു….. “‘
” നീ ദൈവത്തെ വിശ്വസിക്കുന്നുവോ…..??””
“” വിശ്വസിക്കുന്നു……””
“” വളരെ ഉചിതമായ കാര്യം……
എങ്കിൽ എന്റെ അടുത്ത ചോദ്യം…..
രക്ഷസ്സ ശക്തിയിൽ വിശ്വാസം ഉണ്ടോ…
ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ…..
ചെകുത്താൻ…..?? “”
രുദ്രൻ അയാളെ ഒരു നിമിഷം നോക്കി…..
“” വിശ്വാസം ഉണ്ട് ആശാനേ…. “”
“” കാരണം കൂടെ വ്യക്തമാക്കു രുദ്രാ…..
എന്തുകൊണ്ട് നീയത് വിശ്വസിക്കുന്നു…. “”
നീലകണ്ഠൻ ചോദിച്ചു…..
“” എന്നാൽ തന്നെ…..
ഞാനെന്ന ജന്മത്തെക്കാൾ വലിയ തെളിവ് ഇതിനായി ആവശ്യമുണ്ടോ ആശാനേ….. “”
രുദ്രനത് ചോദിച്ചപ്പോൾ നീലകണ്ഠൻ ഉദ്ദേശിച്ച ഉത്തരം ലഭിച്ച ആനന്ദത്തിൽ പതിയെ ചിരിച്ചു…..
“” ശരി…..
എങ്കിൽ ഒന്ന് കൂടെ ചിന്തിച്ചു നോക്കു രുദ്രാ….
ശിവമെന്ന ഒരു ദൈവീക ശക്തി എല്ലാ ശക്തികൾക്കും മുന്നേ രൂപം കൊണ്ടെന്ന് നീ വിശ്വസിക്കുന്നു…..
അത് പോലെ….
അതെ സമയം പരമശിവന് സമാനമായൊരു അസുര ശക്തി നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ…….???? “”
നീലകണ്ഠന്റെ ചോദ്യം അവനെയേറെ ചിന്തിപ്പിച്ചു തുടങ്ങിയിരുന്നു…. അവൻ നീലകണ്ഠനേ ഒരു നിമിഷം ഉറ്റു നോക്കി….
“” ഇല്ല ആശാനേ…..
അതിനൊരു സാധ്യത ഞാൻ കാണുന്നില്ല….
കാരണം അസുരന്മാർ ജീവൻകൊണ്ടത് ഭൂമിയെല്ലാം ഉണ്ടായതിനു ശേഷമല്ലേ ആശാനേ……???
അത് കേട്ടപ്പോൾ നീലകണ്ഠൻ പതിയെ ഒന്ന് ചിരിച്ചു….
“” എന്നാര് പറഞ്ഞു…..
ദൈവവും ശക്തിയും പുരാണങ്ങളും എല്ലാം നമ്മുടെ പൂർവികർ നമുക്ക് പറഞ്ഞു തന്നെ കൊറേ കഥകൾ മാത്രമാണ്…..
കഥകളിൽ സത്യവും അസത്യവും ഉണ്ടാകാം….
ഒരു നല്ല വശത്തിന് ഉറപ്പായും ഒരു ദോഷ വശവും കാണും…. ഉദാഹരണം നിന്നെ തന്നെ പറയാം….
നീ ദേവനും അസുരനും സമനാണ്…..
അത് പോലെ എന്തുകൊണ്ട് മഹാദേവനെ പോലെ മറ്റൊരു അസുര ശക്തി ഉണ്ടായിക്കൂടാ….
കഥകളിൽ നീ കേട്ട കീജകനും മഹിഷാസ്സുരനെയും പോലുള്ളവർ അല്ല….
മരണമില്ലാത്ത അനന്ത ശക്തി….. “””
അദ്ദേഹത്തിന്റെ വാക്കുകളിൽ അവൻ കാതോർത്ത് ഇരുന്നു….
“” അറിയില്ല ആശാനേ……””
“” ഹ്മ്മ്…….
ശരി….. ആ വിഷയം നിന്റെ മനസ്സിൽ ഉണ്ടായാൽ മാത്രം മതി……””
നീലകണ്ഠൻ അത് പറഞ്ഞ ശേഷം അവിടെയുള്ള തന്റെ ഡമരു കയ്യിലെക്കെടുത്തു…..
“” ജനനം…..
ജനനം എന്നത് ഏറെ സങ്കീർന്നത നിറഞ്ഞ ഒന്നാണ്….. ഒരു ലോകം അതിന്റെ ജനനം കുറിക്കുന്നത് കോടാനുകോടി വർഷങ്ങൾ സമയമെടുത്താണ്……
ആ കാലയളവിൽ അവക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു….. മനുഷ്യനെ പോലെ തന്നെ….
ഓരോ മനുഷ്യനും ലക്ഷക്കണക്കിന് ഭീജാണുക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരുവനാണ്….. അവനൊരു അണുവായി…..
ഒരു ജീവനായി ഒരു പൈതലായി ഭൂമിയിൽ ജന്മം കൊള്ളുന്നു….. അതിനു ശേഷമുള്ള അവന്റെ ഓരോ വളർച്ചക്കും കാലത്തിന്റെ താമസം ഉണ്ട്…..
പക്ഷെ സംഹാരം…..
അവക്ക് നിമിഷങ്ങൾ മാത്രം മതി….
ഉരുവാക്കുവാൻ ഉള്ള താമസം നശിപ്പിക്കുവാൻ ആവശ്യമില്ല…..
അത് മനുഷ്യനായാലും സൃഷ്ട്ടി ആയാലും….
നീ ഇത് കണ്ടില്ലേ രുദ്രാ…..
എന്റെ കയ്യിലുള്ള ഈ കുഞ്ഞ് ഡമരു കൊണ്ട് പോലും സംഹാരം സാധ്യമാണ്….. “”
നീലകണ്ഠൻ പറഞ്ഞു….
” അതെങ്ങിനെ ആശാനേ…..
ഇത് വച്ചെല്ലാം……””
രുദ്രൻ മനസിലാവാതെ ചോദിച്ചു…..
“” ശബ്ദം ശാസ്ത്രം……
ശബ്ദം എന്നത് പ്രകൃതിയിൽ വളരെ ശക്തിയേറിയ ഒന്നാണ്……
നമുക്കൊന്നും ചിന്തിക്കുവാൻ പോലും സാധിക്കാത്ത അത്ര ശക്തിയുണ്ട് അതിനു….
ശബ്ദത്താൽ ശാന്തിയും ചെയ്തത്യവും ഉരുവാക്കുവാനും സാധിക്കും ദുഷ്ട്ടത ചുറ്റിനും നിറക്കുവാനും കഴിയും…..
ഉദാഹരണം എന്റെ കയ്യിൽ ഇരിക്കുന്ന ഈ ഡമരു തന്നെയാണ്…
സംഹാര മൂർത്തിയായ മഹാദേവന്റെ ഇഷ്ട്ട വാദ്യോപകരണം…..
മിടിപ്പുകൾ കൃത്യമായ വാദ്യത്തിൽ കലാശിക്കാതെ സംഹാര ശബ്ദം ധ്വനികൾ പുറപ്പെടുവിച്ചാൽ…..
ലോകം ഇരുണ്ടതായി മാറും…..
പ്രകൃതി വന്യമാവും…. അവന്റെ മനസ്സ് പോലെ…. പിന്നീടെല്ലാം ആ സംഹാരകന്റെ കയ്യിലാണ്….. “”
നീലകണ്ഠൻ പറഞ്ഞു……
“” എനിക്ക് മനസ്സിലായി ആശാനേ….. “”
“” അതെ…..
നീ എല്ലാം മനസ്സിലാക്കേണം…..
സംഹാരം ശിവനെന്ന പോലെ നിന്നിലും ഒരു അംശമായി രൂപംകൊണ്ടതാണ്…. അത് ശരിയായ മാർഗത്തിൽ പ്രായോഗികമാക്കിയില്ലെങ്കിൽ…..
ഈ സൃഷ്ട്ടി തന്നെ ഇല്ലാതെ ആയേക്കാം….
അത് മനസ്സിൽ വച്ചുകൊൾക…..
ഇന്നത്തെ പാഠം ഇത്രമാത്രമാണ്…..
ബാക്കി നാളെ….. “”
നീലകണ്ഠൻ അത് പറഞ്ഞ ശേഷം പതിയെ എഴുന്നേറ്റു…..
കൂടെ രുദ്രനും….. അവർ വീണ്ടും യാത്ര തുടർന്നു…..
☠️☠️☠️☠️☠️
തുടരും
?
ഇവിടെ എന്താ നടക്കുന്നെ എന്ന് ഒരു പിടുത്തവും ഇല്ല! എല്ലാവരും ഒരുവാക്കുപോലും പറയണ്ട് പോകുന്നു. കാത്തിരുന്ന കഥകൾക്ക് ഒരുമറുപടിയും ഇല്ല! ഒന്നും മനസിലാകുന്നില്ല. നല്ല വായനക്കാരുള്ള കഥകൾ എന്തുകൊണ്ടാണ് ഇങ്ങിനെ നിറുത്തി പോകുന്നതെന്ന് അറിയുന്നില്ല.
എന്നും പലരുടെയും എഴുത്തുകൾ കാണാൻ വന്നു നോക്കും ?.
ഇനിയെങ്കിലും എഴുത്തുകാർ ഒന്ന് മറുപടി തരണേ എന്തുകൊണ്ടാണ് വൈകുന്നേ എന്ന് പ്ലീസ് ??
Hai chetta njan oru pad stories novels vayichittund but I like it vegam inte bakhi koodi ezhuthanne ithu super story anu
ഇതിനി വരില്ലേ..? ?
ഇതിനി വരില്ല
Bro…..inim ingane pratheekshich irikano.?
എത്ര മാസമായി കാത്തിരിക്കുന്നു
ഇരു അപ്ഡേറ്റ് തന്നുടെ
Bro
10 months kazhinju eniyengilum or update tharuoo
Ah 10 maasam aayalle .Idayku idayku aparajithanum devasuranum adhithyahridayathinum kayari nokum
Update
Hollo waiting for the remaining parts please post
Bro
Ithinte update tharaamo
ബാക്കി വേറെ സൈറ്റിൽ ഒണ്ട്
Bro
Oru update tharaaamo
എന്താണ് bro ഇങ്ങിനെ പറ്റിക്കുന്നെ എത്ര കാലം ആയി ?
ഇന്ന് ശിവരാത്രി…. പ്രതീക്ഷിക്കുന്നു ദേവാസുരനേയും അപരാജിതനെയും…. ???
Update valom kituo
Oru paadu pradhikshayode kathirikunnu❤️❤️
Bro ee kadhaku veendi ethra month ayee wait cheyyanu oru update tharo ..athraku eshttayathu kondaa
Please update next part,eagerly waiting for such a long time