⚔️ദേവാസുരൻ⚒️ s2 ep 22[dєmσn kíng -Dk] 1020

“” ഹാ….
വന്നത് തന്നെ…..
ഈ പെണ്ണ് വീട് വിട്ട് എങ്ങും പോരില്ല എന്റെ അമ്മേ….. ഇവളെ കാണാൻ നിങ്ങള് കൊറേ മലേം കുന്നും ഒക്കെ കേറി വരേണ്ടി വരും…..'””

രുദ്രൻ പറഞ്ഞു….

‘”” ഹാ…. ഒരുദിവസം നീ തന്നെ എന്നെ കൊണ്ടുപോ…..'””

” ഹാ മാമാ…. മുത്ത്സ്സിനെ കൊണ്ടുവരനെ….. “”

ശിവയും പറഞ്ഞു….

“” ഓ….. ഉത്തരവ് പോലെ…..
അമ്മേ….
ഞാനെന്നാൽ പിന്നെ വിളിച്ചുകൊള്ളാം….
ഇങ്ങോട്ട് വിളിച്ചാൽ കിട്ടണമെന്നില്ല….
സമയമാവുമ്പോൾ ഞാനവിടെ കാണും…. “”

“” ഹ്മ്മ്…..
പാർവതിയെ കാണാൻ പോണേ മോനെ….
പാവമാ അത്….. “”

“” ഞാൻ പോകാം എന്ന് പറഞ്ഞല്ലോ….. “”

അവന്റെ ശബ്ദം അല്പം ഉയർന്നു….

“” ഞാൻ പറഞ്ഞെന്നെ ഉള്ളു….
മോനെന്നാ വച്ചോ…..
ശിവമോളെ എന്റെ മോനെ നോക്കിക്കോണേ….. “”

ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞു….

“” ആ മുത്ത്സ്സി….
തങ്കകുടം പോലെ നോക്കാ ട്ടോ….. “”

അവൾ പറഞ്ഞു….. ഒരു ചെറു പുഞ്ചിരിയോടെ രുദ്രൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ വച്ചു…..

ശേഷം തന്റെ മടിയിൽ ഇരിക്കുന്ന ശിവയുടെ കവിളിൽ ഒരു മുത്തം കൊടുത്തു…..

‘” മാ…. മാ….. “”

“” എന്താടി പൊന്നാ……””

“” ആരാ മാമാ ഈ പാവ്വതി….. “”

അവളുടെ ചോദ്യം കേട്ടപ്പോ രുദ്രൻ എന്ത് പറയണമെന്ന് അറിയാതെ നിശബ്ദനായി നിന്നുപോയി….. ശിവ അവന്റെ തടിയിൽ പിടിച്ചു വലിച്ചു….

“” പര മാമാ….. ആരാ പാവ്വതി……”

“” അതൊരു ആളാ…..
അത്രേ ഉള്ളു….. “”

രുദ്രൻ പറഞ്ഞു…..

“” അവരെ എന്തിനാ മാമ കാണാൻ പോണേ….. “”

ശിവ നിഷ്‌ക്കളങ്കതയോടെ ചോദിച്ചപ്പോൾ രുദ്രൻ വീണ്ടും വെട്ടിലായിപ്പോയി….. ഈ സമയം കുട്ടികൾ എല്ലാം രുദ്രനും ശിവയും ഇരിക്കുന്നതിന്റെ അടുത്ത് വന്നിരുന്നു….

“” ആ മതി മതി ചട്ടമ്പിക്കാരി കളിച്ചത്….
ദേ ഏട്ടന്മാരുടെ കൂടെ പോയി ഊഞ്ഞാൽ ആടിക്കെ.….””

രുദ്രൻ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു….. എന്നാൽ ആ കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുന്നതിൽ അവൻ പരാജയപ്പെട്ടിരുന്നു…..

ശിവ സങ്കടത്തോടെ മുഖം തിരിച്ചത് കണ്ടപ്പോൾ അവനാകെ എന്തോ പോലെ ആയി….

“” എന്ത് പറ്റി മാമാ…..
ഇവളെന്തിനാ മുഖം വീർപ്പിച്ചു ഇരിക്കണേ…. “”

കൂട്ടത്തിലെ തലമൂത്തവനായ അയ്യപ്പൻ അവനെ നോക്കി ചോദിച്ചു…..

“” ഹേയ്…..
അതൊന്നുമില്ലടാ….. ഞാനും ശിവ മോളും ചുമ്മാ കളിച്ചതാ…. അല്ലേടി…. “”

രുദ്രൻ അത് പറഞ്ഞവനെ തൊട്ടതും ആ കുഞ്ഞു അവന്റെ കൈ തട്ടി മാറ്റി…..
കുഞ്ഞിന്റെ പിണക്കം പോലും അവനിൽ വല്ലാത്ത നോവ് സൃഷ്ട്ടിച്ചു…. രുദ്രൻ പതിയെ ശിവയുടെ കവിൾ പിടിച്ച് തനിക്ക് നേരെ തിരിച്ചു…. മനോഹരമായ ആ കൃഷ്ണമണികളിൽ കണ്ണുനീർ നിറഞ്ഞതവൻ കണ്ടു….

“” ഹേയ്…..
ശിവ മോളെ….. നിനക്കിപ്പോ എന്താ വേണ്ടേ…. ആരാണ് പാർവതി എന്ന് അറിയണം…. അത്രയല്ലേ ഉള്ളു….. “”

രുദ്രൻ ചോദിച്ചപ്പോൾ ശിവ ചുണ്ട് കൂർപ്പിച്ചു നിന്നു.…

“” ദേ ഇങ്ങനെ നിന്നാ ഞാൻ പറയില്ല കേട്ടോ….
മാമന്റെ പൊന്നല്ലേ….
ഒന്ന് ചിരിച്ചേ…. എന്നാ പറയാ….. “”

രുദ്രൻ കുറുമ്പോടെ അത് പറഞ്ഞത് അവൾ ചിരിച്ചിരുന്നു….. അവസരം കാത്ത് നിന്ന പോലെ…..

“” എടി കള്ളി…..
അപ്പൊ അടവാണല്ലേ…..?? “”

രുദ്രൻ ചോദിച്ചു…..

“” എന്റെ മാമ എന്തോ കാര്യസാധ്യം ഉണ്ട്…..
അതാ അവളിങ്ങനെ ഇരിക്കണേ….. “”

വേലു വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു….

“” നാൻ ചിച്ചല്ലോ…..
ഇനി പഞ്ഞോ…..കേക്കട്ടെ….. “”

ശിവ കുഞ്ഞി പല്ലിളിച്ചു കുറുമ്പോടെ പറഞ്ഞു…..

“” അതുണ്ടല്ലോ…
പാർവതി എന്ന് വച്ചാ……
എ…. എന്റെ…..
ഞ…ഞാൻ…..
ഞാൻ താലി കെട്ടിയ പെണ്ണാ……””

പറയാൻ ഒട്ടും ഇഷ്ട്ടമല്ലെങ്കിലും രുദ്രൻ പറഞ്ഞു…. അത് കേട്ടതും ശിവയുടെ മുഖം പൂർണ്ണ പ്രകാശത്തോടെ തെളിഞ്ഞു….

“” മാമ മംഗലം കയ്ച്ച പെണ്ണാ…….?? “”

ശിവ ആവേശത്തോടെ ചോദിച്ചു…..

“” ആഹ്….. “”

” ചത്യം…..?? “”

“” ആഹ് സത്യം…..
പിണക്കം മാറിയില്ലേ….
വാ പോവാ….. “”

രുദ്രൻ പറഞ്ഞു…..

“”” പോവല്ലേ മാമാ…..
നിക്ക് ആ ഏച്ചിയെ കാണിച്ച് താ….. “”

ശിവയുടെ അടുത്ത വാശി കൂടെ കേട്ടപ്പോ രുദ്രനാകേ പെട്ടുപോയി…. ഒന്ന് നോക്കാൻ പോലും താല്പര്യമില്ലാത്ത ആളുടെ ഫോട്ടോ എവിടുന്ന് കാണിക്കാൻ ആണ്…..

“” ആഹ് മാമാ….. എനിക്കും കാണണം….
മാമന്റെ മംഗല ചിത്രം…..
കാണിക്ക് മാമാ….
കാണിക്ക്….. “”

അവൾക്കൊപ്പം ബാക്കി 3 പിള്ളേരും വാശി പിടിച്ചു…. ഇതിനിടയിൽ രുദ്രൻ കുഴങ്ങി ഇരുന്നുപോയി…..

“”  എടാ പിള്ളേരെ…..
എന്റെൽ അതൊന്നുമില്ലടാ….
സത്യമാ….. “”

രുദ്രൻ നിവർത്തികെട്ട് പറഞ്ഞു….

“” കള്ളം പറയല്ലേ മാമാ…. കാണിക്ക് മാമാ…..
ഞങ്ങള് കൊതിച്ചിട്ട് അല്ലെ….. “”

അവർ വീണ്ടും വാശി പിടിച്ചു….
വേറെ നിവർത്തി ഇല്ലാതെ രുദ്രൻ തന്റെ ഫോൺ എടുത്തു….

വാട്സാപ്പിൽ സേർച്ച്‌ ബാറിൽ പാർവതി എന്ന് സേർച്ച്‌ ചെയ്തു അവൻ…. മുമ്പെങ്ങോ കേറ്റിവച്ച അവളുടെ നമ്പർ….. അത് നിലവിൽ ഉണ്ടോ എന്ന് പോലുമവന് അറിഞ്ഞൂടാ…..അവളുടെ ഡിപിയിൽ കാണുന്ന ഫോട്ടോ എങ്കിലും കാണിക്കാം എന്ന് കരുതി രുദ്രൻ….….

അവസാനം അവളുടെ ഫ്രൊഫൈൽ അവനു മുന്നിൽ തെളിഞ്ഞു വന്നു…. രുദ്രൻ അത് ഓപ്പൻ ആക്കി ഫോട്ടോ എടുക്കാൻ ഒരുങ്ങിയതും പാർവതിയുടെ വാട്സ്ആപ് ബയോ അവന്റെ കണ്ണിൽ പെട്ടു….

“” നിന്റെ മാത്രം ഞാൻ…. “”

അതിലേക്ക് ഒരു നിമിഷം നോക്കിയിരുന്ന ശേഷം രുദ്രൻ അവളുടെ dp ഓപ്പൺ ചെയ്തു…. പ്രൊഫൈൽ കണ്ട രുദ്രന്റെ കണ്ണുകൾ വിടർന്നു….
തന്റെയും അവളുടെയും വിവാഹ ചിത്രം….
അവനൊരിക്കലും ആ ചിത്രം അവിടെ പ്രധീക്ഷിച്ചതല്ല….

അവരുടെ ഫോട്ടോ കണ്ടപ്പോൾ പിള്ളേർ എല്ലാം ആവേശത്തിൽ ആയിരുന്നു…..

“” ഹായ്….. എന്ത് ചന്ത……
മാമാ….. സൂപ്പർ……””

അയ്യപ്പൻ പറഞ്ഞു….

“”” മാമാ….
ഏച്ചി ചുഡ്രിയാ….. ഇച് ഇഷ്ട്ടായി…..'”

ശിവ ആ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു….. രുദ്രൻ ഒന്നും മിണ്ടിയില്ല….

” മാമാ….
ഈ ചേച്ചിയെ വിളിക്കാവോ…..?? “”

ശിവ അതികൂടെ ചോദിച്ചപ്പോൾ കാര്യങ്ങൾ ആകെ കുഴയുകയാണെന്ന് അവനു മനസ്സിലായി…. രുദ്രൻ വേഗം ഫോൺ വാങ്ങി ഓഫാക്കി പോക്കറ്റിൽ ഇട്ടു…..

“” മതി വിളിച്ചതൊക്കെ…. നേരം കൊറേ ആയി….
പോണ്ടേ നമുക്ക്….. “”

“” മാമാ…..
അപ്പൊ ചേച്ചിയോ…..?? “”

ശങ്കരൻ ചോദിച്ചു…..

“” എടാ കുഞ്ഞാ ഫോണിൽ റേഞ്ച് ഇല്ലടാ….
വിളിച്ചാലും കിട്ടില്ല…. “”

രുദ്രൻ പറഞ്ഞു…..

“” അപ്പൊ മുത്തശ്ശി വിളിച്ചതോ….. “”

ശിവ നിഷ്‌ക്കളങ്കതയോടെ ചോദിച്ചു…..

“” മുത്തശ്ശിടെ വേറെ ഫോണല്ലേ….
അതാ കിട്ടിയേ….
ചേച്ചിടെ വല്യ ഫോണാ…..
അപ്പൊ വല്യ റേഞ്ച് വേണം കുഞ്ഞാ….. ”

രുദ്രൻ പറഞ്ഞു…..

“” ആണോ….
എന്നാ പിന്നെ വിളിച്ചരോ…””

ശിവ ചോദിച്ചു…..

“” ആഹ്…..
വിളിച്ചേരാ…. നമുക്ക് പോണ്ടേ….. “”

രുദ്രൻ ചോദിച്ചു…. അവരെല്ലാം കുടിലിലേക്ക് മടങ്ങി പോയി…..

?????????

ഫോൺ വച്ച ലക്ഷ്മിയമ്മ സന്തോഷത്തോടെ കണ്ണുകൾ തുടച്ചു…. മനസ്സെല്ലാം വല്ലാതെ തെളിഞ്ഞ പോലെ….

“” ആരാ ഏട്ടത്തി….
അച്ഛനാണോ….. “”

അവിടേക്ക് വന്ന രാധയാണ് അത് ചോദിച്ചത്……

“” അല്ലടി….രുദ്രനാ…..””

ലക്ഷ്മിയമ്മ ആനന്ദത്തോടെ പറഞ്ഞു….

“” രുദ്രനോ…..
ഇത് പതിവില്ലാത്ത കാര്യം ആണല്ലോ….
എന്തെങ്കിലും വിശേഷിച്ചുണ്ടോ….. “”

“” അതൊന്നുമില്ല…..
വെറുതെ വിളിച്ചതാ….
പക്ഷെ ന്റെ രാധേ….. “”

” എന്താ ഏട്ടത്തി……”

“” ഞാൻ കേട്ടടി…..
ന്റെ കുഞ്ഞിന്റെ ആ പഴയ ശബ്ദം….
അവൻ സ്നേഹത്തോടെ അമ്മേ എന്ന് വിളിക്കുന്ന ശബ്ദം ഞാൻ കേട്ടു….. അവനു എന്തൊക്കെയോ മാറ്റം ഉണ്ട്….. “”

ലക്ഷ്മിയമ്മ പറഞ്ഞു….

“” എന്താ ഏട്ടത്തി പറയണേ….
സത്യമാണോ….. “”

“” ആന്നെ…..
അവനിപ്പോ കൊറേ ദൂരെയാ…..
പക്ഷെ ഈശ്വരൻ നിശ്ചയിച്ച ഇടത്താണ് അവനുള്ളതെന്ന് എന്റെ മനസ്സ് പറയുന്നു….
അവന്റെ എല്ലാ പ്രയാസങ്ങളും അവസാനിപ്പിക്കണെ മഹാദേവാ…. “”

“” അതൊക്കെ ശരിയാവും ഏടത്തി….
അല്ല….
ഇന്ന് ഇവിടെ നടന്നത് വല്ലതും അവനോട് പറഞ്ഞോ….. “”

രാധ അത് പറഞ്ഞപ്പോളാണ് രാവിലെ ഉണ്ടായ കാര്യങ്ങൾ വീണ്ടും ലക്ഷ്മിയമ്മയുടെ മനസ്സിൽ പാഞ്ഞെത്തിയത്….

“” അയ്യോ…..
ഇല്ല രാധേ……അവന്റെ സന്തോഷം കണ്ടപ്പോ ഞാനതൊക്കെ മറന്നുപോയി…. “”

ലക്ഷ്മിയമ്മ പറഞ്ഞു….

“” മ്മ്….. സാരല്ല…..
അല്ലേലും അവനിതിൽ എന്ത് ചെയ്യാനാ….””

രാധ നെടുവീർപ്പിട്ടുകൊണ്ട് അത് പറഞ്ഞു.….ലക്ഷ്മിയമ്മക്കും ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു….

☠️☠️☠️☠️☠️☠️☠️☠️☠️

ഇരുൾ ഭൂമിയെ മൂടിക്കഴിഞ്ഞു…..
നിലാവ് പെയ്യുന്ന ആ രാത്രീ ഏറെ മനോഹരമായിരുന്നു…..

സുഖമേറിയ കുഞ്ഞ് തണുപ്പിൽ ഇന്ദുവിന്റെയും പാറുവിന്റെയും കൂടെ സുഖമായി ഉറങ്ങുകയാണ് അച്ചു….

പെട്ടെന്ന്…..
തന്റെ അരികിൽ വച്ചിരുന്ന മൊബൈലിലെ വൈബ്രെഷൻ ദേഹത്ത് അറിഞ്ഞ അച്ചു കണ്ണ് തുറന്നു…. ശബ്ദം പുറത്ത് വരാത്തതിനാൽ മറ്റാരും എഴുന്നേറ്റിരുന്നില്ല….

ഉറക്ക ക്ഷീണം നിറഞ്ഞ കണ്ണുകൾ തിരുമ്മി അച്ചു ക്ലോക്കിലേക്കൊന്ന് നോക്കി…. സമയം 12 ആയതേ ഉള്ളു….

“” ഈ നേരത്തിത് ആരാ….. “”

സ്വയമൊന്ന് പിറുപിറുത്ത് അച്ചു മൊബൈൽ എടുത്ത് നോക്കിയപ്പോൾ അതിലൊരു പേര് തെളിഞ്ഞു….

“” നന്ദേട്ടൻ “”

അവളൊന്നും നോക്കാതെ ആ ഫോൺ എടുത്ത് കാതിൽ വച്ചു….

“” ഹലോ…… നന്ദു……””

അവളുടെ സ്വരം വളരെ താന്നിരുന്നു….

“”അച്ചുസേ…….
ഉറങ്ങിയോ നീ…..””

“” ഇല്ല….. ഓടി…..
എന്താടാ കുരങ്ങാ ഈ രാത്രിയിൽ…..'”

അവൾ ചോദിച്ചു….

“” ഹോ…..
ഇപ്പൊ വിളിച്ചതാണോ കുറ്റം…..
ഡീ ദുഷ്ട്ടെ…..
ഇങ്ങനൊരു സാധനം ഇവടെ ഒറ്റക്ക് കിടക്കാന്നു വല്ല ഓർമയും ഉണ്ടോ…. “”

അവൻ ദയനീയമായത് ചോദിച്ചപ്പോൾ അച്ചുവിന് ചിരിയാണ് വന്നത്…..

” എന്റെ കെട്ടിയോൻ റൊമാന്റിക്കാൻ വിളിച്ചതാണോ….. “”

“” അതെ…..
ഇന്ന് ഞമ്മള് നിന്നെ റൊമാന്റിച്ചു കൊല്ലും പുള്ളേ …. “”

അവന്റെ സംസാരം കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്….

“” ആണോ……
ദേ നന്ദു…. എന്റെ അടുത്ത് ഈ പെണ്ണുങ്ങളും ഉണ്ട്…..””

അച്ചു പറഞ്ഞു…..

“” പക്ഷെ എന്റെ അടുത്ത് ആരുമില്ല…..
ഈ ഏകാന്തത നിറഞ്ഞ ഇടത്ത് ഞാനെന്റെ രാജകുമാരിയെയും സ്വപ്നം കണ്ടു ഒറ്റക്ക് ഇരിക്കാ…..
നീ എന്നാ എന്റെ രാജകുമാരി ഒന്ന് വരാ…..
കൊതുകടി കൊണ്ട് ചാവാറായി ഞാൻ….…..””

നന്ദു പറഞ്ഞു…..

“” നീ എന്തൊക്കെയാ ചെക്കാ ഈ പറയണേ….
ഇന്ദ്രൻ എവടെ…..
നീ ഇപ്പൊ ഏത് ഏകാന്തത നിറഞ്ഞ ഇടത്താ….. “”

അച്ചു മനസിലാവാതെ ചോദിച്ചു….

‘” നീയാ ജനലു തുറന്നൊന്നു നോക്കടി പെണ്ണെ….. “”

നന്ദു അത് പറഞ്ഞതും അച്ചു പതിയെ എഴുന്നേറ്റ് മുറിയുടെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി….

അവിടെ മുറ്റത്ത് അവൾ നിൽക്കുന്ന ആ ജനലിലേക്കും നോക്കി അവൻ നിൽക്കുന്നു….
അവളുടെ രാജകുമാരൻ…. നന്ദു പതിയെ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശി ഹായ് കാണിച്ചു…..

“” എന്താ നന്ദു നീ അവടെ നിൽക്കണേ…..
നട്ടപ്പാതിരക്ക് ചെക്കന്റെ ഓരോ അരവട്ട്….
അകത്ത് പോ നന്ദു…. വല്ല പനിയും പിടിക്കും….. “”

അച്ചു സ്വരം താഴ്ത്തി അവനെ ശഖാരിച്ചു…..

“” പിടിച്ചോട്ടെ……
പക്ഷെ എനിക്ക് മാത്രം പോരാ….
നമുക്ക് ഒരുമിച്ചു വരട്ടെ…..'”

“” ന്ത്‌……??? “”

“” നിന്ന് കഥാ പ്രസംഗം നടത്താതെ താഴേക്ക് വാ എന്റെ അച്ചു……””

നന്ദു ക്ഷമ കെട്ട് പറഞ്ഞു….

“” എടാ ഇവരൊക്കെ ഉണ്ടിവടെ…..
ഈ നേരത്ത് എന്തിനാടാ നന്ദു…..??'””

“” പിന്നെ…..
ഞാനെന്താ അവിഹിതം ഉണ്ടാക്കാൻ വന്നതല്ലേ….. ഇറങ്ങി വാ പെണ്ണെ….
ആ കഴുത്തിൽ കെട്ടിയത് എന്റെ താലിയാ….
ഏത് പാതിരാത്രി വേണേലും ഞാനിങ്ങനെ കൊണ്ടോവും…. ആരും ചോദിക്കില്ല….. “”

അവന്റെ ഉറച്ച വാക്കുകൾ കേട്ട അവൾ ചെറുതായോന്ന് ചിരിച്ച ശേഷം ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് നടന്നു….

ഓരോ വാതിലു തുറക്കുമ്പോഴും ചെറുതായി ശബ്ദം വന്നിരുന്നു….. അവളതെല്ലാം പതിയെ തുറന്ന് പുറത്തേക്ക് ഇറങ്ങി…..

എന്നാൽ മുറ്റത്ത് എത്തിയതും അവളെ വിളിച്ച നന്ദുവിന്റെ പൊടിപോലും ഇല്ല…
നിലാവ് ചൊരിയുന്ന ആ മുറ്റത്ത് നിന്ന് അച്ചു ചുറ്റിനും കണ്ണോടിച്ചു…. പാതിരാത്രി അവനെ ഉറക്കെ വിളിക്കുവാൻ ആവില്ലല്ലോ…..

പെട്ടെന്നാണ് അവളുടെ പുറകിൽ നിന്നും രണ്ട് കൈകൾ വന്ന് അച്ചുവിനെ ചുറ്റി പൊക്കിയത്…. ഒരു ഞെട്ടലോടെ അവൾ പുറകിലേക്ക് നോക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല…. എങ്കിലും അവൾക്കത് ആരാണെന്ന് വളരെ വ്യക്തം ആയിരുന്നു…

അവൻ രണ്ട് കറക്ക് കറക്കി അവളെ നിലത്തു വച്ചു….. അച്ചു ഇടുപ്പിന് കയ്യും കൊടുത്ത് നന്ദുവിനെയൊന്ന് തുറിച്ചു നോക്കി…..

“” എന്നെ പേടിപ്പിച്ചു കൊല്ലാൻ ആണോ ഇങ്ങോട്ട് വിളിച്ചേ….. “”

“” പേടിപ്പിച്ചു കൊല്ലാൻ അല്ല…..
സ്നേഹിച്ചു കൊല്ലാൻ…””

“” കുറച്ചു കൂടുന്നുണ്ട് നിനക്ക്…..
ആട്ടെ…..
എന്താ മോനെ ഉദ്ദേശം….. “”

അച്ചു ചോദിച്ചു….

“” എന്ത് ഉദ്ദേശം…..
ഞാൻ സംസാരിക്കാൻ വിളിച്ചതല്ലേ…. “”

“” ഓഹോ…..
അപ്പൊ ഇന്ന് മുഴുവൻ ഇരുന്ന് സംസാരിച്ചതൊന്നും പോരെ നിനക്ക്…. “”

“” പോരാ…..
ഈ സംസാരം ഒന്നും പോരാ…. ഇനിയും കൊറേ സംസാരിക്കാൻ ഉണ്ട്…..
എന്തേ….. “”

“” കളി ഇത്തിരി കൂടുന്നുണ്ട്…..
ഞാൻ പോവാ…..
ആ പെണ്ണുങ്ങൾ എങ്ങാനും എണീറ്റാ എന്നെ കാണാതെ ടെൻഷൻ ആവും…. “”

അച്ചു അത് പറഞ്ഞു പോവാൻ ഒരുങ്ങിയതും നന്ദു അവളുടെ കയ്യിൽ കടന്ന് പിടിച്ചു…..

“”” നീ എങ്ങോട്ട് പോവാൻ…..
ഇവടെ നിക്ക്…. “”

“” എന്റെ നന്ദു……
നട്ടപ്പാതിരാ ആയടാ….””

“” ഓഹ്…..
ന്നാ പോ കോപ്പ്…..
ഇവളെ ഒക്കെ വിളിക്കാൻ വന്ന എന്നെ വേണം തല്ലാൻ…. “”

നന്ദു അതും പറഞ്ഞവളുടെ കൈ വിട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു….. അവന്റെ പരിഭവം അവളെ ഏറെ തളർത്തിയിരുന്നു….

എന്ത് ചെയ്യണമെന്നറിയാതെ അച്ചു അവന്റെ പുറകെ നടന്നു….. നന്ദു പോയത് ആ വീടിന്റെ ഓരത്ത് ഉള്ള ഒരു വേപ്പ് മരത്തിന്റെ ചോട്ടിലാണ്…..

വളർന്നു പന്തലിച്ച ആ മരത്തിന്റെ ഒരു വേരിൽ ഇരുന്ന് അവൻ സിഗരറ്റ് കത്തിച്ചു….
ഞൊടിയിടയിൽ അച്ചു അതെടുത്ത് ദൂരെ കളഞ്ഞു…..

“”” നീ പോയില്ലേ…..?? “”

“” ഇല്ല……. “”

“” എന്താ പോണില്ലേ….. “”

“” പോകാൻ മനസ്സില്ല…..
നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നന്ദു ഈ ശീലം വേണ്ടെന്ന്…. “”

“” അത് ടെൻഷൻ വന്നപ്പോ കത്തിച്ചതാ…. “”

അവൻ പറഞ്ഞു….

” ആണോ….
എന്നാ എനിക്കും വല്ലാത്ത ടെൻഷൻ….
ഒന്നെനിക്കും താ….
നമുക്ക് ഒരുമിച്ചു കത്തിക്കാം…. “”

“” നീയൊന്ന് പോയെ അച്ചു….. “”

“” അതെന്താ പെണ്ണുങ്ങൾ വലിച്ചാൽ പുക വരില്ലേ….
അതൊന്നും അല്ലല്ലോ കാരണം….
നിനക്ക് ഇഷ്ട്ടല്ല…. അത് പോലെ തന്നാ എനിക്കും….. “”

“” ന്റെ പൊന്നോ ഞാൻ നിർത്തി…..””

നന്ദു അതും പറഞ്ഞാ സിഗരറ്റ് പാക്കറ്റു ദൂരെ കളഞ്ഞു…. അത് കണ്ടപ്പോൾ അവൾക്കേറെ സന്തോഷം തോന്നിയിരുന്നു….
അച്ചു പതിയെ നന്ദുവിന്റെ മടിയിൽ ഇരുന്ന് അവന്റെ കഴുത്തിൽ കൈ ചുറ്റി അവനോട് ചേർന്ന് ഇരുന്നു….

“” നീയെന്തിനാ എന്റെ മടീലോട്ട് കേറണേ പെണ്ണെ…. ഇവടെ എങ്ങാനും ഇരുന്നൂടെ….. “”

“”” മരത്തടി പോലൊരു കെട്ടിയോൻ ഉള്ളപ്പോ ഞാനെന്തിനാ ഈ മണ്ണിൽ ഇരിക്കണേ….
എന്തെ…. ഞാനൊരു ഭാരം ആയോ നിനക്ക്…. “”

അച്ചു അവന്റെ മുഖത്തേക്ക് നോക്കിയാണ് അത് ചോദിച്ചത്… നന്ദു ഒന്നും മിണ്ടിയില്ല…. അച്ചു അവന്റെ കട്ടിയുള്ള മീശയിൽ പതിയെ വിരൽ കൊണ്ട് വരഞ്ഞു….

“” എന്തൊരു ശുണ്ടിയാ ചെക്കന്….
കുഞ്ഞ് പിള്ളേരെ പോലെ….. “”

അവൾ പറഞ്ഞു….

“” ശുണ്ടിയും കുണ്ടിയും ഒന്നുമില്ല…..
നീ പോയെ….. “”

“” ഹാ….. അങ്ങനെ അങ്ങ് പോയാ എങ്ങനെ ശരിയാവും….
ഈ ദേഷ്യം ഒക്കെ മാറ്റിട്ട് ഞാൻ പൊക്കോളാം…. “”

ഒരു കൊഞ്ചലോടെ അവളത് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ചെറിയ തോതിൽ ചിരി വിടർന്നിരുന്നു…. എങ്കിലും പരമാവതി മസിലു പിടിച്ചു തന്നെ ഇരുന്നു അവൻ….

അച്ചു പതിയെ അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ അമർത്തിയപ്പോൾ ഒരു മിന്നൽ പിണർ തന്നെ മിന്നി അവന്റെ നെഞ്ചിൽ….
ആ കണ്ണുകൾ അവനെ കൊത്തി വലിക്കും പോലെ….

നന്ദുവിന്റെ കരുത്തേറിയ കൈ അവൻ പോലും അറിയാതെ അവളുടെ ഇടുപ്പിൽ ഇറുക്കെ പതിഞ്ഞു….
അവരുടെ ചുടു നിശ്വാസം പോലും കാറ്റിൽ അലിഞ്ഞു ചേർന്നിരുന്നു…..

ഇളം മഞ്ഞിൽ ആ രണ്ട് ശരീരങ്ങൾ ചൂട് പിടിച്ചു….. ഹൃദയ☠️a മിടിപ്പ് പോലും വല്ലാത്ത വേഗതയിൽ മിടിക്കും പോലെ…..

“” ഉണ്ടക്കണ്ണി…. “”

അവൻ കിതച്ചുകൊണ്ടാണ് ആ വാക്ക് പറഞ്ഞത്….

” എ…എന്ത്……??

” കേട്ടില്ലേ……?? ഉണ്ടക്കണ്ണി എന്ന്…..
എന്തൊരു ചന്തമാടി നിനക്ക്….. “”

“” ചുമ്മാ സോപ്പ് തേക്കല്ലേ….. “”

“” സത്യമാ പെണ്ണെ….
നിന്റെ മണം എന്നെ കൊത്തി വലിക്കുന്ന പോലെ…..
ദൈവം എന്തിനാണ് ഈ നിമിഷം ഇത്ര വൈകിച്ചത്….. നിന്നെ കടിച്ചു തിന്നാൻ തോന്നുവാ….. “”

“” അരുതാത്തത് ഒന്നും ചെയ്യല്ലേ…..
കടിച്ചു തിന്ന് ചോര വന്നാ ഞാൻ ആളെ വിളിച്ചു കൂട്ടും….. “”

അവൾ കുറുമ്പോടെ അവനോട് മൊഴിഞ്ഞു…. നന്ദു അവളെ നോക്കി പതിയെ ഒന്ന് ചിരിച്ചു…. ശേഷം….
അടുത്ത നിമിഷം അവനവളുടെ ഇളം റോസ് നിറമുള്ള അധരങ്ങൾ വായിലാക്കി കഴിഞ്ഞിരുന്നു…..

അച്ചു ശരിക്കും സ്തംഭിച്ചു പോയി ആ നിമിഷം…. പതിയെ പതിയെ….
അവളുമത് ആസ്വദിച്ചു തുടങ്ങി….
അവരുടെ അധരങ്ങൾ ഇണ ചേരുന്ന പാമ്പുകളെ പോലെ ഇഴഞ്ഞു ചേർന്നു….

ഏതോ സ്വർഗീയ ലോകത്തിൽ അകപ്പെട്ട പോലെ അവരുടെ കൺപോളകൾ ലഹരിയാൽ മൂടപ്പെട്ടു…. എത്ര സമയം അവർ ഒന്നായെന്ന് അറിയില്ല…. ശ്വാസം കിട്ടാതെ മരിക്കുമെന്ന അവസ്ഥ വന്നതും ഇരുവരും പരസ്പ്പരം അകന്നു…..

അവർ പരസ്പരം നോക്കി കിതക്കുകയാണ്….അവന്റെ ചുണ്ടുകളിൽ കുസൃതി കലർന്ന ഒരു ചിരി വിടർന്നു…

“” എന്താ അച്ചു….
ആളെ വിളിച്ചു കൂട്ടുന്നില്ലേ… ദാ വരുന്നത് രക്തം അല്ലെ…. “”

അവന്റെ വാക്കുകൾ കേട്ടപ്പോളാണ് അവളാ സത്യം തിരിച്ചറിഞ്ഞത്….
തന്റെ ചുണ്ടിന്റെ ഒരു ചെറു ഭാഗത്ത് ചോര പൊടിഞ്ഞിരിക്കുന്നു….. വേദന പോലും അറിയാത്ത ഒരു കുഞ്ഞ് മുറിവ്….

“” എന്തൊരു ആർത്തിയാടാ ഇത്….. “”

“” പറയുന്ന ആൾക്ക് തീരെ ഇല്ലല്ലോ….
എന്റെ യക്ഷി കോതേ…. ഇങ്ങു വന്നേ നീ…. “”

“” ഹേ ഹേ……
എന്താ നന്ദു ഉദ്ദേശം….. “”

അവളല്പം ഭയത്തോടെ ചോദിച്ചു….

” എന്ത് ഉദ്ദേശം…..
ദുരുദ്ദേശം തന്നെ….. “”

” ദേ ചെക്കാ…. ആർത്തി മൂത്ത് അവിവേകം ഒന്നും കാണിക്കല്ലേ…. നടു മുറ്റം ആണ്….
ആരേലും എണീറ്റ് വന്ന മാനം പോവും…. “”

അവളൊരു അപേക്ഷ പോലെ പറഞ്ഞു…

“” വൈ യു സൊ സില്ലി അച്ചു…..
ഞാനങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ….
ബേസിക്കിലി ആം എ വികാര ജീവി….
എന്ന് വച്ചു വിവേകം ഇല്ലാത്തവനും അല്ല….
നിന്നെ ഈ പാതിരാത്രി ഇവിടെ വിളിച്ചു വരുത്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ നടത്താനുള്ള എല്ലാം ഈ  നന്ദു തയ്യാറാക്കി വച്ചിട്ടുമുണ്ട്……””

“” എന്ത്…..???
നീ എന്താ മോനെ നന്ദു പ്ലാൻ ചെയ്ത് വെച്ചേക്കുന്നേ…..??? “”

“” എല്ലാം നീ കണ്ടറിഞ്ഞാൽ മതി….
വാ….. “”

അതും പറഞ്ഞുകൊണ്ട് അവനവളുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു…. എന്താണ് ഉണ്ടാവുക എന്ന് പോലും അറിയാതെ വിരല് കടിച്ചുകൊണ്ട് അവളും…..

അവർ ചെന്നത് തൊഴുത്തിനോട് ചേർന്നുള്ള വൈക്കോൽ കൂട്ടിയ ഇടത്താണ്…. അതിന്റെ നടുക്ക് നിന്നും ഒരു മങ്ങിയ പ്രകാശം…..

നന്ദു അവളെ കൂട്ടി അതിനടുത്തേക്ക് പോയി…. അവിടെ കണ്ട ദൃശ്യം അച്ചുവിന്റെ വാ തുറപ്പിച്ചു…..

കൂട്ടി വച്ച വയ്ക്കോൽ കൂട്ടം ഒരു വൃത്താകൃതിയിൽ ചുറ്റി വച്ചിരിക്കുന്നു…. അതിനു നടുക്ക് ഒരു എമർജൻസി ലൈറ്റും ഒരു കുഞ്ഞ് പായയും പുതപ്പും….
അവളവനെ നോക്കി….

“”എടാ എന്താ ഇത്…..””

അവൾ ചോദിച്ചു….

” കണ്ടിട്ട് എന്ത് തോനുന്നു….. “”

” കണ്ടിട്ട് നല്ല ഉടായിപ്പ് മണക്കുന്നുണ്ട്….
ഞാൻ പോവാ….. “”

അവൾ ഭയത്തോടെ പോകുവാൻ ഒരുങ്ങിയതും നന്ദു അവളെ പിടിച്ചു തന്റെ ദേഹത്തോടു ചേർത്തു…..

“” അങ്ങനെയങ് പോയാ ശരിയാവോ…
ഞാനീ നട്ടപ്പാതിരക്ക് ആരും കാണാതെ ഈ കണ്ട സെറ്റപ്പ് ഒക്കെ ആർക്ക് വേണ്ടിയാ ഉണ്ടാക്കിയെ….. “”

“” എടാ എന്നാലും…..””

“” എന്റെ പൊന്ന് അച്ചു…. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്….. ഞാൻ കയറു പൊട്ടിച്ചു ഓടാൻ നിക്കണ കുതിരക്ക് സമമാ….
കണ്ട്രോൾ ചെയ്യുന്നേനും ഒരു പരിധി ഇല്ലെടി…
നിനക്കറിയാമല്ലോ….
ഞാനൊരു വികാര ജീവിയാണ്….. “”

അവന്റെ സംസാരം കേട്ട് അവൾക്ക് ചിരിയാണ് വന്നത്….

“” എന്റെ പൊന്ന് വികു….
നമ്മുടെ ഒത്തു ചേരൽ ഇതുപോലൊരു ഇടത്ത് വച്ചു വേണോ എന്നാ ഞാൻ ചോദിച്ചേ….. “”

അവൾ ചോദിച്ചു…..

“” ഇതിനേക്കാൾ നല്ല സെറ്റപ്പ് സ്ഥലം നിനക്ക് വേറെ എവടെ കിട്ടും എന്റെ അച്ചു…..
നല്ല മഞ്ഞു പെയ്യുന്ന പൗര്ണമി രാവിൽ
ഒരു കൂട്ടം  ഗോക്കളുടെ സാനിദ്ധ്യത്തിൽ പുല്ലാൽ ചുറ്റപ്പെട്ട ഈ പറുദീസ്സയിൽ വച്ചു അശ്വതി നന്ദന്റെ മാത്രമായി മാറുന്നു….
എന്തൊരു ഫീലുള്ള സീന…..
നമ്മുടെ ഒത്തുചേരൽ ഇതുപോലെ ഒരിടത്ത് ആണെങ്കിൽ മരിക്കും വരെ മറക്കുമോ നമ്മൾ….
പറാ….. “”

നന്ദു അവളോട് ചോദിച്ചു…..

“” സംഭവം ഒക്കെ ശരിതന്നെ…..
എങ്കിലും ആരെങ്കിലും കണ്ടാൽ….. “”

“” ഇവിടേക്ക് ഈ നേരത്ത് ആരും വരില്ല…. എല്ലാരും എഴുന്നേൽക്കും മുന്നേ തന്നെ നമ്മള് പോകും…. അലാറം ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്…..
നീ ഈ പേടിത്തൊണ്ടി മൂടൊന്ന് മാറ്റ് എന്റെ ഭാര്യയെ……. “”

അവന്റെ സംസാരത്തിൽ അവളും വീണിരുന്നു… നാണത്തോടെ പതിയെ തല കുനിച്ച് അവൾ സമ്മതം അറിയിച്ചു….

പച്ച കോടി കിട്ടിയ സന്തോഷത്തിൽ അവനവളെ കോരി എടുത്ത് വയ്ക്കോൽ കൊണ്ട് ഉണ്ടാക്കിയ ആ പതുപതുത മെത്തയിലേക്ക് എറിഞ്ഞു…..

പരിണയവും ഒത്തുചേരലും ഏറെ അകലെയാണ്…. എങ്കിലും നന്ദന്റെ അശ്വതി ശരീരം കൊണ്ട് ഒന്നിക്കുന്ന മുഹൂർത്തത്തിനു ആ രാത്രി  സാക്ഷിയായി മാറി….

ചന്ദ്രന്റെ വെട്ടത്തിൽ മുറ്റത്ത് പൂത്ത ഗന്ധരാജന്റെ പൂക്കൾ അവിടത്തെ വായുവിന് സ്വർഗ്ഗത്തിൻ മണം നൽകി….
അവരുടെ രതിക്ക് തടസ്സമാകുവാൻ ആ പൈക്കിടാക്കൾ പോലും ഒരുക്കമായില്ല….

ഇതേ സമയം…..
ശ്രീകുലത്തെ പൂജമുറിയിൽ കൃഷ്ണ വിഗ്രഹത്തിന് ഇന്നലെ ചാർത്തിയ പൂമാലയിലെ വാടിയ പൂക്കൾ പുത്തൻ ഉണർവ്വോടെ കിളിർത്തുവന്നു….. രുദ്രന്റെ മുറിയിലെ കുഞ്ഞ് ഗ്രൂട്ട് ചെടി ചന്ദ്രന്റെ വെട്ടത്തിൽ ഒരു മിന്നാ മിനുങ്ങിനെ പോലെ വെട്ടിത്തിളങ്ങി….

???????

അടുത്ത നാൾ രുദ്രന്റെയും നീലകണ്ഠന്റെയും യാത്ര വീണ്ടും നിനരാരംഭിച്ചു…
അശക്തനായ രുദ്രൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു…….

ഇന്നലെ പെയ്ത മഴയാൽ ആവാം….
അവർ നടന്ന വഴികളിൽ എല്ലാം വല്ലാത്ത വഴുക്കൽ…..

“” ആശാനേ…..
ഞാനൊന്ന് ചോദിച്ചോട്ടെ……””

രുദ്രൻ നടക്കുന്നതിനിടയിൽ അയാളോട് ചോദിച്ചു….

 

” എന്താ രുദ്രാ……”

 

” ഇത്രേം വലിയ മലകൾ താണ്ടി….
മനുഷ്യവാസം പോലുമില്ലാത്ത ആ കാട്ടിൽ ഇങ്ങനൊരു ക്ഷേത്രം പണിതത് ആരാണ്…. “”

 

രുദ്രൻ ചോദിച്ചു…..

 

“” അതെന്താ രുദ്രാ…..
അങ്ങിനെ ഒരിടത്ത് ക്ഷേത്രം വന്നുകൂടാ എന്നുണ്ടോ…..?? “”

 

“” അങ്ങനെ അല്ല…..
പക്ഷെ ഓരോ ദേവാലയങ്ങൾക്കും ഓരോ കഥകൾ കാണുമല്ലോ…. ആ കഥയാണ് ഞാൻ ചോദിച്ചത്….
അതോ ഇത് ആശാൻ ഉണ്ടാക്കിയതാണോ…. “”

 

രുദ്രൻ ചോദിച്ചു…..

 

“” ഹ് ഹ് ഹ് ഹ് ഹ് ഹ്……
നീയെന്താണ് കുഞ്ഞേ കരുതിയത്…..
ഒരു ദേവാലയം എന്നാൽ ആർക്കും എവിടെയും കൊണ്ടുചെന്നു വക്കാവുന്ന പൊരുൾ ആണെന്നോ….
കഴിഞ്ഞ 3 നാളായി നീ ആരാധിക്കുന്നത് ഒരു കല്ലിനെ ആണ്….
പക്ഷെ നീയതിനെ ഭക്തിപൂർവം ആരാധിച്ചു….
എന്ന് കരുതി സകല ഇടത്തും കാണുന്ന കല്ലുകളെ നീ ആരാധിക്കുമോ….
ഒരിക്കലും ഇല്ല…..അത് പോലെ തന്നെയാ ദേവാലയവും…. ചൈതന്യം കുടിയിരിക്കുന്ന ഇടത്തെ ഭക്തി വെളിപ്പെടു…””

 

“” ശരി ശരി…..
ഞാനെല്ലാം സമ്മതിക്കുന്നു…..
ആശാൻ കഥ പറാ….. “”

രുദ്രൻ പറഞ്ഞു….

“” എന്ത്  കഥാ…..?? “”

“”ഈ കാടിന്റെ കഥ…..
വന്ന അന്ന് തൊട്ട് ഈ കാട്ടിൽ അങ്ങയും അങ്ങയുടെ കുടുംബവും അല്ലാതെ ആരെയും ഞാൻ കണ്ടിട്ടില്ല…..
മനുഷ്യവാസം സാധ്യമല്ലാത്ത ഒരു ഖൊര വനമൊന്നുമല്ല ഇത്….
അങ്ങനെ ആവാനും ഒരു കാരണം കാണും….
എല്ലാം ഒന്ന് അറിഞ്ഞുകൊള്ളണം എന്നുണ്ട് ആശാനേ…..
മലകൾ താണ്ടിയുള്ള ആ പുണ്യ ക്ഷേത്രത്തിന്റെയും മനുഷ്യർ വരാത്ത ഈ കാടിനെയും പറ്റിയുള്ള എല്ലാം എനിക്ക് അറിയണം…..””

രുദ്രൻ പറഞ്ഞു….

 

“” മോനെ…..
കഥ ഒരുപാട് നീണ്ടതാണ്…..””

“” വഴിയും ഒരുപാട് നീണ്ടത് തന്നാ ആശാനേ….
നിങ്ങള് ഒന്ന് മനസ്സിലാവുന്ന പോലെ ചുരുക്കി പറഞ്ഞാൽ തന്നെ ക്ഷേത്രം എത്തുമ്പോഴേക്കും കഥ തീരും….. “”

 

രുദ്രന്റെ നിർബന്ധ ബുദ്ധി കണ്ടപ്പോൾ അയാൾ ചെറുതായോന്ന് ചിരിച്ചു…. ശേഷം പതിയെ പറഞ്ഞു തുടങ്ങി…..
ആ കാടിന്റെ കഥകൾ…..

 

“” രുദ്രാ…..
പണ്ട് പണ്ട് ഈ കാണുന്ന കാടും ഇതിനു കീഴെ ഉള്ള നാടും തമിഴ് നാട്ടുരാജാക്കന്മാരുടെ കീഴിൽ ആയിരുന്നു…
ഏകദേശം 400 വർഷങ്ങൾക്ക് മുൻപ് ഈ ഇടം ഭരിച്ചിരുന്നത് വീരഭദ്ര ചോളൻ എന്ന മഹാരാജാവ് ആണ്….
അതായത് ചോളർ പരമ്പര അവസാനിക്കും മുമ്പുള്ള തലമുറ….
മക്കളിൻ ദൈവമവൻ…

പോര് സെയ്യും വീരനവൻ….
ഇന്ത നാടിൻ മന്നനവൻ…..
ഈ കാടും മലയും അടക്കം ഇന്ന് കർണ്ണാടകയിലെ കാൽ ഭാഗം ഭൂമിയും വീരഭദ്രന്റെ കീഴിൽ സുരക്ഷിതമായിരുന്നു….
സന്തുഷ്ടമായ രാജ്യ ഭരണം…..
രാജ ചോളന്റെ ഭരണം കാൺകേ അയൽ രാജ്യങ്ങൾക്ക് പോലും അതിശയമായിരുന്നു…..

എല്ലാം ശുഭമായി പൊയ്ക്കൊണ്ടിരുന്ന സമയം…..

രാജ ചോള വീരഭദ്രൻ വടക്ക് ദേശമായ കുന്ദീ രാജ്യത്തിൽ ആക്രമണം നടത്തി….
ആൾ ബലം കൊണ്ട് അവർ ഈ നാടിനെക്കാൾ എത്രയോ മുകളിലാണ്….
എന്നാൽ വീരഭദ്രന്റെ വീരവും രാജ തന്ത്രവും മൂലം കുന്ദീ ദേശം അവൻ സുലഭമായി കീഴടക്കി…..

കാരണം വീരഭദ്രന്റെ യുദ്ധ തന്ത്രം കുന്ദീ ദേശത്തെ സേന നായകന് ഊഹിക്കുവാൻ പോലും സാധിക്കാത്ത വണ്ണം ശക്തമായിരുന്നു….

അവന്റെ മരണ വ്യൂഹത്തിൽ പെട്ടന്ന് നൂറ് കണക്കിന് പടയാളികൾ ആ ദിനം മരണമടഞ്ഞു….
പട നയിച്ച ആ നാടിൻ പടത്തലവന്റെ തലയറുത്ത് വീരഭദ്രൻ കുന്ദീ ദേശത്തെ തന്റെ കാൽക്കീഴി മുട്ടിടീപ്പിച്ചു നിർത്തി….

അവസാനം….
തനിക്ക് ലഭിച്ച ആ രാജ്യം കൊള്ളയടിക്കുവാൻ ചോളന്റെ കാലുകൾ ആ മണ്ണിൽ പതിഞ്ഞു….

അവിടെ അവനായൊരു നിധി തന്നെ കാത്തിരുന്നിരുന്നു….

ആ നാട്ടിൻ പോക്കിഷം…..
രത്തിന യുവറാണി…..
കുന്ദീ ദേശ മഹാരാജാവിന്റെ ഒരേയൊരു മകൾ…..

പോക്കീഷം തേടി പോയ അവൻ കൺകൾ
അന്ത അരയന്നത്തിൻ മീത് പതിഞ്ചത്….
ആ നാട്ടിൽ കാലുകുത്തും വരെയും അവന്റെ നോക്കം അന്ത അരമനയിൻ സിംഹസനവും ആ നാടിൻ പൊക്കിഷവും ആയിരുന്നെങ്കിൽ ആ നിമിഷം തൊട്ട് അതെല്ലാം വെറുമൊരു കളിമൺ രൂപങ്ങളായി മാറിക്കഴിഞ്ഞു….

കാരണം….
അവളുടെ കണ്ണുകൾക്ക് പോലും വജ്രത്തിൻ അഴക്  ഉണ്ടായിരുന്നു….. വെണ്ണിലാവ് പോലെ പൊൻ നിറമുള്ള രത്തിന യുവറാണി….

ചോളന്റെ സകല നിയന്ത്രണവും പോയിരുന്നു…. രക്തവും പോരും മാത്രം ബുദ്ധിയിൽ പതിഞ്ഞു പോയ ആ യോദ്ധാവ് അന്നാധ്യമായി അനുരാഗത്തിന് അടിമയായി തീർന്നു….
1000 രണവീരന്മാർ ഉള്ള മഹാ സേനയെ ഉന്മൂലനം ചെയ്യുവാൻ ശേഷി ഉള്ള ഒരു യോദ്ധാവ് ഉണ്ടെങ്കിൽ അവനെ പോലും മുട്ട് കുത്തിക്കുന്ന പെൺ സൗദര്യം….. അതായിരുന്നു അവൾ….

നാട് ഭരിച്ച രാജാവിനെയും റാണിയെയും എല്ലാം അവൻ നാടുകടത്തി…..
പക്ഷെ അവൻ കവർന്നത്…..
അവളെ മാത്രം…..
രാജ്യം അടിയറവ് പറഞ്ഞ അവന്റെ മുന്നിൽ വെറുമൊരു പെണ്ണായ അവൾക്ക് എന്ത് ചെയ്യുവാൻ കഴിയും…..
അങ്ങിനെ രത്തിന യുവറാണി രാജ ചോളൻ വീരബദ്രനെ വിവാഹം കഴിച്ച് ആ നാടിന്റെ മഹാറാണിയായി വാണു……””

നീലകണ്ഠൻ ഒന്ന് പറഞ്ഞു നിർത്തി…..
ആ സമയം കൊണ്ട് തന്നെ അവർ പാതി വഴി താണ്ടിയിരുന്നു…..

 

“” ഇതിപ്പോ ഒരു റൊമാന്റിക് ട്രാക്കിലേക്ക് പോവുകയാണല്ലോ ആശാനേ…..
എന്നിട്ട് എന്തായി….
റാണിക്ക് രാജാവിനോട് ഇഷ്ട്ടം തോന്നി തുടങ്ങിയോ…..??? അതോ……??””

 

അവൻ ചോദിച്ചു….. നീലകണ്ഠൻ പതിയെ ഒന്ന് ചിരിച്ചു…..

 

“” രാജ തന്ത്രത്താൽ ഒരു രാജ്യം തന്നെ കീഴടക്കിയേക്കാം രുദ്രാ….….
എന്നാലൊരു പെണ്ണിന്റെ മനസ്സ്…..
അതത്ര എളുപ്പമല്ല…..
അവളുടെ പകക്ക് സർപ്പത്തേക്കാൾ വിഷമുണ്ട്…
അഗ്നിയേക്കാൾ താപമുണ്ട്..…..
ഏതൊരു പുരുഷനിലും കാമം ഉണർത്തുന്ന അവളുടെ കണ്ണികളിൽ ഒരായിരം പകയുടെ കഥകൾ പറയുവാനുണ്ട്….

രാജ ചോളന്റെ വീര സഹാസങ്ങൾക്കൊപ്പം നാം വിട്ട് പോയ ചില ഏടുകൾ ഉണ്ടായിരുന്നു…….
രത്തിന മഹാറാണിയുടെ പ്രണയത്തെ കുറിചുള്ള ചില ഭാഗങ്ങൾ….…..

ആരും കൊതിച്ചു പോകുന്ന ആ യുവ കന്യകയുടെ മനവും ഹൃദയവും വർഷങ്ങൾക്ക് മുന്നേ തന്നെ അപഹരിക്കപ്പെട്ടിരുന്നു….
ആ നാട്ടിലെ ഏറ്റവും ഉന്നതനായ വീര പുരുഷൻ….. സേനാധിപതി രങ്കനാഥൻ….
അവളുടെ രഹസ്യ കാമുകൻ……

ഇരുമ്പ് പടച്ചട്ട അണിഞ്ഞു അങ്കത്തിന് വേണ്ടുന്ന സേനകളെ പരിശീലിപ്പിക്കുന്ന സേനാധിപതിയെ എന്നും ഒളിഞ്ഞു വീക്ഷിച്ചിരുന്ന രത്തിന എന്ന പെണ്ണ് …..

ഒരിക്കലും ഒന്നിക്കുവാൻ വിധി ഇല്ലാത്ത രണ്ട് തൂവൽ പക്ഷികൾ….
അവളുടെ സ്നേഹം അന്തമായിരുന്നു…
അനന്തമായിരുന്നു…..

കാരണം അവളത്രെയേറെ മോഹിച്ച ഒന്ന് വേറെ ഇല്ല എന്നതാണ് സത്യം…..
അതാണ്‌….
അവളുടെ രഹസ്യ പ്രണയം…..

ആരുമറിയുത്ത ഒരു രണ്ടാൾ പ്രണയ കാവ്യം….

.
രാജ്യം കീഴടക്കി സേനാധിപതിയിൻ തലയെ അറുത്ത് കൊണ്ടുവന്ന രാജ ചോളൻ അതാ  നാടിനെ മുഴുവൻ കാണിക്കും വിധം വലിയ കൊടിമരത്തിൽ കെട്ടിതൂക്കി….
രാജാവും പരിവാരങ്ങളും എല്ലാം ആ കാഴ്ച കണ്ട് ഭയന്ന് വിറച്ചപ്പോൾ അവൾക്ക് അതൊരുതരം മരവിപ്പ് ആയിരുന്നു….
എല്ലാം നഷ്ടമായവളെ പോലെ…

ആ ദൃശ്യം റാണിയുടെ മനസ്സിൽ ഒരായിരം കടാര കുത്തിയിറക്കുന്ന വേദനയിലാണ് പതിഞ്ഞത്..…..

ആശിച്ചു കൊതിച്ച അവളുടെ സ്വപ്‌നങ്ങൾ വെറും ഉടൽ ഇല്ലാത്ത തലയായി അവൾക്ക് മുന്നേ തൂങ്ങി ആടി….
അവൾ കരഞ്ഞില്ല…..
രാജ ചോളന്റെ കൂടെ അടിയറവ് പറഞ്ഞ ഒരു പെണ്ണായി അവളാ കൊട്ടാരം യുവരാണി എന്ന പദവി വിട്ട് ഇറങ്ങി….

ഒരു സാധാരണ യുവധിയായി…..

അവന്റെ മുന്നിൽ ഒരു വധുവായി കഴുത്ത് താഴ്ത്തി കൊടുത്തു…. അവസാനം….
വീര ഭദ്രന്റെ ചൂടിൽ അവന്റെ കിടപ്പറയിൽ അവളൊരു ഉപകാരണമായിപോലും മാറി…..

ഒരു തരത്തിൽ പറഞ്ഞാൽ….

ജീവനുള്ള ശവം…..
നാളുകൾ കടന്നുപോയി…..
ഒപ്പം രത്തിന മഹാറാണിയിൻ പക കൂടുതൽ തേജസ്സോടെ ആളി കത്തി….. ഓരോ രാത്രി അയാൾക്കൊപ്പം കിടക്കുമ്പോഴും അവൾക്കൊരു ലക്ഷ്യം ഉണ്ടായിരുന്നു…..
ചോളർ രാജാവംശത്തിന്റെ അടിവെര് ഇളക്കുക….. അതിനവൾക്ക് ഒരു ഉപകാരണത്തിന്റെ സഹായം ആവശ്യമാണ്….

 

ആ രാജ കൊട്ടാരത്തിന്റെ രഹസ്യ അറയിൽ  ആയിരം താഴിയോലകൾക്കൊപ്പം ഒളിപ്പിച്ചു വച്ചൊരു പുസ്തകം…..
അതിനായാണ് അവൾ കാത്തത്….
എന്നാലാ നിലവറക്കകത്ത് രണ്ടേ രണ്ട് വ്യക്തികൾക്കെ പ്രവേശനം ഉള്ളു….
ഒന്ന് രാജാവ്….
മറ്റൊന്ന് രാജഗുരു…..
മഹാറാണിയായ രത്തിനക്ക് പോലും അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നു….
പക്ഷെ തന്റെ ലക്ഷ്യത്തിനായി അവളെന്തിനും തയ്യാറായിരുന്നു…അതൊരു മഹായുധം കുറിക്കുവാൻ ആണെങ്കിൽ പോലും…

അതിനു രത്തിന തിരഞ്ഞെടുത്ത വഴിയായിരുന്നു രാജാഗുരു

രാജ ചോളന്റെ അഭാവത്തിൽ അവൾ രാജ ഗുരുവുമായി കൂടുതൽ അടുത്ത് ഇടപഴകി….. വളരെ രഹസ്യമായി….
അവളെന്ന ഇളം കനിയിൻ സൗധര്യത്തിൽ രാജ ഗുരുവും ഒരു അടിമയായി മാറിയിരുന്നു….

60 തികഞ്ഞ ആ വൃദ്ധനോടൊപ്പം റാണി പലതവണ രതികീടയിൽ ഏർപ്പെട്ടു….
ആരും അറിയാതെ തന്നെ….””

നീലകണ്ഠൻ ഒരുനിമിഷം പറഞ്ഞു നിർത്തി….

 

“” 60 തികഞ്ഞ കിളവൻ????
അതിനും മാത്രം എന്താണ് റാണി ആ നിലവറയിൽ തേടുന്നത് ആശാനേ…..
ഏതാണ് ആ പുസ്തകം…. “”

 

നീലകണ്ഠൻ രുദ്രനെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം തന്റെ ഗാഭീര്യം ഉണർത്തുന്ന ശബ്ദത്താൽ അയാൾ പറഞ്ഞു…..

 

“” അഥർവ്വവേദം….. “”

 

ആ പേര് കേട്ടതും  രുദ്രൻ ശരിക്കും അതിശയിച്ചുപോയി…

 

“” അഥർവ്വവേദം….??? “”

 

“” അതെ രുദ്രാ……
അഥർവ്വ മുനി നൂറ്റാണ്ടുകൾക്ക് മുന്നേ രചിച്ച മഹാ വേദ ശാസ്ത്രം…. ഈശ്വരനെയും വെല്ലാൻ പ്രാപ്തമായ മന്ത്ര ശക്തികളും ആപിചാര കർമങ്ങളും എഴുതപ്പെട്ട പുസ്തകം….
ഉപയോഗിക്കുന്നവനെ നരഗ യാഥനയാൽ നശിപ്പിക്കുന്ന അസുര സൃഷ്ട്ടി…..
അവൾക്ക് വേണ്ടതും അത് തന്നെയായിരുന്നു…..
സ്വന്തം ശരീരം അടിയറവ് വച്ചവൾ രാജഗുരുവിൽ നിന്നും ആ പുസ്തകത്തെ കയ്ക്കലാക്കി…..
പിന്നീട് അവളുടെ സമയമായിരുന്നു….
വിശ്വസ്ഥരായ 6 തൊഴികളുമായി രത്തിന മഹാറാണി രാജാകൊട്ടാരത്തിൽ നിന്നും രക്ഷപെട്ടു…..

രാജ ചോളൻ നാലാ രാജ്യങ്ങളും അവളെ തേടുവാനായി സേനയെ അയച്ചു…. എന്നാൽ റാണി ഒളിച്ചിരുന്നത് ആകട്ടെ ചോളന്റെ സ്വന്തം നാടായ ഈ കാട്ടിൽ….

എന്തിനും തയ്യാറായ അവൾ അഥർവ്വ വേദത്തിൻ 6 ആം അധ്യായം മഹാ മാന്ത്രികർ പോലും ചെയ്യുവാൻ മടിക്കുന്ന ആപിചാര ക്രിയകളും മന്ത്രങ്ങളും മനപ്പാടമാക്കി……

അങ്ങിനെ…..

ഒരു പൂർണ്ണ അമാവാസി നാളിൽ പൈശാചിക മന്ത്രത്താൽ റാണി ഗർഭം ധരിച്ചു…..
മാന്ത്രിക ശക്തികളാൽ ഗർഭം ധരിച്ച മഹാറാണിയുടെ ആ വയറിൽ വളർന്നത് മനുഷ്യകുഞ്ഞല്ല….
മനുഷ്യ മാംസം മാത്രം കൊതിച്ചു ജീവിക്കുന്ന ഒരു നരഭോജി ആയിരുന്നു….
നാട്ടിലെ കുഞ്ഞ് ബാലികകളെ കടത്തികൊണ്ടുവന്ന് അവരെ ബലി നൽകി അവരുടെ രക്തം 3 നേരം സേവിച്ചു മഹാറാണി…….

അവസാനം….
1 മാസത്തിനു ശേഷം….
സ്വന്തം അമ്മയുടെ ഗർഭപാത്രവും വയറും ഭക്ഷിച്ചുകൊണ്ട് ആ കുഞ്ഞ് പുറത്തേക്ക് വന്നു….. രാജ ചോളന്റെ നാടിന്റെ അന്തകൻ…..കോടീയ വേദനയിൽ സ്വന്തം കുഞ്ഞിന്റെ കയ്യാൽ രത്തിന മഹാറാണി മരണമടഞ്ഞു….

ആ കുഞ്ഞ് പകുതി മനുഷ്യനും പകുതി ചെന്നായയും ആയിരുന്നു…..
മനുഷ്യ രക്തം കുടിക്കുംതോറും ആ മൃഗം കൂടുതൽ ശക്തനാവും…..
അതിന്റെ വളർച്ചയുടെ വേഗത നാം ചിന്തിക്കുന്നതിലും എത്രയോ മുകളിലാണ്….

റാണിയെ മാത്രമല്ല….. അവളെ സഹായിച്ച ആ 6 തോഴിമാരെയും ആ മൃഗം കൊന്ന് തിന്നിരുന്നു…..

സൂര്യ വെളിച്ചം ശാപമായ ആ രാക്ഷസ്സൻ ഈ മലനിരകളിലെ ഒരു ഗുഹമേൽ അഭയം തേടി…..

പകൽ ശാന്തനും രാത്രി വേട്ടക്കാരനും ആയി അവൻ….
ഈ നാട്….
വിരലിൽ എണ്ണാവുന്ന സമയംകൊണ്ട് ഒരു ശവ കുടിരമായി മാറി…..
ഈ കാട്ടിൽ ജീവിച്ചിരുന്ന കാട്ടുവാസികൾ പോലും ജീവനും കൊണ്ട് എങ്ങോ പോയി….
അങ്ങിനെ….
രാജ്യത്തിന്റെ സന്തുലിതാവസ്ഥ കീഴ്മേൽ മറിയപ്പെട്ടു…
രാജ ചോളൻ എന്ത് ചെയ്യണമെന്ന് പോലുമറിയാതെ ആകുലനായി മാറി…..

എല്ലാത്തിനും കൂട്ട് നിന്ന രാജഗുരു കുറ്റബോധം പേറി ഹൃദയം തകർന്ന് മരണപ്പെട്ടു…..
മഹാരാജാവിനു എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു….. ആ ജീവിയെ ഇല്ലാതെ ആക്കുവാൻ തന്റെ എത്രയോ സേനയെ അയച്ചു നോക്കി….. പക്ഷെ എല്ലാം പരാജയം മാത്രമായിരുന്നു ഫലം…

തേടിപോയവർ എല്ലാം വെറും ശവശരീരങ്ങൾ മാത്രമായി തിരികെ എത്തി…. അവസാനം രാജ ചോളൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മഹാ മാന്ത്രികരെ വരുത്തി പൂജകൾ ചെയ്യിച്ചു….

പ്രശ്നം മനസ്സിൽ തെളിഞ്ഞതും എല്ലാവരുടെയും ഉള്ളിൽ ഒരു വല്ലാത്ത ഭയം ആയിരുന്നു ആ സമയം……

1000 ആണ്ടുകൾ വരെ ആയുസ്സുള്ള നരഭോജിയായ ഒരു പിറവി…..
10000 യുദ്ധവീരന്മാർ ഒരുമിച്ചു വന്നാലും അവരെ ഉന്മൂലനം ചെയ്യുവാൻ ശേഷിയുള്ള ശത്രു…..
അതാണ്‌ ആ രാക്ഷസ്സൻ….
അവനെ ഇല്ലാതാക്കുന്നത് മന്ത്രങ്ങൾക്ക് പോലും സാധിക്കാത്ത കാര്യമാണ്…..

കാരണം അവൻ ഒരു മനുഷ്യനാൽ അടങ്ങുന്നവൻ അല്ല….….
ആ അസുരൻ ഒരു ദേവന്റെ ശക്തിക്ക് സമനായ ശത്രുവാണ്…. “”

നീലകണ്ഠൻ പറഞ്ഞു…
രുദ്രൻ എല്ലാം കേൾക്കുന്നുണ്ട്…..
അവൻ നടന്ന് നടന്നു ആകെ തളർന്നിരുന്നു…..

നടവഴിയുടെ അരികിലുള്ള ഒരു കല്ലിന്മേൽ അവനിരുന്നു….. കൂടെ നീലകണ്ഠനും….

 

“” എന്നിട്ട് എന്തുണ്ടായി ആശാനേ…..
അതിനെ കൊന്നോ…..?? “”

 

“” ഹ് ഹ് ഹ് ഹ് ഹ് ഹ്…..
കൊല്ലമെങ്കിൽ എന്നെ ആവമായിരുന്നില്ലേ അവർക്ക്…..
ആ ജീവിയോളം ശക്തരായ മനുഷ്യർ ഈ ഭൂമിയിൽ ഇല്ല…..
പക്ഷെ പരിഹാരം കാണാം….. “”

 

“” എന്ത് പരിഹാരം……?? “”

 

“” ക്ഷേത്രം തന്നെ…..
അവന്റെ വേട്ട പല ഇടത്ത് ആണെങ്കിൽ പോലും ഇതാണ് അവന്റെ വീട്…..
അവന്റെ പിറവിയും അവസാനവും എല്ലാം ഇവിടെ തന്നെ…..
അതിനായി ഈ കണ്ട സകല കാടിനും മലക്കും അതിപനായി ഒരു ദേവനെ ആവശ്യമാണ്‌….
ദേവനും ദേവനായ മഹാദേവൻ…..
മഹാ തന്ത്രിമാരുടെ സഹായത്താൽ
പരദേവദയെ ഈ മണ്ണിൽ പ്രതിഷ്ടിച്ച് വിവിധ പൂജാ കർമ്മങ്ങൾ ചെയ്ത് നീ കണ്ട എന്റെ മഹാദേവന്റെ ക്ഷേത്രം നിർമ്മിക്കപ്പെട്ടു…..
നാട് മുഴുവൻ ചോളന്റെ ആവാം….
എന്നാൽ അന്ന് തൊട്ട് ഈ കാണുന്ന കാടും മലയും എല്ലാം സാക്ഷാൽ മഹാദേവന് സ്വന്തം……
ഓം നമശിവായ…. “”

 

നീലകണ്ഠൻ ഭക്തിയോടെ നമശിവായ ചൊല്ലി….

“” എന്നിട്ടാ ജീവിയുടെ കാര്യം എന്തായി ആശാനേ……?? “”

 

“” അതിന്നും കണ്ടെത്താൻ പറ്റാത്ത ഉത്തരമാണ് രുദ്രാ……
ക്ഷേത്ര പ്രതിഷ്ട്ടക്ക്  ശേഷം ഇവിടേക്ക് ആരും വരാതെയായി…. ഒപ്പം ആ അസുരന്റേ ശല്യം ഇല്ലാതെയുമായി …..
കഥകൾ ഏറെയാണ്….. മല മുകളിൽ പ്രതിഷ്ഠിച്ച മഹാ ശിവലിംഗത്തിൽ നിന്നും ശിവന്റെ പുതിയൊരു അവതാരം പിറവി കൊണ്ട് ആ അസുരനെ വധിച്ചു എന്ന് നാട്ടുകാർ പറഞ്ഞു….
അത് സത്യമോ കള്ളമോ എന്ന് പോലും ആർക്കും അറിയില്ല…
എങ്കിലും രാജ ചോളന്റെ രാജ്യത്തിൽ വീണ്ടും സമാധാനം നിറയപ്പെട്ടു…..
എങ്കിലും മരിച്ചുപോയ രത്തിന മഹാറാണിയുടെയും 6 തൊഴിമാരുടെയും ആത്മാക്കൾ ശാന്തി അടയാതെ ഈ കാടാകെ ചുറ്റി…..
കാരണം അഥർവ്വവേദം ഉപയോഗിച്ചാൽ മരണത്തിനു പോലും അവരെ രക്ഷിക്കുവാൻ ആവില്ല….
പക്ഷെ മഹാദേവന്റെ അനുഗ്രഹത്താൽ ആ ആത്മക്കളെ ആ കൈലാസ നാഥൻ തന്നെ അടക്കിയിരുന്നു…..
ഇതാണ് ഈ ക്ഷേത്രത്തിന്റെ കഥ രുദ്രാ…….. “”

 

അയാൾ പറഞ്ഞു നിർത്തി…. ഈ സമയം അവർ ആ നദിയിലേക്ക് എത്തിയിരുന്നു….

 

“”” ഇത്രയും വലിയ കഥയോ…..
ഇതൊന്നും എവിടെയും പറഞ്ഞു പോലും കേട്ടിട്ടില്ല ആശാനേ….. “””

 

“” ലോകത്ത് നാം അറിയാത്ത എത്രയെത്ര കഥയുണ്ട് കുഞ്ഞേ…. അതിലൊന്ന് മാത്രമാണിത്….
എത്രയൊക്കെ ആയാലും ഈ കാടും മലയും ഇന്നും ഈ നാട്ടിലുള്ളവർക്ക് ഭീതി നിറക്കുന്ന ഒന്നാണ്…..
അതിനാലാണ് ആരുമിവിടെ വരാത്തത്തും….താമസിക്കാത്തതും…
ഒരുകണക്കിന് അത് നല്ലത് തന്നെയല്ലേ….
മനുഷ്യൻ വസിക്കുന്ന ഇടം ഇത് പോലെ മനോഹരമായി നിലനിൽക്കുമോ….. “”

നീലകണ്ഠൻ അതും പറഞ്ഞുകൊണ്ട് പതിയെ തന്റെ മുണ്ട് മാറ്റി ഒരു കൈലി ഉടുത്ത് ആ വെള്ളത്തിലേക്ക് ചാടി….
രുദ്രനും അയാൾക്കൊപ്പം അനുഗമിച്ചിരുന്നു….

“” അത് ആശാൻ പറഞ്ഞത് നേരാ…..
റാണി പെറ്റ മകനെക്കൊണ്ട് ആ ഒരു ഗുണം എങ്കിലും ഉണ്ടായല്ലോ….. “”

 

രുദ്രൻ പറഞ്ഞു….

 

“” ഹ് ഹ് ഹ് ഹ് ഹ് ഹ്…….
എന്ത് ഉപകാരമാണ് മോനെ രുദ്ര…..
എത്ര അമ്മമാരുടെ കണ്ണുനീർ ആ മൃഗത്തിന്റെ വേട്ടയാൽ ഈ മണ്ണിൽ വീണുകാണും…..
ഒരു കണക്കിന് അത് മരിച്ചോ എന്ന് പോലും അറിയില്ലല്ലോ ആർക്കും….. “”

 

“” വർഷം കൊറേ ആയില്ലേ ആശാനേ…..
ഉറപ്പായും മരിക്കും…..””

 

“” അതൊരു സാധാരണ മനുഷ്യ പിറവി അല്ല രുദ്രാ…..
അവൻ ഇല്ലാതെ ആവാൻ അവനെ വദിക്കുക തന്നെ വേണം…..
അതിനൊരു ശക്തൻ ഈ ഭൂമിയിൽ അവതരിക്കേണം….. “”

 

നീലകണ്ഠന്റെ കണ്ടം ദൃഢമായിരുന്നു…. രുദ്രൻ അദ്ദേഹത്തെ ഒന്ന് നോക്കി…..

 

“” ആശാനേ…..
അപ്പൊ അതിപ്പോഴും ഉണ്ടോ….. “”

അവൻ ചോദിച്ചു…. നീലകണ്ഠൻ അവനെ ഒന്ന് നോക്കി…. ആ കണ്ണിൽ എന്തോ പറയാൻ ബാക്കിയായ പോലെ…..

 

“” ആശാൻ ഒന്നും പറഞ്ഞില്ല…..??? “”

 

“” വ്യർഥമായ കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല മോനെ….
ഒപ്പം…..
കാടിന്റെ തെക്ക് ദിശയിലേക്ക് നീ പോകുകയുമരുത്….. മനസ്സിലായോ…. “”

 

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ആ ഭാവ മാറ്റം അവനു മനസ്സിലായിരുന്നില്ല…. എങ്കിലും അവൻ സമ്മതം പോലെ തലയാട്ടി…..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

Updated: June 20, 2024 — 7:41 pm

85 Comments

  1. മൃത്യു

    ഇവിടെ എന്താ നടക്കുന്നെ എന്ന് ഒരു പിടുത്തവും ഇല്ല! എല്ലാവരും ഒരുവാക്കുപോലും പറയണ്ട് പോകുന്നു. കാത്തിരുന്ന കഥകൾക്ക് ഒരുമറുപടിയും ഇല്ല! ഒന്നും മനസിലാകുന്നില്ല. നല്ല വായനക്കാരുള്ള കഥകൾ എന്തുകൊണ്ടാണ് ഇങ്ങിനെ നിറുത്തി പോകുന്നതെന്ന് അറിയുന്നില്ല.
    എന്നും പലരുടെയും എഴുത്തുകൾ കാണാൻ വന്നു നോക്കും ?.
    ഇനിയെങ്കിലും എഴുത്തുകാർ ഒന്ന് മറുപടി തരണേ എന്തുകൊണ്ടാണ് വൈകുന്നേ എന്ന് പ്ലീസ് ??

  2. Hai chetta njan oru pad stories novels vayichittund but I like it vegam inte bakhi koodi ezhuthanne ithu super story anu

  3. ഇതിനി വരില്ലേ..? ?

  4. ഇതിനി വരില്ല

  5. Bro…..inim ingane pratheekshich irikano.?

  6. എത്ര മാസമായി കാത്തിരിക്കുന്നു
    ഇരു അപ്ഡേറ്റ് തന്നുടെ

  7. Bro
    10 months kazhinju eniyengilum or update tharuoo

  8. Ah 10 maasam aayalle .Idayku idayku aparajithanum devasuranum adhithyahridayathinum kayari nokum

  9. Hollo waiting for the remaining parts please post

  10. Bro
    Ithinte update tharaamo

    1. ബാക്കി വേറെ സൈറ്റിൽ ഒണ്ട്

  11. Bro
    Oru update tharaaamo

    1. എന്താണ് bro ഇങ്ങിനെ പറ്റിക്കുന്നെ എത്ര കാലം ആയി ?

  12. ഇന്ന് ശിവരാത്രി…. പ്രതീക്ഷിക്കുന്നു ദേവാസുരനേയും അപരാജിതനെയും…. ???

  13. Update valom kituo

  14. Oru paadu pradhikshayode kathirikunnu❤️❤️

  15. Bro ee kadhaku veendi ethra month ayee wait cheyyanu oru update tharo ..athraku eshttayathu kondaa

    1. Please update next part,eagerly waiting for such a long time

Comments are closed.