തന്റെ ദേഹത്ത് കയ്കൊണ്ട് ഉഴിഞ്ഞു അവനെല്ലാം പരിശോധിച്ച് നോക്കി…..
ശരിയാണ്….. ഒന്നും തന്നെ കാണുന്നില്ല…..
രുദ്രൻ കൂടുതലായൊന്നും ആലോചിച്ചു നിൽക്കാതെ ആ വെള്ളത്തിൽ മുങ്ങി നിവർന്ന ശേഷം കാടിനുള്ളിലെ ആ ക്ഷേത്രത്തിലേക്ക് നടന്നു…..
സകല ദേവന്മാർക്ക് അതിപനായ ആ മഹാദേവൻ പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് പത്ത് ഗജവീരന്മാരുടെ സൗദര്യം ഏറ്റുവാങ്ങി ആ കാടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു……
മനസ്സിലെയും ശരീരത്തിലെയും തളർച്ച ആ ദിവ്യ ചൈതന്യത്തിനു മുമ്പിൽ എങ്ങോ പോയ് മറഞ്ഞിരുന്നു….
രുദ്രൻ എല്ലാം മറന്നുകൊണ്ട് ആ ശിവലിഗത്തെ കൈകൂപ്പി പ്രണാമം ചെയ്തു….
പൂജക്ക് വേണ്ടുന്ന എല്ലാം നീലകണ്ഠൻ ഒരുക്കി കഴിഞ്ഞിരുന്നു….. ശിവ മന്ത്രം നാവിൽ ഉരുവിട്ട് ചെറു കാവി തുണിയിൽ പൊതിഞ്ഞ ഭസ്മം ശിവലിഗത്തെ മൂന്ന് തവണ ചാർത്തി….. കൊണ്ടുവന്ന കർപ്പൂരങ്ങൾ ആ ദേവന് വേണ്ടി അയാൾ സമർപ്പിച്ചു…..
നീലകണ്ഠന്റെ നാവിൽ നിന്നും പുറത്തേക്ക് വരുന്ന ശിവ മന്ത്രം ആ കാടിനെ മുഴുവൻ ഒരു വല്ലാത്ത പ്രഭായോടെ വർത്തിച്ചു….
ശബ്ദ ദ്വനികളാൽ ഉരുവാക്കപ്പെട്ട ആ മന്ത്രം ആലപിക്കുമ്പോൾ ശിവ ഭഗവാന്റെ പ്രീയപ്പെട്ട സങ്കീത ഉപകാരണമായ ഡമരു തുല്യമായ വേഗതയിൽ വിവിധ താളത്തിൽ മിടിക്കപ്പെട്ടു……
ആകാശവും വായുവും പ്രകൃതിയും എല്ലാം ആ ഈശ്വരന് മുന്നേ എപ്പോഴേ പ്രമണിച്ചു കഴിഞ്ഞിരുന്നു…..
രുദ്രൻ ആ സമയമൊന്നും കണ്ണുകൾ തുറന്നതെ ഇല്ല…..മനസ്സിനിത്രയേറെ ശാന്തി ലഭിച്ച സന്ദർഭം ഇതേവരെ അവനറിഞ്ഞു കാണില്ല…..
അയാൾക്കൊപ്പം അവനും നമശിവായ മന്ത്രം നാവിൽ ഉരുവിട്ടു…..
☠️☠️☠️☠️☠️☠️☠️☠️☠️☠️
കാറ്റ്….
കോടീയ ശൈത്യം നെഞ്ചിലേറ്റി ആഞ്ഞു വീശുന്ന കൊടും കാറ്റ്….. കാതിനു ചുറ്റും ആ ശബ്ദം മാത്രമാണ്….
ഏതോ സ്വപ്നത്തിൽ നിന്നും ഉണരുന്ന പോലെ പാർവതി തന്റെ നേത്രങ്ങളെ തുറന്നു…..
അവൾക്ക് നേരെ കണ്ണ് തുറക്കുവാൻ പോലും ആവുന്നില്ല…എങ്കിലും എങ്ങനെയൊക്കെയോ അവൾ തന്റെ കണ്ണുകൾ തുറന്നു….
ചുറ്റിനും നോക്കിയ അവൾ ഏറെ അതിശയിച്ചു…. അവൾ നിൽക്കുന്നിടം ചുറ്റിനും മഞ്ഞു മൂടിയ മലകൾ ഉള്ള പ്രദേശമാണ്….. അവളിതെ വരെ കാണാത്ത ഒരിടം…..
ചുറ്റിലും വീശുന്ന കാറ്റ് അവൾക്ക് കോടീയ തണുപ്പ് സമ്മാനിച്ചു….. കട്ടി കുറഞ്ഞ ഒരു ചുവന്ന സാരിയാണ് അവളുടെ വേഷം….
ആ വേഷത്തിൽ അവൾ ദേവദയെ പോലെ പ്രഭായോടെ നിൽക്കുന്നു….
പെട്ടെന്ന്…..
എങ്ങുനിന്നോ വന്നൊരു ഡമരു നാദം അവൾ കേട്ടു….. ആ ലോകം മുഴുവൻ മുഴങ്ങുമാറു ശബ്ദമുണ്ടായിരുന്നു അതിനു…
പാർവതിയുടെ കണ്ണുകൾ എന്തോ ഒന്ന് കണ്ടെത്തിയ പോലെ ആനന്ദിച്ചു….
ഏതോ ഉൾപ്രേരണയാൽ അവൾ ആ ശബ്ദത്തെ ലക്ഷ്യമാക്കി ഓടി…..
ശരീരത്തിന് തളർച്ച പോലും തോന്നിയില്ല അവൾക്ക്…. അവർക്കെതിരെ വീശിയ കാറ്റ് പോലും പാർവതിക്ക് മുന്നേ വഴിമാറി നൽകി…. അവളൊരു പർവതത്തിന് മുകളിലേക്ക് ഓടുകയാണ്…. അങ്ങ് ദൂരെയായി അവളൊരു കാടിനെ കണ്ടു….
മഞ്ഞു മലകൾക്ക് മുകളിൽ ഉരുവാക്കപ്പെട്ട ഒരു കാട്…അവിടെ നിന്നുമാണ് ആ ശബ്ദം അവൾ കേൾക്കുന്നത്…. കാടിന് മുകളിൽ സൂര്യൻ പൂർണ്ണ പ്രഭായോടെ കത്തി ജ്വലിച്ചു നിൽക്കുന്നു….. വായുവിന് പോലും ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും വാസന….
അത്ര സമയം ഓടിയതിനാൽ അവൾ തളർന്നു തുടങ്ങിയിരുന്നു….. ഇടറിയ കാലുകളാൽ പാർവതി മുന്നോട്ടേക്ക് നടന്നു…. ആ മണ്ണിൽ കിളിർത്ത ചെറു പുല്ലുകളിൽ ദേവിയുടെ കാലുകൾ പതിഞ്ഞതും അവിടമാകെ താമര പൂക്കൾ പൂത്തു വന്നു….. ഒപ്പം…..
ഡമരുവിന്റെ ശബ്ദം കൂടുതൽ ശബ്ദത്തിൽ മുഴങ്ങി….. അങ്ങ് ദൂരെ ഒരു പീഡത്തിൽ ഇരിക്കുന്ന ഒരു രൂപം…..
ആ പീഡത്തിന് പക്കലായി ഭൂമിയിൽ ആഴ്ന്നിറങ്ങി നിൽക്കുന്ന ത്രിശൂലം…..
പാർവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
തന്റെ മഹാദേവനെ മനസ്സിൽ ഉരുവിട്ടുകൊണ്ട് അവൾ മുന്നോട്ട് നടന്നു…..
അവസാനം…..
ആ രൂപത്തിന് മുന്നിൽ അവൾ മുട്ട് കുത്തി നിന്നുപോയി…..മൈലാഞ്ചി നിറത്തിൽ ചുവന്ന അവളുടെ കൈകൾ ആ ദിവ്യ തേജസ്സിന് മുന്നേ എപ്പോഴേ കൂപ്പപ്പെട്ടിരുന്നു…. തുടരെ ഡമരു വീശിക്കൊണ്ടിരുന്ന ആ രൂപം പതിയെ തന്റെ സങ്കീതത്തെ നിശ്ചലമാക്കി…..
ഒരു വല്ലാത്ത ആനന്ദത്തോടെ ആ രൂപം അവൾക്ക് മുന്നേ തന്റെ നേത്രങ്ങൾ തുറന്നു…..
ആ കണ്ണുകളിൽ അവൾ കണ്ടത് പ്രണയമാണ്…. തനിക്ക് മാത്രം അവകാശപ്പെട്ട പ്രണയം….
ജടാദാരിയായ….
തൃലോക നേത്രനായ ആ രൂപത്തിന്…
രുദ്രന്റെ മുഖമായിരുന്നു….
മരണത്തെയും തോൽപിച്ച മഹാ രുദ്രന്റെ ശാന്ത രൂപം…..
☠️☠️☠️☠️☠️☠️☠️☠️☠️
“” മഹാദേവാ…….'”
ഒരു വല്ലാത്ത നടുക്കത്തോടെ പാർവതി തന്റെ നേത്രങ്ങളെ തുറന്നു…..
അവൾ വല്ലാതെ കിതക്കുകയാണ്….
ഉള്ളിൽ കണ്ട കാര്യങ്ങൾ വിശ്വസിക്കുവാൻ പോലും ആവുന്നില്ല…. ഒരു മനുഷ്യ പിറവിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹം….
അതാണ് അവളീ നിമിഷം കണ്ടത്….
അതും തന്റെ ഭർത്താവിന്റെ മുഖമാണ് ആ ദേവനിൽ അവൾ കണ്ടത്…..
“” ഞാൻ കാണുന്ന സ്വപ്നത്തിൽ എന്റെ മഹാദേവന് എന്റെ ഏട്ടന്റെ മുഖമാണ്….'”
പെട്ടെന്ന് ആ വാക്കുകൾ അവളുടെ മനസ്സിൽ ഒരു മായാ ചിത്രം പോലെ ഒഴുകി എത്തി…..
രുദ്രന്റെ ദേവൂ എഴുതിയ വരികൾ….
അതെ….. അവളുടെ ഡയറി….
പാർവതി ഒരു വല്ലാത്ത നടുക്കത്തോടെ ചാടി എഴുന്നേറ്റ് തന്റെ ബാഗുകൾ പരിശോധിച്ചു….
അവൾ ആ ഡയറിയുടെ കാര്യം പാടെ മറന്നിരുന്നു……ഇന്നത് വായിക്കുവാൻ തന്നെ അവൾ തീരുമാനിച്ചു…..
എന്നാൽ…..
ആ ബുക്ക് പാർവതി ശ്രീ കുലത്തിൽ നിന്നും എടുത്തുരുന്നില്ല….. അതിൽ വല്ലാത്ത നഷ്ട്ട ബോധം തോന്നി അവൾക്ക്….
☠️☠️☠️☠️☠️☠️☠️
ആ ദിവസത്തെ പൂജാവിധി കർമ്മങ്ങൾ എല്ലാം അവസാനിച്ചിരുന്നു….
അങ്ങിനെ…..
രുദ്രനും നീലകണ്ഠനും നേർക്ക് നേർ…..
അവന്റെ കണ്ണുകളിൽ ഇന്നലകളിൽ കണ്ട ആ തളർച്ച ഈ നിമിഷം അയാൾക്ക് കാണുവാൻ സാധിച്ചില്ല…..
അവൻ ശാന്തനും ശക്തനും ആയൊരു പൂർണ്ണ മനുഷ്യനായി മാറിയിരുന്നു….
അയാൾ പതിയെ രുദ്രനെ നോക്കി ചിരിച്ചു…
‘” എന്താണ് രുദ്രാ…..
ഒന്നിനും വയ്യെന്ന് പറഞ്ഞ് നീ ഇവിടം വരെ തരണം ചെയ്തുവല്ലോ……??'”
‘”” വയ്യെന്ന് പറഞ്ഞത് സത്യം തന്നെയാണ് ആശാനേ…. എന്ന് കരുതി എന്റെ ലക്ഷ്യത്തെ ഞാനൊരിക്കലും മറക്കില്ല….
രുദ്രൻ ഒന്നിലേക്ക് ഇറങ്ങിയാൽ…
അത് നേടിയെ മടങ്ങു……'””
“” ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്……..
ദൈവം പടച്ച ഉയിരിനങ്ങളിൽ ഏറ്റവും ശ്രെഷ്ട്ടാനാണ് മനുഷ്യൻ…..
അത് പോലെ അവൻ ദുർബലനും ആണ്….
ആയിരം ഹിമ മലകളെ കീഴടക്കുന്നവനും ഉണ്ട്…..
ഒരു കല്ല് പോലും ഉയർത്തുവാൻ പ്രയത്നിക്കാത്തവനും ഉണ്ട്…..
എല്ലാ മനുഷ്യനും ഒരേ മജ്ജയും മാംസവും തന്നെ ദൈവം നൽകി….
പക്ഷെ എന്തും നേരിടാനുള്ള ഒരു മനസ്സ് പലർക്കും ഇല്ല…..
നിന്റെ ലക്ഷ്യത്തെ നേടുവാൻ നിന്നിൽ വന്നെത്തിയ ശക്തികളുടെ സഹായം നിനക്കാവശ്യമില്ല…. കാരണം രുദ്രാ….
നീ ധീരനാണ്…..
മരണത്തെ ഭയക്കാത്തവൻ……
നീ ജനിച്ചതൊരു യോദ്ധാവായാണ്….
ജീവിച്ചതൊരു യോദ്ധാവായാണ്….
നിന്റെ മരണത്തിലും ഒരു യോദ്ധാവ് ഉണ്ടായിരുന്നു…..
ആ രുദ്രന് ഒരു ദേവാസുര ശക്തിയുടെയും പിൻബലം ഇതിനായി ആവശ്യമില്ല….'””
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അവൻ പതിയെ പുഞ്ചിരിച്ചു….
‘”” പക്ഷെ……
നീയും തളരാറുണ്ട്…… അല്ലെ….. “”
അവനൊന്നും മിണ്ടിയില്ല…..
‘”” മരണം നിന്നിൽ നിറഞ്ഞീ ശരീരത്തിൽ മരവിപ്പ് പ്രവേശിക്കും വരെയും നീ പ്രയത്നിക്കുന്നു…..
പിന്നെ എന്തുകൊണ്ട് കഴിഞ്ഞ കാലത്തെ മറികടക്കുവാൻ നിന്നെക്കൊണ്ട് സാധിക്കുന്നില്ല……'””
അയാളുടെ ചോദ്യം കേട്ട് രുദ്രൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി…..
അവൻ നീലകണ്ഠൻ കണ്ണും മിഴിച്ചു നോക്കി….
“” അങ്ങേക്ക് എങ്ങിനെ…. ഇതെല്ലാം….???'””
“” ശിവനെന്ന പരഭ്രന്മത്തിൽ ലയിച്ച നീയും ഞാനുമെല്ലാം ഒന്ന് തന്നെ…..
നീ അനുഭവിക്കുന്ന വേദനയും ദുഖവും എല്ലാം എനിക്കും അറിയുവാൻ സാധിക്കും…. “”
“” അതെങ്ങനെ……
എനിക്കൊന്നും മനസ്സിലാവുന്നില്ല…..'””
‘”” ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്…….
ഞാൻ പറഞ്ഞിട്ടില്ലേ രുദ്രാ……
നീ പല മായകളും കാണും…..
അതിനൊരു അറുതി വരികയില്ല…..
കാരണം നിന്റെ ജന്മം അങ്ങിനെയാണ്….
നീയിപ്പോൾ കാണുന്ന ഏറ്റവും വലിയ മായ ഞാനാണ്…..
ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്…….'””
അയാളുടെ അട്ടഹാസം ആ കാടാകെ നിറഞ്ഞുകേട്ടു…..
“” ആശാൻ പറഞ്ഞത് ശരി തന്നെയാണ്…..
എനിക്ക് മുന്നിൽ തുറക്കപ്പെടുന്ന വാതിലുകൾ ഏറെ നീകൂടത നിറഞ്ഞവയാണ്….
അർദ്ധങ്ങൾ മനസിലാവാത്ത….
ആര് കേട്ടാലും ചിരിക്കുന്ന….
മനുഷ്യ ചിന്തക്ക് അധീതമായ സത്യങ്ങൾ….
പക്ഷെ മറ്റൊരുവനെ ഇതൊന്നും അറിയിക്കുവാനോ ആർക്ക് മുന്നിലും തെളിയിക്കുവാനോ എനിക്ക് താൽപ്പര്യം ഇല്ല….
എനിക്ക് ഞാൻ ആരെന്ന് അറിയണം….
അത്രമാത്രം…..'””
രുദ്രൻ പറഞ്ഞു……
“” അതെ….
സ്വന്തം വേരുകൾ തേടി ഇറങ്ങിയവൻ…..
പറയു…..
എന്താണ് നിനക്കെന്നിൽ നിന്നും അറിയേണ്ടത്……??'”””
നീലകണ്ഠൻ ചോദിച്ചു….
“” എല്ലാം…..
എല്ലാം അറിയണം…..'”
‘” ഹ് ഹ് ഹ് ഹ് ഹ് ഹ്……
എല്ലാം അറിയണമെങ്കിൽ നീയതിനു യോഗ്യൻ ആവേണ്ടതുണ്ട് രുദ്രാ….
നിന്റെ കർമ്മം ഇന്നും ബാക്കിയാണ്…..
ആ കർമ്മം നിറവേറ്റാതെ എങ്ങിനെ നിന്റെ ലക്ഷ്യത്തെ നീ അറിയും…..’??””
‘”” പിന്നെ ഞാൻ എന്തിനാണ് ഇവിടെ വരെ…..??'”
‘” ഇവിടെ എത്തിപ്പെടുക എന്നത് നിന്റെ വിധിയാണ്……
എന്റെ മഹാദേവനിൽ നിന്നും നീ വിടവാങ്ങുന്ന സമയം നീയൊരിക്കലും വന്നപോലെ ആവില്ല തിരികെ പോവുക….
അതെന്റെ ഉറപ്പ്…..
അയാളൊരു ചെറു ചിരിയോടെ പറഞ്ഞു….
“” അതെന്തും ആവട്ടെ ആശാനേ……
ഞാൻ കാത്തിരിക്കാം….
ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ…..'””
‘”” ചോദിക്ക്…..'””
‘”” എന്നെ കണ്ടിട്ട് എന്തെങ്കിലും മാറ്റം അങ്ങേക്ക് തോന്നുന്നുവോ….'”
അവൻ ചോദിച്ചു….
‘”” മാറ്റങ്ങൾ മാത്രമാണ് ഉള്ളത്…..
അറിയേണ്ടത് ചോദിക്കു…..'”
അയാൾ പറഞ്ഞു…
‘”” വിശപ്പ്…..
ദാഹം…. രോഗം…. വേദന…. ക്ഷീണം…..
മരവിപ്പ്…. ചൂട്….
ഇതെല്ലാം ഞാൻ അറിഞ്ഞിട്ട് തന്നെ ഏകദേശം 2 കൊല്ലത്തിനടുത്ത് ആയി….
എന്നാലിന്നലേ മഹാദേവനെ കണ്ടതിനു ശേഷം ഞാനാകെ മാറി……
എനിക്കെല്ലാം അറിയാം….
പൂർണ്ണമായും ഞാനൊരു മനുഷ്യൻ ആയ പോലെ…..
എന്താണ് ആശാനേ എനിക്ക് പറ്റിയത്….'””
“” രുദ്രാ……
നിന്നിൽ നിറഞ്ഞ ശക്തി എന്നത് ദൈവത്തിന് തുല്യമാണ്….. അതായത് ഒരു സാധാരണ ജീവനിൽ നിന്നും എത്രയോ മുകളിൽ…..
നീ വന്നത് എന്റെ മഹാദേവനെ കാണുവാനാണ്…..
അദ്ദേഹത്തെ ആരാധിക്കുവാൻ ആണ്…
ദൈവത്തിന് സമമായ ഒരു ദേവനും യഥാർത്ഥ ഈശ്വരനെ അറിയുവാൻ കഴിയുന്നതല്ല….….
അവൻ വെറും ഭക്തനായി മാറിയേക്കാം….
അത്രമാത്രം…..
അതിനു….
വിശപ്പും ദാഹവും വേദനയും എല്ലാം അറിയുന്ന ഒരു സാധ മനുഷ്യ ജീവിയായി മാറണം…. അതാവാം നീ ഇങ്ങനെ മാറിയതും…..
നീയിപ്പോൾ എത്രയോ താഴെയാണ്….
ദേ ഇന്ന് തന്നെ കണ്ടില്ലേ….. ഞാനെന്ന ദുർബലന് മുന്നിൽ പോലും എത്താത്ത വണ്ണം നീ താഴ്ന്നു പോയിരിക്കുന്നു……””
“” അപ്പോൾ എന്റെ ശക്തികൾ……???? ‘””
‘”” അറിയില്ല……
ഈ ഭഗവാനെ കാണുവാൻ നിന്നെ തടഞ്ഞത് നിന്റെ ശക്തികളാണ്….
അതാണ് അദ്ദേഹം ഇല്ലാതെയാക്കിയതും…
തടസ്സങ്ങൾ നീങ്ങി നീയീ ക്ഷേത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു…..
ചിലപ്പോൾ….
നാളെ അത് നിന്നെ തേടി വന്നേക്കാം….
ചിലപ്പോൾ എന്നെന്നേക്കുമായി അത് ഇല്ലാതെയും ആയേക്കാം…..
എല്ലാം ആ മഹാദേവന്റെ തീരുമാനങ്ങളാണ്….. നാമാര്…
അദ്ദേഹം നിശ്ചയിക്കുന്ന കളത്തിലെ വെറും കണികകൾ മാത്രം….
അവൻ തീരുമാനിക്കും എന്ത് എപ്പോൾ നടക്കണമെന്ന്…..
എന്താണ് രുദ്രാ…..
ശക്തികൾ ഇല്ലാതെ പറ്റുന്നില്ലേ……'”
അയാളുടെ ചോദ്യം കേട്ട അവൻ ഉറക്കെ ചിരിച്ചു….
‘” ആ ഒരു അവസ്ഥ എനിക്കിതെ വരെ വന്നിട്ടില്ല ആശാനേ….
അറിയുവാൻ ചോദിച്ചെന്നെ ഉള്ളു….
ഒരുവിധത്തിൽ ആ ശക്തി എനിക്ക് ശാപം തന്നെയാണ്….. ഇന്ന് ഞാൻ സന്തോഷവാനാണ്…..'””
രുദ്രൻ പറഞ്ഞു…..
നീലകണ്ഠൻ അത് കണ്ട് പതിയെ ചിരിച്ചു….
‘”” എങ്കിൽ നമുക്ക് പോകാം രുദ്രാ……'””
അയാൾ പറഞ്ഞു…..
‘”” ഇത്ര വേഗമോ…..
എനിക്ക് അറിയേണ്ടത് പലതും ബാക്കിയാണ്…..??'””
അവൻ പറഞ്ഞു…..
‘” ഒന്നിനും തിടുക്കം കൂട്ടരുത് രുദ്രാ…..
നിനക്ക് മുന്നിൽ 7 ദിവസമുണ്ട്…..
ഇപ്പോൾ 2 കഴിഞ്ഞു….. ഓരോ നാളും നീ അറിയേണ്ടത് അളന്നു മുറിച്ചു നൽകും ഞാൻ….
ഒന്നുകൊണ്ടും ഭയം വേണ്ട…..'””
അദ്ദേഹം പറഞ്ഞത് കേട്ട് അവൻ പതിയെ ഒന്ന് ചിരിച്ചു….. അവർ അവിടെ നിന്നും യാത്രയായി…..
☠️☠️☠️☠️☠️☠️☠️☠️☠️
?
ഇവിടെ എന്താ നടക്കുന്നെ എന്ന് ഒരു പിടുത്തവും ഇല്ല! എല്ലാവരും ഒരുവാക്കുപോലും പറയണ്ട് പോകുന്നു. കാത്തിരുന്ന കഥകൾക്ക് ഒരുമറുപടിയും ഇല്ല! ഒന്നും മനസിലാകുന്നില്ല. നല്ല വായനക്കാരുള്ള കഥകൾ എന്തുകൊണ്ടാണ് ഇങ്ങിനെ നിറുത്തി പോകുന്നതെന്ന് അറിയുന്നില്ല.
എന്നും പലരുടെയും എഴുത്തുകൾ കാണാൻ വന്നു നോക്കും ?.
ഇനിയെങ്കിലും എഴുത്തുകാർ ഒന്ന് മറുപടി തരണേ എന്തുകൊണ്ടാണ് വൈകുന്നേ എന്ന് പ്ലീസ് ??
Hai chetta njan oru pad stories novels vayichittund but I like it vegam inte bakhi koodi ezhuthanne ithu super story anu
ഇതിനി വരില്ലേ..? ?
ഇതിനി വരില്ല
Bro…..inim ingane pratheekshich irikano.?
എത്ര മാസമായി കാത്തിരിക്കുന്നു
ഇരു അപ്ഡേറ്റ് തന്നുടെ
Bro
10 months kazhinju eniyengilum or update tharuoo
Ah 10 maasam aayalle .Idayku idayku aparajithanum devasuranum adhithyahridayathinum kayari nokum
Update
Hollo waiting for the remaining parts please post
Bro
Ithinte update tharaamo
ബാക്കി വേറെ സൈറ്റിൽ ഒണ്ട്
Bro
Oru update tharaaamo
എന്താണ് bro ഇങ്ങിനെ പറ്റിക്കുന്നെ എത്ര കാലം ആയി ?
ഇന്ന് ശിവരാത്രി…. പ്രതീക്ഷിക്കുന്നു ദേവാസുരനേയും അപരാജിതനെയും…. ???
Update valom kituo
Oru paadu pradhikshayode kathirikunnu❤️❤️
Bro ee kadhaku veendi ethra month ayee wait cheyyanu oru update tharo ..athraku eshttayathu kondaa
Please update next part,eagerly waiting for such a long time