⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

 

 Previous Part

 

 

 

1.

സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു….
ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു….

പെട്ടെന്ന്….

ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു…..

പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു…..
ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു….

അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര ഗുണമുള്ള ആ കഴുകന്റെ കാലുകളിൽ ഒരു വലിയ നാഗം ചുറ്റി കിടക്കുന്നു…..

കാറ്റിന്റെ ദിശ പോലും അവനു അനുകൂലം ആയിരുന്നു…. മിന്നൽ വേഗത്തിൽ ആ കഴുകൻ തന്റെ ലക്ഷ്യ സ്ഥാനത്തെ നോക്കി മുന്നേറി…..

ആ ചിറകുകൾ പതിയെ ഭൂമിക്ക് നേരെ താഴ്ന്ന് പറന്നു…. കീഴെ കാണുന്നത് വലിയ നെൽവയലുകൾക്ക് നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വീട് ….

ആ രാക്ഷസ്സ കഴുകൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി…. ഒരുതരം അട്ടഹാസം പോലെ…

അവൻ തന്റെ കാലിൽ ചുറ്റപ്പെട്ടിരുന്ന നാഗത്തെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു…..

ആകാശത്തിലൂടെ ഭൂമിയിലേക്ക് വീണ ആ നാഗം ഒരു മനുഷ്യ രൂപം സ്വീകരിച്ചിരുന്നു…

പാമ്പിന്റെ തൊലിയും കണ്ണുകളുമായ ഒരുതരം വികൃത പിറവി….
നാഗാസുരൻ…

അസുരത നിറഞ്ഞ ആ ചോര കണ്ണുകൾ അവനു മുന്നിൽ കാണുന്ന ആ ഭവനത്തിൽ പതിച്ചു…..

പാർവതിയുടെ മാതൃ ഭാവനമായ ആ വീട് കാണുമ്പോൾ അവനിൽ പകയും വൈരാഗ്യ ബുദ്ധിയും ആവോളം വന്നു നിറഞ്ഞു…..

പാർവതി എന്ന ശക്തിയിൻ അന്ത്യം കുറിക്കുവാൻ അവൻ എല്ലാ അർത്ഥത്തിലും തയ്യാറായി കഴിഞ്ഞു….

അവൻ അവിടേക്ക് നോക്കി പതിയെ ചിരിച്ചു…
ചെകുത്താന്റെ മുഖമുള്ള ഒരു അസുരന്റെ ചിരി….

അവനുള്ളിൽ മറഞ്ഞിരുന്ന വിഷം കലർന്ന നീളൻ നാവ് പുറത്തേക്ക് വന്നു…. അത് നീല നിറത്തിൽ ഉഗ്രതയോടെ പ്രകാശിച്ചിരുന്നു….

“”നാളുകളായി എന്റെ റാണി കാത്തിരുന്ന ബലി ഇന്നെന്റെ കൈകളാൽ നടക്കപ്പെടും…..
ദേവാസുരാ……
നിന്റെ വിധി പുസ്തകത്തിലെ പുതിയ  എതിരിയായ എന്നെ തടയുവാൻ ഈ വേളയിൽ നിനക്ക് സാധിക്കുമോ…..
ഹ ഹ ഹ ഹ ഹ ഹ…..'””

ഈരെഴു ലോകവും നടുങ്ങുമാറ് ഉച്ചത്തിൽ അവന്റെ അട്ടഹാസം ഉയർന്നു….

ആ അമാനുഷികനെ തടുക്കുവാൻ കെൽപ്പുള്ള ഒരുവനെ ഈ ഭൂവിൽ ഉള്ളു….
എന്നാൽ അവനിന്ന് മൈലുകൾക്കപ്പുറം വേറേതോ നാട്ടിൽ ഇതൊന്നും അറിയാതെ സുഖമായ നിദ്രയിൽ ആണ്ടു കിടക്കുന്നു…

വിചാരിച്ചാൽ പോലും എത്തിപ്പെടാൻ സാധിക്കാത്ത അത്ര ദൂരം…. അവന്റെ കാലടികൾ മുന്നോട്ട് ചലിച്ചു,… ഏറെ ദൂരെ ആണെങ്കിൽ പോലും തന്റെ ഇരയുടെ വാസന പോലും അവന് കൃത്യതയോടെ അറിയുവാൻ സാധിച്ചിരുന്നു….

തൊഴുത്തിൽ കെട്ടിയിട്ട പശു പേടിയോടെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു…..
നാഗസുരന്റെ വരവിനെ ആ ലോകം പേടിയോടെ നോക്കി ഇരുന്നു….

രുദ്രൻ എന്ന ദേവാസുരൻ അവിടെ ഏത്തപ്പെടുക എന്നത് ഒരിക്കലും നടക്കാത്ത സമസ്യ തന്നെ ആണ്,….

അസുര ശക്തികളുടെ ഉഗ്ര വിഷം പാർവതിയെ തേടി മുന്നോട്ട് വന്നു… വിധി പുസ്തകത്തിന്റെ ഏടുകൾ വേഗതയിൽ മാറിയപ്പെട്ടു…..

നാശത്തിലേക്കുള്ള തുടക്കത്തിനു ആരംഭം കുറിക്കുവാനുള്ള സമയമായിരുന്നു അത്…..

???????????

ആരും ഇല്ലാതെ അടയപ്പെട്ട രുദ്രന്റെ മുറിയിലെ ഗ്രൂട്ട് എന്ന കൊച്ചു ചെടിയുടെ ഇലകൾ പച്ച നിറത്തിൽ പ്രകാശിച്ചു തുടങ്ങി…..

അതാ മുറിയാകെ വെളിച്ചം പകർന്നിരുന്നു….. പ്രകാശം കൂടുംതോറും അതിന്റെ താപം ഇരട്ടിയായി വർധിച്ചു…..

ആ കൊച്ചു ചെടിയിൽ നിന്നും ഒരു ചെറു ഇല താഴേക്ക് പൊഴിഞ്ഞു വീണു….

ചില നിയോഗത്തിന്റെ ആരംഭ സൂചനയായി…

????????

പാർവതിയുടെ അന്ത്യം  കാണുവാൻ അവൻ മുന്നേറി വന്നു …. എന്നാൽ വിധിയുടെ പുസ്തകത്തിൽ എഴുതപ്പെട്ടത് മറ്റ് ചിലത് ആയിരുന്നു…..

നേരവും കാലവും ആ നിമിഷത്തിൽ നിശ്ചലമായി…. മായയും സത്യവും തിരിച്ചറിയാൻ സാധിക്കാത്ത വിധം ആയിടത്തെ മമാറ്റുവാൻ ആരംഭിച്ചു….

ആകാശത്തു കൂടുതൽ കാർ മേഖങ്ങൾ വന്ന് മൂടി….. ചുറ്റിനും കൊടും കാറ്റ് വീശി…..
ഇരുൾ പടന്ന ഭൂമിയിൽ മിന്നൽ വെളിച്ചം ഒരു വിളക്കിന് സമാനമായി മാറി…

എല്ലാം നാഗസുരന്റെ വഴിയേ തടയുവാൻ തന്നെ ആയിരുന്നു…. കാറ്റിന്റെ ശക്തിയിൽ അവന്റെ കാലുകൾ മുന്നേറുന്നതിന്റെ വേഗത കുറഞ്ഞു…. എങ്കിലും തടസ്സങ്ങളെ നേരിടാൻ ആ ദുഷ്ടമനസ്സിന് ഏറെ കെൽപ്പ് ഉണ്ടായിരുന്നു….

പെട്ടെന്ന്…..

ഭൂമിയെ പിടിച്ചു കുലുക്കും വിധം ഒരു ഇടിമിന്നൽ ഭൂമിയിലേക്ക് വന്നിറങ്ങി…. അത് നാഗാസുരന്റെ ദേഹത്താണ് പതിച്ചത്…..

‘”” അആഹ്………””‘

ഒരു വല്ലാത്ത അലർച്ചെയോടേ അവൻ പുറകിലേക്ക് തെറിച്ചു പോയി വീണു…. ആ ഒരു ഇടിമിന്നൽ അവനിൽ സാരമായ പരിക്ക് സൃഷ്ഠിച്ചിരുന്നു…. കൊടീയ വേദനയിലും അവൻ പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു…. ആ ശ്രമം പരാജയം ആയിരുന്നില്ല….
പതിയെ ആ നാഗ മനുഷ്യൻ മണ്ണിനെ മെധിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു….

എന്താണ് നടക്കുന്നതെന്ന് അറിയാതെ മുന്നിലേക്ക് നോക്കിയ അവന്റെ കണ്ണുകളിൽ ഭയം കടന്നുകൂടി….

തനിക്ക് ചുറ്റും ഉള്ള നെൽ വയൽ ഒരു വലിയ തീകുണ്ഡം പോലെ കത്തി എരിയുന്നു…. അതിന് നടുക്കായി അവൻ ബന്ധിയായി നിന്നു….

ആളി കത്തുന്ന തീ അവന്റെ തൊലിയെ വെന്തുരുക്കി…. അസ്സഹനീയമായ വേദനയാൽ അവൻ ഉച്ചത്തിൽ അലറി…. തനിക്കുള്ളിലെ ശക്തി ഇതിനു മുന്നിൽ വെറും ഉറുമ്പ് മാത്രമാണെന്ന് ബോധം അവനെ ഏറെ ഭയപ്പെടുത്തി….

‘”” കഴുകാ……….
നമ്മെ രക്ഷിക്കൂ……..'”

അവസാന രക്ഷ എന്നോണം അവൻ ആകാശം നോക്കി ഉറക്കെ അലറി…. അവന്റെ അലർച്ച കേട്ടത് എന്നോണം ഒരു ഭീമൻ കഴുകൻ കത്തി എരിയുന്ന തീയിനെയും മറികടന്ന് പറന്നുവന്ന് അവനെ റാഞ്ചിക്കൊണ്ടുപോയി…. അപ്പോഴേക്കും അവൻ പാതി വെന്ത ശരീരമായി മാറിക്കഴിഞ്ഞിരുന്നു…..

മൂന്നാൾ വലിപ്പത്തിലുള്ള ആ കഴുകന്റെ കാലിൽ കിടന്ന് അവൻ വേദനയാൽ പിടഞ്ഞു….

ആകാശവും ഭൂമിയും അവന്റെ തോൽവിയോട് കൂടെ ശാന്തമായി…
ആളി കത്തുന്ന നെൽവയൽ അത്ഭുധമന്യേ ശാന്തമായി മാറി…. അവിടെ ഒരു പുൽനാമ്പ് പോലും കത്തി നശിച്ചിട്ടില്ല…. എല്ലാം വെറും മായ മാത്രം…..

????????????

ഏറെ നേരത്തെ മയക്കതിനോടുവിൽ രുദ്രൻ തന്റെ നേത്രങ്ങളെ തുറന്നു…..
മനസ്സിനും ശരീരത്തിനും വല്ലാത്ത ഉന്മേഷം തോന്നി അവന്….. ഒപ്പം തന്റെ നെഞ്ചിലെ ആ കുഞ്ഞു ഭാരത്തെ ഒരു തവണ നോക്കി അവൻ….

രുദ്രന്റെ നെഞ്ചിലെ ചൂടും പറ്റി കുട്ടി ശങ്കരൻ നല്ല ഉറക്കമാണ്…. അവനെ കാണുമ്പോൾ വല്ലാത്ത വാത്സല്യം തോന്നി അവന്….

രുദ്രൻ അവനെ ഉണർത്താതെ പതിയെ നെഞ്ചിൽ നിന്നും എടുത്ത് ആ തിണ്ണയിലേക്ക് കിടത്തി….

മുറ്റത്തേക്ക് നോക്കിയപ്പോൾ ശിവ മോള് മണ്ണപ്പം ഉണ്ടാക്കി കളിക്കുകയാണ്….
അവളെ കണ്ടപ്പോ ചിരിയാണ് അവന് വന്നത്….

ആ കുഞ്ഞി പെണ്ണിന്റെ മുഖത്തും ദേഹത്തും ഒക്കെ മുഴുവൻ ചെളിയാണ്…. രുദ്രൻ പതിയെ എഴുന്നേറ്റ് അവളുടെ അടുത്ത് പോയിരുന്നു….

ആ കുഞ്ഞു പതിയെ അവനെ തല ഉയർത്തി നോക്കി കുഞ്ഞി പല്ലിളിച്ചു ചിരിച്ചു….

‘”” ശിവൂട്ടി…..
പാപ്പം ഇണ്ടാക്കാണോ……..'””

അവനോരു കൊഞ്ചലോടെ ചോദിച്ചു അവളോട്‌…..

‘”” മ്മ്….
മാമക്ക് പാപ്പം മേണോ….'””

തന്റെ കയ്യിലെ ആ മണ്ണപ്പം ഉയർത്തി കാണിച്ച് അവൾ ചോദിച്ചു….

‘”” മാമക്ക് പാപ്പം തരോ….. “”

“” മ്മ്….. ഹും…..
ഇത് ഇന്റെയാ…..'””

അവളത് തന്റെ നെഞ്ചോട് ചോർത്തുകൊണ്ട് അവനെ നോക്കി പറഞ്ഞു…. ഒപ്പം രുദ്രനെ നോക്കി ഒന്ന് കൊഞ്ഞനം കുത്താനും അവൾ മറന്നില്ല….

ആ കയ്യിലെ ചെളി മുഴുവനായും അവളുടെ ദേഹത്ത് പറ്റിയിരുന്നു….. രുദ്രനതൊക്കെ കണ്ടപ്പോ നല്ല ചിരിയാണ് വന്നത്….

“” അയ്യേ….
ദേ നോക്യേ…. മണ്ണ് മൊത്തം മേത്തായില്ലേ ശിവേ…. ഇനി എന്ത് ചെയ്യും…….. “”

“” മ്മ്…..
ഇത് എപ്പോളും ആവോല്ലോ….
ഇച് ഇഷ്ട്ടാ…..'””

അവളതും പറഞ്ഞുകൊണ്ട് വീണ്ടും മണ്ണപ്പം കുഴക്കാൻ തുടങ്ങി…..

“” മതി കുഞ്ഞാ….
കയ്യൊക്കെ ചെളി ആയില്ലേ…..'””

‘” ഇത് ചെളിയല്ല മാമാ…. ന്റെ കളിപ്പാട്ട…
നാൻ എപ്പോളും കളിക്കൊല്ലോ……'”

അവൾ കുഞ്ഞി പല്ല് കാണിച്ച് വീണ്ടും ചിരിച്ചു….

‘”” അയ്യടാ….
അവളുടെ കളിപ്പാട്ടം….
മാമ എടുത്തോട്ടെ ശിവ മോളെ……..'””

അവൻ കുസൃതിയോടെ ചോദിച്ചു….

‘”” മാമ കോക്കാച്ചി ആണോ…..'”

അവൾ ചോദിച്ചു….

‘”” ഞാനോ…..
ഏയ്…. മാമ പാവല്ലേ….'”

‘”” ന്നാ എയ്ത്തോ…..
കോക്കാച്ചിയെ ശിവ മോൾക്ക് പേടിയാ…..'”

അവളുടെ കുഞ്ഞു വർത്തമാനം കേട്ടപ്പോ അവന് ചിരിയാണ് വന്നത്…. രുദ്രൻ ശിവ മോളെ എടുത്ത് രണ്ട് കറക്കം കറക്കി ഒക്കെച്ചു വച്ചു….. ആ കുഞ്ഞു പൊട്ടിച്ചിരിരുന്നു….

“” മാ…. മാ…..'””

“” എന്തോ….. “”

രുദ്രൻ ചോദിച്ചു…. അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് തന്റെ കയ്യിലെ ചെളി രുദ്രന്റെ മുഖത്ത് തേച്ചു പിടിപ്പിച്ചു….

ചേറിൽ മുങ്ങിയ രുദ്രന്റെ മുഖം കണ്ടപ്പോ അവൾ വീണ്ടും കുണുങ്ങി ചിരിച്ചു….

‘”” എടി കാ‍ന്താരി…..
മാമനെ തേച്ചല്ലേ….. “”

“” ഹി ഹി ഹി ഹി…..
നല്ല ചെല്ണ്ട്….
ഇച് ഇഷ്ട്ടായി……
ഇനീം ചെയ്യട്ടെ…..””

“” അയ്യടി കാ‍ന്താരി…
നോക്കിക്കോ നിന്നെ കോക്കാച്ചിട്ട് ഇട്ട് കൊടുക്കും ഞാൻ….. “”

അവനവളെ നോക്കി പറഞ്ഞു….

“” ന്നാ മാമാടെ മൂക്ക് നാൻ ഇച്ചു പരത്തും…..
ന്റെ മസിലു കണ്ടോ…..”

അവൾ വലിയ ഗമയോടെ കൈകാണിച്ച് പറഞ്ഞു….

‘” ഹാാാ……….
ഇത് കൊറേ ഉണ്ടല്ലോ….
കുഞ്ഞി പെണ്ണിന്റെ ഓരോ കാര്യേ…..'””

രുദ്രൻ അവൾക്കൊപ്പം ഒരു കൊച്ചു കുട്ടിയായി മാറിയിരുന്നു…. ഈ സമയമാണ് ആ കുഞ്ഞു കൂരക്ക് പുറത്തേക്ക് വേദലക്ഷ്മി വന്നത്…..

അവർ ഇരുവരെയും കണ്ടപ്പോൾ ആ സ്ത്രീ ഇടുപ്പിൽ കയ്യ് വച്ചുപോയി…..

‘”” എന്താ പൊന്നൂ ഇത്….പിന്നേം നീ മണ്ണിൽ കളിച്ചോ……'””

അവർ  കുഞ്ഞിനെ നോക്കി ചോദിച്ചു….

‘”” നാൻ അല്ലമ്മാ…..
ഈ മാമനാ…. സിവു നല്ല കുട്യല്ലേ…..'””

അവൾ രുദ്രന്റെ കയ്യിൽ ഇരുന്ന് കൊഞ്ചി…..

‘”” എല്ലാം ചെയ്ത് വച്ച് അവന്റെ തലേൽ ഇട്ടോ….
നല്ല അടിവച്ചു തരും ഞാൻ…..'””

ലക്ഷ്മി അവളെ നോക്കി പറഞ്ഞു…..

‘”” പോട്ടെ ചേച്ചി…..
കുഞ്ഞല്ലേ…..'””

‘”” നീയെന്തിനാ അനിയാ ഇവളുടെ പൊന്നാരത്തിനു നിൽക്കുന്നത്….. ദേഹത്ത് മുഴുവൻ നോക്കിക്കേ….
മണ്ണാണ്…..'””

‘”” ഓ….
ഇതൊക്കെ കഴുകിയാ പോകും ന്നെ….
അല്ലേടി  പെണ്ണെ….'””

രുദ്രൻ അവളെ നോക്കി ചോദിച്ചു….

‘” അമ്മക്ക് അസൂയയാ മാമാ….
ന്നെ പോലെ കൽക്കാൻ പറ്റില്ലല്ലോ….'””

അവൾ കുഞ്ഞി പല്ല് കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” മാമനും മോളും എന്താച്ചാ കാണിക്ക്….
ഞാനില്ല…..'””

വേദലക്ഷ്മി അത്രയും പറഞ്ഞുകൊണ്ട് ഒരു കുടവും എടുത്ത് അകത്തേക്ക് പോയി….

രുദ്രനും ശിവ മോളും കൂടി വീടിന്റെ പുറകുവശത്ത് ഉള്ള ആ ചെറിയ കിണറിന്റെ പക്കലിൽ പോയി നിന്നു….അവളെ അവിടെ നിർത്തിയ ശേഷം അവൻ ഒരു തൊട്ടി വെള്ളം കോരി എടുത്ത് കുറച്ചു കുറച്ചായി അവളുടെ ദേഹത്തു ഒഴിച്ച് അഴുക്ക് കളഞ്ഞു…..

ശിവ മോള്‌ അതിനൊപ്പം രുദ്രന്റെ ദേഹത്തേക്ക് വെള്ളം തെറുപ്പിച്ചിരുന്നു…

അവളെല്ലാം മറന്ന് അവന്റൊപ്പം കളിച്ചു തുടങ്ങി….. ആ കുഞ്ഞോമനയുടെ കുടു കുടാ ഉള്ള ചിരി അവിടമാകെ പ്രതിധ്വനിച്ചു…..

അവനതെല്ലാം വല്ലാതെ ആസ്വദിച്ചു….
നാളുകൾക്ക് ശേഷം ആ മുഖത്തിത്രയേറെ സന്തോഷവും ചിരിയും ആരും കണ്ടുകാണില്ല….

അവനസുരനോ ദേവനോ….
ഒരു കുഞ്ഞിന്റെ സാന്നിധ്യം ഏതൊരുവന്റെയും കലിയും ദുഃഖവും അകറ്റാൻ കഴിവുള്ളതാണ്….

അവരോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പ്രായം മറന്ന് അവനും ഒരു കൊച്ചു കുട്ടിയായി മാറുന്നു…..

അഴയിൽ തൂക്കിയിട്ട ഒരു തോർത്ത് എടുത്ത് തല തുടപ്പിച്ചുകൊണ്ട് ശിവയെ രുദ്രൻ എടുത്തുകൊണ്ടു പോയി…..

അവന്റെ കയ്യിൽ ഇരിക്കുമ്പോൾ അവൾ അവന്റെയാ കട്ടി മീശയിൽ പിടിച്ചു കളിക്കുകയാണ്…. രുദ്രൻ അവളെ നോക്കി കൊരങ്ങിനെ പോലെ കവിള് വീർപ്പിച്ചു….

ശിവ അത് കണ്ട് വീണ്ടും ചിരിക്കുവാൻ തുടങ്ങി….. രുദ്രൻ പതിയെ അവളെയാ തിണ്ണ മേൽ നിർത്തി….

‘”” ഇനി മോള്‌ അമ്മേടെ അടുത്തേക്ക് പോക്കോ…. “”

രുദ്രൻ അവളെ ഇറക്കിക്കൊണ്ട് പറഞ്ഞു….

‘”” മാമ പോവാണോ……””

ആ കുഞ്ഞിന്റെ മുഖത്ത് ആശങ്ക നിറയുന്നത് അവൻ കണ്ടു…. രുദ്രന്റെ ചുണ്ടിലൊരു ചിരി വിടർന്നു….

“” മാമ പോണോ……??'””

അവൻ ചോദിച്ചു…..

“” മ്….. ഹും….
പോണ്ടാ….. “”

അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു….

‘”” എന്നാ പോവില്ല ട്ടോ…..
ശിവ കുട്ടി പോക്കോ….. “”

അവനത് പറഞ്ഞതും ചാടിക്കളിച്ചുകൊണ്ട് ശിവ ഓടി അകത്തേക്ക്…. അതെ സമയമാണ് നീലകണ്ഠൻ ആ കൂരക്ക് അകത്ത് നിന്നും പുറത്തേക്ക് വന്നത്…..

ശിവ മോൾടെ ആ പോക്ക്‌ അയാളൊരു പുഞ്ചിരിയോടെ നോക്കി രുദ്രന്റെ പക്കലേക്ക് വന്നു….

“” നന്നായി മയങ്ങി….. ല്ലേ….. “”

അയാൾ ചോദിച്ചു…..

‘”” അതെ ആശാനേ…..
ഇങ്ങനെ മയങ്ങുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല……””

അവൻ പറഞ്ഞു….

“” മ്മ്…..
പിള്ളേർ ഒക്കെ പെട്ടെന്ന് കൂട്ടായല്ലോ…
നീ വാ…. ഞാൻ ചോദിക്കട്ടെ….. “”

അയാൾ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് മുന്നോട്ട് നടന്നു…. കൂടെ അവനും…..

“” എന്ത് പറ്റി ആശാനേ…. “”

രുദ്രൻ ചോദിച്ചു…..

‘”” ഏയ്…..
ഒന്നുമില്ല മോനെ….
നിനക്ക് ആ ക്ഷേത്രം കാണണ്ടേ…..??'”

അയാളുടെ ചോദ്യം കേട്ടപ്പോഴാണ് തന്റെ വന്ന കാര്യത്തിന്റെ ഉദ്ദേശം അവനോർമ വന്നത്…..

‘”” ഞാനത് മറന്നിരിക്കാർന്നു ആശാനേ….
ഇപ്പൊ പോകണോ…..?? “”

അവൻ ചോദിച്ചു…..

“”” ഏയ്….. ഉദയത്തിന് മുന്നേ അവിടെ എത്തിയാൽ മതി….. വേറൊന്നും ഇല്ല….'”

അയാൾ പറഞ്ഞു…..

“” ആശാനേ……””

രുദ്രൻ അയാളെ പതിയെ വിളിച്ചു…

“” എന്താ മോനെ…..? ”

‘” എന്നെ ഇവടെ കേറ്റി താമസിപ്പിക്കാൻ ആശാന് പേടിയൊന്നും ഇല്ലേ…. “”

30 Comments

  1. വിഷുവിന് കാണുമോ?

  2. ലക്ഷമി

    ??

Comments are closed.