⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

എങ്കിലും….

അതിനുമപ്പുറം…..

ഇതെല്ലാം സ്വാഗതം  ചെയ്തുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന acp മാർട്ടിൻ അവളെ ഏറെ അത്ഭുതപ്പെടുത്തി….

ഭയമോ സങ്കോജമോ ഇല്ലാത്ത ആ കണ്ണുകൾ തനിക്ക് ചുറ്റിനും നിൽക്കുന്ന ആ പത്താൾ പടയെ നോക്കി….

മാർട്ടിൻ പതിയെ സാക്ഷിയെ നോക്കി…

“” ഒന്ന് രണ്ട് മൂന്ന് നാല് മൊത്തം പത്ത്….
സാക്ഷി….
ആൾക്കാരുടെ എണ്ണം വളരെ കുറവാണ്… ഇങ്ങനെ ആൾക്കാര് കുറയണമെങ്കിൽ കൊടുത്ത ചിക്കിളി കൊറയണം….
കാശിന്റെ കാര്യത്തിൽ ഇത്ര എച്ചിയായ ഏത് എരപ്പയാണ് എന്നെ തീർക്കാൻ കൊട്ടേഷൻ കൊടുത്തത്….'”

Acp മാർട്ടിൻ ഇടുപ്പിന് കയ്യും കൊടുത്തു സാക്ഷിയോട് ചോദിച്ചു…അവളാകെ കണ്ണും മിഴിച്ചു നിൽക്കുക തന്നെയാണ്….

‘”” ടാ…..
അടി തുടങ്ങും മുമ്പ് പറാ….
ആരുടെ നേർച്ചയാ…..'””

മാർട്ടിൻ അവരെ നോക്കി ഉറക്കെ ചോദിച്ചു…
ആ പത്താൾ കൂട്ടം അവനെ തന്നെ നോക്കി നിന്നു…. കൂട്ടത്തിനിടയിൽ നിന്നും ആറടിയോളം പൊക്കമുള്ള ഒരാൾ മുന്നിലേക്ക് വരുന്നത് മാർട്ടിൻ കണ്ടു…. അവരെ കുറച്ചു മുന്നേ വണ്ടിയിടിച്ചു കൊല്ലാൻ നോക്കിയ അതെ ആള്…..

വായിൽ ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ വെള്ളം അവന്റെ ചുണ്ടിനെ ചുവപ്പിച്ചിരുന്നു…
അയാളത്‌ നീട്ടി തുപ്പി….

‘”” തോളിൽ കൊറേ നക്ഷത്രമുള്ള സാറേ….
ഒന്നങ് മാറി നിന്നാൽ നന്നായിരുന്നു….
ഞങ്ങളതാ ആ മേഡത്തെ കാണാൻ വന്നതാ…..
ഒരു ചെറിയ കേസ്….
കാര്യം കഴിഞ്ഞാ ഞങ്ങൾക്ക് ഞങ്ങടെ വഴി സാറിനു സാറിന്റെ വഴി…..'””

വളരെ നിസാരമായ ആ ഗുണ്ടയുടെ വാക്ക് കേട്ട് മാർട്ടിൻ സാക്ഷിയെ ഉറ്റു നോക്കി…. അവളുടെ മുഖത്ത് അതിശയമാണ്….

”” ഓ……
അപ്പൊ ആ എച്ചി തന്റെ അക്കൗണ്ടിൽ  പെട്ടതാണ്….
തെൻ ഈ സീനിൽ ഞാനില്ല…..
ഹ്മ്മ്…..'”‘

മാർട്ടിൻ അവളെ നോക്കിയൊന്ന് മൂളിയ ശേഷം അല്പം മാറി നിന്ന് സിഗരറ്റ് കത്തിച്ചു….
അവൾക്കാകെ ഭയം കൂടുവാൻ തുടങ്ങി…. ഒപ്പം ആ ഗുണ്ടകൾ അവൾക്കടുത്തേക്ക് ചെറുതായി മുന്നോട്ട് വന്നു….

“” നിങ്ങളൊക്കെ ആരാ…..
എന്നെ എന്തിനാ…..'””

സാക്ഷി ഭയത്താൽ പുറകോട്ട് കാൽ വച്ച് ചോദിച്ചു…

‘”” മേടം…..
ഞങ്ങള് മേഡത്തിന്റെ ഹസ്ബൻഡ് പറഞ്ഞു വന്നവർ ആണ്….. സാറ് ചോദിച്ച ഒരു പേപ്പറിൽ മേടം ഒപ്പിടില്ല എന്ന് പറഞ്ഞല്ലോ….
അതൊന്ന് ഒപ്പിട്ട് വാങ്ങാൻ പറഞ്ഞു അശോക് സാർ….
മര്യാദക്ക് ഒപ്പിട്ട് തന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി മേഡത്തിന് മേഡത്തിന്റെ വഴി…..'””

ആ വാക്കുകൾ പറഞ്ഞവന്റെ ചുണ്ടിൽ ഒരു വല്ലാത്ത ചിരി ഉണ്ടായിരുന്നു…. സാക്ഷി സ്വയ രക്ഷക്കായി തന്റെ അരയിലേക്ക് കൈ എത്തിച്ചു…. അവിടെ തന്റെ തോക്ക് കാണാനില്ല….

ഒന്ന് നോക്കിയപ്പോൾ അത് മാർട്ടിന്റെ അരയിലാണ്….. കുറച്ചു മുന്നേ ഗെയ്റ്റിന്റെ പൂട്ട് പൊട്ടിക്കാൻ വച്ച വെടി തന്റെ തോക്കിൽ നിന്നുമാണെന്ന യാഥാർഥ്യം അവൾ മനസ്സിലാക്കി….. അവളയാളെ ദയനീയമായി നോക്കി….

”” എന്തിനാ സാക്ഷി എന്നെ നോക്കുന്നത്….
അവർക്ക് വേണ്ടത് കൊടുത്തിട്ട് വേഗം വരാൻ നോക്ക്…. ഓഫീസിൽ പോകണം….'”

മാർട്ടിൻ തന്റെ വാച്ചിലേക്ക് ചൂണ്ടിക്കൊണ്ട് അവളോട് പറഞ്ഞു…..
അവൾ വെപ്രാളത്തോടെ അവരെ നോക്കി…

‘”” ദേ നോക്ക്….
മര്യാദക്ക് പോകുന്നതാണ് നിങ്ങൾക്ക് നല്ലത്….
ഇല്ലെങ്കിൽ എല്ലാത്തിനെയും ഞാൻ അഴി എണ്ണിക്കും….'””

അവൾ അവർക്ക് നേരെ ശബ്ദമുയർത്തി….

‘”” ഹ ഹ ഹ ഹ ഹ ഹ…..
ദേ നോക്കടാ…..
സാക്ഷി മേടം നമ്മളെ ഭീഷണിപ്പെടുത്തുന്നു….
എല്ലാരുമൊന്ന് പേടിച്ചെടാ…..'””

അവർ അവളെ നോക്കി ഓരോ ഗോഷ്ടികൾ കാണിച്ചപ്പോൾ പോലീസ് കുപ്പായം അണിഞ്ഞ അവൾക്ക് ഏറെ അപമാനം തോന്നി….

‘”” എടി പെണ്ണെ…..
നീ പോലീസ് ആണെന്ന് അറിഞ്ഞിട്ട് തന്നാ ഈ കൊട്ടേഷൻ എടുത്തേ…..
സഹകരിച്ച് തന്നാ ഞങ്ങൾ ഞങ്ങടെ പാട്ടിനു പോകും…. ഇല്ലേൽ തല്ലി ചതച്ച് വേണ്ടത് വാങ്ങിക്കും…
ചിലപ്പോ ഇവന്മാരൊക്കെ കണ്ട്രോൾ വിട്ട് എന്തേലും ചെയ്തെന്നും ഇരിക്കും….
വെറുതെ ഉള്ള മാനം കളയണോ മെടം…..'””

അയാൾ വശ്യമായൊരു ഭാഷയിൽ അത് പറഞ്ഞപ്പോൾ സാക്ഷിക്കാകെ ദേഷ്യം വന്നു….

‘”” നീയൊക്കെ ആരോടാണ് കളിക്കുന്നതേന്ന് അറിയോ….
എന്നെ കൊന്നിട്ടെ നിനക്കാ പേപ്പർ ഒപ്പിട്ട് കൊണ്ടുപോകാൻ പറ്റു…..'”

അവൾ അലറി…..

‘”” ഈ പെണ്ണ് സമ്മതിക്കുമെന്ന് തോന്നുന്നില്ല അണ്ണാ….
പൊക്കി എടുത്തേരെ….
ഞങ്ങള് ഒപ്പിടീപ്പിച്ചുകൊള്ളാം….'””

അതിലെ ഒരുവൻ അവളെ ആർത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു….

‘” വേണ്ടാ വേണ്ടാന്ന് വാക്കുമ്പോ എന്ത് ചെയ്യാനാ…..
ടാ സുരേന്ദ്രാ….. പിടിച്ചോണ്ട് വാടാ….'””

അയാൾ അതിലെ ഒരുത്തനെ നോക്കി പറഞ്ഞു…. അയാൾ സാക്ഷിക്ക് നേരെ വേഗത്തിൽ നടന്നു….

മാർട്ടിൻ ഇതെല്ലാം ഒരു കാണിയെ പോലെ കൈകെട്ടി നോക്കി നിൽക്കുകയാണ്…. അവൾ നോക്കിയിട്ട് പോലും അയാൾ അനങ്ങിയില്ല….

സാക്ഷിയുടെ അടുത്ത് അവൻ എത്തി….
വളരെ അടുത്ത്…..

‘”” ചുമ്മാ ഷോ ഇറക്കാതെ ഇങ്ങോട്ട് വാടി…..'”

അവനതും പറഞ്ഞുകൊണ്ട് അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചു…. അവൾക്കത് വല്ലാതെ വേദനിച്ചിരുന്നു….

സാക്ഷി വേഗത്തിൽ അവന്റെ അടിനാമ്പ് നോക്കി ഒരു ചവിട്ട് കൊടുത്തു….. ആ ഒരു അടിയിൽ അവന്റെ പിടുത്തം വിട്ടിരുന്നു…. വേദനകൊണ്ട് അല്പം പുറകോട്ട് പോയ അവന്റെ നെഞ്ചിലേക്ക് നോക്കി സാക്ഷി ഉയർന്നു ചവിട്ടി

അവൻ അതിന്റെ ശക്തിയിയിൽ പുറകിലേക്ക് തെറിച്ചുപോയ് വീണു….

‘” ശേ…..
എന്താ സുരേന്ദ്രാ ഇത്…..
അടിവാങ്ങാൻ ആണോ നീ പോയത്….'””

വായിൽ മുറുക്കാൻ ചവച്ചുകൊണ്ട് അയാൾ ചോദിച്ചു….. കീഴെ വീണുകിടന്ന അവൻ പതിയെ അടിവയറിനു കൈ വച്ച്  എഴുന്നേറ്റു…..

‘”” പുന്നാര മോള്‌ വേണ്ടാത്ത ഇടത്ത് ചവിട്ടി അണ്ണാ…..
ഇത് ഞാൻ തന്നെ നോക്കിക്കൊള്ളാം…..'””

ദേഹത്ത് പറ്റിയ ചെറിയ അഴുക്ക് തുടച്ചു കളഞ്ഞു അവൻ വീണ്ടും മുന്നോട്ട് വന്നു….
ഉള്ളിലെ ഭയം മാറി സാക്ഷി എന്തിനും തയ്യാറായി മാറിയിരുന്നു….

അവൻ അടുത്ത് എത്തിയതും അവൾ അവനെ ഉയർന്നു ചവിട്ടുവാൻ കാൽ പൊക്കി….
എന്നാൽ ഞൊടിയിടയിൽ സുരേന്ദ്രൻ അവളുടെ കാല് പിടിച്ചു വലിച്ച് നിലത്തേക്ക് എറിഞ്ഞു……..

സാക്ഷി അവന്റെ ശക്തിക്ക് മുന്നേ ഒന്നുമല്ലായിരുന്നു…..സുരേന്ദ്രൻ വശ്യമായൊരു ചിരിയോടെ വീണു കിടക്കുന്ന സാക്ഷിക്ക് നേരെ നടന്നു….

അയാളുടെ തഴമ്പേറിയ കൈകൾ അവൾക്ക് നേരെ ഉയർന്നു വന്നു….
എന്നാൽ…. അതവളുടെ മുഖത്തിനടുത്ത് എത്തിയതും പ്രതിമ പോലെ നിശ്ചലമായി….

സുരേന്ദ്രൻ പതിയെ തിരിഞ്ഞു നോക്കിയതും ഒരു കൈവന്നവന്റെ മുഖത്തടിച്ചതും ഒരേ സമയമായിരുന്നു…..

കൊണ്ടത് കൃത്യം കൺപോളക്ക് മേലെ ആയതിനാൽ അവന് അസ്സഹനീയമായ വേദനയും കടച്ചിലും തോന്നി….

അവിടെ നിന്നവരെല്ലാം സുരേന്ദ്രന്റെ പുറകിൽ നിൽക്കുന്ന acp മാർട്ടിൻ എന്ന ചെകുത്താനെ കണ്ടു…..

തനിക്ക് മുന്നേ അകപ്പെട്ട ഇരകളെ നോക്കി ചിരിക്കുന്ന ഒരു ചെന്നായയെ പോലെ മാർട്ടിൻ അവരെ നോക്കി….. വേദനകൊണ്ട് കണ്ണ് പൊത്തി നിൽക്കുന്ന സുരേന്ദ്രന്റെ കാൽ മുട്ടിലേക്ക് അവൻ ആഞ്ഞു ചവിട്ടി…..

‘”” ആാാാ………….'”

വേദനകൊണ്ടുള്ള അവന്റെ ആർത്ഥനാദം കേട്ട് സാക്ഷിയും ആ 9 പേരും ഒരേപോലെ അമ്പരന്നു…..

അവന്റെ മുട്ടിനു താഴെ എല്ല് പൊട്ടി ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞു മടങ്ങിയിരുന്നു…

വേദനകൊണ്ട് അവൻ നിലത്തേക്ക് വീണു…

അവരെല്ലാം മാർട്ടിനെ നോക്കി….

‘”” സാറേ…..
നിങ്ങളല്ലേ മാറി നിൽക്കാ എന്ന് പറഞ്ഞത്…..'”

വായിൽ മുറുക്കാൻ ഉള്ള ആൾ അവനോട് വിളിച്ചു ചോദിച്ചു…..

‘””  ക്ഷമിക്കടാ ഉവ്വേ…….
താല്പര്യം തോന്നിട്ടൊന്നും അല്ലന്നേ….
ഈ കാക്കിയിൽ മണ്ണ് പറ്റുന്നത് കണ്ടാ എനിക്ക് സഹിക്കില്ല….
എന്തൊക്കെ പറഞ്ഞാലും ഞാനൊരു പോലീസുകാരൻ അല്ലെ അനിയന്മാരെ……
വർഗ്ഗ സ്നേഹം തെരുവുപട്ടിക്കു പോലും കാണും… പിന്നെയാണോ എനിക്ക്……'”

അരയിലെ ബെൽറ്റ്‌ ഒന്ന് മുറുകെ ടൈറ്റ് ആക്കിക്കൊണ്ട് മാർട്ടിൻ പറഞ്ഞു….

‘”” എന്തിനാണ് സാർ വെറുതെ ഇതിൽ….
ഹ്മ്മ്…..
എടാ പുള്ളേരെ……
തല്ക്കാലം ദോ അവനെ തല്ലി രണ്ട് കാലും ഓടിച്ചേക്ക്…. എന്നിട്ട് മതി ആ പെണ്ണ്….'”

അയാൾ പറഞ്ഞു…

അടുത്ത നിമിഷം തടിമാടന്മാരായ 4 ഗുണ്ടകൾ മുന്നോട്ട് പാഞ്ഞു….. മാർട്ടിൻ തന്റെ കണ്ണിലെ കൂളിംഗ് ഗ്ലാസ് ഒരിടത്ത് ഊരി വച്ചു…. അപ്പോഴാണ് ഒരു സാധനം അയാളുടെ കണ്ണിൽ ഉടക്കിയത്….

ഗാർബേജ് കുഴി മൂടാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ വട്ട മൂടി… അയാളത്‌ കയ്യിലെടുത്ത് തനിക്ക് നേരെ വരുന്നവരെ ഒരു നോക്ക് നോക്കി….

സാക്ഷി വീണിടത്ത് നിന്നും എഴുന്നേറ്റ് പുറകോട്ട് മാറി നിന്നു…. ആദ്യം എത്തിയവൻ മാർട്ടിന്റെ ദേഹത്തേക്ക് പടർന്നു കയറുവാൻ ഒരുങ്ങിയതും മാർട്ടിൻ തന്റെ കയ്യിലെ ഇരുമ്പ് ദണ്ട് കൊണ്ട് അവന്റെ തല നോക്കി ആഞ്ഞടിച്ചു…. അടിയുടെ ആഘാതത്തിൽ അവൻ സൈഡിലേക്ക് തെറിച്ചുപോയി മതിലിൽ പുറമടിച്ചു വീണു….

തല പൊട്ടി ചൊര ഒലിച്ചിരുന്ന അവന്റെ ബോധം അപ്പോളേ പോയിരുന്നു…… രണ്ടാമൻ മാർട്ടിന്റെ കഴുത്തിലേക്ക് ചാടി വട്ടം പിടിച്ചു…. കൂടെ മൂന്നാമൻ വന്ന് ഈ തക്കം നോക്കി അവന്റെ നെഞ്ചിലേക്ക് ആഞ്ഞൊരു ചവിട്ടും കൊടുത്തു…

നിലതെറ്റിയ മാർട്ടിനും അവന്റെ കഴുത്തിൽ പിടിച്ചവനും ഒരേ വേഗത്തിൽ താഴേക്ക് വീണു……എന്നാൽ എല്ലാം പെട്ടെന്നായിരുന്നു…

തന്റെ കഴുത്തിൽ പിടിച്ചവന്റെ കൈവിരൽ മറക്കി ഓടിച്ച് മാർട്ടിൻ ശരവേഗത്തിൽ അവനെ തന്റെ കൈകളിൽ ആക്കി ആ 2 പേരെ ഒന്ന് നോക്കി…..  മാർട്ടിൻ അവന്റെ കഴുത്ത് തിരിച്ചൊടിച്ചു….

അത് കണ്ട അവർ ഒരു ഞെട്ടലോട് കൂടെ അവടെ നിന്നിരുന്നു…. മാർട്ടിന്റെ കയ്യിൽ കിടന്നവൻ ബോധം പോലും ബാക്കി ഇല്ലാതെ ആ മണ്ണിലേക്ക് തല ചായ്ച്ചു….

‘”” എടാ മൈതാണ്ടി എന്ത് നോക്കി നിൽക്കാടാ….
പോയി പിടിക്കടാ അവനെ….. ഓരോന്നോരോന്നായി വീഴുന്നത് കണ്ടില്ലേ….'””

പുറകിൽ നിന്നും അവരുടെ നേതാവ് കോപത്തോടെ വിളിച്ചു പറഞ്ഞു….. അവർ രണ്ടും ഒന്ന് പരസ്പ്പരം നോക്കി വീണ്ടും മാർട്ടിന്റെ അടുത്തേക്ക് പാഞ്ഞു…. മാർട്ടിൻ കീഴെ വീണുപോയ ആ ഇരുമ്പ് മൂടി എടുത്ത് വട്ടം കറങ്ങി അതിലൊരുവന്റെ നേരെ ഇരുണ്ടു….

ഒന്ന് ഉറക്കെ അലറുവാൻ പോലും സാധിക്കാത്ത വിധം ആ ഇരുമ്പ് ലോഹം അവന്റെ കഴുത്തിൽ വന്നിടിച്ചു…..

വേദനയും ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ടും അറിഞ്ഞ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു…. ആ മുഖത്ത് ഞരമ്പുകൾ വലിഞ്ഞു മുറുകി….. അവൻ തളർന്ന് താഴെ വീണ് പിടഞ്ഞു….

ഈ സമയം നാലാമൻ മാർട്ടിന്റെ അടുത്ത് എത്തിയിരുന്നു….. അവൻ മാർട്ടിന്റെ മുഖത്തിന്‌ നേരെ  മുഷ്ട്ടി ചുരുട്ടി അടിച്ചതും അയാൾ തന്റെ ബലിഷ്ടമായ കൈ മുട്ട് മുന്നിലേക്ക് വച്ചു…. അതിൽ അവന്റെ മുഷ്ട്ടി കൊണ്ടതും കൈ എല്ല് ഒടിഞ്ഞു താഴേക്ക് തൂങ്ങി…..

‘”” ആാാാ…………'””

കയ്യൊടിഞ്ഞ വേദനയാൽ അവനുറക്കെ അലറി…
മാർട്ടിൻ അവന്റെ കരണം നോക്കി ഒന്ന് പെടച്ചു…..  ഒരു മരവിപ്പ് മാത്രമാണ് അയാൾ അറിഞ്ഞത്….
ഇടത് കാതിൽ നിന്നും ഒരു മുഴക്കം മാത്രം അയാൾ കേട്ടു…. എന്നാൽ അതിലൂടെ ഒഴുകി വന്ന ചോര മാത്രം കാണുവാൻ അവനായില്ല…

നില തെറ്റിയ അവൻ മണ്ണിലേക്ക് തലയടിച്ചു വീണു …..

എല്ലാരും അയാളെ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്നു…. മാർട്ടിൻ പതിയെ തന്റെ മീശ പിരിച്ച് അവരെ നോക്കി ചിരിച്ചു….

‘”” ഞാനപ്പോളെ പറഞ്ഞതല്ലേ…..
ഈയെണ്ണം പോരാ എന്ന്…..
ഇപ്പൊ നോക്ക്….
നിങ്ങൾ 5 ഞാനൊറ്റ…..
അഞ്ജ് ദേ ഔട്ട്‌….
കളിക്കൊരു ഇന്ട്രെസ്‌റ് വരുന്നില്ല അല്ലെ….'”

അവരെ നോക്കി ഇതെല്ലാം പറയുന്നതിന്റെ ഇടയിൽ നിലത്ത് വീണ് കിടന്ന ഒരുവന്റെ കൈ അയാൾ തിരിച്ചൊടിച്ചു…..

എല്ലാവരും അത് കണ്ടോന്ന് വിറച്ചു…. എന്നാൽ അവനിതൊന്നും അറിഞ്ഞില്ല…..

‘”” കണ്ടില്ലേ…..
നല്ല ഉറക്കമാ….. കയ്യൊടിഞ്ഞിട്ട് പോലും എണീറ്റില്ല…..ശവം….
ഹ ഹ ഹ ഹ ഹ ഹ ഹ……
ഓക്കേ…..
അടുത്ത ആളുകൾ വേഗം വന്നേക്ക്….
എനിക്ക് സമയം വളരെ കുറവാ……'””

മാർട്ടിൻ എന്തിനും തയ്യാറായി പറഞ്ഞു….

‘” അണ്ണാ…..
ഇയാള് ഞാൻ വിജാരിച്ച പോലല്ല….
നമുക്ക് പോവാ അണ്ണാ….
ഈ കേസ് നമുക്ക് വേണ്ട…..'””

ആ മുറുക്കാൻ ചവച്ചുകൊണ്ടിരുന്നവനെ നോക്കി അവനോടു കൂടെയുള്ള ഒരുവൻ പറഞ്ഞു….. ആ മുഖത്ത് ഭയം ഉണ്ടായിരുന്നു….

‘”” പോയി ഗെയ്റ്റ് തുറക്കടാ….'””

അവനും അതെ മാനസികാവസ്ഥയിൽ ആയിരുന്നു…..
അവന്റെ വാക്കുകൾ കേട്ടതും ആ കൂട്ടാളി ഓടിപ്പോയി ചങ്ങല കൊണ്ട് ചുറ്റി അടച്ച ആ ഗെയ്റ്റ് തുറക്കുവാൻ ഒരുങ്ങി

പെട്ടെന്ന്…..

ഒരു തുപ്പാക്കിയുടെ വെടി ശബ്ദം അവിടമാകെ മിഴങ്ങി കേട്ടു….. ഒപ്പം…. ആ ഗെയ്റ്റ് തുറക്കുവാൻ ഓടിയവന്റെ അലർച്ചയും അന്തരീക്ഷത്തിൽ നിറഞ്ഞു കേട്ടു….

ഒരു വല്ലാത്ത ഞെട്ടലോടെ എല്ലാവരും acp മാർട്ടിനെ നോക്കി…. അയാളുടെ കയ്യിൽ നല്ല ഒന്നാന്തരം പോലീസ് റിവൊൾവർ ഇരിക്കുന്നു….
അതിന്റെ കുഴലിൽ നിന്നും പൊട്ടിയ വെടിയുടെ പുക ചെറുതായി പുറത്തേക്ക് വന്നിരുന്നു….

ആ ഗുണ്ടകൾ ഗെയ്റ്റ് തുറക്കാൻ പോയവന്റെ അവസ്ഥ കൂടെ ഒരിക്കൽ നോക്കി…..

മാർട്ടിന്റെ തോക്കിൽ നിന്നും പാഞ്ഞ തോട്ട അവന്റെ കാൽ മുട്ടിനു കീഴെയായി തുളഞ്ഞു കയറിയിരിക്കുന്നു….

വേദന സഹിക്കവയ്യാതെയുള്ള അവന്റെ രോദനം നോക്കി നിൽക്കുവാനെ അവർക്ക് അയള്ളൂ ആ സമയം….

അവർ ഭയത്തോടെ ഒരിക്കൽ കൂടി മാർട്ടിനെ നോക്കി…. അയാൾ തന്റെ കയ്യിലെ തോക്ക് പതിയെ അരയിലേക്ക് എടുത്തുവച്ചു….

‘”” എടാ മക്കളെ……
നിങ്ങള് ലോക്കാ…..
ഇവിടുന്ന് പോകണമെങ്കിൽ എന്നെ തീർക്കണം…..
ഇല്ലെങ്കിൽ ഞാൻ നിങ്ങളെ തീർക്കും….
ഓടാൻ നോക്കിയാൽ ദേ ഇത് പോലെ വെടിവച്ചിടും….
കരഞ്ഞു കാല് പിടിക്കാൻ വന്നാലും ഞാൻ കൊല്ലും….
അതുകൊണ്ട്….
ആണുങ്ങളെ പോലെ എന്നെ കൊന്ന് ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്ക്….'””

അയാളുടെ സ്വരത്തിന്റെ കാഡിന്യം വളരെ സാധാരണമായിരുന്നു…. എന്നാൽ അതിലെ അർദ്ധങ്ങളും ഭീഷണിയും അസാധാരണമായി തന്നെ തോന്നി അവർക്ക്….

മുന്നോട്ട് പോയി തങ്ങൾക്ക് മുന്നേ നിൽക്കുന്ന കാലന്റെ അടിവാങ്ങണോ അതോ തിരിഞ്ഞോടി ഒരു തുപ്പാക്കി ഗുണ്ടിനു ഇരയാവണോ എന്ന് തീരുമാനിക്കാൻ സാധിക്കാതെ അവർ വലഞ്ഞു……

‘”” അണ്ണാ…..
ഇത് സംഗതി കൈവിട്ട് പോയി…..
നമ്മുടെ ബാക്കി പിള്ളേരെ കൂടെ വിളിക്കാം….'””

അവർ പരസ്പ്പരം ചോദിച്ചു….

‘”” നല്ല ബെസ്റ്റ് ടൈം…..
എടാ മണ്ടാ അയാള് ഇനീം വെടി പൊട്ടിച്ചാൽ…..??'””

‘”” എങ്കി പിന്നെ എന്ത് ചെയ്യണം….
ചാവണോ…..'””

അവർ പരസ്പ്പരം പിറുപിറുക്കുന്നത് കേട്ട് അവരുടെ നേതാവിന് കലി കയറി….

‘”” നിർത്ത്…….!!”‘

ആ ശബ്ദം അല്പം ഉയർന്നിരുന്നു…..
ബാക്കിയുള്ള ആ 3 കൂട്ടാളികൾ തങ്ങളുടെ നേതാവിനെ നോക്കി….

‘”” അവനെ കൊന്നിട്ട് പോവാം എന്നല്ലേ പറഞ്ഞേ….. കൊന്നിട്ട് പോവാം….. വാ….'”

അവൻ കോപത്തോടെ മാർട്ടിനെ നോക്കി പറഞ്ഞു…. മാർട്ടിൻ ഇതെല്ലാം നോക്കി ചിരിച്ചു നിൽക്കുകയാണ്…… അത് കണ്ടപ്പോ അവർക്ക് വീണ്ടും ഭയം തോന്നി….അയാൾ തന്റെ കയ്യിലെ തോക്ക് വീണ്ടും അരയിലേക്ക് തിരുകി വച്ച് അവരെ നോക്കി നിന്നു…

‘”” അണ്ണൻ എന്താ ഈ പറയണേ…..
അയാളുടെ മുഖം കണ്ടോ….
ചെകുത്താനെ പോലെയുണ്ട്…..
യിവൻ പോലീസ് ഒന്നുമല്ല അണ്ണാ ….
ഏതോ കൂടിയ ഇനമായ….
കൂടിയ ഇനം…..'””

‘”” എന്ന് വച്ച് ഓടാൻ ഒക്കിലല്ലോ……
കയ്യിൽ കിട്ടുന്നതൊക്കെ എടുത്തോ….
അവൻ ഇനി വേണ്ടാ…..
തീർത്തേരെ……..'””

അയാൾ അലറിയതും അവന്റെ കൂട്ടാളികൾ നാലാ ഭാഗത്തേക്ക്‌ ഓടി…. അവരുടെ കൈകളിൽ കമ്പി കഷ്ണം, മരത്തടി, തുരുമ്പു കത്തി, പഴയ ചങ്ങല അങ്ങനെ ഉള്ള ആയുധങ്ങൾ അകപ്പെട്ടു…..

അതിന് നടുവിൽ ഒരു യോദ്ധാവിനെ പോലെ മാർട്ടിൻ പടവെട്ടുവാൻ തയ്യാറായി നിന്നു….

ആദ്യം തന്നെ ആ ചങ്ങലയുമായി പാഞ്ഞുവന്നത് അവരുടെ നേതാവ് തന്നെയായിരുന്നു

അവൻ മാർട്ടിന്റെ മുഖം നോക്കി ആ ഇരുമ്പ് ചെയിൻ വീശി…

വെറും നിമിഷങ്ങൾ കൊണ്ട് മാർട്ടിൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പുറകെ തുരുമ്പു കത്തി കൊണ്ട് പാഞ്ഞുവന്നവന്റെ നെഞ്ചിലേക്ക് തന്നെ ഉയർന്നു ചാടി മുട്ടുകാൽ കയറ്റി….. ബലിഷ്ടമായ ആ കാല് ദേഹത്ത് കൊണ്ടതും പ്രാണൻ പോയ പോലെ തോന്നി അവന്…

അവൻ നിലത്തേക്ക് ബോധമറ്റ് വീഴുന്ന  സമയം മാർട്ടിൻ അവന്റെ കയ്യിലെ ആ തുരുമ്പ് കേറിയ കത്തി കയ്ക്കലാക്കി….

എന്നാൽ ഇതേ സമയമാണ് അവരുടെ നേതാവ് പുറകിലൂടെ വന്ന് മാർട്ടിന്റെ കഴുത്തിൽ ആ ചങ്ങല ചുറ്റിയത്….

‘”” ആന്റോ……
വേഗം വാടാ….
ഇവന്റെ തലക്ക് തന്നെ അടിക്ക്….. “”

അവൻ മൂന്നാമനെ നോക്കി അലറി…..
ശര വേഗത്തിൽ അവൻ ഒരു മരത്തടിയുമായി മുന്നോട്ട് പാഞ്ഞു…. ഇതെല്ലാം ആ ചെകുത്താന്റെ കണ്ണ് വീക്ഷിച്ചിരുന്നു…. അവൻ ഏകദേശം അടുത്തേക്ക് എത്തി….

Acp മാർട്ടിൻ തന്റെ കയ്യിലെ തുരുമ്പ് കത്തി എടുത്ത് തന്റെ പുറകിൽ ചുറ്റി പിടിച്ചവന്റെ തുടയിലേക്ക് കുത്തി ഇറക്കി…..

‘”” ആ…….. ഹ്…….'””

വേദന കൊണ്ട് അവന്റെ കയ്യിലെ പിടുത്തം ഊരി പോയിരുന്നു…. ഓടി വന്ന ആ കൂട്ടാളി മാർട്ടിന്റെ തല നോക്കി ആ മരകഷ്ണം വീശി….

അതെ സമയം….
ചുരുട്ടി പിടിച്ച ബലവാനായ മാർട്ടിന്റെ മുഷ്ട്ടി ആ മരത്തിന്റെ വടിയിൽ പതിഞ്ഞു….

ആ മരവടി പല കഷ്ണങ്ങൾ ആയി പൊടിഞ്ഞു വീണു….. നടുക്കവും പേടിയും വിട്ട് മാറാതെ വിറയാർന്ന കാലുകൾ അവൻ പുറകിലേക്ക് വച്ചു…. മാർട്ടിൻ അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം തന്റെ ഇടത് കയ്യിലെ കത്തി അവരുടെ നേതാവിന്റെ ചന്തിയിലേക്ക് കുത്തി ഇറക്കി….

‘”” ആാാാ…………
വേണ്ടാ സാർ…..
വേദനിക്കുന്നു ആാാാ………..'””

അവന്റെ വേദനയാൽ ഉള്ള രോദനം അവിടമാകെ നിറഞ്ഞു….. അതുകൂടെ കണ്ടതോടെ ഉള്ള ജീവൻ കൂടെ പോയിക്കിട്ടി ആ ബാക്കി വന്നവന്….

ഇതേ സമയമാണ് പതുങ്ങി വന്ന ഒരു ശത്രുവിനെ പോലെ ഒരുവൻ കമ്പി കഷ്ണവുമായി മാർട്ടിന്റെ പുറകിൽ നിന്നും തലയിലേക്ക് വീശിയത്….. നിമിഷങ്ങൾ കൊണ്ട് അവൻ അവനതിൽ നിന്നും കുനിഞ്ഞു മാറിയതും അയാൾ മുന്നോട്ടേക്ക് ആഞ്ഞു….

എന്നാൽ വീണ്ടും വിടാതെ ആ കമ്പി കഷ്ണം മാർട്ടിനു നേരെ പ്രയോഗിക്കാൻ കൈ നോക്കിയതും അവന്റെ കയ്യിലേക്ക് മാർട്ടിൻ കയ്മടക്കി അടിച്ചു…..

കയ്യിലെ ജോയിന്റിൽ കൊണ്ടതിനാൽ അവന്റെ പൊക്കിയ കൈ ഒടിഞ്ഞു പുറകിലേക്ക് തൂങ്ങി പോയിരുന്നു…. ആ കയ്യിലെ കമ്പി കഷ്ണം തനിയെ താഴേക്ക് വീണുപോയി…..

കൊടീയ വേദന അറിഞ്ഞ അവൻ ഉറക്കെ നിലവിളിച്ചു കരഞ്ഞു….. മാർട്ടിൻ അവനു പുറകിൽ ഇപ്പോളും ഭയന്ന് നിൽക്കുന്ന ആ ഗുണ്ടയെ നോക്കി…..

അവന്റെ കണ്ണുകളിലെ ഭയം മാർട്ടിനിൽ ലഹരിയെ കുത്തി നിറച്ചു…..
അയാൾ അവനെ നോക്കി ചിരിച്ചുകൊണ്ട് നിലത്ത് വീണ കമ്പിയെ എടുത്ത് കൈ ഒടിഞ്ഞ വേദനയാൽ കരയുന്ന അയാളുടെ തലയിലേക്ക് ആഞ്ഞടിച്ചു…..

ആ ഒരടിയിൽ തന്നെ അവൻ ബോധമറ്റ് വീണിരുന്നു…..വീണുകിടന്ന അവനെ പുച്ഛത്തോടെ നോക്കി ചിരിച്ച ശേഷം മാർട്ടിൻ ആ കമ്പിയെ ദൂരേക്ക് എടുത്തെറിഞ്ഞു….
വീണ്ടും ആ കണ്ണുകൾ അവശേഷിച്ച ആ ഒരുവനിൽ പതിഞ്ഞു….

‘” എന്താടാ നോക്കി നിൽക്കുന്നത്….
വാടാ…..
വന്ന് കൊല്ലടാ….. ഹ് ഹ് ഹ് ഹ് ഹ് ഹ്…'””

മാർട്ടിൻ തന്റെ ഇരു കയ്യും നീട്ടി അവനെ സ്വീകരിക്കുവാൻ തയ്യാറായി…. മുഖത്തുള്ളത് ചിരി ആണെങ്കിലും കലിയുള്ള ഒരുവന്റെ ഭാവത്തെക്കാൾ ഭയാനകമായിരുന്നു അയാൾ….

ഓടിയാലും മരണം ഓടിയില്ലെങ്കിലും മരണം….
പേടിച്ചു വിറച്ചു നിന്ന അവന്റെ ഫാന്റിന്റെ മുന്നിലൂടെ നനവ് വരുവാൻ തുടങ്ങി….. ഒപ്പം…

അവൻ ഒരടി പോലും വാങ്ങാതെ നിലത്തേക്ക് മയങ്ങി വീണു….. അത് കണ്ടതോടേ മാർട്ടിന്റെ ആവേശവും സന്തോഷവും എല്ലാം പോയി…. അയാൾ അവരെയെല്ലാം പുച്ഛത്തോടെ നോക്കി തിരിഞ്ഞു കിടന്ന് കരയുന്ന അവരുടെ നേതാവിന്റെ ചന്തിയിലെ കത്തി വലിച്ചൂരി ദൂരേക്ക് എറിഞ്ഞു…..

അവൻ പിന്നെയും കരയുവാൻ തുടങ്ങി…. മാർട്ടിൻ അവനെ കാലുകൊണ്ട് തട്ടി മലർത്തി കിടത്തിച്ചു…. കുത്തേറ്റ ചന്തി മണ്ണിൽ അമർന്നതും പിന്നെയും വേദന കൂടി…. എന്നാൽ നെഞ്ചിൽ അമർന്ന മാർട്ടിന്റെ കാലുകൾ ഒന്നനങ്ങുവാൻ പോലും അവനെ അനുവദിച്ചില്ല…..

മാർട്ടിൻ തനിക്ക് പുറകെ നിൽക്കുന്ന സാക്ഷിയെ ഒരുനോക്ക് നോക്കി…. അവളാകെ വിറച്ചാണ് നിൽക്കുന്നത്….

എന്തോ ഓർമ വന്ന പോലെ അവൾ ഓടിപ്പോയി അവിടെ ഒരു ഓരത്ത് വച്ചിരുന്ന മാർട്ടിന്റെ കണ്ണട എടുത്ത് അയാൾക്ക് നൽകി….

അയാൾ അവളെ നോക്കി പതിയെ ചിരിച്ചു….

‘”” ഹ് ഹ് ഹ് ഹ് ഹ്…..
ലൗ യു സ്വീറ്റ് ഹാർട്…..'”

ഒരു വഷളൻ ചിരിയോടെ അവളെനോക്കി അത് പറഞ്ഞ ശേഷം മാർട്ടിൻ ആ ഗ്ലാസ് എടുത്ത് കണ്ണിൽ  വച്ചു…. ശേഷം ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് തന്റെ കാൽ ചുവട്ടിൽ കിടക്കുന്നവനെ നോക്കി…..

‘”” നിന്റെ പേര് എന്താടാ……??'”

അയാൾ ചോദിച്ചു…..

‘” സ്…സ്…. സുനി……
തുരുമ്പ് സുനി…..'”

അവൻ വുരച്ചുകൊണ്ട് പറഞ്ഞു….

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്…..
പേരിട്ടവൻ വല്ല ജ്യോൽസ്യനും ആണോടാ….
ദേ കണ്ടില്ലേ….
പിന്നമ്പുറത്ത് മാർട്ടിൻ തന്ന സമ്മാനം….
തുരുമ്പ്…. ഹ് ഹ് ഹ് ഹ്….'””

‘”” സാറേ…..
എന്നെ ഒന്നും ചെയ്യല്ലേ….
ജീവൻ തന്നാൽ മതി……'””

അയാൾ കേണു…..

‘”” നിന്നെ ഞാനെന്ത് ചെയ്യാനാ സുനി….
നീയൊന്നും എന്നെയൊന്നു ടയെർഡ് പോലുമാക്കിയില്ല….
അണ്ടിക്ക് ഉറപ്പില്ലാത്ത കൊറേ കോപ്പന്മാരെക്കൊണ്ട് വന്നോളും…
നാണം ഉണ്ടോടാ…..'”

മാർട്ടിന്റെ വാക്കുകൾ കേട്ട് സുനി അപമാനത്താൽ തല താഴ്ത്തി….

‘”” ബോധം ഉള്ളത് നീ മാത്രം ആയോണ്ട് പറയാ…..
എല്ലാത്തിനേം പെറുക്കി ഈ നാട് വിട്ടോണം…
നിന്നെയൊന്നും അകത്തിട്ട് പെരുമാറാൻ അറിയാഞ്ഞിട്ടല്ല….
വെറുതെ കൊറേ വേസ്റ്റുകളുടെ തീട്ടം പോലീസ് സ്റ്റേഷനിലെ കക്കൂസ് ടാങ്കിൽ നിറയണ്ടാ എന്ന് വച്ചിട്ട…..
നിന്നെയൊക്കെ അയച്ച ആ പന്നിയോട് പറഞ്ഞേരെ….
ചോദിക്കാനും പറയാനും ആരും കൂടെ ഇല്ലെന്ന് കരുതണ്ടാ എന്ന്…..
ഇവളെന്റെ കൂടെ ഉണ്ടാവുന്ന കാലം ഏത് മറ്റവൻ വന്നാലും മാർട്ടിന്റെ കയ്യിലെ ചൂട് അറിയും….. കേട്ടോടാ…..'”

മാർട്ടിന്റെ അലർച്ച കേട്ട് അവൻ ഭയന്ന് വിറച്ചു….

‘”” വാ സാക്ഷി…..
പോകാം……'””

മാർട്ടിൻ അതും പറഞ്ഞുകൊണ്ട് അവർ വന്ന ബുള്ളറ്റിൽ കയറി….. സാക്ഷി…
അയാൾക്ക് പുറകിലും കയറി ഇരുന്നു….

അവളുടെ കൈ ബലിഷ്ടമായ ആ വില്ലന്റെ തോളിൽ അമർന്നു…..

????????

നേരം ഉച്ചയോട് അടുത്തിരുന്നു…..

മഹാദേവനെ കാണാൻ കയറിയ മകളും കാടുകളും എല്ലാം അവർ തിരികെ ഇറങ്ങി…

നീലകണ്ഠൻ തന്റെ ബാണ്ടക്കെട്ട് ചുമലിൽ നിന്നും ഇറക്കി തിണ്ണമേൽ വച്ചു…. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പതിയെ അവശനായി രുദ്രൻ നടന്ന് വരുന്നു….

തന്റെ ഉള്ളിലെ ശക്തികൾ എല്ലാം ക്ഷയിച്ചു പോയ പോലെ തോന്നി അവന്…. ദേഹമെല്ലാം വല്ലാതെ വേദനിക്കുന്ന പോലെ…..
പണ്ട് അറിഞ്ഞ ക്ഷീണവും തളർച്ചയും വീണ്ടും അവനിലേക്ക് ഓടി എത്തിയിരിക്കുന്നു….

നീലകണ്ഠൻ ഒരു ചെറു മൺപാത്രത്തിൽ ജലം ശേഖരിച്ചു കൊണ്ട് രുദ്രന് നേരെ നടന്നു….

തളർന്ന കണ്ണുകളാൽ അവനയാളെ നോക്കി….

‘”” ഇതാ രുദ്രാ……
ഇത് കുടിക്കു…..'”

നീലകണ്ഠൻ പറഞ്ഞു…. അവനാ വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു…..

‘”” ഒത്തിരി ക്ഷീണം കാണും നിനക്ക്….
ഭക്ഷണം കഴിച്ച് ഒന്ന് കിടന്നുകൊള്ളു…..'”

അയാൾ പറഞ്ഞു…..

‘”” സ്വാമി……'”

‘”” എന്താണ് രുദ്രാ…….??'””

‘””അവിടെ വച്ചേനിക്ക് എന്താണ് സംഭവിച്ചത്….??'””

“” രുദ്രാ……
എല്ലാം ഇനി രാവിലും വീണ്ടും ആ ക്ഷേത്രത്തിൽ വച്ചു പറയാം….
ഇത് വീടാണ്…..
ഇവിടെ നീ അഥിതിയായി നിന്നാൽ മതി….'”

രുദ്രൻ ഒന്നും പറഞ്ഞില്ല…. അവൻ പതിയെ ചെന്ന് അവിടുള്ള തിണ്ണമേൽ തളർച്ചയോടെ ഇരുന്നു..,…

പെട്ടെന്ന്……

രുദ്രന്റെ തോളിൽ രണ്ട് കുഞ്ഞു കയ്കൾ വന്ന് ചുറ്റിയത് അവനറിഞ്ഞു…. അവനൊരു പുഞ്ചിരിയോടെ പുറകിലെ ആളെ പിടിച്ച് മടിയിൽ നിർത്തി…. അത് ശങ്കരൻ ആയിരുന്നു……
രുദ്രൻ അവനെ എടുത്ത് കവിളിൽ ഒരു മുത്തം നൽകി……

‘”” ആഹ്..
അനിയൻ വന്നോ…..
ഇതിയാന്റെ കൂടെ പോയി തളർന്നോ…. “”

കുടിലിൽ നിന്നും പുറത്ത് വന്ന ലക്ഷ്മിയുടെ വാക്ക് കേട്ടപ്പോൾ അവൻ വെറുതെ ഒന്ന് ചിരിച്ചു…..

‘”” മ്മ്…..
നീ പോയി കൈകഴുകി വാ…..
കഞ്ഞി ആയിട്ടുണ്ട്…..'”

അവർ പറഞ്ഞു…. രുദ്രൻ ശങ്കരനെ അവിടെ നിർത്തി കിണറിന്റെ ഭാഗത്തേക്ക്‌ നടന്നു…. കയ്കാലുകൾ കഴുകുന്നതിനു പകരമായി ഒരു തൊട്ടി വെള്ളം എടുത്തവൻ തലയിലേക്ക് കമിഴ്ത്തി…..

വെള്ളത്തിന്റെ യഥാർത്ഥ തണുപ്പും സുഖവും അവൻ അറിയുവാൻ തുടങ്ങി….. തനിക്കുള്ളിലെ ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ….

ഈറൻ മുടിയെ തോർത്തി വേറെ ഡ്രെസ്സും ഇട്ട് അവൻ ഉമ്മറത്തേക്ക് ചെന്നു…. വേദ ലക്ഷ്മി എല്ലാവർക്കു വേണ്ടിയും ഭക്ഷണംa എടുത്തുവച്ചിരുന്നു…..

രുദ്രൻ അന്നത് ആസ്വദിച്ചു കഴിച്ചു…..
അവന് വിശപ്പ് അധികമായിരുന്നു…..
ഏറെ നാളുകളായി വിശന്നിരിക്കുന്നവനെ പോലെ……

അടുത്തിരുന്നു ആരെയും നോക്കാതെ ആർത്തിയോടെ അവനത് കഴിച്ചുകൊണ്ടിരുന്നു…. അവന്റെ മാറ്റം കാണുമ്പോൾ വേദ ലക്ഷ്മിയുടെയും നീലകണ്ഠന്റെയും ചുണ്ടിൽ എന്തോ ഒന്ന് മറച്ചു വച്ചുള്ള ചിരി വിടർന്നിരുന്നു…..

തുടരും….

 

എഡിറ്റ്‌ ചെയ്യാൻ സമയം ഇല്ലാത്തതിനാൽ

 പേജ് ഇങ്ങനെ അലങ്കോലമായി ഇട്ടത്…. ക്ഷമിക്കുക….

പാർട്ടുകൾ സമയത്തിന് തരുവാൻ ഞാൻ ശ്രമിക്കാം….

സ്നേഹത്തോടെ

Dk 

30 Comments

  1. വിഷുവിന് കാണുമോ?

  2. ലക്ഷമി

    ??

Comments are closed.