⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

മഹാ ബലവാനായ അയാളുടെ കൈകൾ ഒരു ഡമറുവിന്റെ താളത്തിനൊത്തു ചലിക്കുന്നു….

” ഹം….. റം….. ഹ….. മഹാ രുദ്രായാ….
ഹം….. റം….. ഹ….. മഹാ രുദ്രായ…..
പാർവതി ശങ്കരായ നമോ നമാ………
ഓം മഹാ രുദ്രായ നമഃ……
ഓം………'””

ഒരു ഭ്രാന്തന്റെ അലർച്ച പോലെ….
ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ….
നീലകണ്ഠ സ്വാമിയുടെ കാഡിന്യം നിറഞ്ഞ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു….

രുദ്രന്റെ ഹൃദയം പതിന്മടങ്ങു വേഗതയിൽ മിടിച്ചു തുടങ്ങി…. അവന്റെ കയ്കാലുകൾ എന്തിനെന്നു പോലും അറിയാതെ വിറച്ചു…
കണ്ണുകളിൽ ഇരുട്ട് പടർന്നു…..

ആ ഡമറു നാദം അവനെ എവിടെയോ കൊണ്ടുപോകും പോലെ…..

കാതുകളിൽ കുളമ്പടിച്ചോടുന്ന കുതിരകളുടെ ശബ്ദം അലയടിച്ചു….
പല ആളുകളുടേ സ്വരം ഒരുതരം അലർച്ചയായി മുഴങ്ങി കേട്ടു…

അവന്റെ കണ്ണുകൾ ഒരേ സമയം ചുവപ്പും നീലയും ഇടകലർന്ന ഒരു പ്രത്യേക നിറത്തിലേക്ക് രൂപമാറ്റം സംഭവിച്ചു…

ആ ദേഹത്തെ പച്ചക്കുത്തിയ വാക്യങ്ങൾ ചുവപ്പും നീലയുമായ നിറത്തിൽ ഉയർന്നു പ്രകാശിച്ചു….

രുദ്രൻ…
പതിയെ മുന്നോട്ട് നടന്നു….
അവനെ തടയുന്ന ശക്തികൾ എല്ലാം ആ വനത്തിൽ മുഴങ്ങിക്കെട്ട ഡമറു നാഥത്തിൽ നിശബ്ദരായി മാറി…..

അതെ…..

ദേവാസുരൻ തന്റെ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുന്നു….. ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോളും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേ ഇരുന്നു….

ദൈവത്തിനോട് അലിഞ്ഞു ചേരാൻ ആ ദേവനും അസുരനും മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായി മാറി….

അവസാനം….

രുദ്രനെന്ന ദേവാസുരൻ….

ദേവനും അസുരനും അധിപതിയായ…

ദേവന്മാരുടെയും ദേവനായ…
മഹാ ദേവന്റെ മഹാ ശിവലിംഗത്തിന് പക്കലിൽ എത്തപ്പെട്ടു….

ഒരാൾ വലിപ്പത്തിലുള്ള ആ വലിയ ശിവ ലിഗത്തിന് മേൽ മൂന്ന് വിരൽ അടയാളത്തിൽ ഭസ്മം കൊണ്ട് കുറി ചാർത്തിയിരിക്കുന്നു….. അതിനരികിൽ തന്റെ പൂജയുമായി മുന്നോട്ട് പോകുന്ന നീലകണ്ഠനും….

ആകാശത്തുനിന്നും പെരുമഴ പെയ്തിറങ്ങി…

അശുദ്ധികരിക്കപ്പെട്ട അവന്റെ ദേഹം പ്രകൃതിയാൽ ശുദ്ധിയായി….. സർവ്വതും തന്നുടെ ദേവനിൽ അർപ്പിച്ചുകൊണ്ട് അവൻ ആ മണ്ണിൽ ശിരസ്സ് കുത്തി നമസ്ക്കരിച്ചു….

ഒരുതരം മാപ്പ് പറച്ചിൽ പോലെ….
ആ ദൈവീക നിമിഷത്തിന് സാക്ഷിയായ പ്രകൃതി ആനന്ദനടനമാടി….

??????????

..
?ജല ലോകം ?

അഴങ്ങൾക്ക് പോലും അധീതമായ ജല ലോകം… ലോകം അറിയാത്ത ഒരു കൂട്ടം ജനതയുടെ മഹാ സംബ്രാജ്യം….

അതേറേ പ്രഭയോട് കൂടെ തിളങ്ങി നിൽക്കുന്നു…

രാജ കൊട്ടാരത്തിലെ കിടപ്പറയിൽ തന്റെ ഇണയുമായി സല്ലപിക്കുകയാണ് റേയ് ഹാൻ…

അവൻ അവളുടെ മടിയിൽ കിടന്ന് റിവയുടെ വയറിൽ മുഖം ഉരച്ച് കൊറേ സ്വകാര്യം പറയുന്നു….

റിവ ഇക്കിളി കൂടി കുലുങ്ങി ചിരിക്കുവാൻ തുടങ്ങി….

‘”” എന്താ ഈ കാണിക്കണേ….
ഇത് മതിയാക്കു ദേവാ….'””

അവൾ പറഞ്ഞു….

‘”” എന്താണ് ദേവി ഇത്…. ഞാനും എന്റെ മകനും തമ്മിലുള്ള സ്വീകാര്യത നശിപ്പിക്കുകയാണോ….'””

‘”” ഇത് പോലെ സ്വകാര്യം പറഞ്ഞാ അവൻ വന്നു കഴിഞ്ഞാൽ ഒന്നും തന്നെ പറയുവാൻ ഉണ്ടാവുകില്ല…'””

അവൾ പറഞ്ഞു….

‘”” മ്മ്…….
എടാ മോനെ…..
നിന്റെ മാതാവിന് നമ്മുടെ ഈ കളിചിരി കണ്ട് അസൂയ തോന്നുന്നുണ്ട്….
നീ ഇങ് വാ…. നമുക്ക് ഇവളെ ശരിയാക്കാം….'”

റെയ് ഒരു കൊഞ്ചലോട് കൂടെ പറഞ്ഞു….
റിവ പതിയെ അവന്റെ മുടിയിൽ പിടിച്ചു….

‘” എനിക്ക് അസൂയ ഒക്കെ കാണും….
അച്ഛന് മക്കളെ മാത്രം മതിയല്ലോ…
എനിക്കാരാ ഉള്ളെ….'”

“” ഐശ്…..
എന്റെ ദേവിയുടെ ദണ്ണം ഇതായിരുന്നോ….
പിന്നെ ഈ ജല ലോക ചക്രവർത്തി റെയ് ഹാൻ എന്തിനാണ് ഇവടെ ഇങ്ങനെ ഇരിക്കുന്നത്….
മഹാ രാജാവിന് രാജ ഭരണത്തിൽ ശ്രദ്ധ ഇല്ലാതെ ആയിരിക്കുന്നു എന്ന് ജനങ്ങളുടെ ഇടയിൽ സംസാരം ഉണ്ട്…. എന്റെ ദേവി വല്ലതും അറിയുന്നുണ്ടോ ആവോ…..'”

അവൻ കാതരമായി അരുളി…..

‘”” ഒരുപാട് നാൾ രാജ്യം നോക്കി നടന്നതല്ലേ….
ഇനി അല്പം വിശ്രമം ആവാം….
രാജാവ് രാജ്യം നോക്കാൻ പോവും….
റാണിയും രാജകുമാരനും ഇവടെ ഒറ്റക്കാവും….
അത് സമ്മതിച്ചു കൊടുക്കാൻ പറ്റോ മോനെ….'”

അവൾ തന്റെ ഉദരത്തിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…. റെയ് അവളെ നോക്കി പതിയെ ചിരിച്ചു…

‘”” അസൂയ മാത്രമല്ല….
ഈയിടെ ആയി ദേവിക്ക് കുറുമ്പും കൂടിയെന്ന് തോന്നുന്നല്ലോ….'””

അവൻ അവളുടെ കവിളിൽ പതിയെ പിച്ചി….
അവൾ നാണത്തോടെ അവനെ നോക്കി….

‘”” റിവാ…… “”

“” ദേവാ…… “”

“” നമ്മുടെ മകന് എന്റെ സ്വഭാവം ആവും അല്ലെ….'”

റെയ് കൗതകത്തോടെ ചോദിച്ചു….
റിവ അവനെ നോക്കി ഒന്ന് ചിരിച്ചു…

‘” ഇനി മകൾ ആണെങ്കിൽ….. “”

അവൾ ചോദിച്ചു….

‘” അവൾക്കെന്റെ റാണിയുടെ സ്വഭാവം ആയ്ക്കോട്ടെ….'”

റിവ അവനെ നോക്കി ചിരിച്ചു….

‘” എന്തൊക്കെ ആയാലും വരാൻ പോകുന്നത് ഒരു രാജകുമാരൻ ആണെങ്കിൽ….
അവന്റെ ചങ്ങാതിക്ക് ഏറെ തല്ല് കൊള്ളുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല….
അങ്ങ് ചെയ്യുന്ന ജേഷ്ട്ടകൾക്കെല്ലാം പാവം സ്യുസ് അല്ലെ മർദ്ദനം ഏറ്റുവാങ്ങിയത്….
ഒന്നും ഞാൻ മറന്നിട്ടില്ല…. “”

റിവ ഒരു ചെറു ചിരിയോടെ പറഞ്ഞു….

‘” ചങ്ങാതിമാർ ആയാൽ അതെല്ലാം ഉണ്ടാവും റിവാ….എന്തൊക്കെ ആയാലും സ്യുസിനെ ഞാൻ കൈവിട്ടില്ലല്ലോ….'””

‘”” മ്മ് മ്മ്….
പാവമാ അത്….
ഇതുവരെ വാങ്ങിയത് പോരാതെ ദേ ഒരാൾ കൂടെ വന്നാൽ അവനും വാങ്ങി കൊടുക്കും…'””

അവൾ പറഞ്ഞു….

‘” ഇവനിങ്ങനെ അടിവാങ്ങി നടന്നാൽ മതിയോ റിവ….
അവനൊരു രാജകുമാരി വേണ്ടേ….'””

അവൻ ചോദിച്ചു….

‘” അതിനാദ്യം ഈ ലോകത്തെ മത്സ്യ കന്യകമാരുടെ പുറകെ നടക്കുന്നത് നിർത്താൻ പറയണം….
ഒരാളാണെങ്കിൽ പോട്ടെ….
ഇത് ഒന്ന് പോയാൽ ഒന്ന് എന്നല്ലേ….'””

അവൾ പൊട്ടിച്ചിരിച്ചു….

‘”” മാതാവ് എപ്പോളും പറയും….
താറാവിന്റെ ജന്മമാണ് എന്ന്…
ഹാ….
അവനുമൊരു നാൾ വരും…..'””

റെയ് നെടുവീർപ്പിട്ടു…

പെട്ടെന്നാണ് അവന്റെ മുറിയുടെ വാതിൽക്കൽ ആരോ മുട്ടുന്നത് അവർ കേട്ടത്…..

റെയ് വേഗം എഴുന്നേറ്റ് പോയി വാതിൽ തുറന്നു….

അത് അറ്റ്ലാന ആയിരുന്നു….

‘”” എന്താ അമ്മേ……??'””

അവൻ ചോദിച്ചു…..

‘”” റെയ്……
തായ് പെട്ടകം സംരക്ഷിക്കുന്ന കാവൽക്കരിൽ നിന്നും ഒരു ദൂത് വന്നിരിക്കുന്നു….
നീ ഉടനെ അവിടെ പോകണം എന്ന്…..'”

അറ്റ്ലാന ഒറ്റ ശ്വാസത്തിൽ മറുപടി നൽകി….
തായ് പെട്ടകം എന്ന വാക്ക് കേട്ടതും റിവയുടെ ഉള്ളിൽ ഭീതി നിറഞ്ഞു….

ആ രാജ്യത്തിന്റെ ഒരു ഭാഗം നശിപ്പിച്ച ആ നാൾ തൊട്ട് റിവക്ക് ആയിടം പേടിയാണ്…. അവൾ റെയ് ഹാന്റെ കരത്തിൽ മുറുകെ പിടിച്ചു….

‘”” ഒന്നുമില്ല…..
ഞാൻ ഉടനെ വരാം…..
എന്റെ ദേവി സമാധാനപൂർവ്വം ഇരിക്കു…..'”

അവൻ അവളുടെ കവിളിൽ തലോടി വാത്സല്യപൂർവ്വം പറഞ്ഞുകൊണ്ട് ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി….

‘”” മോനെ ഞാനും വരാം…..'””

അറ്റ്ലാന അവനെ ആഗമിച്ചുകൊണ്ട് അരുളി…

‘”” അതിന്റെ ആവശ്യകത ഇല്ല അമ്മേ….
ഇത് ഞാൻ നോക്കിക്കൊള്ളാം…..'””

റെയ് അതും പറഞുകൊണ്ട് കൊട്ടാരം വിട്ട് മിന്നൽ വേഗത്തിൽ മുകളിലേക്ക് നീന്തി….

വെറും നിമിഷങ്ങൾ കൊണ്ടാണ് അവൻ അവിടെ എത്തിയത്…. ഭയന്നത് പോലെ ഒന്നും തന്നെ ഇല്ല…. ചുറ്റിനും ഒരുക്കിയ കാവൽ സുരക്ഷിതമാണ്…..

അവൻ അവിടെ പോയിറങ്ങി…..

‘”” ആരാണ് നമ്മെ വിളിച്ചത്……'””

അവിടെ ചെന്നതും കാവൽ നിന്ന ഭാടന്മാരെ നോക്കി അവൻ ചോദിച്ചു….

‘”” മഹാരാജൻ…..
ഞാനാണ്……'””

അതിലെ ഒരുവൻ മുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു…..

‘” എന്താണ് സംഭവിച്ചത്…..??'””

റെയ് ചോദിച്ചു…..

‘”” തായ് പെട്ടകം സൂക്ഷിച്ച ആ മുറിയിൽ നിന്നും അസ്സഹനീയമായ വെട്ടം പുറത്തേക്ക് വരുന്നു…..

കാരണം എന്തെന്ന് അറിയില്ല രാജൻ….
ഒരുപക്ഷെ മുമ്പുണ്ടായത് പോലെ അപകടം വല്ലതും സംഭവിക്കുമോ എന്ന ഭയത്തിൽ വിളിച്ചതാണ്…..

‘” അയാൾ ആദരവോടെ പറഞ്ഞു…..

“”” ഹ്മ്മ്‌……
ഇനി വേറെ ആരെയും അറിയിക്കരുത്…
മനസ്സിലായോ…..'”

‘” മനസ്സിലായി രാജൻ…..'””

അവർ അവനെ പ്രണമിച്ചു…. റെയ് അവരെയും മറികടന്ന് അകത്തേക്ക് നടന്നു…..

ചുറ്റിനും ആരും തന്നെ ഇല്ല….
ആ വിജനതയിൽ പൂട്ടി വച്ചിരിക്കുന്ന ചെകുത്താൻ പെട്ടിയെ ലക്ഷ്യം വച്ച് റെയ് മുന്നോട്ട് ചലിച്ചു…..

നൂറുകണക്കിന് ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ആ ചെകുത്താൻ പെട്ടിയുടെ കാവൽ അറയുടെ പടുകൂറ്റൻ വാതിലിനു സമീപം അവനെത്തി…..

റെയ് തന്റെ കയ്യിലെ ട്രിഡന്റ് ഉയർത്തിയതും ആ അറ ഒരു വല്ലാത്ത ഇരമ്പൽ സ്വരത്തോട് കൂടെ തുറന്ന് വന്നു….. അതിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന പ്രകാശം അവന്റെ കണ്ണുകളെ അടപ്പിച്ചിരുന്നു…..

അല്പം പ്രയാസത്തോടെ ആണെങ്കിൽ പോലും റെയ് തന്റെ കണ്ണുകൾ തുറന്നു…. ആ അറക്കുള്ളിലെ തായ് പെട്ടകം നീല നിറത്താൽ ഒരു സൂര്യനെ പോലെ കത്തി ജ്വാലിക്കുന്നു….

വെളിച്ചത്തിന്റെ കാഡിന്യം ഒരുപാട് താങ്ങുവാ അവനു കഴിഞ്ഞില്ല…. റെയ് തന്റെ ട്രഡന്റ്  നിലത്തേക് ആഞ്ഞു കുത്തി…. അതോടെ കൂടെ ആയിടത്തെ എല്ലാ ജല പാളിയും ഒരു വൃത്ത കവജം പോലെ ആ തായ് പെട്ടകത്തെ പൊതിഞ്ഞു…. അതോടെ ആ പ്രകാശം റെയ് ഹാൻ തീർത്ത ആ കവചത്തിൽ ഒതുങ്ങി….

ലോകാത്ഭുതം നേരിൽ കാണുന്ന ഒരു മനുഷ്യന്റെ അവസ്ഥ ആയിരുന്നു അവനാ സമയം…

ഒടുങ്ങാത്ത ആശ്ചര്യത്താൽ റെയ് ആ തായ് പെട്ടകത്തെ നോക്കി…. അത് നീല നിറത്തിൽ വർണ്ണാഭമായ ഒരു വജ്രത്തെപ്പോലെ വെട്ടിത്തിളങ്ങുന്നു….

“” അസംഭവ്യം…..
ദുസ്സൂചനകൾ മാത്രം കാണിച്ചിരുന്ന തായ് പെട്ടകത്തിൽ ദൈവീഗിക ചൈതന്യം….
ഇതെങ്ങിനെ നടന്നു….'””

റെയ് ഹാനു ഒന്നും മനസ്സിലായില്ല…. അവൻ തന്റെ ട്രിഡന്റ്ൽ മുറുകെ പിടിച്ചുകൊണ്ട് നേത്രങ്ങളെ മൂടി…. ജല ദേവന്റെ മായാ ശക്തി അന്വേഷിച്ചത് അവനെയാണ്….

ദേവാസുരനെ….

എന്നാൽ എത്ര ശ്രമിച്ചിട്ടും ആ മായക്ക് അവനു പക്കലിൽ എത്തുവാനായില്ല….
എന്തോ ഒന്ന് അവന്റെ കാഴ്ചയെ മൂടിയ പോലെ….

അവനെക്കാൾ ശക്തമായ ഒരു ശക്തി….

“” നീ എവിടയാണ് ദേവാസുര…..
എന്റെ ഉൾക്കാഴ്ചക്കുമപ്പുറം  നീ നിൽക്കുന്നിടം എവിടയാണ്…..'””

റെയ് ആരോടെന്നില്ലാതെ മൊഴിഞ്ഞു…..

☠️☠️☠️☠️☠️☠️☠️☠️

‘”” രുദ്രാ,……
രുദ്രാ…… രുദ്രാ…….രുദ്രാ…… രുദ്രാ…..
രുദ്രാ…….'””

രുദ്രന്റെ കാതുകളിൽ അവന്റെ നാമം പലകുറി ഉച്ചരിച്ചുകൊണ്ടുള്ള ആ സ്വരം ഒരു മുഴക്കം പോലെ പ്രത്യക്ഷമായി…
ഏറെ സമയം അവനിൽ ബോധം പോലും അവശേഷിച്ചിരുന്നില്ല…..

അവൻ പതിയെ തന്റെ നേത്രങ്ങളെ തുറന്നു….

ശിരസ്സ് കുത്തിയ ഈറൻ മണ്ണിൽ അവനഭിമുഖമായൊരു പാതം….

അവൻ പതിയെ എഴുന്നേറ്റു നിന്നു..,.
അത് നീലകണ്ഠൻ തന്നെ ആയിരുന്നു….

അയാൾ അവനെ നോക്കിയൊന്ന് ചിരിച്ച ശേഷം തന്റെ കയ്യിലെ ഭസ്മം രുദ്രന്റെ നെറ്റിയിൽ ചാർത്തി…..

‘”” ഓം നമശിവായ…..'””

‘”” ഓം നമശിവായ…..'””

അയാളുടെ കൂടെ അവനും അത് ഏറ്റു പറഞ്ഞു….

‘”” നമുക്ക് പോകാം രുദ്രാ….
സമയം ഏറെ ആയി….'””

സ്വാമി അതും പറഞ്ഞുകൊണ്ട് തന്റെ ബാണ്ടക്കെട്ട് എടുത്ത് ചുമലിൽ വച്ചു…..
അവനേറേ അതിശയം തോന്നി….

അൽപ സമയം മുന്നേ നടന്ന അമാനുഷിക നിമിഷങ്ങളെ കണ്ട ഒരാളുടെ ഭാവമൊന്നും അയാളിൽ ഇല്ലായിരുന്നു….

രുദ്രനും പതിയെ അയാൾക്ക് പുറകെ നടന്നു…..

“‘ സ്വാമി……'”

അവൻ അയാളെ വിളിച്ചു…..'”

‘”” എന്താ രുദ്രാ……??'””

‘” അങ്ങ് ശരിക്കും ആരാണ്……'””

അവൻ ചോദിച്ചു….

‘”” എന്തിനാണ് രുദ്രാ പിന്നെയും പിന്നെയും ഈ ചോദ്യം നീ ആവർത്തിക്കുന്നത്…..
ഞാനാരെന്ന് നിനക്കറിയാമല്ലോ…..'””

അയാൾ വളരെ നിസാരമായൊരു മറുപടിയാണ് അവനു നൽകിയത്….

‘” ഒഴിഞ്ഞു മാറുവാൻ ശ്രമിക്കരുത് സ്വാമി….
എനിക്കറിയണം…..
ശരിക്കും അങ്ങ് ആരാണ്…..
അൽപ സമയം മുൻപ് ഇവിടെ നടന്നതെല്ലാം കണ്ടിട്ട് പോലും അതിനോടൊരു ചെറു സംശയമോ ആശ്ചര്യമോ ഇല്ലാത്ത അങ്ങ് എന്നെ കുറിച്ച് നന്നായി അറിഞ്ഞവൻ തന്നെയാണ്…..
ഇനി ഞാൻ തേടുന്ന ഉത്തരം അങ്ങയിൽ ആണോ ഉള്ളത്….എന്താണെങ്കിലും ഒളിക്കാതെ പറയു ദയവായി……'””

രുദ്രന്റെ സ്വരം നന്നേ ഉയർന്നിരുന്നു….
നീലകണ്ഠൻ അവനെയൊന്ന് നോക്കി…

“” ഭാരിച്ച കാര്യങ്ങൾ നീ അറിയാതെ ഇരിക്കുന്നതാവും രുദ്രാ നല്ലത്….
ഈശ്വരനെ അറിയാൻ വന്നാൽ അറിഞ്ഞിട്ട് പോകുക മാത്രം ചെയ്യുക…
നിന്റെ ജീവിതത്തിൽ എനിക്കൊരു അഥിതി വേഷമേ ഉള്ളു….അതൊരു അഥിതിയായി തന്നെ അവസാനിക്കണം…
ചുറ്റിനും നടക്കുന്ന അനാവശ്യമായ മായയെ ശ്രദ്ധിക്കാതെ നിന്റെ ലക്ഷ്യത്തെ മാത്രം ഉറ്റു നോക്ക്…..
നീ ഈ നിൽക്കുന്ന മണ്ണ് സകല സൃഷ്ടിക്കും അധിപനായ മഹാദേവന്റെ ആണ്…..അതിനാൽ…
മഹാ ദേവന്റെ നികൂടമായ പല മായകളും നിന്നെ വലയം ചെയ്തേക്കാം….
ആര്.., എന്ത്,….
എന്ന ചോദ്യം നമ്മൾ പിരിയും വരെയും ഇനി നമുക്കിടയിൽ പാടില്ല….
.നിന്റെ കഥയിൽ ഇനി കുറച്ചെടുകൾ ഈ നീലകണ്ഠൻ ആടും…
നീ വെറുമൊരു പൈതലായി എന്നെയും ആ മഹാ ദേവനെയും കേട്ട് കഴിഞ്ഞാൽ മാത്രം മതി………'””

അയാളുടെ വാക്കുകളിൽ ഒരുപാട് വന്യത ഉണ്ടായിരുന്നു…… രുദ്രാനൊന്നും തിരികെ പറയുവാൻ ആയില്ല….
തനിക്ക് ചുറ്റും നടക്കുന്ന മായകൾ അവന്റ തലച്ചോറിനെ പിഴിതെടുക്കും വിധം ശക്തമായിരുന്നു…. നിറ കണ്ണുകളോടെ രുദ്രൻ അയാൾക്ക് മുന്നേ കൈ കൂപ്പി…..

‘”” ദയവായി പറയു……
ആരാണ് ഞാൻ……'”

ആ സ്വാമി അവനെ നോക്കി….

‘”” നിൻ ജനനം ഭ്രന്മൻ എങ്കിൽ….
ജീവിതം വൈഷ്ണവൻ ആകുന്നു….
അത് പോലെ….
നീ മരിച്ചവൻ ആണെങ്കിൽ നീ ശിവനായി മാറുന്നു…..
ഓം നമശിവായ..,..
ഓം നമശിവായ……
ഹ ഹ ഹ ഹ ഹ ഹ ഹ ഹ…….'””

അദ്ദേഹത്തിന്റെ അട്ടഹാസം ആ കാടിനെ തന്നെ പിടിച്ചു കുലുക്കി…. ആർക്ക് മുന്നിലും തല കുനിക്കാത്ത രുദ്രൻ അന്നാദ്യമായി ആ അപരിചിതനായ സന്യാസിക്ക് മുൻബ് കൈവണങ്ങി തല കുനിച്ചു…..

☠️☠️☠️☠️☠️☠️☠️☠️☠️☠️

– കൊച്ചി –

– റോയൽ റെസിഡൻസി –

കാലത്ത് തന്നെ ഒന്ന് ഫ്രഷ് ആയി മാർട്ടിൻ ഷവർ റൂമിലെന്നും വെളിയിലേക്ക് ഇറങ്ങി….

ഉറച്ച മസിലുകളിൽ പറ്റിയിരുന്ന കുഞ്ഞു കുഞ്ഞു ജല കണങ്ങളെ അയാൾ തുടച്ചു കളഞ്ഞു…..

ടേബിളിൻ മേൽ ചാർജിൽ വച്ചിരുന്ന തന്റെ മൊബൈൽ മാർട്ടിൻ ഒന്നെടുത്തു നോക്കി….

അതിൽ സാക്ഷിയുടെ പത്തോളം മിസ്സ്‌ കാൾ കിടക്കുന്നു…..
ശരീരത്തിൽ അവശേഷിച്ച നനവിനെ തുടച്ചുകൊണ്ട് അയാൾ അവൾക്ക് ഫോൺ ചെയ്തു…..

നിമിഷങ്ങൾ കൊണ്ട് അവൾ ഫോൺ എടുത്തു….

‘” ഹലോ……
സാക്ഷി…. വാട്ട്‌ ഹാപ്പെൻഡ്….'”

‘” സാർ…..
മറ്റേ മുസ്തഫയെ പറ്റി കുറച്ചു ലീഡിംഗ് എവിടൻസ് കിട്ടിട്ടുണ്ട്…. സാറൊന്ന് ഇവിടം വരെ വന്നിരുന്നെങ്കിൽ……'””

അവളൊന്നു പറഞ്ഞു നിർത്തി…..

‘”” അതിനെന്താ….
വരാമല്ലോ….
സാക്ഷി ഒരു കാര്യം ചെയ്യ്….
ആ asi ടെ ബുള്ളറ്റും എടുത്തൊന്ന് ഇങ്ങോട്ട് വാ….. എന്റെ ജീപ്പിനിന്നലെ തോട്ടൊരു ഏനക്കെടാ…….'””

അയാൾ പറഞ്ഞു…..

‘”” അത് പിന്നെ സാർ….
ശ്രീയെ വിട്ടാ പോരെ…. ഞാൻ തന്നെ വരണോ…..'””

അവൾ മടിച്ചു ചോദിച്ചു….

‘”” എന്താ സാക്ഷി ഇത്…..
നിന്റെ സീനിയർ ഓഫീസർ ഒരു ഓഡർ തരുമ്പോ അത് വേറെ ആൾക്ക് ഏൽപ്പിക്കാണോ….തന്നോട് വരാൻ പറഞ്ഞാൽ താൻ തന്നെ വരണം….
മനസ്സിലായോ…..'””

അയാൾ ചോദിച്ചു….

‘” സോറി സാർ….. ഞാൻ തന്നെ വരാം….ഒരു അര മണിക്കൂർ മാക്സിമം…..'””

‘”” ദെൻ…..
തന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു…. “”

മാർട്ടിൻ അതും പറഞ്ഞുകൊണ്ട് ആ കാൾ കട്ട്‌ ചെയ്തു…. മുന്നേ തന്നെ തേച്ചു വച്ച വെള്ള ഷർട്ടും കാക്കി ഫാന്റും എടുത്തണിഞ്ഞ ശേഷം കണ്ണാടിയിൽ നോക്കി തന്റെ മീശ ചീർപ്പുകൊണ്ട് ചീവി ഒതുക്കി വച്ചു….. ശേഷം തന്നെ സ്വയമൊന്ന് നോക്കി പതിയെ ചിരിച്ചു…

തനിക്കായി അനുവദിച്ച ഹോട്ടൽ റൂം ലോക്ക് ചെയ്ത് അയാൾ പുറത്തേക്ക് ഇറങ്ങി…..
ആ സമയം si സാക്ഷി അശോക് താഴെ സെക്യൂരിറ്റി ഗെയ്റ്റിനു മുന്നിൽ എത്തിയിരുന്നു….

മനോഹരമായ പോലീസ് യൂണിഫോമിൽ അതി സുന്ദരിയായ അവളെ കണ്ടപ്പോൾ മാർട്ടിൻ ശരിക്കും ഉന്മാദത്തിലായി…. അയാൾ അവൾക്ക് പുറകെ ചേർന്നിരുന്നു…..

സാക്ഷി പതിയെ ആ ബൈക്ക് മുന്നോട്ടേക്ക് എടുത്തു….

‘”” അവനെ കണ്ടുപിടിച്ചോ…??'””

മാർട്ടിൻ ചോദിച്ചു…..

‘”” അത്….
സാർ….. ഇനിയും കണ്ടുപിടിച്ചിട്ടില്ല…..'””

സാക്ഷി താഴ്മയോടെ പറഞ്ഞു…..

‘”” മ്മ്…..
നമ്മുടെ ടീം ഒരുപാട് വീക്ക് ആണ്….
നേരാവണ്ണം പണിയറിയാവുന്നവർ ആരുമില്ല…..'””

മാർട്ടിൻ പുച്ഛത്തോടെ പുലമ്പി….

‘”” പക്ഷെ സാർ….
അവനെ കുറിച്ചുള്ള എല്ല ഡീറ്റൈൽസും ശേഖരിച്ചിട്ടുണ്ട്….അതിൽ ചെറിയ പ്രശ്നങ്ങളും ഉണ്ട്… അതാ നമുക്ക്  കണ്ടുപിടിക്കാൻ പറ്റാഞ്ഞത്….
അത് എന്തെന്ന് വച്ചാൽ…..'”

‘”” അതൊക്കെ ഓഫിൽ ചെന്നിട്ട് സംസാരിക്കാം സാക്ഷി….
24 hours കേസ് കേസ് എന്ന് പറഞ്ഞലയാൻ താനെന്താ വല്ല റോബോട്ടും ആണോ….
ജസ്റ്റ്‌ റീലാക്സ്….. “”

മാർട്ടിൻ സൗമ്യതയോടെ അത് പറഞ്ഞപ്പോൾ സാക്ഷി നിശബ്ദയായി…. വണ്ടി ഓടിക്കുമ്പോൾ അവൾക്കേറെ അസ്വസ്ഥത തോന്നുവാൻ തുടങ്ങിയിരുന്നു…..
കാരണം മാർട്ടിൻ അവളോട് വല്ലാതെ ചേർന്നാണ് ഇരിക്കുന്നത്….

കെട്ടിവച്ച മുടിയുടെ ഇടയിലൂടെ അവളുടെ പിൻകഴുത്തിലെ ഗന്ധം അയാൾ ആഞ്ഞു വലിച്ചു…..

അവളെന്ന സ്ത്രീയുടെ മനംമയക്കും ഗന്ധം അയാളെ ആകെ ഉന്മാദത്തിലാക്കി…..

‘” മ്മ്…… ഹാാാ…….
എന്തൊരു മണമാണ് സാക്ഷി ഇത്…..
താൻ ഏത് പെർഫ്യൂം ആണ് യൂസ് ചെയ്യുന്നത്……'””

അയാൾ ചോദിച്ചു…. അവൾക്കാ സന്ദർഭം ഒട്ടും ഇഷ്ട്ടമല്ലായിരുന്നു…. എങ്കിലും എല്ലാം പൊറുത്ത് അവളിരുന്നു…..

‘”” ചോദിച്ചത് കാതിൽ വീണില്ലേ സാക്ഷി…..'””

അയാൾ ഒരിക്കൽ കൂടെ ചോദിച്ചു….

‘” അ… അത്…..
സാർ….
സിൻഡ്രല്ല…..'”

അവൾ വിറച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹ്മ്മ്‌…….
സിൻഡ്രല്ല…. Made in Tokyo…..
ഫോറിൻ സാധനം ആണല്ലോ…..
മുംബയിൽ എന്റെയൊപ്പം കദീജ എന്ന് പേരുള്ള ഒരു പെണ്ണ് ഉണ്ടായിരുന്നു…..
അവളും ഇതേ പെർഫ്യൂം തന്നെയാണ് യൂസ് ചെയ്യുന്നത്….
എന്നാലും സാക്ഷിയുടെ മണത്തിനാണ് സുഖം കൂടുതൽ…..'””

അവളൊന്നും പറഞ്ഞില്ല…..
അയാളുടെ വാക്കുകൾക്ക് വെറുതെ മൂളി കൊടുക്കുക മാത്രമാണ് ആ സമയം ചെയ്തത്….

‘”” അല്ല…..
തനിക്ക് പിള്ളേർ ഒന്നും ആയില്ലേ…..??'”

‘” ഇല്ല സാർ….. “”

” കല്യാണം കഴിഞ്ഞിട്ട് 2 കൊല്ലമൊക്കെ ആയില്ലേ…. ഇനിയും ആയില്ല…..
വാട്ട്‌ ഹാപ്പണ്ട്….””

‘”” അത്…..
ഹസ്ബൻഡ് നാട്ടിൽ അല്ല…. അതാണ്…..'””

അവൾ ഒഴിഞ്ഞു മാറും പോലെ പറഞ്ഞു….

‘” ഓഹ്…..
വിദേശ ജോലിക്കാരനായ ഭർത്താവ്…. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…. “”

അയാളുടെ ഓരോ വാക്കിലും ഒരു ഇരട്ട അർഥം ഒളിഞ്ഞിരുന്നിരുന്നു…..
എല്ലാം കേട്ടിട്ടും കേൾക്കാത്തത് പോലെ സാക്ഷി മൗനയായി വണ്ടി ഓടിച്ചു…..

പെട്ടെന്നാണ് അവർ പോകും വഴിയുള്ള ഇടവഴിയിൽ നിന്നും ഒരു മഹീന്ദ്രയുടെ ജീപ്പ്  അവരുടെ ബുള്ളറ്റിന്റെ സൈഡിലേക്ക് വന്നത്…..

സാക്ഷി വേഗത്തിൽ ബൈക്ക് വെട്ടിച്ചതിനാൽ ആ ജീപ്പ് അവരെ ഇടിച്ചില്ല….അവളെങ്ങനെ ഒക്കെയോ പാടുപെട്ട് ആ ബുള്ളറ്റ് നിർത്തി….
ശേഷം തങ്ങളെ ഇടിക്കുവാനായി വന്ന ആ ജീപ്പിലേക്ക് ഒരു നോക്ക് നോക്കി അവൾ….

‘”” ആരുടെ അമ്മക്ക് വായ്ക്കരി ഇടാനാടാ പന്നി നീ പോണേ……'””

അവളാ ജീപ്പിലേക്ക് നോക്കി ഉറക്കെ അലറി….
അപ്പോഴാണ് ഒരു താടി നീട്ടി വളർത്തിയ കണ്ടാൽ വശപ്പിശക് തോന്നിക്കുന്ന ഒരാൾ ജീപ്പിന് പുറത്തേക്ക് തല ഇട്ടത്….. മാർട്ടിൻ അവനെയൊന്ന് സൂക്ഷിച്ചു നോക്കി….
അവന്റെ നോട്ടത്തിൽ ഒരു വല്ലാത്ത പന്തികേട് തോന്നി മാർട്ടിനു……
കാരണം ഒരു പോലീസുകാരിയുടെ അലർച്ച കേട്ടും ആ മുഖത്ത് ഒരു ആശങ്കയോ ഭാവഭേദമോ വന്നതായിരുന്നു മാർട്ടിൻ കണ്ടില്ല….

“” മോളെ സാക്ഷി….
നീയാ വണ്ടി എടുത്തോ…..'””

മാർട്ടിൻ പറഞ്ഞു…..

‘”” ഒരു മിനിറ്റ് സാറെ….
ഇവനെയൊന്നു പെരുമാറിയിട്ട് പോകാം….
അവനെ വിട്ടാ ശരിയാവില്ല….'””

അവൾ കോപത്തോടെ പറഞ്ഞു….

“” ഹാ……
നീ ഞാൻ പറഞ്ഞത് കേൾക്ക് മോളെ സാക്ഷി….
അവനു വേണ്ടത് വാങ്ങിക്കാൻ പിന്നാലെ തന്നെ വരും….. നീ നോക്കിക്കോ….'””

മാർട്ടിൻ അതും പറഞ്ഞുകൊണ്ട് അവളുടെ തോളിൽ കൈ വച്ചു….. അവൾക്ക് കാര്യം മനസ്സിലായില്ല…. എങ്കിലും സാക്ഷി ഒന്നും നോക്കാതെ പെട്ടെന്നാ ബൈക്ക് മുന്നേട്ടേക്ക് എടുത്തു…..

മാർട്ടിൻ പറഞ്ഞ പോലെ ആ ജീപ്പ് മിന്നും വേഗത്തിൽ അവർക്ക് പുറകെ തന്നെ ഉണ്ട്….
കണ്ണാടിയിൽ അതിന്റെ വരവ് കണ്ടിട്ട് സാക്ഷിക്കേറെ ഭീതി തോന്നി….

‘”” സാർ…..
ആ വണ്ടി നമ്മളെ നോക്കിയാണ് വരുന്നത്….'””

അവൾ പറഞ്ഞു….

‘”” എന്റെ കണ്ണടിച്ചു പോയിട്ടൊന്നുമില്ല സാക്ഷി…. നീ വേഗം ബൈക്ക് ഓടിച്ചാ മാത്രം മതി…..'””

‘”” സാറേ ഇവരെന്തിനാ നമ്മളെ തുരത്തുന്നത്…'””

അവൾ ചോദിച്ചു….

‘”” എന്തായാലും വണ്ടി നിർത്തിച്ചിട്ട് നമുക്ക് ബിരിയാണി വാങ്ങിത്തരാൻ ഒന്നും ആകില്ലല്ലോ…. ഒന്നെങ്കിൽ കൊല്ലാൻ…. അല്ലെങ്കിൽ കാലും കയ്യും തല്ലി ഓടിക്കാൻ….'””

അയാളോരു നിസാര ഭാഷയിൽ പറഞ്ഞു….

‘”” എന്ത്…..????
ഇവരൊക്കെ ആരാണ്….
നമ്മളെ എന്തിനു തുരത്തണം…!”

മനസ്സിൽ നുരപൊന്തിയ ചെറു ഭയത്താൽ അവൾ ചോദിച്ചു…..

‘”” ഒന്നെങ്കിൽ ഗൗടാ ഗാങ് കോട്ടേഷൻ കൊടുത്ത ടീം…
അല്ലെങ്കിൽ അലിഭായ്
അതുമല്ലെങ്കിൽ തേജ റാവു….
പിന്നെ ഡെല്ലി മിനിസ്റ്റർ രാജേദ്ര ചേട്ടിയാർ ആരുമാകാം.,….'”

മാർട്ടിൻ പറഞ്ഞു….

‘”” ഇതെല്ലാം ആരാണ്…..???'””

‘”” വകയിൽ എന്റെ കുറച്ചു ശത്രുക്കൾ ആയി വരും….. അങ്ങ്മിങ്ങുമായി കൊറേ ആൾക്കാർക്ക് ടോർച്ചർ കൊടുത്തതാണ്….
അല്ലാതെന്ത്…..'””

‘” എന്ത്……????
അപ്പൊ ഇതിനിടയിൽ ഞാനെന്ത് ചെയ്തു…..???'””

‘”” ഹ ഹ ഹ ഹ ഹ……
സാക്ഷി…..
താനൊരു പോലീസുകാരി അല്ലെ…..
ഇങ്ങനെ പേടിച്ചാലോ…..
ഇതൊക്കെ നമുക്കൊരു എന്റർടൈൻമെന്റ് അല്ലെ…..'””

മാർട്ടിൻ ചിരിക്കുവാൻ തുടങി….

‘”” ദേ സാറേ…..പോലീസ് ആണെന്നും വച്ച് ഇവരെ ഒക്കെ നേരിടാനുള്ള ശക്തിയൊന്നും എനിക്കില്ല…..
നിങ്ങളെന്നെ കൂടെ കൊലക്ക് കൊടുക്കാണോ……'””

സാക്ഷി നിസഹായതയോടെ ചോദിച്ചു…..

‘”” താനിങ്ങനെ പേടിക്കാതെ വണ്ടി വേഗം ഓടിക്ക്….. നമുക്ക് നോക്കാന്നെ…..'””

മാർട്ടിൻ പറഞ്ഞു…. സാക്ഷി ഒന്നും നോക്കാതെ വണ്ടി വേഗത്തിൽ പറയിച്ചു…..
അല്ലാതെ അവൾക്ക് വേറെ മാർഗ്ഗം ഇല്ലല്ലോ…

മാർട്ടിൻ ഇതൊന്നുമൊരു വിഷയമേ അല്ലെന്നാ ഭാവത്തിൽ കൂടെ ഇരുന്നു…..
കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ അവരുടെ വാഹനങ്ങൾ ചീറി പാഞ്ഞു……..

പെട്ടെന്നാണ് ആ ജീപ്പിന് പിറകെ രണ്ട് കറുത്ത ബൊലേറോ കൂടെ ചീറി പാഞ്ഞു വന്നത്…..

തങ്ങളെ ആക്രമിക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നത് കാണുമ്പോൾ സാക്ഷിക്ക് ആകെ പേടി തോന്നി തുടങ്ങി….

ആ ബൈക്ക് ചീറി പറയുമ്പോളും അവളുടെ കൈ കാലുകൾ വല്ലാതെ വിറച്ചിരുന്നു…..

‘”” സാക്ഷി…….'””

പുറകിൽ നിന്നും മാർട്ടിന്റെ വിളി കേട്ടതും അവൾ എന്തെന്ന രീതിയിൽ കാതോർത്തു…

‘”” ഇതിങ്ങനെ അധികം പോയാ നമ്മളെ അവർ വണ്ടികൊണ്ട് ഇടിക്കും….
ദേ നേരെ പോയാ നമ്മടെ സഖാക്കന്മാർ പൂട്ടിച്ച ഒരു ഫാക്ട്ടറി കാണും…. അതിലേക്ക് വണ്ടി കയറ്റിക്കൊ…..'””

‘”” പ…. പക്ഷെ സാർ…..
എന്നാലും അവര് നമ്മളെ പിടിക്കില്ലേ……'””

അവൾ ചോദിച്ചു…..

‘”” ഹാാാ,……
നീ പറഞ്ഞത് ചെയ്യ് സാക്ഷി…..'””

അയാൾ അത് പറഞ്ഞപ്പോൾ സാക്ഷി അനുസരിക്കുവാൻ തന്നെ തീരുമാനിച്ചു….
ഒപ്പം അവരെ തുരത്തിയ 3 വണ്ടിയും ആ ബൈക്കിനോട് കൂടുതൽ അടുത്ത് വന്നു..
.

അവൾ ബൈക്കിന്റെ ആക്സുലേറ്റർ കൂടുതൽ വേഗത്തിൽ ഞെരിച്ചു…..
മാർട്ടിൻ പറഞ്ഞ ആ ഫെക്ട്ടറി എത്തിക്കഴിഞ്ഞിരുന്നു….. ദൂരെ നിന്ന് തന്നെ അവൾക്കത്തിന്റെ വലിയ ഗെയ്റ്റ് കാണാം….
കൂടെ…..
അതിൽ തുണികൊണ്ട് ചുറ്റി ചുവന്ന മഷി അടിച്ച മുദ്രയുള്ള പൂട്ടും…..

എങ്ങിനെ അതിനുള്ളിൽ കേറുമെന്ന് ആലോചിച്ചപ്പോളാണ് സാക്ഷിയുടെ പുറകിൽ നിന്നുമൊരു തോക്ക് മുമ്പോട്ട് ഉയർന്നത്….

അത് മാർട്ടിന്റെ കരങ്ങൾ ആയിരുന്നു…..
പന്ത്രണ്ട് പേരെ സംഹരിക്കുവാൻ ശേഷിയുള്ള ആ തുപ്പാക്കി തന്റെ ആദ്യ ഗുണ്ട് പുറത്തേക്ക് ശർധിച്ചു……

ഉന്നം പിഴച്ചില്ല….. ആ വെടിയുണ്ട കൃത്യം ആ പൂട്ടിനെ തകർത്തെറിയിച്ചു….. ഒപ്പം സാക്ഷി ബൈക്ക് കൊണ്ട് ആ ഗെയ്റ്റിലേക്ക് ഇടിച്ചതും ഒരു വല്ലാത്ത ശബ്ദത്താൽ അത് തുറന്ന് വന്നു…..

അവളുടെ ബൈക്ക് അകത്തേക്ക് പ്രവേശിച്ച് അവിടെ പോയി നിന്നു….. കൂടെ ആ 3 വാഹങ്ങളും അകത്ത് പ്രവേശിച്ച് അവർക്ക് മുന്നിലായി വന്നു നിന്നു….

അതിൽ നിന്നും പത്തോളം ആളുകൾ പുറത്തേക്ക് വന്നു…..
എതിർ ദിശയിൽ രണ്ട് പോലീസുകാരും….
അവർ കയറിവന്ന ഗെയ്റ്റ് ഒരുവൻ ചങ്ങല ഇട്ട് പൂട്ടുന്നത് കണ്ട് സാക്ഷിക്കാകെ ഭയം തോന്നി…

30 Comments

  1. വിഷുവിന് കാണുമോ?

  2. ലക്ഷമി

    ??

Comments are closed.