⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

അവൻ തുറന്ന് ചോദിച്ചു…. അയാൾ അവനെ ഒന്ന് നോക്കി….

‘” നീയെന്താ രുദ്രാ ഇപ്പൊ ഇങ്ങനൊക്കെ ചോദിക്കുന്നത്…. “”

“” എത്രയൊക്കെ ആയാലും ഞാനൊരു അപരിചിതനാണ്….
എന്റെ പേരല്ലാതെ ഞാൻ ആരെന്നോ എന്തെന്നോ ഒന്നും അങ്ങേക്ക് അറിയില്ല….
അപ്പോൾ ഈയൊരു ചോദ്യം ചോതിച്ചല്ലേ മതിയാവു….. “”

രുദ്രൻ അയാളെ നോക്കി പറഞ്ഞു ….

“” നിന്നെ പോലെ തന്നെയല്ലേ രുദ്രാ ഞാനും….
ഞാൻ ആരെന്നോ എന്തെന്നോ നിനക്കും അറിയില്ല….
ഇന്നലെ കണ്ട എന്റെ ഭവനത്തിൽ താമസിക്കാൻ നീ കാണിച്ച അതെ ധൈര്യമാണ് ഞാനും കാണിച്ചത്…
അത്ര മാത്രം ഇപ്പൊ നീ അറിഞ്ഞാൽ മതി….””

നീലകണ്ഠൻ സ്വര വ്യധിയാനം ഇല്ലാതെ അവനോട് പറഞ്ഞു….. രുദ്രൻ തിരികെ ഒന്നും പറഞ്ഞില്ല…. അവർക്കുള്ളിൽ മൗനം തളം കെട്ടി ഇരുന്നു….

ദൂരെ നിന്നും സൂര്യ ഭഗവാൻ അവർക്ക് മുന്നിൽ അസ്തമനമായി മാറുന്നത് അവർ നോക്കി നിന്നു…..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

പാലക്കാട്‌ –

ഇരുൾ വെളിച്ചത്തിൽ പാതി വരണ്ട നദി പതിയെ ഒഴുകുകയാണ്….
ശുദ്ധമായ ആ നദിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ കുപ്പിയിൽ ജലം നിറച്ച് ഒരു പറമ്പിന് ചുവട്ടിൽ വന്നിരുന്നു….

അവനൊപ്പം വേറെയും കൊറേ ആളുകൾ ഉണ്ടായിരുന്നു……
നിലാ വെളിച്ചം അവർക്ക് വിളക്കായി മാറി….

കഞ്ചാവ് നിറച്ച ചുരുട്ട് എടുത്ത് ക്രിസ്റ്റി അതിലെ പുക തനിക്കുള്ളിലേക്ക് ആവാഹിച്ചു….

ലഹരിയിൽ മതിമറന്ന് ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരുവനായി അവനാ സ്വർഗീയ നിമിഷത്തിൽ തലചായ്ച്ചു….

‘” അളിയാ….
എങ്ങനുണ്ട് സാധനം….. “”

ആ കൂട്ടത്തിലെ ഒരു പൊണ്ണതടിയൻ അവനോട് ചോദിച്ചു….

‘” സാധനം കൊള്ളാം മോനെ വിഷ്ണു….
നീ പറഞ്ഞ പോലെ ഫ്രഷ് തന്നെ….
തലക്ക് നല്ലോണം കേറുന്നുണ്ട്…..'””

ലഹരി സുഖത്തിൽ മതിമറന്ന ക്രിസ്റ്റി അവനോട് പറഞ്ഞു…..

“”” ഹ  ഹ ഹ ഹ……
ഞാനപ്പോളെ പറഞ്ഞതല്ലേ ഇത് കലക്കൻ സാധനമാണെന്ന്……
ഒന്നുകൂടെ വലിക്ക്….. നന്നായി അങ്ങ് പുകയട്ടെ……'”

അവൻ ക്രിസ്റ്റിയെ നോക്കി പറഞ്ഞു….
അവൻ അതിൽ നിന്നും വീണ്ടും പുക വലിച്ചെടുത്തു …

‘”” എടാ പതുക്കെ കേറ്റ്…..
കൊറേ ആയി…..'””

അതിലെ ഒരുവൻ ക്രിസ്റ്റീയോട് പറഞ്ഞു….

‘”” ഇതിനൊക്കെ കണക്ക് വക്കാമോടെ ഉവ്വേ…..
നമുക്കൊരു കപ്പാസിറ്റി ഉണ്ട്…..
അതും താണ്ടി ബോധം പോണ വരെ അനുഭവിക്കണം….
അതിന്റെ പേരാടാ ലഹരി…..
അങ്ങനെ നോക്കിയാൽ….
ഹ ഹ ഹ ഹ ഹ…..
എനിക്കിനിയും കേറും…..'””

ലഹരിയിൽ അലിഞ്ഞു ചേർന്നുകൊണ്ട് ക്രിസ്റ്റി പറഞ്ഞു….

‘”” അല്ലേലും അടി ആയാലും വെടി ആയാലും ഇച്ചായൻ പുലിയല്ലേ….'””

അതിലെ ഒരു ചെറുപ്പക്കാരൻ ചെക്കൻ അർത്ഥം വച്ചത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചുപോയി….

“” ഹ ഹ ഹ ഹ ഹ ഹ….
അതെന്താടാ ജോണിക്കുട്ടാ നീയൊരു അർത്ഥം വച്ച സംസാരം…. “”

‘”” ഏയ്…..
കേട്ട് കേൾവി ഒന്ന് ഉറക്കെ പറഞ്ഞതാ….
അത്രേ ഉള്ളു…..'”

അവനൊരു ചെറു നാണത്തോടെ പറഞ്ഞു….

‘”” മൂക്കിന് താഴെ മീശ പൊടിഞ്ഞല്ലേടാ ഉള്ളു ചെർക്കാ നിനക്ക്…..
ഇപ്പൊ തന്നെ തുടങ്ങിയല്ലേ….
നിന്റെയൊക്കെ അപ്പനും അമ്മയും കൂടെ കൊറേ ചീത്തപ്പേരും എനിക്ക് ഉണ്ടാക്കി തരുന്നുണ്ട്….
മക്കളെ വഴിതെറ്റിക്കുന്നവൻ എന്ന്….'”

‘”” അവരോട് പോയി പണിനോക്കാൻ പറ ഇച്ചായോ…..
ഒരു പത്തു രൂപ ചോദിച്ചാ കണക്ക് ചോദിക്കുന്ന എച്ഛികളാ…..
നിങ്ങളല്ലേ ഞങ്ങടെ റോൾ മോഡൽ…'””

അവൻ പറഞ്ഞു…..

‘”” എടാ ക്രിസ്റ്റിയെ….. യ്…..
ഇവന് അത്യാവശ്യം മീശ മാത്രല്ല….
വിവരോം വച്ചെന്ന് തോനുന്നു….
ചെക്കന്റെ കന്നി മാസത്തിനും കൊറേ ഇളക്കം ഉണ്ട്….'””

ആ കൂട്ടത്തിലെ ഒരു തലമൂത്ത ആൾ അവനോട് പറഞ്ഞു….

….

‘”” പ്രായം അതല്ലേ വാസുവണ്ണാ…..
നമുക്ക് നല്ലൊരു സമയം നോക്കി ഇവന്റെ കന്നിമാസം അങ്ങ് തീർത്ത് കൊടുക്കാം…
ഈ ക്രിസ്റ്റീടെ കൂടേ ഉള്ളവർക്ക് കള്ളിനും കഞ്ചാവിനും പെണ്ണിനുമൊന്നും ഒരു ക്ഷമവും വരില്ല….'””

അവന്റെ വാക്കുകൾ കേട്ടപ്പോൾ ആ ചെറുപ്പക്കാരൻ പയ്യന്റെ മുഖത്ത് അല്പം നാണം വിരിഞ്ഞു….

‘”” ചെറുക്കന്റെ നാണം കണ്ടോടാ ഉവ്വേ….
ടാ….
നിന്റെ ഒക്കെ പ്രായത്തിൽ ഷക്കീലയുടെ പടത്തിനു തലേൽ മുണ്ടിട്ടാ ഞാനൊക്കെ പോയിരുന്നെ….
നീയോ….
കൊച്ചു പ്രായത്തിൽ വലിയ ചെക്കൻ ആവാൻ പോണു……കാലം പോയൊരു പോക്കെ….'””

അയാൾ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു…

‘””കാർന്നൊന്മാര് കുഴി കുത്തി ചോറ് തിന്നെന്ന് വച്ച് ഞങ്ങള് പിള്ളേരും അങ്ങനെ ആവണമെന്നുണ്ടോ വാസുവണ്ണാ….'””

വിഷ്ണു ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” എടാ എടാ എടാ…..
ഞങ്ങളെ അങ്ങനെ മോശം ഒന്നും ആക്കണ്ടാ…. ഒന്നല്ലേലും നിന്നേക്കളൊക്കെ കൊറേ ഓണം കൊറേ ഉണ്ടതല്ലേ ഈ വാസുവണ്ണൻ….'””

അയാൾ തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് പറഞ്ഞു….

‘”” ആ പറഞ്ഞത് ഞായം….
ആ സഖാവ് കൃഷ്ണൻ നായിന്റെ മോൻ അണ്ണന്റെ ഒറ്റ അടിക്കല്ലേ ബോധം പോയെ…
നിങ്ങളൊരു സംഭവമാ അണ്ണാ….'””

വിഷ്ണു അതിനേറ്റ് പറഞ്ഞു….

“”  അതൊക്കെ വിട്….
ടാ അളിയാ…..
നീയാ പെണ്ണിന്റെ കാര്യം വിട്ടോ….
ഇന്നല്ലേ അവൾക്ക് കൊടുത്ത അവസാന ഡേറ്റ്…. എന്നിട്ടും ഒരു റിപ്ലൈ ഇല്ലല്ലോടാ….'””

ആ കൂട്ടത്തിലെ മറ്റൊരുവൻ ക്രിസ്റ്റിയെ നോക്കി ചോദിച്ചു….

“” അവള് അവള് എന്ന് പറഞ്ഞാ ഏതവളാടാ മൈ****….. ഒന്ന് തെളിച്ചു പറാ…..'””

ക്രിസ്റ്റി ഒരു ചെറു ചിരിയോടെ പറഞ്ഞു….

‘”” വേറെ ആര്….
മറ്റേ ആ പെണ്ണില്ലേ…. എന്താ ആ ഐറ്റത്തിന്റെ പേര്…. ആഹ് ആതിരാ….'”

“” ഓഹ്….
ആ പുന്നാര മോളോ…. മറ്റേ സഖാവിന്റെ കേസ് തലേൽ വന്നപ്പോ ആതിരയുടെ കേസ് ഒന്ന് മാറ്റി വച്ചതല്ലേ…..
നമുക്ക് വീഴ്ത്താടാ…..'””

ക്രിസ്റ്റി നിസാരമായ ഭാഷയിൽ പറഞ്ഞു…

‘”” ആള് കാണുന്ന പോലൊന്നും അല്ല….
നിന്നെ ഇങ്ങനെ ഇട്ട് ചുറ്റിക്കുന്നെങ്കിൽ മൊതല് വേറെ ലെവലാ….വേറെ വല്ല പെൺപിള്ളേർ ആണേൽ എപ്പോ വലെൽ വീണെന്ന് ചോതിച്ചാൽ പോരെ….ഇതിപ്പോ തന്നെ എത്ര വിരട്ടി നോക്കി….””

വിഷ്ണുവാണ് അത് പറഞ്ഞത്…..

‘”” എടാ വിഷ്ണു…..
ഈ ക്രിസ്റ്റി ഒരു പെണ്ണിനെ മോഹിച്ചെങ്കിൽ….
അവളെന്റെ കൂടെ കിടന്നിരിക്കും….
വേണ്ടിവന്നാൽ ഞാൻ പറയുന്നവരുടെ കൂടെയും കിടക്കും…..
അത് ആതിര അല്ല….
ഏത് ഐശ്വര്യ റായി ആയാലും അതന്നെ അവസ്ഥാ…..
പൊട്ട കിണറിൽ കിടക്കുന്ന ആ മറ്റേ മോൾക്കൊക്കെ എന്ത് ലെവൽ ആടാ ഉള്ളത്…. “”

ക്രിസ്റ്റി ഒരു പരിഹാസരൂപേണ പറഞ്ഞു…..

‘”” ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു അളിയാ….. പിന്നെ കിട്ടുമ്പോ ഞങ്ങളേം ഒന്ന് പരിഗണിക്കണം….. അവളെ ഞങ്ങളും കൊറേ മോഹിച്ചതാ…..'””

വിഷ്ണു പറഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ ഹ……..
അതൊക്കെ പരിഗണിക്കാടാ വിഷ്ണു….
ഒന്ന് കയ്യിൽ കിട്ടിക്കോട്ടേ…. പക്ഷെ ഞാൻ തിന്നിട്ടെ നിന്നെ ഒക്കെ തീറ്റിക്കു…..'””

‘”” അത് മതിയടാ ഉവ്വേ…..
വലിച്ചു തീർന്ന സ്ഥിതിക്ക് ഓരോന്ന് കൂടേ ഒഴിക്കട്ടാ……??'””

‘”” നീയെന്നെ കുടിപ്പിച്ചു കിടത്താൻ ആണോ പ്ലാൻ…..
എന്തായാലും ഒഴിച്ചേക്ക്….
ഇന്ന് നല്ല മൂഡ…..
ആ പന്ന മോൻ കൃഷ്ണ സഖാവിന്റെ ചരമ ദിവസമല്ലേ…..'””

ക്രിസ്റ്റി അവരെയെല്ലാം നോക്കി വികടമായി ചിരിച്ചു….

‘”” നമ്മളെ തേടി പോലീസ് വല്ലോം വരോ അളിയാ…..'””

അതിലെ ഒരുവൻ ക്രിസ്റ്റിയെ നോക്കി ചോദിച്ചു…..

“”” അതിനവന്റെ ചത്ത ശരീരം കിട്ടീട്ട് വേണ്ടേ….. സഖാവ് കൃഷ്ണൻ എന്ന പേര് പോലീസ് കടലാസിൽ വെറുമൊരു മിസ്സിംഗ്‌ ലിസ്റ്റിൽ ഒതുങ്ങും…..
ഇനിയിപ്പോ നമ്മളെ തേടി അങ്ങനെ ആരെങ്കിലും വന്നാലും ഈ ക്രിസ്റ്റിക്ക് വെറും മൈ*****…

‘”” കുര്യാച്ഛൻ അങ്കിൾ ഉള്ളപ്പോ നീയെന്തിനാടാ വെറുതെ വേണ്ടാത്ത കാര്യങ്ങൾ ചോദിക്കാൻ നിൽക്കുന്നെ…
ഇത് ആദ്യമായൊന്നും അല്ലല്ലോ….'””

വിഷ്ണു ആ ചോദ്യം ചോദിച്ചവനോട് പറഞ്ഞു….. അതോടെ ആ വിഷയവും അവിടെ കെട്ടണഞ്ഞു….

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ അവസാനം കുറിച്ച നാൾ അവർക്ക് ആഘോഷ രാവ് തന്നെ ആയിരുന്നു…
ലഹരിയിൻ അടിമകളായ ആ മൃഗീയ ചെറുപ്പക്കാർ എല്ലാം മറന്ന് മതിമറന്നാഘോഷിച്ചു…..

☠️☠️☠️☠️☠️☠️☠️☠️

2.

“”അമ്മേ…..
ഇതാരൊക്കെയാ വന്നേക്കുന്നെ എന്ന് നോക്കിക്കേ…..
കണ്ണ് തുറക്ക്….. “”

ബാലന്റെ സ്നേഹം നിറഞ്ഞ സ്വരം കേട്ടാണ് ആ വൃദ്ധ തന്റെ കണ്ണുകൾ തുറന്നത്….
പ്രായം ഏറിയ ആ വൃദ്ധയുടെ മുഖത്ത് ചുളിവുകൾ വീണിരുന്നു….

പാർവതിയുടെ അമ്മമ്മയായ പത്മാവതി അമ്മ….

അവർ പതിയെ എല്ലാവരെയും നോക്കി…..
പ്രത്യേകിച്ച് തന്റെ അടുത്തിരിക്കുന്ന പാർവതിയെ….

“” അമ്മക്ക് ഇതാരൊക്കെയാണെന്ന് മനസ്സിലായോ…..'””

ബാലൻ ചോദിച്ചു….
അതിനവർ മറുപടിയൊന്നും പറഞ്ഞില്ല….

ആ വൃദ്ധ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്ന അവരെയെല്ലാം നോക്കി…. അതിലവരുടെ കണ്ണിൽ ഉടക്കിയത് തന്റെ കിടക്കയിൽ ഇരിക്കുന്ന ഒരു പെൺകുട്ടിക്ക് മേൽ ആയിരുന്നു….

പ്രായം ഏറിയ കണ്ണുകളിൽ കാഴ്ച  ഏറെ മങ്ങലോടെയാണ് കാണുന്നത്…. എങ്കിലും അവരവളെ സൂക്ഷിച്ചു നോക്കി…
പെട്ടെന്ന് ആ കണ്ണുകളിൽ ആനന്ദം നിറഞ്ഞു….
തന്റെ കൊച്ചുമകളായ പാർവതിയെ വിറയാർന്ന കൈകളാൽ സ്നേഹത്തോടെ തഴുകി അവർ…..

“” അമ്മയെന്താ ഒന്നും മിണ്ടാത്തത്….. “”

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ അവരോട് ചോദിച്ചു….അവന്റെ ചോദ്യം കേട്ടതും ആ അമ്മ അവനെയും ഒരുതവണ നോക്കി… ശേഷം തന്റെ കണ്ണുകൾ പാറുവിലേക്ക് തന്നെ തിരിഞ്ഞു…

‘” അമ്മയങ്ങനെ അധികം സംസാരിക്കില്ല മോനെ….
വയസായതല്ലേ….ചിലപ്പോ എല്ലാവരെയും ഓർത്തെടുക്കാനും സമയം എടുക്കും…..'”

ഭാരതിയാണ് അത് പറഞ്ഞത്….
അപ്പോഴും ആ വൃദ്ധയുടെ കണ്ണുകൾ തന്റെ കൊച്ചുമകളുടെ മുഖത്ത് തന്നെ ആയിരുന്നു….

” പ്…. പാ…റു……. “”

വിറയാർന്ന സ്വരത്തോടെ അവർ അവളെ വിളിച്ചതും എല്ലാവരും അതിശയിച്ചുപോയി….
വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് പോലും അവളെ അവർ മറന്നിരുന്നില്ല….

പാർവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“” അമ്മമ്മേ……””

അവൾ പതിയെ വിളിച്ചു….

‘”” ന്റെ കുട്ടി വന്നോ…. “”

അവരുടെ കണ്ണുകൾ ചെറുതായി കലങ്ങി…

“” വന്നു അമ്മമ്മേ…
എന്നെ മറന്നില്ലല്ലേ….””

ഒരു തേങ്ങലോടെ അവളത് ചോദിച്ചപ്പോൾ വാത്സല്യപൂർവ്വം തന്റെ കൊച്ചുമകളെ തഴുകി ആ അമ്മ….

ഇന്ദുവും പതിയെ അമ്മമ്മയുടെ അടുത്തിരുന്നു….

‘”” അമ്മമ്മേ….
എന്നെ ഓർമ്മയുണ്ടോ…..?'”

അവൾ ആവേശത്തോടെ ചോദിച്ചു…. ആ വൃദ്ധ അവളെ സൂക്ഷിച്ചൊന്ന് നോക്കി…. ശേഷം പതിയെ ചിരിച്ചു….

“” ഇന്ദു മോളെ….. “”

അവരുടെ മുഖത്ത് ആനന്ദം നിറയുന്നത് എല്ലാവരും നോക്കി നിന്നു….

‘”” കണ്ടോ ചെറിയച്ച….
അമ്മമ്മക്ക് ഓർമ്മക്കുറവൊന്നും ഇല്ല….
എന്നെ നല്ല ഓർമ ഉണ്ട്….'”

അവൾ ആവേശത്തോടെ പറഞ്ഞ് ആ വൃദ്ധയെ കെട്ടിപ്പിടിച്ചു….
അവർ തന്റെ കൊച്ചുമക്കളെ മാറോടു ചേർത്തുകൊണ്ട് ആനന്ദത്തോടെ ചിരിച്ചു….
ആ ദൃശ്യം ഏറെ മനോഹരമായിരുന്നു….

????????

-അറിയപ്പെടാത്ത ഇടം-

പാതി തകർന്നടിഞ്ഞ ആ കോട്ടക്കുള്ളിൽ സൂര്യന്റെ വെട്ടത്തിൽ നാലാൾ വലിപ്പമുള്ള ആ ചെകുത്താൻ കല്ല് വെട്ടി തിളങ്ങുകയാണ്….
ഇവ തന്റെ കണ്ണുകൾ അടച്ച് അതിന് കീഴെ ഒരു പീഡത്തിൽ ഇരിക്കുന്നു…..

‘”” ക്രാ………………””

പെട്ടെന്ന് ആ ഇടത്തെ പിടിച്ചു കുലുക്കും വിധം ഒരു കഴുകന്റെ അലർച്ച അവിടെ അലയടിച്ചു കേട്ടു….

തൽക്ഷണം ഇവ തന്റെ നേത്രങ്ങളെ തുറന്നു….ആകാശത്ത് വട്ടമിട്ടു പറക്കുന്ന ആ കഴുകന്റെ നിഴൽ ആയിടത്ത് ചലിച്ചുകൊണ്ടെ ഇരുന്നു….

ഇവ മുകളിലേക്ക് നോക്കി പതിയെ ചിരിച്ചു….

“” ഹ ഹ ഹ ഹ ഹ ഹ……
My lord….
എന്റെ അംശമായ നാഗസുരൻ ഇതാ അങ്ങേക്ക് വേണ്ട ബലിയുമായി എത്തിക്കഴിഞ്ഞു….
ഇനി അങ്ങ് അജയ്യനാണ്….
സർവ്വ സൃഷ്ട്ടാധിപതി……'”

ഇവയുടെ അട്ടഹാസം ആ ലോകത്തെ തന്നെ പിടിച്ചു കുലുക്കി….

ആകാശത്തിലൂടെ ഉയർന്നു പറന്ന കഴുകൻ പതിയെ ആ കോട്ടക്ക് കീഴേക്ക് വന്നിറങ്ങി…
അവന്റെ കാലുകളിൽ ബോധരഹിതനായി കിടന്നിരുന്ന നാഗസുരനെ കണ്ടതും ഇവയുടെ മുഖത്തെ ചിരി മാഞ്ഞു….

അവന്റെ ദേഹം മുഴുവനായും അഗ്നിയാൽ കത്തി വെന്തിരുന്നു…. പച്ച മാംസത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു…..

“”” ആാാാ………
ഇല്ലാ……
മാസങ്ങളോളമുള്ള എന്റെ ഉപാസനയിൻ ശക്തിയാൽ ജീവൻ കൊണ്ട ഇവൻ എങ്ങനെ പരാജിതനായി..……””

ഇവ അവനെ നോക്കി ഉറക്കെ അലറി…. ആ സമയം ഇവയുടെ മുഖത്ത് അത്രയേറെ പൈശാച്ചികത നിറഞ്ഞിരുന്നു…. കഴുകൻ ഭയത്തോടെ അവിടെ നിന്നും മാറി നിന്നു….

ഇവ പതിയെ നാഗസുരന്റെ ദേഹത്ത് തന്റെ കൈകൾ വച്ചു…. ആ ശരീരത്തിൽ ഇപ്പോഴും ജീവൻ അവശേഷിക്കുന്നുണ്ട്….
അവൾ പതിയെ തന്റെ നേത്രങ്ങൾ അടച്ചു വച്ചു…..

പൈശാചിക മായാ ശക്തിയാൽ അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഇവയുടെ ഉള്ളിൽ തെളിഞ്ഞുവന്നു…. ഒരു വല്ലാത്ത നടുക്കത്തോട് കൂടെ ഇവ തന്റെ കണ്ണുകളെ തുറന്നു…..

‘”” ഇതെങ്ങിനെ സംഭവിക്കും……
ദേവാസുരൻ അല്ലാതെ അവളെ കാക്കുന്ന മറ്റൊരു ശക്തിയോ….
അതും എന്റെ ശക്തിയെ തോല്പ്പിക്കും വിധം ശക്തമായ ശക്തി….. “””

അവൾക്കേറെ ആശ്ചര്യമായി….
തന്റെ കാൽ ചുവട്ടിൽ കിടക്കുന്ന നാഗസുരനെ ഒരു നോക്ക് നോക്കി അവൾ…

‘”” അഗ്നിയിൽ നിന്നും രൂപം കൊണ്ടവൻ അഗ്നിയാൽ തോൽക്കപ്പെട്ടിരിക്കുന്നു…
ഇതിന്റെ എല്ലാം പൊരുൾ എന്താണ്…..””

ഇവ ആകെ ആശങ്കയിൽ ആയി….
അവൾ തന്റെ മുന്നിലുള്ള ആ നാലാൾ വലിപ്പത്തിലുള്ള ചെകുത്താൻ കല്ലിലേക്ക് നോക്കി…..

‘”” my Lord……
എന്നെ സഹായിക്കാൻ അങ്ങയെ ഉള്ളു….
എന്റെ കാഴ്ചയെ മറക്കുന്ന ആ ശക്തി ഏതായാലും ഈ ഇവ നശിപ്പിച്ചിരിക്കും….
അതിനെനിക്ക് മാർഗം കാണിക്കു…..'””

ഇവ ആ കല്ലിനു മുന്നിൽ മുട്ട് കുത്തി….

“” ഇവാ………. “”

പെട്ടെന്ന് ആകാശം കുലുങ്ങുമാറ് മിഴക്കത്തിൽ ഒരു ശബ്ദം അവളെ തേടി എത്തി……

‘”” my lord…….'”

അവൾ വിളി കേട്ടു…..

‘”” ദേവാസുരനെ പോലെ ഒരു ശക്തിയെ നിയന്ത്രിക്കുവാൻ കെൽപ്പുള്ള ആ പെൺകൊടി എന്തുകൊണ്ട് ജന്മം എടുത്ത സമയത്ത് തന്നെ കൊല്ലപ്പെട്ടില്ല….???.'””

ഒരുത്തരം പ്രധീക്ഷിച്ച അവൾ ഒരു ചോദ്യത്തെയാണ് നേരിട്ടത്…. അവളെ ഏറെ ചിന്തിപ്പിച്ച ചോദ്യത്തെ…..
പക്ഷെ അവൾക്കതിനൊരു ഉത്തരം ഇല്ലായിരുന്നു….

“” അവളെന്ന ജന്മത്തിനൊരു ലക്ഷ്യം ഉണ്ട്…
അതിനവളെ കാക്കുവാനും ഏറെ ശക്തികൾ ഉണ്ട്…..
അത് അവൾ പിറന്ന മണ്ണ്….
ആ മണ്ണിൽ അവളെ ഇല്ലാതാക്കുക എന്നാൽ അത് എനിക്ക് മാത്രം സാധിക്കുന്ന സമസ്യയാണ്….ഭൂമിയിൽ വാഴുന്ന നീയും നിന്റെ ശക്തിയും കുപിതരായ പഞ്ചഭൂതങ്ങൾക്ക് മുന്നേ ഒന്നുമല്ലാതെ മാറിയേക്കും….
കാലചക്രത്തിന്റെ ഇടനാഴിക അടുക്കാത്തിടത്തോളം എനിക്ക് അതിന് കഴിയില്ല ഇവ…….
പാർവതി പിറന്നുവീണ ആ മണ്ണിൽ അവളുടെ ചൈതന്യവും ദേവാസുരന്റെ അംശ ശക്തിയും അടങ്ങിയിരിക്കുന്നു….
ആ മണ്ണിൽ അവൾ റാണിയാണ്…
പഞ്ചാഭൂതങ്ങൾ അവൾക്ക് കീഴിൽ മഹാ ശക്തർ ആയിത്തീരുന്നതാണ്….
അവരെ മറികടക്കുവാൻ നിനക്ക് പോലും സാധിക്കില്ല….
പിന്നെയാണോ ഇവൻ …..'””

ആ വാക്കുകൾ അവൾക്കേറെ പ്രഹരമേൽപ്പിക്കുന്ന ഒന്നായിരുന്നു….
തന്നെക്കാൾ ശക്തി അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇവക്ക് കടുത്ത അമർഷം തോന്നി…. അവൾ പതിയെ എഴുന്നേറ്റ് നിന്നു… ശേഷം താഴെ വീണുകിടക്കുന്ന നാഗസുരനെ ഒരു നോക്ക് നോക്കി….

“” എല്ലാം ഞാൻ തീരുമാനിച്ച പോലെ നടക്കണം….
നീ തന്നെ അവളെ ഇല്ലാതെ ആക്കും നാഗസുരാ….
എത്രനാൾ അവളാ മണ്ണിൽ വാഴും…. “”

ഇവയുടെ മുഖത്ത് ക്രോധവും പൈശാചികതയും ഒരുപോലെ നിറഞ്ഞു….

??????????

വഴിയോരത്തു നിന്നും കളഞ്ഞുകിട്ടിയെ നീലകണ്ഠൻ എന്ന സുഹൃത്തിന്റെ കൂടെ സൂര്യൻ ഉദിക്കും മുമ്പ് രുദ്രൻ യാത്രയായി….
ജിജി

അവൻ തേടുന്ന ദൈവത്തെ കാണുവാൻ….
തനിക്ക് വേണ്ടുന്ന ഉത്തരം ആയിടത്തിൽ ഉണ്ടാവുമോ ഇല്ലയോ എന്ന് പോലും അവനറിയില്ല…..

എങ്കിൽ പോലും തളരാത്ത മനസ്സോടെ അവൻ ചലിച്ചു….. കാടും മേടും കടന്നവർ മുന്നേറി….

അദ്ദേഹം താമസിച്ച ആ മലയിൽ നിന്നും ഏറെ ദൂരെയാണ് അവർ പോകുന്ന ആ ഇടം….

ഈ സമയം കൊണ്ട് തന്നെ അവർ രണ്ട് മലകൾ കേറി ഇറങ്ങി കഴിഞ്ഞിരുന്നു…. പുലർവേളയിൽ പെയ്യുന്ന ചെറു മഞ്ഞു പാളികൾ ആയിടമാകെ കുളിർമയേകി….

രുദ്രനതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു…. എന്നാൽ അവനെ അത്ഭുതപ്പെടുത്തിയത് ആ സ്വാമിയാണ്….

അദ്ദേഹവും അവനെപ്പോലെ പൂർണ്ണ ഉന്മേഷവാനായി മുന്നോട്ട് നടക്കുന്നു….

“” ഇനിയും ഒരുപാടുണ്ടോ സ്വാമി…..'””

നടക്കുന്നതിനിടയിൽ രുദ്രൻ ചോദിച്ചു….

‘”” എന്താണ് രുദ്രാ…..
നീ തളർന്നോ…..
വേണമെങ്കിൽ ഒന്ന് വിശ്രമിച്ചു പോകാം….'””

അയാൾ പറഞ്ഞു…..

‘” എനിക്ക് തളർച്ചയോ…..
ഹ ഹ ഹ ഹ…..
അതൊന്നും ഇല്ല സ്വാമി…..
അങ്ങേക്ക് ഉണ്ടെങ്കിൽ മാത്രം അൽപ സമയം നിൽക്കാം….'””

അവൻ പറഞ്ഞു….

‘”” ഈ കാടും മലയും ഞാൻ കാണാത്തതും അറിയാത്തതും ഒന്നുമല്ല രുദ്രാ….
എനിക്കിത് പുതുമയല്ല…..'””

അദ്ദേഹം പറഞ്ഞു….. അവൻ മറുപടിയൊന്നും നൽകിയില്ല….
അവരുടെ യാത്ര തുടർന്നു….

ഏകദേശം 1 മണിക്കൂർ പിന്നിട്ടു….
അവസാനം അവർ പോയി നിന്നത് ഒരു കാടിനുള്ളിലെ അരുവിക്ക് സമീപമാണ്…

രുദ്രൻ ചുറ്റിനും ഒന്ന് വീക്ഷിച്ചു….

ഉദയ സമയം അടുത്തിരുന്നു….
കണ്ണാടി പോലെ തിളങ്ങുന്ന ശുദ്ധമായ നദീ തടാകം…. ചുറ്റിനും പ്രകൃതി എന്ന ദേവത അതി സുന്ദരിയായി തിളങ്ങി നിൽക്കുന്നു….

ആയിടം അവന്റെ മനസ്സിനും ശരീരത്തിനും ഒരു വല്ലാത്ത ഉണർവ്വ് നൽകി…

‘”” ഇതെവിടെയാണ് സ്വാമി…..
വളരെ മനോഹരമായ ഇടം…..'””

രുദ്രൻ ചോദിച്ചു…..

‘”” രുദ്രാ…..
ഇത് ക്ഷേത്രത്തിന്റെ അടുത്തുള്ള ഒരു പ്രദേശം തന്നെയാണ്….
മനുഷ്യവാസം ഇല്ലാത്ത ഇടമായത് കൊണ്ട് ഈയിടത്തിനോ നദിക്കോ നാമം കല്പിച്ചിട്ടില്ല….
എങ്കിലും ക്ഷേത്ര പ്രവേശനത്തിനായി ആദ്യം നമ്മൾ ഇവിടെ കുളിച്ചു ശുദ്ധിയായി വേണം ഇനി യാത്ര തുടരാൻ….
അന്തരീക്ഷത്തേക്കാൾ തണുപ്പ് ഇതിലെ വെള്ളത്തിനു ഉണ്ട്…. നീ താങ്ങുമോ….'””

അയാളൊരു പുഞ്ചിരിയോടെ ചോദിച്ചു….

‘”” എനിക്ക് ഇതൊന്നും വലുതായി ഏൽക്കില്ല സ്വാമി….
അങ്ങ് വരു…..
നമുക്ക് ശുദ്ധിയോടെ തന്നെ മുന്നോട്ട് പോകാം…..'”

അവൻ പറഞ്ഞു…..
അവർ ഉടുത്തിരുന്ന വസ്ത്രങ്ങൾ മാറ്റി ഒരു കൈലി മുണ്ട് ഉടുത്ത് ആ നദിയിലേക്ക് ഇറങ്ങി….. സ്വാമി പറഞ്ഞത് പോലെ തന്നെ അതിന് വല്ലാതെ തണുപ്പ് ഉണ്ടായിരുന്നു…
അവർ വേഗം കുളിച്ച് ദേഹം ശുദ്ധമാക്കി ആ ഈറൻ കൈലി മുണ്ടും ഉടുത്ത് യാത്ര തുടർന്നു….

ആ ഖൊര വനത്തിലേക്ക് അവരുടെ നഗ്നമായ കാൽപതങ്ങൾ പതിഞ്ഞു…. അകത്തേക്ക് ചെല്ലുതോറും ആയിടം ഒരുതരം കണ്ടൽ കാടുകളെ പോലെ കൂട്ടമായി യോജിക്കപ്പെട്ടു….

വെളിച്ചത്തിന്റെ കാഡിന്യം കുറഞ്ഞു വന്നു…. ഉദിച്ചു വരുന്ന സൂര്യന്റെ ചെറു പ്രകാശം എങ്കിലും അവിടെ ചെറിയ തോതിൽ വെളിച്ചം പകർന്നിരുന്നു….

ആ പ്രകാശത്തിൽ അവൻ കണ്ടു….
അങ്ങ് ദൂരെയായി പ്രവ്ഡ ഗാഭീര്യമായി നിൽക്കുന്ന ശിവന്റെ ലിംഗ നിഴലിനെ….

രുദ്രനുള്ളിൽ ഇതുവരെ ലഭിക്കാത്ത ഒരുതരം വികാരം ആ സമയം ഒഴുകിയെത്തി….

എന്തിനെന്നു പോലും അറിയാതെ ആ കണ്ണുകൾ ഈറൻ അണിഞ്ഞു….

‘”” മഹാദേവാ…..'””

ആ നാവുകൾ തന്റെ ഈശ്വരന്റെ നാമം ഭക്തിപൂർവ്വം ഉച്ചരിച്ചു……പിന്നീടുള്ള അവന്റെ ഓരോ ചുവടുകളിലും കാലുകൾ വിറച്ചിരുന്നു….
വിറയാർന്ന കൈകൾ കൂപ്പി അവൻ ദൂരേക്ക് നോക്കി നമശിവായ എന്ന നാമം ഉച്ചരിച്ചു….

അതെ….

ആ സമയം ആകതമായിരിക്കുന്നു….
രുദ്രൻ താൻ തേടിയ ആ അനന്ദ തേജസ്സിനെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു….

അവന്റെ ഓരോ മാറ്റവും കൂടെ ഉള്ള നീലകണ്ഠൻ വീക്ഷിച്ചിരുന്നു…. അയാളുടെ ചുണ്ടിൽ നികൂടമായ ഒരു ചിരി വിടർന്നു….

പെട്ടെന്ന്….

ആകാശവും ഭൂമിയും പൊട്ടുമാറ് ശക്തിയിൽ ഒരു ഭീമൻ ഇടിമിന്നൽ ഭൂമിയിലേക്ക് ഇറങ്ങി വന്നു….

ആകാശത്തെ മറച്ചു പിടിച്ച മരങ്ങളെ കത്തി കരിച്ച് ആ ഇടിമിന്നൽ രുദ്രന്റെ ദേഹത്തേക്ക് വന്ന് പതിച്ചു…..

‘”” ആാാാ……….'””

ഒരു വല്ലാത്ത അലർച്ചയോടെ രുദ്രൻ ദൂരേക്ക് പോയി വീണുപോയി….
അവനെന്ന ശരീരത്തിൽ വേദനയെന്നത് വെറും അനുഭൂതി മാത്രമാണ്….
ആ അതിശയത്തെയും മറികടന്ന് കാലങ്ങൾക്ക് ശേഷം രുദ്രനിൽ ആ ഇടിമിന്നൽ ആക്രമണം അഖാതമായ വേദന സൃഷ്ടിച്ചു….

നീലകണ്ഠൻ ആ കാഴ്ച കണ്ട് ആകെ അമ്പരന്നിരുന്നു….
ദേഹത്ത് ഏറ്റ മിന്നലിന്റെ വെളിച്ചം അവന്റെ ശരീരത്തിലൂടെ ഒരു വൈദ്യത പ്രവാഹം പോലെ ഉയർന്നു പ്രകാശിച്ചു….

അതിന്റെ വേദനയിൽ കിടന്ന് പുളയുകയാണ് അവൻ….
അവന്റെ തലച്ചോറിലൂടെ നൂറായിരം ദുഷ്ട്ട ശക്തികൾ ഉറക്കെ നിലവിളിച്ചു….
കർണ്ണപടം പൊട്ടുമാറ് ഉച്ചത്തിൽ ആ ശബ്ദങ്ങളെല്ലാം അവനെ വല്ലാതെ ആക്രമിച്ചു…..

അവന് സ്വയം നിയന്ത്രിക്കുവാൻ സാധിക്കാത്ത വിധം അതത്ര ശക്തമായിരുന്നു….

പ്രകൃതി പോലും ആ ദൃശ്യത്തിന് മുന്നിൽ ഭയന്ന് വിറച്ച് വന്യമായി തീർന്നു….
ആഞ്ഞടിക്കുന്ന കാറ്റ് അവിടെ കൊടുംകാറ്റ് സൃഷ്ടിച്ചു….

ശ്വാസം പോലും കിട്ടാത്ത വിധം അവൻ നിലത്ത് കിടന്ന് പിടച്ചു…. ആരുടെയോ പ്രേരണയാൽ അവൻ കിടന്നിടത്ത് കിടന്ന് പുറകിലേക്ക് നിരങ്ങി നീങ്ങി…..

ആ നിമിഷം എല്ലാം ശാന്തമായിരുന്നു….
ആഞ്ഞടിക്കുന്ന കാറ്റും ചുറ്റുപാടും അവനും എല്ലാം പഴയപടിയായി മാറി…

രുദ്രൻ തന്റെ ദേഹത്തേക്ക് സ്വയമൊന്ന് നോക്കി…. തനിക്കേറ്റ ആ വലിയ ഇടിമിന്നലിന്റെ ആക്രമണം അവന്റെ ദേഹത്തെ തന്നെ പാതി വെന്ത അവസ്ഥയിലേക്ക് മാറ്റി കഴിഞ്ഞു….

എന്നാലത് നിമിഷങ്ങൾ കൊണ്ട് ഉണങ്ങി അവിടെ പുതു തൊലി ഉയർന്നു വന്നു….

ശുദ്ധിയായ തന്റെ ശരീരം നിലത്തെ കട്ടി മണ്ണുകൊണ്ട് നിറഞ്ഞു….
തനിക്കുള്ളിൽ എന്താണ് നടന്നതെന്ന് മനസ്സിലാവാതെ അവൻ നീലകണ്ഠനേ നോക്കി….

അദ്ദേഹം അവനെ തന്നെ നോക്കി നിൽക്കുകയാണ്…ഒരു പ്രത്യേക ഭാവത്തോടെ…. അൽപ സമയം അവനെ നോക്കിയ ശേഷം അയാൾ ഒന്നിനുവേണ്ടിയും കാത്തുനിൽക്കാതെ അകത്തേക്ക് നടന്നു….

അയാളുടെ മൗനം എന്തിനെന്നു പോലും രുദ്രന് മനസ്സിലായില്ല…. ഒരു ശ്രമമെന്ന പോലെ അദ്ദേഹത്തെ പിന്തുടരാൻ അവൻ ശ്രമിച്ചതും വീണ്ടും അവനിലേക്ക് ആ കാഡിന്യം നിറഞ്ഞ വേദന കടന്നുവന്നു….

രുദ്രൻ തന്റെ കാലടികൾ വീണ്ടും പുറകിലേക്ക് തന്നെ വച്ചു….
താൻ തേടിവന്ന ലക്ഷ്യം മുന്നിൽ തന്നെയുണ്ട്…..
എന്നിട്ട് പോലുമവനത് അടയുവാൻ സാധിക്കുന്നില്ല…. അതേറെ മനോവേദന സമ്മാനിച്ചു അവന്…. നിസ്സഹായത അവനെ ചുട്ട് നീറിച്ചു….

മുന്നോട്ട് സഞ്ചരിക്കുവാൻ ആവാതെ അവനാ വനത്തിൽ ഒറ്റക്ക് നിന്നു…നീലകണ്ഠൻ പോയ ആ വഴിയേ നോക്കിക്കൊണ്ട്…

സമയം പതിയെ പതിയെ മുന്നോട്ട് ചലിച്ചു….
ആ കാട്ടിനുള്ളിൽ നിന്നും ഒരു തീ കുണ്ഠത്തിന്റെ പ്രകാശം ആളി കത്തി….

പെട്ടെന്ന്….

ആ കാടാകെ ഡമറു നാഥത്തിന്റെ ശബ്ദം മുഴങ്ങി…. അവൻ ഒരു വല്ലാത്ത ഭാവത്തോട് കൂടെ അവിടേക്ക് നോക്കി….

ദൂരെ നിന്നും കാണുന്ന ശിവലിഗത്തിന്റെ നിഴലിനൊപ്പം….
ഒരു മഹാ ശക്തന്റെ നിഴൽ അവൻ കണ്ടു….

30 Comments

  1. വിഷുവിന് കാണുമോ?

  2. ലക്ഷമി

    ??

Comments are closed.