⚓️OCEAN WORLD?-ദേവാസുരൻ EP-III[Demon king] 2292

അവൻ ആ സമുദ്രത്തിലേക്ക് എടുത്തു ചാടി…..
കൊടും കാറ്റിന്റെ വേഗതയിൽ അവൻ ഉള്ളിലൂടെ മുന്നോട്ട് സഞ്ചരിച്ചു…. കൂടെ ആ മത്സ്യങ്ങളും……

————————-

റെയ് ഹാൻ സാക്ക് തിമിംഗലങ്ങളുടെ പുറത്ത് കയറി വളരെ വേഗത്തിൽ കടലിന്റെ ആഴത്തിലേക്ക് ചലിച്ചു……

പെട്ടെന്ന് അവ സഞ്ചാരം നിർത്തി അവിടെ നിശ്ചലമായി നിന്നു…..

എന്തെന്ന് മനസ്സിലാവാതെ  റെയ് ഹാൻ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത്  ഗോൾഡൻ ട്രിഡന്റ്ന്റും കയ്യിലെന്തി നിൽക്കുന്ന തന്റെ പിതാവായ ഓടിനെ ആണ്…….

മുഖമെല്ലാം ക്രോധത്താൽ വലിഞ്ഞു മുറുകിയിരുന്നു…..

,,,,,,, റെയ് ഹാൻ…………

ഓടിൻ റെയ് ഹാനെ ഒറക്കെ വിളിച്ചു……
അവൻ ഒരു വളിച്ച ചിരിയോടു കൂടെ സാക്ക് തിമിംഗലത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വന്നു……..

,,,,,,, അച്ഛൻ എപ്പോ വന്നു……..

റെയ് ഹാൻ ചോദിച്ചു……

,,,,,, ഞാൻ വന്നിട്ട് 10-20 കൊല്ലമായി…….

,,,,, ഹോ….. സന്തോഷം……
ഞാനെന്ന അമ്മേടെ അടുത്തേക്ക്……

റെയ് ഹാൻ തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു…..

എന്നാൽ ആ സമയം തന്നെ അറ്റ്ലാനയും അവിടേക്ക് വന്നു……
കൂടെ സ്യുസ് എന്ന അവന്റെ ആത്മ മിത്രവും……

,,,,,, ഇനി അമ്മയുടെ അടുത്തേക്ക് പോണ്ട….
അമ്മ തന്നെ വന്നു……