⚒️Añ Angel And Her Devil Brothers⚒️ 3
Author : ?DEVIL NEW BORN
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ?
കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു…..
“ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ.
നിർവികാരതയോടെ അവരെ നോക്കി വൈദ്ദേഹി പറഞ്ഞു….
“എന്താ കുട്ടി ഇങ്ങനെ ഡിഗ്രി നല്ല മാർക്കോടെ അല്ലെ നി പാസ്സ് ആയത്, ഞാൻ വന്ന് സംസാരിക്കണോ തറവാട്ടിൽ…..
“വേണ്ട ടീച്ചറമ്മേ, എന്റെ ജീവിതം ഇങ്ങനെ പോവാനായിരിക്കും വിധി, എന്നെ ഇങ്ങോട്ടെങ്കിലും വിടുന്നത് താല്പര്യം ഉണ്ടായിട്ടല്ല, ടീച്ചർ ഈ കാര്യം അവിടെ വന്ന് പറഞ്ഞാൽ എന്റെ ഇങ്ങോട്ടൊള്ള വരലും മുടങ്ങും….
“എന്താ കുട്ടി നി ഇങ്ങനെ അല്പം ധൈര്യം കാണിച്ചൂടെ നിനക്ക്, എന്തിനാ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നെ, ജീവിതം ഒന്നേ ഉള്ളു മോളെ അത് ഇങ്ങനെ നശിപ്പിക്കണോ..
അവളുടെ തലയിൽ തഴുകിക്കൊണ്ട് ടീച്ചർ അമ്മ ചോദിച്ചു……
“ജീവിതം, അതിന് എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാൻ അല്ലല്ലോ,
വരണ്ട പുഞ്ചിരിയോടെ അവൾ അവരെ നോക്കി പറഞ്ഞതും അവർ വിഷമത്തോടെ അവളെ ചേർത്ത് പിടിച്ചു….
“ഇല്ല മോളെ ഇങ്ങനെ നശിച്ചു ജീവിക്കാൻ ആവില്ല നിന്റെ വിധി, എനിക്ക് ഉറപ്പുണ്ട്, ഒരാൾ വരും നിന്റെ ജീവിതത്തിൽ നിന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരവുമായി……
“ആഹാ ടീച്ചർ ദേവൂസിനു പഠിക്കുവാണോ അവളും ഇത്പോലെയാ എപ്പോഴും പറയാറ്, രാജകുമാരൻ വരും എന്ന്, പക്ഷെ അവൾ അങ്ങനെ പറയുമ്പോ ഞാനും ആഗ്രഹിച്ചു പോവും അങ്ങനെ ആരെങ്കിലും വന്നെങ്കിൽ എന്ന്, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും മോഹിച്ചു പോകുവാ………
കണ്ണ് നിറച്ചു വിതുമ്പലോടെ പറയുന്നവളേ അവർ വാത്സല്യത്തോടെ നോക്കി…..
“വരും മോളെ അങ്ങനെ ഒരാൾ വരും ?…..
അതും പറഞ്ഞു അവർ അവളെ കെട്ടിപിടിച്ചു…
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️