കത്ത് വായിച്ചു ഞാൻ പൊട്ടിക്കരഞ്ഞു പോയി, സ്കൂൾ വിട്ട് വന്ന അജൂട്ടനെ കെട്ടിപിടിച്ചു ഞാനും കരഞ്ഞു,..
“ശിവൂട്ടാ നിനക്ക് ഞാൻ വാക്ക് തരുവാ ഈ അർജുന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നിന്റെ വൈദ്ദൂസ് മാത്രം ആയിരിക്കും, എവിടെ ആണെങ്കിലും അവളെ ഞാൻ കൊണ്ടുവരും…
എന്നെ ചേർത്ത് പിടിച്ചു അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം എത്രയാണെന്നോ, എനിക്ക് വേണ്ടി എന്തും ചെയ്യാൻ എന്റെ 3 സഹോദരങ്ങളും തയാറായിരുന്നു,. പക്ഷെ അവരുടെ വഴക്ക് മാത്രം മാറ്റാൻ എനിക്ക് കഴിഞ്ഞില്ല,. അതിന് ശേഷം ഞങ്ങൾ ഒരുപാട് അവളെ അന്വേഷിച്ചു പക്ഷെ എവിടെയും കണ്ടെത്താൻ ആയില്ല, ഇതിനിടയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോ തന്നെ അവർ മൂന്നും അപ്പയെ ബിസിനസ്സിൽ സഹായിക്കാൻ തുടങ്ങി, പിന്നീട് 16 വയസ്സിൽ സ്വന്തമായി money earn ചെയ്യാനും,..എന്നാൽ വളരുന്നതിന് അനുസരിച്ചു അവരുടെ വാശിയും ദേഷ്യവും അധികമായി കൊണ്ടിരുന്നു, എന്താ ഇതിന്റെ കാരണം എന്ന് ഞാൻ അപ്പയോടും അമ്മയോടും ഒക്കെ ചോദിച്ചെങ്കിലും എനിക്ക് വ്യക്തമായ ഉത്തരം കിട്ടിയില്ല, പതിയെ ഞാനും ഇങ്ങനെ തന്നെ പൊരുത്തപ്പെട്ടു,ഇന്ന് മൂന്ന് പേർക്കും അവർ സ്വന്തമായി കെട്ടി പടുത്ത അവരവരുടെ സാമ്രാജ്യം ഉണ്ട്,…..
ശിവ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി….
“അല്ല ഇതിലെവിടെ ആണ് ദേവികയുടെ റോൾ, അവളെ എങ്ങനെയാ പരിജയം……
“ദേവിക വൈദ്ദേഹിയുടെ അച്ഛന്റെ അനിയത്തിയുടെ മകളാണ്, അവരും കുടുംബവും അവരോടൊപ്പം തന്നെ ആയിരുന്നു താമസം, ഒരിക്കൽ സ്കൂളിൽ ഒരു മീറ്റിംഗിന് അവളുടെ അപ്പച്ചി ആയിരുന്നു വന്നത്, അവരോടൊപ്പം ഒരു 10 വയസ്സ് കാരിയും ഉണ്ടായിരുന്നു, വൈദ്ദൂസ് അവളെ ദേവൂസ് എന്നായിരുന്നു വിളിക്കാറ്, അതോണ്ട് എനിക്ക് അവൾ കുഞ്ഞൂസ് ആയി ?…
“പക്ഷെ ഇത്ര വർഷത്തിന് ശേഷം അവൾക്ക് എങ്ങനെ നിന്നെ മനസ്സിലായി….
നിത്യ ചോദിച്ചതും എല്ലാവരും അതെ സംശയത്തോടെ ശിവയെ നോക്കി.
“നിങ്ങൾ ഓർക്കുന്നുണ്ടോ അന്ന് ആ ഹേമന്തിനെ കാണാൻ മനൂട്ടൻ ഹോസ്പിറ്റലിൽ പോയത്?
ശിവ ചോദിച്ചതും എല്ലാവരും അവളെ സംശയത്തോടെ നോക്കി..
“അന്ന് അവളായിരുന്നു ഹോസ്പിറ്റലിൽ ഹേമന്തിന്റെ കൂടെ ഉണ്ടായിരുന്നത് അന്ന് അഭി അവന്റെ മുഴുവൻ പേരും ഹേമന്തിനോട് പറഞ്ഞിരുന്നു, അഭിമന്യു വിശ്വനാഥൻ,വൈദ്ദൂസ് പറഞ്ഞു അവൾക്ക് എല്ലാവരുടെയും പേര് കാണപ്പാടം ആണ്,. പക്ഷെ അന്ന് അവൾക്ക് ഒരു സംശയം മാത്രമേ തോന്നിയുള്ളു, പിന്നെ ഇവിടെ വെച്ച് എന്റെ പേരും കൂടി അറിഞ്ഞപ്പോൾ അവൾ ഉറപ്പിച്ചു…
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️