⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

ഞങ്ങൾക്ക് മനസ്സിലായി, എന്റെ അജൂട്ടന്റെ മനസ്സിലും വൈദ്ദൂസിന് സ്ഥാനം ഉണ്ടെന്ന്,. പക്ഷെ ആ സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളു, അതിന് ശേഷം ഞങ്ങൾ അവളെ കണ്ടിട്ടില്ല..

 

അത്രയും പറഞ്ഞപ്പോഴേക്കും ശിവ വിതുമ്പി പോയിരുന്നു,.

 

“ശിവ ടി കരയാതെ

 

അവർ അവളെ ആശ്വസിപ്പിച്ചു…

 

“പിന്നെ എന്താ നടന്നത്,..

 

അവളുടെ കരച്ചിൽ ഒന്ന് നിന്നതും സ്വപ്ന ചോദിച്ചു….

 

“അപ്പക്ക് ബിസിനസ്സിൽ ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു, അന്ന് എന്നെ ലോറി ഇടിക്കാൻ വന്നത് മനപ്പൂർവം ആയിരുന്നു, പിന്നടാണ് ഇതെല്ലാം ഞങ്ങൾ അറിയുന്നത്,. അന്ന് വൈദ്ദൂസ് പോയി ഞങ്ങൾ വീട്ടിലേക്ക് പോവുമ്പോൾ കാറിൽ കുറച്ച് ആളുകൾ വന്ന് എന്നെ തട്ടികൊണ്ടുവാൻ നോക്കി, അന്ന് എങ്ങനെയാ രക്ഷപെട്ടതെന്ന് എനിക്ക് ഇന്നും അറിയില്ല, പക്ഷെ അതിന് ശേഷം ആണ് അവർ തമ്മിൽ എപ്പോഴും വഴക്ക്, എന്താ കരയണം എന്ന് എനിക്ക് അറിയില്ല, എനിക്ക് നല്ല പരിക്ക് ഉള്ളത്കൊണ്ട് ഏകദേശം 6 മാസത്തോളം ഞാൻ സ്കൂളിൽ പോയിരുന്നില്ല, വൈദ്ദൂസിനെ കുറിച്ചും ഒന്നും അറിയാൻ പറ്റിയില്ല, മൂന്ന് പേരും വഴക്കായത്തിന് ശേഷം എപ്പോഴും ഒരുമിച്ചു കിടക്കാറുണ്ടായിരുന്ന ഞങ്ങൾ പിന്നീട് ഒറ്റക്കായി കിടത്തം, എല്ലാം കൊണ്ടും പൂർണമായി ഞാൻ തളർന്നുപോയി, ഒരുഭാഗത്ത് വൈദ്ദൂസിനെ കാണാൻ പറ്റാത്തതിന്റെ വിഷമം, മറുഭാഗത്ത് അവരുടെ വഴക്കും അടിയും, ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും തമ്മിൽ തല്ല്, കരയാത്ത ഒരു ദിവസം പോലും എനിക്ക് ഇല്ല.

 

ഒരു ദിവസം എന്റെ റൂമിലേക്ക് വന്ന മനൂട്ടനോട് ഞാൻ വൈദ്ദൂസിനെ കുറിച്ച് ചോദിച്ചു, അവൻ പറഞ്ഞത് കേട്ട് അന്ന് ഞാൻ ഒരുപാട് കരഞ്ഞു, വൈദ്ദൂസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി പോയെന്നും, എവിടെ ആണെന്ന് അറിയില്ലെന്നും,.

 

ഒരു ദിവസം വീട്ടിലേക്ക് എന്റെ പേരിൽ ഒരു കത്ത് വന്നു അമ്മക്ക് ആയിരുന്നു അത് കിട്ടിയത്, വൈദ്ദൂസ് എനിക്ക് വേണ്ടി എഴുതിയ കത്ത് ആയിരുന്നു അത്…

 

എന്റെ ദക്ഷിക്ക്, ഞാൻ ഇവിടം വിട്ട് പോകുവാടി, എങ്ങോട്ടാണെന്നോ, എന്താണെന്നോ ഒന്നും അറിയില്ല, അച്ഛൻ പറയുന്നു അച്ഛന്റെ വീട്ടിലേക്ക് ആണെന്ന്, എനിക്ക് പോകണ്ടാന്ന് ഞാൻ കരഞ്ഞു പറഞ്ഞു, പക്ഷെ സമ്മതിക്കുന്നില്ല, എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലെടി, നിങ്ങളെയൊന്നും കാണാതെ ഞാൻ എങ്ങനെ ജീവിക്കും, എന്റെ രാവണൻ അവനെ എനിക്ക് ഒരുപാട് ഇഷ്ടമാ, ആദ്യം കണ്ടപ്പോ മുതൽ ഇഷ്ടാ, അവനില്ലാതെ അവനോട് വഴക്ക് കൂടാതെ എനിക്ക് പറ്റില്ല, അത് പോലെ അഭിയും ആര്യനും, അവർ എന്റെയും കൂടപ്പിറപ്പുകൾ അല്ലെ, ഞാൻ അങ്ങനെ അല്ലെ അവരെ കണ്ടത്, പിന്നെ ദക്ഷി നീ നീ എനിക്ക് ഇവരേക്കാളും ഒക്കെ വളരെ വലുതാണ്, എന്റെ ആദ്യ സൗഹൃദം, എന്റെ വിഷമങ്ങൾ ഒക്കെ മറക്കുന്നത് നിങ്ങളുടെ കൂടെ ഇരിക്കുമ്പോഴാ നീ എന്റെ ഫാമിലിയെ കുറിച്ച് ചോദിക്കുമ്പോ ഒക്കെ ഞാൻ ഒഴിഞ്ഞു മാറാറില്ലെ അതെന്താണെന്നോ, എനിക്ക് ഫാമിലി എന്ന് പറയാൻ എന്റെ അച്ഛൻ മാത്രേ ഉള്ളു, എന്റെ അമ്മ മരിച്ചു പോയതാടി, പിന്നെ ചെറിയമ്മ ഉണ്ട്, അവരെന്നെ എപ്പോഴും വഴക്ക് പറയും,ഉപദ്രവിക്കും, നിനക്ക് അപകടം പറ്റിയത് അറിഞ്ഞപ്പോ ഒന്ന് കാണാൻ വരാൻ പോലും അവർ സമ്മതിച്ചില്ലെടി, എന്നെ കാണാതെ നീ വിഷമിച്ചു കാണും അല്ലെ,.. ഞാൻ പോകുവാടി ഇനി നമ്മൾ കാണുമോന്ന് അറിയില്ല, പക്ഷെ ഞാൻ കാത്തിരിക്കും നിന്റെയും എന്റെ രാവണന്റെയും വരവിനായി, എത്ര വർഷം കഴിഞ്ഞാലും ഞാൻ കാത്തിരിക്കും,………❤?

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.