⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

അങ്ങനെ അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്, അജൂട്ടനേയും, മനൂട്ടനേയും, ആരൂട്ടനെയും പോലെ വൈദ്ദൂസും എന്റെ ജീവിതത്തിന്റെ ഭാഗം ആവാൻ അധികം സമയം വേണ്ടി വന്നില്ല,അവളെന്റെ വൈദ്ദൂസ് ആയപ്പോ ഞാൻ അവൾക്ക് ദക്ഷിയായി,

 

ആദ്യമൊക്കെ ദേഷ്യം കാണിച്ചെങ്കിലും ആരൂട്ടനും മനൂട്ടനും പതിയെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി, അതിന് കാരണം അവളുടെ സ്വഭാവം തന്നെ ആയിരുന്നു, അത്രയ്ക്ക് പാവം ആയിരുന്നു അവൾ, പക്ഷെ അജൂട്ടൻ എപ്പോഴും അവളോട് ദേഷ്യപ്പെടും, അവളും വെറുതെ അവനെ ചൂടാക്കും, അവരുടെ വഴക്ക് കാണാൻ നല്ല രസം ആയിരുന്നു,. ഒരിക്കൽ വഴക്ക് കൂടിയപ്പോൾ അരൂട്ടൻ അവളോട് പറഞ്ഞു

 

“നീ ആരാടി ഞങ്ങളുടെ കൂടെ കൂടാൻ നിനക്ക് ഞങ്ങളുമായി എന്താ ബന്ധം വലിഞ്ഞു കയറി വന്നതല്ലേ നീ….

 

പക്ഷെ അത് അവൾക്ക് നല്ല ഫീൽ ആയി, അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞത് എനിക്ക് ഇന്നും ഓർമയുണ്ട്..

 

“ദക്ഷി, അപ്പൊ ഞാൻ നിന്റെ ആരും അല്ലെ, ന്നെ നിങ്ങക്ക് ഇഷ്ടല്ലേ, വലിഞ്ഞു കയറി വന്നതാണോ ഞാൻ ?

 

അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്കും സങ്കടമായി,.അന്ന് ഞാൻ അജൂട്ടനും ആയി അവൾക്ക് വേണ്ടി വഴക്കിട്ടു,. അവസാനം അത് ഒരു കല്യാണം ഉറപ്പിക്കൽ വരെ എത്തി.

 

“അതെങ്ങനെ?

 

ശിവ ഒരു ചിരിയോടെ പറഞ്ഞു നിർത്തിയതും ചിത്തു ചോദിച്ചു…

 

“അതോ ഞാൻ അവളോട് ചോദിച്ചു വലുതായിട്ട് നിന്റെ രാവണനെ കെട്ടി എന്റെ കുടുംബത്തേക്ക് വരാൻ സമ്മതമാണോന്ന് ചോദിച്ചു,. ഞാൻ അത് ചോദിച്ചതും അവൾ കരച്ചിൽ നിർത്തി എന്നെ കൂർപ്പിച്ചു നോക്കി,.

 

“അയ്യേ എനിക്കൊന്നും വേണ്ട ഈ രാവണനെ

 

അതും പറഞ്ഞു അവളൊരു ഓട്ടം ആയിരുന്നു, പിന്നെ പെട്ടന്ന് നിന്ന് ഞങ്ങളെ തിരിഞ്ഞു നോക്കി…

 

“രാവണൻ സമ്മതിച്ചാൽ എനിക്കും സമ്മതവാ?

 

അതും പറഞ്ഞു ചിരിച്ചോണ്ട് പിന്നെയും ഓടി, ഞങ്ങൾ ഒന്ന് അജൂട്ടനെ നോക്കിയപോഴാ ശരിക്കും ഞെട്ടിയത്, അവൻ ചിരിക്കുന്നു, എനിക്ക് വേണ്ടി അല്ലാതെ അവൻ ചിരിക്കുന്നത് ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു,. അന്ന്

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.