⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

വിഷമം ഒന്നും തോന്നിയില്ല കാരണം ഞാൻ അത് ശ്രദ്ധിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി, എന്റെ കണ്ണ് അപ്പോൾ എന്നെ രക്ഷിച്ച ആളെ തപ്പി നടക്കുകയായിരുന്നു, കുറച്ചു മാറി ഞാൻ കണ്ടു നെറ്റി പൊട്ടിച്ചു ചോര ഒലിപ്പിച്ചു അവിടെ നിന്ന് ആരൊക്കെയോ വെള്ളം കുടിപ്പിക്കുന്ന ഒരു കൊച്ചു സുന്ദരിയെ,ആ കുട്ടിയും കരയുകയായിരുന്നു, ഞാൻ പെട്ടന്ന് എല്ലാവരെയും തള്ളി മാറ്റി ആ പെൺകുട്ടിയുടെ മുന്നിൽ പോയി നിന്നു, അവളുടെ നെറ്റി പൊട്ടി ചോര ഒഴുകികൊണ്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു, ഞാൻ അവളോട് sorry പറഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു, ഒരു നിമിഷം അന്തിച്ചു നിന്നശേഷം ഞാനും അവളെ കെട്ടിപിടിച്ചു..

 

പിന്നെയാണ് എനിക്ക് മനസ്സിലായത് കെട്ടിപിടിച്ചു അവളുടെ ബോധം പോയെന്ന്, ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് ഞാൻ നോക്കി നിന്നു,.വീട്ടിൽ എത്തിയപ്പോ അമ്മയുടെ കയ്യിൽ നിന്നും കിട്ടി നല്ലോണം അപ്പ പക്ഷെ കെട്ടിപിടിച്ചു അശ്വസിപ്പിക്കുകയായിരുന്നു…

 

“ആ പെൺകുട്ടി വൈദ്ദേഹി ആയിരുന്നോ?

 

ശിവ പറയുന്നതിനിടയിൽ കയറി നിത്യ ചോദിച്ചു

 

“ഓ തോക്കിൽ കയറി വെടി വെക്കാതെടി അവളൊന്ന് മുഴുവൻ പറഞ്ഞോട്ടെ

 

നിത്യയുടെ കയ്യിൽ പതിയെ തല്ലി രേഷ്മ പറഞ്ഞു…

 

അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ശിവ തുടർന്നു.

 

“എനിക്ക് ആ പെൺകുട്ടിയുടെ വിവരം ഒന്നും അറിയാഞ്ഞിട്ട് നല്ല വിഷമം ഉണ്ടായിരുന്നു, എന്റെ വിഷമം കണ്ട് സഹിക്കാതെ അവർ മൂന്നുപേരും അപ്പയോട് അവളെ അന്വേഷിക്കാൻ പറഞ്ഞു, അപ്പ അന്വേഷിച്ചെങ്കിലും ഒന്നും അറിയാൻ പറ്റിയില്ല,.

അതോടെ എന്റെ മനസ്സമാധാനവും പോയി,.

 

അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷം ഞാൻ സ്കൂളിൽ വെച്ച് അവളെ കണ്ടു, അന്നാണ് എനിക്ക് മനസ്സിലായത് അവൾ എന്റെ ക്ലാസ്സിൽ തന്നെ ആയിരുന്നു എന്ന്, അവളുടെ പേരും അറിഞ്ഞു, വൈദ്ദേഹി ❤. അവളെ കണ്ടപ്പോ ഞാൻ സന്തോഷത്തോടെ അവളെ പോയി കെട്ടിപിടിച്ചു, അവളുടെ തലയിൽ ചെറിയ ഒരു കെട്ടും ഉണ്ടായിരുന്നു, അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞപ്പോൾ അവൾ എന്നെ പതിയെ തോളിൽ തട്ടി ആശ്വസിപ്പിച്ചു., അന്ന് ഞാൻ അവളെ വിളിച്ചു എന്റെ ഒപ്പം ഇരുത്തി, അവൾ സന്തോഷത്തോടെ എന്റെ കൂടെ ഇരുന്നു,

 

പക്ഷെ അതൊന്നും നമ്മുടെ ത്രിമൂർത്തികൾക്ക് ഇഷ്ടപ്പെട്ടില്ല കേട്ടോ, അജൂട്ടൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു എഴുന്നേറ്റ് പോവാൻ, പക്ഷെ അവളുടെ മറുപടി ഞങ്ങളെ ഞെട്ടിച്ചു,

 

“എന്നെ എന്റെ ദക്ഷിയാ ഇവിടെ ഇരുത്തിയത് നീയാരാടാ രാവണ ?അത് ചോദിക്കാൻ

 

പോരെ പൂരം അവളെ പിടിച്ചു അടിക്കാൻ നോക്കിയ അജൂട്ടനെ, ബാക്കി രണ്ടെണ്ണവും കൂടി എങ്ങനെയൊക്കെയോ ആണ് പിടിച്ചു നിർത്തിയത്, പക്ഷെ അപ്പോഴും വൈദ്ദൂസ് അവനെ നോക്കി പേടിപ്പിച്ചു ഇരിക്കുവായിരുന്നു,.പിന്നെ മൂന്നെണ്ണവും എന്റെ നെഞ്ചത്തോട്ടു ആയി നമ്മുടെ കൂടെ പുറത്ത് നിന്ന് ആരെയും കൂട്ടാൻ പറ്റില്ലന്ന് പറഞ്ഞു അടിയായിരുന്നു, അവസാനം ഞാൻ കരഞ്ഞു പറഞ്ഞപ്പോ മൂന്നെണ്ണവും ഒന്ന് അയഞ്ഞു.. പക്ഷെ ഞാൻ കാണാതെ അവളെ നോക്കി പേടിപ്പിക്കും ആയിരുന്നോ കേട്ടോ,….

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.