⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

സ്വപ്ന നിത്യയോട് ആയി പറഞ്ഞതും, നിത്യ അവളെ ഒന്ന് പുച്ഛിച്ചു കാണിച്ചു അവൾക്ക് വേണ്ട സാധനങ്ങൾ പറഞ്ഞു….

 

“എന്തോന്നാടി ഇത് ഇതൊക്കെ തിന്നാൻ നിന്റെ വയറ്റിൽ ഇനി സ്ഥലം ഉണ്ടോ….

 

“തീറ്റയുടെ കാര്യത്തിൽ no compromise മോളെ…

 

രേഷ്മ പറഞ്ഞതിന് മറുപടി പറഞ്ഞു നിത്യ കഴിക്കാൻ ആരംഭിച്ചു…..

 

“എടി ഞാൻ ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം…

 

അതും പറഞ്ഞു ശിവ എഴുന്നേറ്റു…

 

“ഞങ്ങളാരെങ്കിലും വരണോടി?

 

“വേണ്ടടി നിങ്ങൾ ഫുഡ്‌ ഓർഡർ ചെയ്യ് ഞാൻ അപ്പോഴേക്കും വരാം…

 

സ്വപ്നയോട് അതും പറഞ്ഞു ശിവ പുറത്തേക്ക് ഇറങ്ങി….

 

“ചേച്ചി അത് നോക്ക്

 

ശിവ പോയതിന് പിന്നാലെ എഴുന്നേറ്റ് ശിവയുടെ പുറകെ പോകുന്ന ദേവികയെ ചിത്തു എല്ലാവർക്കും കാണിച്ചുകൊടുത്തു…

 

“ഈ പെണ്ണിന്റെ ഉദ്ദേശം എന്താ?

 

“നിന്റെ നാത്തൂൻ അല്ലെ ചോദിച്ചു നോക്ക്

 

സ്വപ്ന പറഞ്ഞതിനെ പുച്ഛിച്ചു നിത്യ പറഞ്ഞു വീണ്ടും ഫുഡിലേക്ക് ശ്രദ്ധിച്ചു.

 

 

“ടി ഈ ശിവ ഇത് എവിടെ പോയി, പുറകെ പോയ നിന്റെ നാത്തൂനെയും കാണുന്നില്ലല്ലോ.!

 

ഒരുപാട് നേരമായിട്ടും ശിവയെ കാണാതിരുന്നത്കൊണ്ട്, രേഷ്മ കുറച്ച് ആശങ്കയോടെ സ്വപ്നയെ നോക്കി ചോദിച്ചു…

 

“ഞാനും അതാ ആലോചിക്കുന്നേ നിങ്ങൾ വാ നമുക്കൊന്ന് പോയി നോക്കാം…

 

സ്വപ്ന എല്ലാവരെയും നോക്കി പറഞ്ഞതും എല്ലാവരും എഴുന്നേറ്റു.

 

“ഓ മതിയെടി കുത്തിക്കേറ്റിയത് ബാക്കി വീട്ടിൽ ചെന്നിട്ട് മുണുങ്ങാം…

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.