“എനിക്കറിയാം മോളെ മോള് ആ കുട്ടിയെ കുറിച്ചാ ചിന്തിക്കുന്നതെന്ന്,അത്രയ്ക്ക് ഇഷ്ടാണല്ലേ ആ മോളെ…
“ഇഷ്ടാണോന്നോ എന്റെ ജീവനാ, എനിക്ക് കിട്ടിയ ഏറ്റവും നല്ല സൗഹൃദം, അവൾക്കും അങ്ങനെ തന്നെയാ, പക്ഷെ………
അതും പറഞ്ഞു അവൾ ഒന്ന് നിർത്തി….
“എന്താ കുട്ടി ഇത് വെറുതെ വിഷമിച്ചിരിക്കാതെ മേലെടത്തെ രമാദേവിയുടെ കൊച്ചുമകളാണ് നീ അതിന്റെ ധൈര്യമെങ്കിലും കാണിക്ക്…
അവളുടെ മുഖഭാവം മാറിയതും രമാദേവി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു….
അവൾ അവർക്ക് മറുപടി പറയാതെ തല താഴ്ത്തി ഇരുന്നു…
“ഞാൻ ഒന്ന് അന്വേഷിക്കാൻ പറയട്ടെ ആ കുട്ടിയെ…..
“വേണ്ട മുത്തശ്ശി അവൾ ചിലപ്പോ എന്നെ മറന്നെങ്കിലോ, എന്നെ ഓർമയുണ്ടെങ്കിൽ അവൾ തന്നെ അനേഷിച്ചു വരട്ടെ അല്ലാതെ ഞാനായിട്ട് അവളെ അന്വേഷിക്കില്ല….
രമാദേവി പറഞ്ഞതും അതിനെ എതിർത്തുകൊണ്ട് അവൾ പറഞ്ഞു…
“ഹ ഹ മോളെ നീ തന്നെ അല്ലെ പറഞ്ഞത് നിങ്ങൾക്ക് പരസ്പരം ജീവൻ ആയിരുന്നു എന്ന്, അങ്ങനെ ഉള്ള എന്റെ കുട്ടിയെ ആ മോള് മറക്കുവോ, നീ നോക്കിക്കോ ഉറപ്പായും ആ കുട്ടി നിന്നെ അന്വേഷിച്ച് വരും…..
അവൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് അവർ പറഞ്ഞു…..
“അത് തന്നെയാ മുത്തശ്ശി എന്റെയും ആഗ്രഹം, എന്റെ ദക്ഷി വരും………
അവരെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു വീണ്ടും അവരുടെ മടിയിലേക്ക് അവൾ ചാഞ്ഞു.
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️