അപ്പോഴും ശിവ അത്ഭുതത്തോടെ നോക്കി, ഒരു നോട്ടം കൊണ്ട് പോലും തന്റെ പ്രണയത്തെ കളങ്കപ്പെടുത്താനൊ, മോശമായി കാണാനോ ശ്രമിക്കാത്ത അവളോട് ശിവക്ക് ആരാധന തോന്നി….
“ഇതിലും നല്ല ഒരു പെൺകുട്ടിയെ ആരൂട്ടന് വേറെ എവിടെ കിട്ടും,..
അവൾ മനസ്സിൽ ചിന്തിച്ചു….
അവൾ പതിയെ മുഖം ചെരിച്ചു നിത്യയെ നോക്കി…
“മാനൂട്ടനോട് പിടിച്ചു നിൽക്കാൻ ഇവൾക്ക് മാത്രേ പറ്റൂ..
മുഖത്ത് ആയ ഐസ്ക്രീം കൈകൊണ്ട് തുടച്ചു മാറ്റുന്ന നിത്യയെ നോക്കി അവൾ ചിന്തിച്ചു…
“ഇനി അജൂട്ടന് ആണ്, അവന്റെ പെണ്ണിനെ ഞാൻ എപ്പോഴേ കണ്ടെത്തി കഴിഞ്ഞതാ, എന്റെ വൈദ്ദുസ്……
ആ ഓർമ്മയിൽ അവളുടെ കണ്ണ് ചെറുതായി നിറഞ്ഞു….
“എവിടെയാ വൈദ്ദൂസെ നീ നിന്റെ ദക്ഷിയെയും, രാവണനെയും നീ മറന്നോ…
അവൾ മനസ്സിൽ ചോദിച്ചു……..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഓരോന്ന് ആലോചിച്ചു രമാദേവിയുടെ മടിയിലായി കിടക്കുകയാണ് വൈദ്ദേഹി…
അവർ അവളുടെ തലയിൽ പതിയെ തലോടി കൊടുക്കുന്നുമുണ്ട്.
“എന്താ കുട്ടി നിന്റെ മുഖത്ത് ഒരു വിഷമം പോലെ എന്താണെങ്കിലും മുത്തശ്ശിയോട് പറ…
അവളുടെ മുഖഭാവം കണ്ട് രമാദേവി പറഞ്ഞു…
“ഒന്നുല്ല മുത്തശ്ശി ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു………..?
“മോളുടെ ദക്ഷിയെ കുറിച്ചാണോ ചിന്ത…
അവർ അത് പറഞ്ഞതും അവൾ ഞെട്ടികൊണ്ട് എഴുന്നേറ്റ് അവരുടെ മുഖത്തേക്ക് നോക്കി…
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️