അതും പറഞ്ഞു ആര്യൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ വിശ്വനെയും സുഭദ്രയെയും ഒന്ന് നോക്കി അഭിയും…
“വിശ്വേട്ടാ എനിക്ക് എന്തോ പേടി ആവുന്നു, മനസ്സിൽ എന്തോ ഒരു ഭയം, അജു അവൻ എവിടെ ആയിരിക്കും, ഇത്രയും ദിവസം ഒന്നും മാറി നിൽക്കാത്തത് ആണല്ലോ എന്റെ കുട്ടി…
വിശ്വനെ നോക്കി ആധിയോടെ സുഭദ്ര പറഞ്ഞതും, പകരം ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി…
“നമ്മുടെ മോനു അപകടം, നീ നടക്കുന്ന കാര്യം വല്ലതും പറ ഭദ്രെ,…
“ഒരു അമ്മയുടെ ആധി വിശ്വേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല…..
“ഹാ താൻ ഇങ്ങനെ പേടിക്കാതെടോ നമ്മുടെ മക്കൾക്ക് അധിക ദിവസം ഒന്നും അവരുടെ ശിവൂട്ടനെ കാണാതിരിക്കാൻ കഴിയില്ല, എനിക്ക് ഉറപ്പാ അവൻ വരും…….
വിശ്വന്റെ ആശ്വാസവാക്ക് ഒന്നും സുഭദ്രയെ സാധ്വനിപ്പിച്ചില്ല,എത്രയും വേഗം അവൻ ഒന്ന് വന്നെങ്കിൽ എന്ന് അവർ പ്രാർത്ഥിച്ചു….
“സുഭദ്രെ ശിവ മോൾക്ക് ഇപ്പൊ 23 വയസ്സായില്ലേ വിവാഹം നോക്കി തുടങ്ങുന്നുണ്ടോ…..
അടുക്കളയിൽ പാചകത്തിൽ ആയിരുന്നു സുഭദ്രയും ഗിരിജയുംസുലോചനയും
രേവതിയും സുമതിയും എല്ലാം അവരുടെ വീടുകളിൽ ആയിരുന്നു,…
“ഇപ്പൊ നോക്കുന്നില്ല ഏട്ടത്തി അവൾ പഠിക്കുവല്ലേ, മാത്രം അല്ല അതിനൊന്നും എന്നെയും വിശ്വേട്ടനേയും അവളുടെ ആങ്ങളമാർ സമ്മതിക്കും എന്ന് തോന്നുന്നില്ല…
സുഭദ്ര ഒരു ചിരിയോടെ മറുപടി പറഞ്ഞു…
“അധികം വൈകിക്കേണ്ടെന്ന സുഭദ്രേ എന്റെ അഭിപ്രായം, എനിക്കും ഏട്ടനും പ്രായം കൂടി വരികയല്ലേ, കണ്ണടയുന്നതിനുമുമ്പ് പേരക്കുട്ടികളുടെ വിവാഹം കാണണം എന്ന് ഉണ്ട്….
സുഭദ്രയെയും ഗിരിജയെയും നോക്കി സുലോചന പറഞ്ഞു……
അതിന് മറുപടിയായി അവർ രണ്ടുപേരും ചിരിച്ചു….
“അല്ല ഏട്ടത്തി കൈലാസിനു ഇപ്പൊ 28 ആയില്ലേ വിവാഹം നോക്കി തുടങ്ങിയോ?
“ഞങ്ങൾ പറയാത്തതാണോ സുഭദ്രേ അവൻ ഒന്ന് സമ്മതിക്കണ്ടേ, മനസ്സിനിഷ്ടപെട്ട പെണ്ണിനെ അവൻ തന്നെ കണ്ടുപിടിക്കും എന്ന് പറഞ്ഞാ നടപ്പ്….
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️