“അജൂട്ടൻ എവിടെ ആണെന്ന് എന്തെങ്കിലും വിവരം ഉണ്ടോ?
അവരെ രണ്ടുപേരെയും മാറി മാറി നോക്കി അവൾ ചോദിച്ചു…
അവളുടെ ചോദ്യത്തിന് ഉത്തരം ഇല്ലാതെ അവർ രണ്ടും തല താഴ്ത്തി…
“ഹും പട്ടി എത്ര ദിവസായി ഒന്ന് വിളിച്ചിട്ട്, നിങ്ങൾ രണ്ടും വന്നില്ലേ പിന്നെ അവനെന്താ വന്നാൽ എന്നോട് ഒരു ഇഷ്ടവും ഇല്ല….
മുഖം വീർപ്പിച്ചു കുറുമ്പോടേ പറയുന്നവളെ ആര്യനും അഭിയും വാത്സല്യത്തോടെ നോക്കി, ആ സമയം അവരുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു..
അറിയാതെ എന്നപോലെ ആര്യനും അഭിയും ഒന്ന് പരസ്പരം നോക്കി, ഭൂതകാലത്തിന്റെ ഓർമകളിൽ അവരുടെ ഉള്ളിൽ ആ സമയം ഒരു അഗ്നി തന്നെ എരിയുന്നുണ്ടായിരുന്നു, കണ്ണുകളിൽ തെളിഞ്ഞ നീർത്തിളക്കത്തിൽ നിന്ന് അവർക്ക് അത് മനസ്സിലായി പരസ്പരം ഉള്ള നോട്ടത്തെ അവർ പെട്ടന്ന് തന്നെ വേർപെടുത്തി ശിവയെ നോക്കി, അപ്പൊഴും എന്തൊക്കെയോ സ്വയം പദംപറഞ്ഞു പിറുപിറുക്കുകയായിരുന്നു അവൾ….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“എന്താ ആ പെണ്ണിന്റെ പേര് പറഞ്ഞത്?
മന്യയുടെ അമ്മയായ മാനവി അവളോട് ചോദിച്ചു
“ശിവദക്ഷിണ
“മം കിഴക്കേടത്തെ സ്വത്തിന്റെ പകുതി അവകാശിയാ, പിന്നെ ആ വിശ്വനാഥനും കോടീശ്വരൻ ആണെന്ന കേട്ടത്, ആ പെണ്ണിനെ നമ്മുടെ മാനവിന്റെ ഭാര്യയായി കൊണ്ടുവന്നാൽ പിന്നെ നമ്മൾ കോടീശ്വരൻ മാരാ..
മന്യയെ നോക്കി കുടിലതയോടെ അവർ പറഞ്ഞു….
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part……