ശിവ ഒന്ന് നെറ്റിച്ചുളിച്ചു രേഷ്മയെ നോക്കി
“അതായത് അവളുടെ ഏട്ടൻ മാനവ് ഒരു തല്ലിപ്പൊളി ചെറ്റ, അവൻ ആദ്യം അവളുടെ വാക്ക് കേട്ട് എന്റെ പിന്നാലെ ആയിരുന്നു, അപ്പച്ചി വിവാഹം ആലോചിച്ചു വീട്ടിൽ ഒക്കെ വന്നതാ…..
“എന്നിട്ട്?
“എന്നിട്ടെന്താ ചത്താലും ആ ചെറ്റയെ കെട്ടില്ലെന്ന് ഞാൻ പറഞ്ഞു…അതിന്റെ ദേഷ്യം അവക്കും തള്ളക്കും മോനും എന്നോട് ഉണ്ട്,….
“അല്ല ഇതിലിപ്പോ എനിക്ക് എങ്ങനെയാ proposel വരുന്നത്..?
“ഓ എടി മണ്ടി അവൾ ഞങ്ങളെ രണ്ടുപേരും പുച്ഛിച്ചിട്ട് നിന്നെ നോക്കി ചിരിച്ചിട്ടല്ലേ പോയത്, ഇപ്പൊ നിന്നെ പറ്റിയുള്ള ന്യൂസ് അവൾ അറിയിക്കേണ്ടവരെ അറിയിച്ചു കാണും ഉടനെ നമ്മുടെ തറവാട്ടിലേക്ക് ഒരു വിസിറ്റ് പ്രതീക്ഷിക്കാം?
ശിവയുടെ തലയിൽ കൊട്ടി കൊണ്ട് രേഷ്മ പറഞ്ഞു.
“ഓ അങ്ങനെ അല്ല കുഴപ്പം ആവുവോ?
“ആവണമല്ലോ അപ്പോഴല്ലേ അഭിയും ആര്യനും കൂടി ആ മാനവിന്റെ കയ്യും കാലും തല്ലി ഓടിക്കുന്നത് ഞങ്ങൾക്ക് കാണാൻ പറ്റൂ…
ശിവയെ നോക്കി ചിരിയോടെ സ്വപ്ന പറഞ്ഞു..
“ടി ടി വേണ്ട…..
“അയ്യോ ഞാനൊന്നും പറയുന്നില്ല
അവളെ നോക്കി കൈകൂപ്പി സ്വപ്ന പറഞ്ഞു…
“ഗ്ർ ഗ്ർ ????
ശബ്ദം കേട്ട് നോക്കുബോൾ കൂർക്കം വലിച്ചു ഉറങ്ങുന്ന നിത്യയെ കണ്ട് എല്ലാവരും തലയിൽ കൈവെച്ചു…
“വല്ലാത്ത ഒരു ജന്മം തന്നെ?
“മനൂട്ടന്റെ വിധി
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️