♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

“ചേട്ടായി… പോകാം…..???”

“പോകാൻ ആയോ… കുറച്ചൂടെ കഴിഞ്ഞിട്ട് തിരിച്ചാൽ പോരെ… എന്തായാലും ഇനി ഇന്ന് ഒറക്കം ഒന്നും നടക്കൂല….”

 

“ആഹാ… അപ്പൊ ഇത്രേം നേരം പറഞ്ഞതൊന്നും കേട്ടില്ലേ….തിരിച്ചു പോകാൻ അല്ല… മുന്നോട്ട് പോകാൻ… അടിവാരത്തേക്ക്…. നടന്നിട്ട്…..”

“നടക്കാനോ…. ഇത്രേം ദൂരോ…..”

“അതിനും മാത്രം ഒന്നുല്ല….. ജസ്റ്റ് ഒരു പന്ത്രണ്ട് കിലോമീറ്റർ….”

“ജസ്റ്റ് പന്ത്രണ്ട് അല്ലെ… അതും ഈ നട്ടപാതിരാക്ക് … ഈ കാട്ടിലൂടെ…. ഞാനെങ്ങും ഇല്ല….”

“ചേട്ടായി വിചാരിക്കുന്നത് പോലെ ഒന്നും അല്ല… അന്യായ ഫീൽ ആണ്…. ” ശ്രീരാഗ് എന്നെ ഒന്ന് മോട്ടിവേറ്റ് ചെയ്യാൻ നോക്കി…

എവിടെ… ഞാൻ പുറകോട്ട് വലിഞ്ഞു…. “ഞാനില്ല മക്കളെ….”

“മുങ്ങാൻ നോക്കണ്ട ചേട്ടായി.. ഞങ്ങള് വിടൂല… ഞങ്ങള് കൊണ്ടോവുംന് പറഞ്ഞ കൊണ്ടോവും….”

ഞാൻ തിരിഞ്ഞു ഓടാൻ നോകിയെങ്കിലും അവന്മാര് വിട്ടില്ല… പിടിച്ച പിടിയാലേ കൊണ്ടോയി….

 

ആദ്യം ഇച്ചിരി പേടി ഉണ്ടായിരുന്നെങ്കിലും പതിയെ ഞാനും ആ നടത്തം ആസ്വദിച്ചു തുടങ്ങി…

ഉള്ളു നിറയുന്ന തണുപ്പ്… കാടിന്റെ സൗന്ദര്യവും സംഗീതവും….നല്ല നിലാവ് ഉണ്ടായിരുന്നു… എങ്കിലും ചില ഇടങ്ങളിൽ മരങ്ങൾ നിഴലു വീഴ്ത്തുന്നുണ്ട്…..

രണ്ടര മണിയോട് അടുപ്പിച്ചാണ് ഞങ്ങൾ നടത്തം തുടങ്ങിയത്…

കളിച്ചും ചിരിച്ചും കഥ പറഞ്ഞും ഞങ്ങൾ നാല് പേരും ചുരം ഇറങ്ങി തുടങ്ങി… ഒരുപാടു കാലത്തെ പരിചയം ഉള്ള സുഹൃത്തുക്കളെ പോലെ…

അവരേക്കാൾ 8 വയസ്സിനെങ്കിലും മൂപ്പ് ഉണ്ട് എനിക്ക്… പക്ഷെ അവർക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു… സൗഹൃദത്തിന് എന്തു പ്രായബേധം….

ഇടയ്ക്കു ഇരുന്നും, കളിച്ചും ചിരിച്ചും ആറ് മണിയോട് അടുപ്പിച്ചു ഞങ്ങൾ അടിവാരം എത്തി….

നാല് പേരും സൈഡ് ആയിരുന്നു….. എന്റെ കാര്യം പ്രത്യേകിച്ചും….

ഞങ്ങൾ അവിടെ എത്തുമ്പോൾ കൽപ്പറ്റ എന്ന് ബോർഡ് വെച്ച് ഒരു KSRTC നിൽപ്പുണ്ട്….. ഒന്നും നോക്കിയില്ല ചാടി കയറി…

“തിരക്ക് കൂട്ടണ്ട പിള്ളേരെ 6.20 നെ വണ്ടി എടുക്കുളൂ…..”

കണ്ടക്ടർനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു ഞങ്ങൾ നാല് പേരും കാലിയായി കിടന്ന ഓരോ സീറ്റിലേക്ക് കയറി കിടന്നു….

കുറച്ചു സമയത്തിന് ശേഷം ബസ് നീങ്ങി തുടങ്ങി…. ഒപ്പം തന്നെ എന്റെ ഫോൺ റിങ് ചെയ്തു… പകുതി മയക്കത്തിൽ ഞാൻ കാൾ അറ്റൻഡ് ചെയ്തു…

 

“ഹലോ….”

“ഹലോ… മെൽവിൻ ചേട്ട…. എവിടെയാ…”

“ഞാൻ ബസിൽ…..”

“ബസിൽ ഉണ്ടോ… എന്നിട്ട് ഞാൻ കണ്ടില്ലല്ലോ…”

“ഞാൻ പുറകിലെ സീറ്റിൽ കിടക്കുന്നുണ്ട്….”

“കിടക്കാനോ ????”

32 Comments

  1. ♥♥♥♥

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
    Waiting for next part ❤️❤️❤️

    1. Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. Tnku….

      ?

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..?

    ?♥️

    1. അതേ. ?

  6. ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
    അടിപൊളി.. ???
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???

    ???

    1. കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. അപ്പൊ ഒന്നാം തീയതി കാണാം ???

        1. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..???

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. അതാരാപ്പാ ?

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting ?

    1. Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        ????

        1. Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. Tnku…. Ee oru style maintain cheyyan sramichittund?

  9. Sai bro super???
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans?

Comments are closed.