♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

“ബാക്കി രണ്ടും എന്തിയെ?”

“അവർ വഴിയിൽ ജോയിൻ ചെയ്യും….”

 

ഏകദേശം രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും കണ്ണന്റെ ഫ്രണ്ട്‌സ് ജോയിൻ ചെയ്തു…രണ്ട് ബൈക്കുകളും ഹൈവേയിലൂടെ കൽപ്പറ്റ ഭാഗത്തേക്ക് കുതിച്ചു….

പാതി രാത്രി ആയതു കൊണ്ട് റോഡ് വിജനം ആയിരുന്നു… വല്ലപ്പോഴും കടന്നു പോകുന്ന ലോറികളും ബസുകളും മാത്രം….

തണുപ്പും സ്പീടും എന്റെ പല്ലു കൂട്ടി ഇടിക്കാൻ തുടങ്ങിയിരുന്നു…..കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ശരീരം കാലാവസ്ഥയോട് ഒന്ന് പൊരുത്തപ്പെട്ടു… പതിയെ യാത്ര ആസ്വാദ്യകരമായി…

വയനാടിന്റെ മണമുള്ള, സുഖമുള്ള, കുളിരുള്ള കാറ്റ് എന്നെ തലോടി കടന്നു പോയി… എന്റെ കണ്ണുകൾ പതിയെ അടഞ്ഞു..

 

എന്നെ പൊതിഞ്ഞു നിൽക്കുന്ന തണുപ്പ് അസ്ഥികളിലേക്ക് പടർന്നു കയറുമ്പോലെ ഒരു മുഖം എന്റെ ഉള്ളിൽ പടരാൻ തുടങ്ങി…

നിറയെ പീലികൾ ഉള്ള കുസൃതി നിറഞ്ഞ കണ്ണുകൾ. സംസാരത്തിന്റെ ഭാവത്തിനൊപ്പിച്ചു അവ അടക്കുന്നതും തുറക്കുന്നതും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്… ചിരിക്കുമ്പോൾ മാത്രം തെളിയുന്ന നുണക്കുഴികൾ അവളുടെ മുഖത്തിന്റെ ഭംഗി ഒരുപാടു കൂട്ടുന്ന പോലേ….

അവളുടെ കണ്ണിന്റെയും കൈകളുടെയും ചലനങ്ങൾ എന്റെ മുന്നിലൂടെ മിന്നി മാഞ്ഞു… ചുണ്ടുകളുടെ കോണിൽ ഒളിപ്പിച്ച ചിരിയുടെ സൗന്ധര്യം അത്രയും ഉണ്ടായിരുന്നു….

 

“ചേട്ടായി…. ഒരു 100 രൂപ കട്ടയിടാൻ ഉണ്ടാവോ????”

കണ്ണൻ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഞെട്ടിയത്…. ആ രസം മുറിഞ്ഞ നിരാശയിൽ എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ആണ് ആദ്യം വന്നത്… പിന്നെയാണ് ഞാൻ അവന്റെ ബൈക്കിനു പുറകിലാണ് എന്ന് ബോധം വന്നത്…

“ഏഹ്ഹ്…. എന്താ….”

“ഒരു നൂറു രൂപ.. പെട്രോൾ അടിക്കാൻ… എന്റേൽ നൂറേ ഉള്ളു….”

“നീ പമ്പിലേക്ക് വിട്…..”

കണ്ണൻ ബൈക്ക് പമ്പ് ലക്ഷ്യമാക്കി പായിച്ചു….

 

“ചേട്ടായി…..”

“മ്മ്…”

“അല്ല…. ചേട്ടായി ഒറക്കം ആയിരുന്നോ…. ഞാൻ ചോദിച്ചതിനൊക്കെ മൂളിയത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല… ഉറങ്ങി വീഴാതിരുന്നത് ഭാഗ്യം…”

“ഏയ്യ്.. ഉറങ്ങിയില്ല… ഞാൻ ഓരോന്ന് ഓർത്തു ഇരുന്നതാ….”

“ചേട്ടായി… ആരാ ആള്……???”

“ഏഹ്ഹ്…. ആര്….?”

“ഒന്ന് പോ ചേട്ടായി… ഉരുളാതേ….”

“ഉവ്വ… ഒന്ന് പോടാ….”

“മ്മ്.. മ്മ്… ഞാൻ പിടിച്ചോള……”

“അധികം നിന്നു കിണിക്കാതെ നീ വണ്ടി വിട് മോനെ…..”

32 Comments

  1. ♥♥♥♥

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
    Waiting for next part ❤️❤️❤️

    1. Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. Tnku….

      ?

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..?

    ?♥️

    1. അതേ. ?

  6. ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
    അടിപൊളി.. ???
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???

    ???

    1. കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. അപ്പൊ ഒന്നാം തീയതി കാണാം ???

        1. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..???

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. അതാരാപ്പാ ?

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting ?

    1. Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        ????

        1. Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. Tnku…. Ee oru style maintain cheyyan sramichittund?

  9. Sai bro super???
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans?

Comments are closed.