“ആഹാ നിവ്യ വന്നിട്ടുണ്ടോ…?!”ആകാംഷയോടെ അവൻ ചോദിച്ചു…
“ഹാ… അല്ല മാഷ് എവിടെ പോവുന്ന വഴിയാ… ഇന്ന് സ്കൂൾ ഇല്ലാത്തത് കൊണ്ട് നാട് കാണാൻ ഇറങ്ങിയതാണോ…?!”ചെറുചിരിയോടെ അവൾ ചോദിച്ചു…
“ഞാനും നിന്റെ വീട്ടിലേക്കാ… ഹരീഷിനെ കാണാൻ വേണ്ടി ഇറങ്ങിയതാ… എന്തായാലും വഴിയിൽ വെച്ച് നിന്നെ കണ്ടത് കൊണ്ട് കൂട്ടിന് ഒരാളായി..” ഇടുങ്ങിയ ആ വഴിയിലൂടെ ശ്രദ്ധയോടെ കാലുകൾ വെച്ച് കൊണ്ട് ഹർഷൻ പറഞ്ഞതും അവളിൽ വല്ലാത്തൊരു അനുഭൂതി പടർന്നു…
വീട്ടിലേക്കുള്ള വഴിയിൽ ഉടനീളം ഹർഷൻ ചോദിക്കുന്നതിന് മാത്രം ഉത്തരം പറഞ്ഞ് കൊണ്ട് അവൾ നടന്നു… അല്ലെങ്കിലും ഉള്ളിൽ കൂട് കൂട്ടിയ ആളെ കാണുമ്പോൾ നാവിന് ചലനം നഷ്ടപ്പെട്ട് പോവും.. വേലി കൊണ്ട് കെട്ടിവെച്ച ഗേറ്റ് മെല്ലെ തള്ളി തുറന്ന് കൊണ്ട് അവൾ മുറ്റത്തേക്ക് കയറി… കയ്യിലെ പൊതി തിണ്ണയിൽ വെച്ച് കിണറ്റിനരികിൽ ചെന്ന് കാല് കഴുകി അകത്തേക്ക് കയറി… അതിന് മുന്നേ തന്നെ ഹർഷൻ അകത്തേക്ക് കയറിയിരുന്നു…
നേരെ അടുക്കളയിലേക്ക് ചെന്ന് പിന്നാമ്പുറത്തെ തിട്ടയിൽ ഇരുന്ന് വെയിൽ കൊള്ളുന്ന നിവ്യയുടെ മടിയിൽ ചെന്നിരുന്നു…
“ഉണ്ണിയപ്പം വാങ്ങിയോടി…?!” കൊതി കൊണ്ട് നിവ്യ ചോദിച്ചു..
“ആടി ചേച്ചിപ്പെണ്ണേ… നീ ഇവിടെ ഇരിക്ക് കുറച്ച് കഴിഞ്ഞ് തിന്നാം… എത്ര ദിവസത്തിന് ശേഷം ഒന്ന് കാണുന്നതാ… അതെങ്ങനെയാ നിനക്ക് ഇവിടെ ഒന്നും പറ്റില്ലല്ലോ അങ്ങ് ബാംഗ്ലൂരിൽ തന്നെ പോവണം എന്നും പറഞ്ഞ് വാശി പിടിക്കല്ലായിരുന്നോ…”പുച്ഛത്തോടെ മുഖം കോട്ടി കൊണ്ടവൾ മുഖം തിരിച്ചു…
“ഹഹ… ഈ കുറുമ്പി പെണ്ണ് ദേഷ്യപ്പെടുമ്പോ എന്ത് ചേലാണെന്നോ…”അവളുടെ താടി തുമ്പിൽ പിടിച്ച് കൊഞ്ചലോടെ നിവ്യ പറഞ്ഞതും അവളും ചിരിച്ച് പോയി…
അങ്ങോട്ടേക്ക് വന്ന ഹർഷനും ഹരിയും കാണുന്നത് കളി പറഞ്ഞ് ചിരിക്കുന്ന ചേച്ചിയെയും അനിയത്തിയെയും ആണ്… രണ്ട് പേരും അവർക്ക് അരികിൽ ചെന്ന് നിന്നു… ഹർഷൻ കുറച്ച് നേരം നിവ്യയെ നോക്കി നിന്നു… കണ്മഷി കൊണ്ട് വേലി തീർത്ത ഉരുണ്ട കണ്ണുകൾ കഴുത്തറ്റം വരെ ഉള്ള കളർ ചെയ്ത മുടികൾ… മൂക്കിൽ കുഞ്ഞ് വെള്ളക്കൽ മൂക്കുത്തി… ചായം തേച്ച ചുവന്ന ചുണ്ടുകൾ… ഹൃദയം വല്ലാതെ മിടിച്ചു…
“ആഹാ രണ്ടുപേരും ഇവിടെ കളിച്ച് നിൽക്കാണോ… ഇങ്ങ് വന്നേ രണ്ടും കൂടെ സമയം എത്രയായി എന്ന് കരുതിയിട്ടാ… ഭക്ഷണം ഒന്നും കഴിക്കേണ്ടേ…?? എണീറ്റെ എണീറ്റെ…”ഹരി രണ്ടുപേരോടും ആയി പറഞ്ഞതും രണ്ട് പേരും എണീറ്റു… അപ്പോഴാണ് നിവ്യ ഹർഷനെ കാണുന്നത്… ചിരിയോടെ അവനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു…
നില വേഗം തന്നെ അകത്തേക്ക് പോയിരുന്നു…ഭക്ഷണം കഴിക്കുമ്പോൾ ഹരിയുടെ അപ്പുറവും ഇപ്പുറവും ആയി രണ്ട് കുഞ്ഞനുജത്തികൾ ഇടം പിടിച്ചു… അവരെ ചിരിയോടെ നോക്കി കൊണ്ട് ഹർഷൻ നിവ്യയുടെ അടുത്തുള്ള ചെയർ നീക്കി അവൾക്കരികിൽ ഇരുന്നു…
നിലയുടെ നോട്ടം ഇടക്കിടക്ക് ഹർഷനിൽ പാറി വീണു… തിന്നുമ്പോൾ താടിയിൽ രൂപപ്പെടുന്ന ഗർത്ഥങ്ങളെ അത്ഭുതത്തോടെ നോക്കി ഇരുന്നു…
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് ഹർഷൻ ഇറങ്ങി… തൂണിന്റെ മറവിൽ നിന്നും അവന്റെ രൂപം മറയുവോളം അവൾ നോക്കി നിന്നു… ചിരിച്ച് കൊണ്ട് നെറ്റിയിൽ സ്വയം അടിച്ച് കൊണ്ട് അവൾ റൂമിൽ കയറി കതകടച്ചു… ബാഗിൽ ഭദ്രമായി വെച്ചിരിക്കുന്ന ഡയറി എടുത്ത് തുറന്നു… ആദ്യ പേജിൽ തന്നെ തന്റെ കൈപ്പട കൊണ്ട് മനോഹരമായി വരഞ്ഞ ഹർഷന്റെ മുഖത്ത് ചുണ്ടുകൾ അമർത്തി… കുറച്ച് നേരം കണ്ണുകൾ അടച്ച് അവയെ മാറോട് അടക്കി പിടിച്ചു…
ബുക്കിന്റെ നടുഭാഗത്തിൽ പേന എടുത്ത് മനോഹരമായി എഴുതി…
“ഓരോ ഞൊടികളും നിൻ സാമീപ്യം ഞാൻ അറിയുന്നു…അറിയാതെ…!?”മുന്നിലേക്ക് വീണ കുറുനരികൾ പിന്നിലേക്ക് വകഞ്ഞ് മാറ്റി കൊണ്ടവൾ ജാലകപുറത്ത് കൂടെ പുറത്തേക്ക് മിഴികൾ പായിച്ചു… താനും തന്റെ പ്രണയവും നിറഞ്ഞ് നിൽക്കുന്ന ഒരു സ്വപ്ന ലോകത്തേക്ക് അവളുടെ മനസ്സ് കുതിച്ചോടി…
_________________________❣️
“എടി ചേച്ചി ഞാൻ പോവാ…അമ്മാ ചേച്ചി നാളെ പോവില്ലേ… അല്ലെങ്കി ഞാൻ ഇന്ന് പോണില്യാ…”ചിണുങ്ങി കൊണ്ടവൾ ബാഗും എടുത്ത് അകത്തേക്ക് കയറാൻ നിന്നു…
“ദേ പെണ്ണേ മടി കാണിച്ച് നിന്നാൽ ഉണ്ടല്ലോ… അടുത്ത മാസം അവൾക്ക് എക്സാം തുടങ്ങാ…സപ്പ്ളി എങ്ങാനും വാങ്ങി ഇങ്ങ് വാ… റിസൾട്ട് വന്ന പിറ്റേന്ന് തന്നെ നിന്നെ കെട്ടിച്ച് വിടും നോക്കിക്കോ…”ശാസനയോടെ അവളുടെ അമ്മ പറഞ്ഞതും അരിച്ചരിച്ച് അവർക്ക് അരികിൽ വന്ന് നിന്നു അവൾ…
“സത്യാണോ അമ്മാ..? എന്നാൽ ഞാൻ ഉറപ്പായിട്ടും സപ്പ്ളി വാങ്ങും കേട്ടോ… പിന്നെ ഇന്ന് ഞാൻ പോവുന്നും ഇല്ല…”ആകാംഷയോടെ പറഞ്ഞ് കൊണ്ടവൾ അകത്തേക്ക് കയറാൻ നിന്നു…
“പ്ഫാ കുരുട്ടെ…”ഒറ്റ ആട്ടായിരുന്നു അമ്മ… കണ്ട വഴിയിലൂടെ ഓടി കൊണ്ടവൾ വരമ്പിൽ വെച്ച് അവർക്ക് കൊഞ്ഞനം കുത്തി കാണിച്ച് ഓടി… അവൾ പോവുന്നതും നോക്കി പൊട്ടിച്ചിരിച്ച് അമ്മയും നിവ്യയും നോക്കി നിന്നു…
_________________________❣️
ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ നിലയുടെ കണ്ണുകൾ ആർക്കോ വേണ്ടി തിരഞ്ഞ് കൊണ്ടിരുന്നു… വഴിയിലൂടെ പോവുന്ന ഓരോ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുമ്പോഴും പ്രതീക്ഷയോടെ അങ്ങോട്ട് നോക്കും… സമയം ആയപ്പോൾ ബസ് വന്നു… കോളേജിലേക്ക് പോവുമ്പോഴും അവളുടെ ചിന്ത ഹർഷനിൽ ചുറ്റിപറ്റി ആയിരുന്നു…
“ഇന്ന് മാഷേ കണ്ടില്ലല്ലോ… ഇന്ന് സ്കൂൾ ഉണ്ടല്ലോ… ഇനി പനിയോ മറ്റോ വന്നോ… ന്റെ ദേവ്യേ ഒന്നും ഉണ്ടാവരുതേ…” ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം അവളുടെ ചിന്ത ഇത് തന്നെ ആയിരുന്നു…
കോളേജ് കഴിഞ്ഞതും വേഗം തന്നെ വീട്ടിലേക്ക് ചെന്നു… കുളിച്ചൊരുങ്ങി ഹർഷന്റെ വീട്ടിൽ ഒന്ന് പോയി വരാം എന്ന് കരുതി ഇരുന്നു അവൾ…
“നിലക്കുട്ടി… നിന്റെ ആഗ്രഹം പോലെ നിന്റെ ചേച്ചിയേ കെട്ടിക്കാൻ പോവാ… ഇനി ഇവിടെ ഒറ്റക്ക് വിലസാമല്ലോ…”അടുക്കളയിൽ ചെന്ന് ഗ്ലാസിൽ ചായ ഒഴിക്കുമ്പോൾ ആണ് അമ്മ ഇക്കാര്യം പറഞ്ഞത്… സംശയത്തോടെ അവൾ അവരെ നോക്കി…
“ഇന്ന് ഹർഷനും അവന്റെ അമ്മയും അച്ഛനും വന്നിരുന്നു… നമ്മടെ നിവ്യയുടെ പഠനം അടുത്ത മാസത്തോടെ കഴിയാറായില്ലേ…അവന് അവളെ ഇഷ്ട്ടാണെന്നാ പറഞ്ഞേ… പഠനം കഴിഞ്ഞിട്ട് വീട്ടിൽ വന്ന് ചോദിച്ച് കല്യാണം നടത്താൻ അവരൊക്കെ കരുതിയിരുന്നത് ആണത്രേ… നമുക്ക് ഹർഷനെ അറിയുന്നതല്ലേ.. നല്ല മോനാ ഒരു കുറവും വരുത്താതെ ന്റെ കുട്ടിനെ നോക്കും.. ഒന്നും ആലോചിച്ചില്ല സമ്മതം പറഞ്ഞു… ലത ചേച്ചിയുടെ കയ്യിലെ ഒരു വള ഇട്ട് കൊടുത്ത് ഉച്ചഭക്ഷണവും കഴിച്ചാ അവർ ഇറങ്ങിയത്…”വാ തോരാതെ അമ്മ പറയുന്നതൊന്നും അവൾ കേട്ടിരുന്നില്ല…
ഒരു തരം മരവിപ്പ് ശരീരം ആകമാനം വന്ന് പൊതിഞ്ഞു… തല വെട്ടിപൊളിയും പോലെ…!!റൂമിൽ ചെന്ന് ബെഡിൽ മുഖം അമർത്തി… ഉള്ളിലെ സങ്കടം പേമാരി കണക്കെ ആർത്തലച്ച് പെയ്തു…
“മറക്കണം എല്ലാം… മാഷിന് ചേച്ചിയേ ആണ് ഇഷ്ട്ടം എങ്കിൽ പിന്നെന്തിനാ താൻ ഉള്ളിൽ കൊണ്ട് നടക്കുന്നെ… ഒരു നോട്ടം കൊണ്ട് പോലും തനിക്ക് പ്രതീക്ഷ തന്നിട്ടില്ല… താനാ മണ്ടി… തിരിച്ചും തന്നോട് ഇഷ്ട്ടം ആണെന്ന് കരുതി പൊട്ടിയെ പോലെ സ്നേഹിച്ചു…
മറക്കാൻ കഴിയുമോ എനിക്ക്…?!ഉള്ളിന്റെ ഉള്ളിൽ കൊണ്ടല്ലേ നടക്കുന്നത്… അല്ലെങ്കിലും താനെന്തിന് മറക്കണം…മാഷിന്റെ പ്രണയം ആരോ ആയിക്കോട്ടെ… തന്റെ പ്രണയവും പ്രാണനും എന്നും ഒരാൾ മാത്രം ആയിരിക്കും…”മനസ്സുകൾ തമ്മിൽ വാക്വാദം നടത്തുമ്പോഴും കണ്ണുകൾ വല്ലാതെ പെയ്തു കൊണ്ടിരുന്നു…
“നിലാ… ഡീ പെണ്ണേ നിലാ…”വാതിലിൽ ഉറക്കെയുള്ള മുട്ട് കേട്ടതും മുഖം അമർത്തി തുടച്ച് കൊണ്ടവൾ വാതിൽ തുറന്ന് വീണ്ടും ബെഡിൽ വന്ന് കിടന്നു… അകത്തേക്ക് വന്ന നിവ്യ അവൾക്ക് അരികിൽ വന്നിരുന്നു…
“എന്താടി പെണ്ണെ ഈ സമയത്ത് ഒരു കിടത്തം പതിവില്ലാത്തത് ആണല്ലോ… എന്തെങ്കിലും വയ്യായ്ക ഉണ്ടോ…”അവളുടെ മുടികളിൽ വിരലോടിച്ച് കൊണ്ട് നിവ്യ ചോദിച്ചതും നില അവളുടെ മടിയിൽ തല വെച്ച് വയറിൽ മുഖം അമർത്തി…
“എടി നീ അറിഞ്ഞോ… ഇന്നേയ് നമ്മടെ കുട്ടേട്ടൻ(ഹർഷൻ) എന്നെ പെണ്ണ് കാണാൻ വന്നിരുന്നു… എനിക്കും ആളെ ഇഷ്ട്ടം ആയിരുന്നു… പക്ഷെ തിരിച്ച് എന്നേം ഇഷ്ട്ടം ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… അല്ലെങ്കിലും ആരാ ഏട്ടനെ ഇഷ്ടപ്പെടാതെ ഇരിക്കാ… ഇന്ന് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ച് കയ്യിൽ വലയിട്ട് പോയപ്പോൾ എന്തോ ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു നിക്ക്… നിനക്ക് സന്തോഷം ആയി കാണുമല്ലോലേ ഞാൻ പോവല്ലേ ഈ വീട്ടീന്ന്…”കളിയോടെ നിവ്യ പറഞ്ഞതും നിലയുടെ തേങ്ങൽ ഉയർന്ന് കേട്ടു…
വെപ്രാളത്തോടെ നിവ്യ അവളുടെ മുഖം പൊന്തിച്ച് നോക്കിയതും കണ്ണുകൾ ചുവന്ന് വീർത്തിട്ടുണ്ട്…
“എന്താ… എന്താ ന്റെ കുട്ടിക്ക് പറ്റിയെ…??” നിവ്യയുടെ വാക്കുകളും ഇടറാൻ തുടങ്ങിയിരുന്നു…
“അപ്പൊ ന്നേ വിട്ട് പൂവാലെ..?!”
“ഓഹ് ഇതായിരുന്നു.. ഞാൻ പേടിച്ച് പോയി… അതിനെന്താടി ഇവിടുന്ന് രണ്ടടി നടന്നാൽ അങ്ങോട്ട് എത്തില്ലേ… നിനക്ക് വേണ്ടപ്പോൾ അങ്ങ് വന്നാൽ പോരെ…”തന്റെ മാറോട് അവളെ ചേർത്ത് കൊണ്ട് നിവ്യ പറഞ്ഞതും സങ്കടം ചുണ്ടിൽ കടിച്ച് പിടിച്ച് അവൾ നിവ്യയുടെ നെഞ്ചിലേക്ക് ചാഞ്ഞു…
________________________♥
ചേച്ചിക്കും മാഷിനും തമ്മിൽ ഇഷ്ട്ടം ആണെങ്കിൽ പിന്നെന്തിനാ ഞാൻ മാഷിനെ ഉള്ളിൽ കൊണ്ട് നടക്കുന്നെ… മറക്കണം എല്ലാം… ഇനി അങ്ങനെയുള്ള ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടാവരുത്… ഏട്ടന്റെ സ്ഥാനത്ത് കാണേണ്ട ആളെ ഉള്ളിൽ കൊണ്ട് നടന്നാൽ അത് ഞാൻ ചേച്ചിയോട് ചെയ്യുന്ന വല്യ പാപം ആവും…
അവർ തന്നെയാ ചേരേണ്ടതും…!? കോളേജിലേക്ക് പോവാൻ ബസ് സ്റ്റോപ്പിലേക്ക് ചെല്ലുമ്പോൾ മനസ്സിൽ ഓരോന്ന് കയറി കൂടി… ഇന്ന് ചേച്ചി വൈകുന്നേരം തിരിക്കും സാധാരണ ചേച്ചി പോവല്ലേ ഞാൻ ഇന്ന് പോണില്ല എന്നും പറഞ്ഞ് വീട്ടിൽ ഇരിക്കാറാണ് പതിവെങ്കിലും ഇന്നെന്തോ കോളേജിലേക്ക് വരാൻ തോന്നി…
ബസ് കാത്ത് നിൽക്കുമ്പോൾ മാഷിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടെങ്കിലും നിലത്തേക്ക് മിഴികൾ പായിച്ചു… മറക്കണം എല്ലാം… മറന്നേ തീരു…!! വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി കൊണ്ടിരുന്നു…
ക്ലാസ്സ് നടക്കുമ്പോൾ എല്ലാം ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു… കണ്ണുകൾ ചതിക്കും എന്ന് തോന്നിയപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് ലൈബ്രറിയിലേക്ക് ചെന്നു… അവിടുത്തെ ബെഞ്ചിൽ തല വെച്ച് സങ്കടം ഒന്ന് അടങ്ങുവോളം കരഞ്ഞു തീർത്തു…
വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ആളും അനക്കവും ഒന്നും കേട്ടില്ല… അല്ലെങ്കിലും എന്നും ഇങ്ങനെ തന്നെയാണ്… ചേച്ചി ബാംഗ്ലൂരിൽ നിന്ന് വന്ന് തിരിച്ച് പോവുമ്പോൾ എല്ലാവർക്കും വല്ലാത്ത സങ്കടം ആണ്… ഇതിപ്പോൾ അഞ്ചാമത്തെ കൊല്ലം ആണെങ്കിലും വല്ലാത്ത സങ്കടം തന്നെയാണ്…
ഉള്ളിലേക്ക് കയറി നോക്കുമ്പോൾ അമ്മ ചേച്ചിക്ക് കൊടുത്തു വിടേണ്ട സാധങ്ങൾ ഒരുക്കുന്ന തിരക്കിൽ ആണ്… അച്ഛൻ കവലയിലേക്ക് പോയിരിക്കും… വല്ലതും വാങ്ങാൻ… നേരെ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു…
കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന നിവ്യയെ പിറകിൽ നിന്നും കെട്ടിപിടിച്ചു നില…തല തിരിച്ച് അവളെ ഒന്ന് നോക്കി കൊണ്ട് നിവ്യ കണ്ണെഴുതാൻ തുടങ്ങി…
“ഇനി എന്നാടി ചേച്ചി പെണ്ണേ ലീവ്… നിനക്ക് ഇവിടെ തന്നെ പഠിച്ചൂടായിരുന്നോ… ചുമ്മാ ദൂരെ പോയി അച്ഛന്റെ കീശ കാലിയാക്കാൻ…”
“ഓഹ് പിന്നെ പറയുന്ന ആള് പൈസ അനാവശ്യം ആയി ചിലവഴിക്കാറേ ഇല്ലല്ലോ… ഞാനെ ബാംഗ്ലൂരിൽ പഠിക്കുന്ന ചിലവിന്റെ ഇരട്ടി പണം നീ ഇവിടെ ചിലവാക്കുന്നില്ലേ…”
“ഓഹ് പിന്നെ വല്യ കാര്യായി… ഒന്ന് വേഗം പോവാൻ നോക്കെടി കുട്ടിപിശാചേ…”നിവ്യയുടെ തലക്ക് ഒരു കൊട്ടും കൊടുത്ത് നില മുറിയിൽ കയറി ഫ്രഷ് ആയി ഇറങ്ങി… അപ്പോഴേക്കും നിവ്യക്ക് പോവാൻ സമയം ആയിരുന്നു… സ്റ്റേഷൻ വരെ എല്ലാവരും കൊണ്ടുവിടാറാണ് പതിവ്… ഇന്ന് കൂടെ ഹർഷനും ഉണ്ടായിരുന്നു…
സ്റ്റേഷനിലേക്ക് പോവുമ്പോൾ നില ഫോൺ എടുത്ത് അതിലേക്ക് ശ്രദ്ധ തിരിച്ചു… കണ്ണുകൾ കൊണ്ട് കിന്നാരം പറയുന്ന നിവ്യയെയും ഹർഷനെയും കണ്ടില്ലെന്ന് നടിച്ചു…
നിവ്യ ട്രെയിനിൽ കയറാൻ നേരം ആരും കാണാതെ ഹർഷൻ അവളുടെ കവിളിൽ ചുണ്ട് ചേർക്കുന്നതും നാണം കൊണ്ട് കവിളുകൾ ചുവന്ന് തല താഴ്ത്തി നിൽക്കുന്ന നിവ്യയെയും കാൺകേ നിലയുടെ ഹൃദയം പൊട്ടിപിളരും പോലെ തോന്നി… ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ ആരും കാണാതെ ഒപ്പി എടുത്തു…
തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഹർഷൻ നിലായോടായി ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ഏറെ നേരം സംസാരിച്ചാൽ ജീവനേക്കാൾ ഏറെ എനിക്ക് ഇഷ്ട്ടം ആണെന്നും എന്നെ സ്വീകരിച്ചൂടെ എന്നും പരിസരം മറന്ന് ആ നെഞ്ചിൽ വീണ് താൻ ചോദിച്ച് പോവും എന്ന് കരുതി തല വേദനിക്കുന്നു എന്നും പറഞ്ഞ് കണ്ണുകൾ അടച്ചിരുന്നു…
_______________________♥
പിറ്റേന്ന് ഒട്ടും ഉത്സാഹം ഇല്ലെങ്കിലും വീട്ടിൽ ഇരുന്നാൽ താൻ എന്തെങ്കിലും ചിന്തിച്ച് കൂട്ടും എന്ന് കരുതി നില കോളജിലേക്ക് തിരിച്ചു…
ചിന്തകൾക്ക് മേൽ ബുദ്ധി പ്രവർത്തിക്കാൻ മടി കാണിച്ചത് കൊണ്ടാവാം ലൈബ്രറിയിൽ ചെന്നിരുന്ന് കരഞ്ഞ് അന്നത്തെ ദിവസവും കളഞ്ഞത്…
കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു നില… മറ്റെങ്ങോ ശ്രദ്ധ ആയത് കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്ന ആളെ അവൾ കണ്ടിരുന്നില്ല… ആരോ കയ്യിൽ പിടിച്ച് വലിച്ചപ്പോൾ ആണ് മിഴികൾ ഉയർത്തി ആളെ നോക്കിയത്… മുന്നിൽ തന്നെ നോക്കി വല്ലാത്തൊരു ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും ഉള്ളം കിടന്ന് വിറക്കാൻ തുടങ്ങി…
*അനന്തഭദ്രൻ…!!*ചുണ്ടുകൾ ആളെ കണ്ടതും അറിയാതെ മൊഴിഞ്ഞ് പോയി…
“ആഹാ അപ്പൊ എന്നെ മറന്നിട്ടില്ലല്ലേ നിലക്കുട്ടി…”കൊഞ്ചലോടെ അവൻ പറഞ്ഞതും അവന്റെ കൈകളെ തട്ടി മാറ്റി കൊണ്ട് അവൾ ദൃതിയിൽ മുന്നോട്ട് നടന്നു…
അപ്പോഴേക്കും അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് അനന്തൻ അവളെ ഇരുകൈകൾ കൊണ്ടും ചുറ്റിവരിഞ്ഞിരുന്നു… ആരും അധികം വരാത്ത പ്രദേശം ആയത് കൊണ്ട് തന്നെ നിലയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ടവൾ അവനിലേക്ക് മിഴികൾ പായിച്ചു…
“വിടെന്നെ… വിടാൻ…”അനന്തന്റെ നെഞ്ചിൽ ആഞ്ഞ് അടിച്ച് കൊണ്ട് നില പറഞ്ഞതും അവന്റെ കണ്ണുകൾ അവളുടെ പീലികൾ തിങ്ങി കിടക്കുന്ന മുന്തിരി മിഴികളിൽ തന്നെ ആയിരുന്നു… ആഴമേറിയ ആ സാഗരത്തിൽ താൻ മുങ്ങി പോവുന്നത് പോലെ തോന്നി അവന്…
ചുണ്ടുകൾ പതിയെ…!!ഏറെ മൃദുവായി…!! ഇരുകണ്കളിലും മുദ്രണം ചാർത്തി… ഞെട്ടി പിടഞ്ഞു പോയി നിലാ…!? ക്ഷണ നേരം കൊണ്ട് കണ്ണുനീർ കവിളുകളിൽ ചാല് തീർത്ത് ഒഴുകാൻ തുടങ്ങി…
അപ്പോഴാണ് താൻ ചെയ്തതെന്താണെന്ന് അനന്തനും ഓർമ വന്നത്..സ്വയം തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ടവൻ അവളിലേക്കായ് തിരിഞ്ഞതും തനിക്ക് നേരെ കത്തുന്ന നോട്ടം നൽകി കൊണ്ട് ബലമായി കൈകൾ വേർപ്പെടുത്തി കരഞ്ഞ് കൊണ്ട് ഓടുന്ന നിലയെ കണ്ടതും ചുണ്ടിൽ ഒരു ചിരി മിന്നി…
“എന്റെ പെണ്ണിനെ ഉമ്മ വെച്ചത് ഇത്ര വല്യ തെറ്റാണോ… അങ്ങനെ ആണെങ്കിൽ ആദ്യരാത്രിയിൽ നീ കരഞ്ഞ് ആളെ കൂട്ടുമല്ലോടി കാന്താരി…!!” കട്ടിമീശ ഒന്ന് പിരിച്ച് കൊണ്ട് കള്ളച്ചിരിയോടെ അവൻ നിലയെ നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു…
_______________________❤️
“നിക്ക് വയ്യാ ന്റെ ദേവ്യേ എന്തിനാ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ… ഒരു വൃത്തിക്കെട്ട ജന്മം ആയി പോയല്ലോ ന്റേത്…!!”ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മുഖം അമർത്തി തുടക്കുകയാണ് വെണ്ണില… ഒപ്പം തന്നെ കണ്ണുകളും പെയ്യുന്നുണ്ട്…
“ആ തെമ്മാടി എന്നാ ജയിലിൽ നിന്ന് ഇറങ്ങിയേ… ഇനിപ്പോ ഒളിച്ചും പതുങ്ങിയും നടക്കേണ്ടി വരുമല്ലോ… ചേ ഇന്ന് അയാൾ… പകരം വീട്ടുന്നുണ്ട് ഞാൻ…”വല്യ വീരവാദം മുഴക്കുന്നുണ്ടെങ്കിലും അനന്തനെ കണ്ടാൽ നിലയുടെ മുട്ടുംകാൽ രണ്ടും കൂട്ടി ഇടിക്കും… ആളുടെ നിഴൽ കണ്ടാൽ പെണ്ണ് കണ്ടം വഴി ഓടും…
പിറ്റേന്ന് തൊട്ട് അച്ഛൻ കടയിലോട്ട് ഇറങ്ങുമ്പോൾ നിലയും ഒപ്പം കൂടും… രാവിലെ നേരത്തെ അച്ഛൻ ഇറങ്ങും… ബസിന് ഇനിയും കുറേ സമയം ഉള്ളത് കൊണ്ട് തന്നെ അവൾ കടയിൽ ഇരിക്കും… ബസ് വരാൻ നേരം കടയിൽ നിന്നിറങ്ങും…
കോളേജ് കഴിഞ്ഞാലും കടയിൽ വന്നിരിക്കും… രാത്രി അച്ഛന്റെ കൂടെ വീട്ടിലേക്ക് ചെല്ലും…ചുറ്റും അനന്തന്റെ വെട്ടം ഇല്ലെന്ന് പ്രത്യേകം നോക്കിയാണ് അവൾ പുറത്തേക്ക് ഇറങ്ങാറ് പോലും…
എന്നാൽ ഇതെല്ലാം നേർത്ത ചിരിയോടെ അനന്തൻ നോക്കി നിൽക്കാറാണ് പതിവ്… അല്ലറ ചില്ലറ തെമ്മാടിത്തരം കയ്യിൽ ഉള്ളത് കൊണ്ട് തന്നെ അധികവും ജയിലിൽ തന്നെയാണ് ആള്…എന്ന് കരുതി അത്ര മോശക്കാരൻ ഒന്നും അല്ലാട്ടോ…ഇപ്പ്രാവശ്യം കവലയിൽ പാല് വിൽക്കുന്ന ഏട്ടന് ആരോ പൈസ കൊടുക്കാൻ ഉണ്ടെന്ന് ചോദിച്ചപ്പോൾ പട്ടിയെ അഴിച്ച് വിട്ട് പേടിപ്പിച്ചു എന്നും പറഞ്ഞ് ചോദിക്കാൻ പോയതാ… ജീവൻ പോവുന്ന വരെ തല്ലി പരുവം ആക്കി… തല്ല് കിട്ടിയ ആള് അത്യാവശ്യം കാശുള്ള കൂട്ടത്തിൽ ആയത് കൊണ്ട് പോലീസിൽ പരാതിപ്പെട്ടു…
അങ്ങനെ ഒരുമാസം കാലത്തെ ജയിൽ വാസം കഴിഞ്ഞുള്ള വരവാണ് ആള്… പുറത്തുള്ളപ്പോൾ ആളുടെ മെയിൻ പരുപാടി നിലയുടെ ചുറ്റുവട്ടത്ത് ഒതുങ്ങി കൂടി നടക്കലാണ്…
__________________________❤️
അച്ഛന്റെ കടക്ക് മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ ഓടുന്നത് കണ്ടത്…ഒരു ഭാഗത്ത് ആളുകൾ കൂടി നിൽക്കുന്നത് കണ്ടതും അവളും അങ്ങോട്ടേക്ക് ചെന്നു… മീൻ വിൽക്കുന്ന സുലൈമാൻ ഇക്കാനെ പൊതിരെ തല്ലുന്ന അനന്തനെ കണ്ടതും ഞെട്ടലോടെ അവൾ അവരിലേക്ക് നോക്കി…
മെല്ലെ കടയിലേക്ക് തിരിഞ്ഞ് നടന്നു… ആരോ വിളിച്ച് അറിയിച്ചിട്ട് ആണെന്ന് തോനുന്നു പോലീസ് വന്ന് അനന്തനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി… കടയുടെ മുന്നിൽ എത്തിയപ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ചുണ്ട് കൂർപ്പിച്ച് കാണിച്ചപ്പോൾ വെറുപ്പോടെ മുഖം തിരിച്ചു….
“ഓഹ് ഈ ചെക്കനെ കൊണ്ട് നാട്ടിൽ ഉള്ളവർ തോറ്റല്ലോ…”
“എന്താ അച്ഛാ പ്രശ്നം…”
“ആ ചെക്കൻ അവിടെ നെല്ലിച്ചോട്ടിൽ ഇരിക്കയായിരുന്നു… സുലൈമാനിക്ക മീൻ വിറ്റ് വരുകയാണെന്ന് തോന്നുന്നു… ബൈക്ക് തടഞ്ഞ് നിർത്തി മുന്നും പിന്നും നോക്കാതെ കരണം നോക്കി ഒറ്റ അടി ആയിരുന്നു… ഒന്നില്ലെങ്കിലും വയസ്സിന് അവനെക്കാൾ എത്ര മൂപ്പ് ഉള്ള ആളാ…”അച്ഛൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബാക്കി കേൾക്കാൻ നിന്നില്ല…
ഉള്ളിൽ അനന്തഭദ്രൻ എന്ന വ്യക്തിയോട് വല്ലാത്ത വെറുപ്പ് തോന്നി…
പിറ്റേന്ന് തൊട്ട് അനന്തനെ എവിടെയും കണ്ടില്ല…
“ഹും ജയിലിൽ ആവും… ഇനിയെങ്കിലും മനുഷ്യന് നേരെ ചൊവ്വേ നടക്കാലോ… ഇയാൾക്കൊന്നും തൂക്ക് കയറ് കിട്ടില്ലേ ന്റെ ദേവ്യേ…”മുകളിലേക്ക് നോക്കി ഓരോന്ന് പതം പറഞ്ഞ് കൊണ്ട് നില കോളേജിലേക്ക് ചെന്നു…
ഉള്ളിൽ ഇപ്പോഴും മായാതെ കിടക്കുന്ന പ്രണയം ഉള്ളിനെ കീറിമുറിച്ച് കൊണ്ടിരുന്നു… ഹർഷനോടുള്ള പ്രണയം കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല… ആദ്യപ്രണയത്തിന് അല്ലെങ്കിലും വല്ലാത്ത വീര്യം തന്നെയാണ്… എത്ര ഓർക്കേണ്ടെന്ന് കരുതിയാലും ഹൃദയത്തിന്റെ വാതിൽ തള്ളിതുറന്ന് കടന്ന് വരും…
ഇനി വെറും ദിവസങ്ങൾ മാത്രം തന്റേതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച ആള് തന്റെ ചേച്ചിക്ക് സ്വന്തം…!!
________________________❤️
മറ്റന്നാൾ ആണ് ഹർഷന്റെയും നിവ്യയുടെയും വിവാഹം…!!രണ്ടാമത്തെ സെം എക്സാം കഴിഞ്ഞ് ഇനി ഒരു മാസം കോളേജ് അവധി ആണ് നിലക്ക്… നിവ്യയുടെ പിജി പഠനം കഴിഞ്ഞു… ഇനി കല്യാണം കഴിഞ്ഞ് ഹർഷന്റെ വീട്ടിൽ നിന്നും ജോലിക്ക് ഇന്റർവ്യൂ ചെയ്യണം എന്നൊക്കെയാണ് അവളുടെ പ്ലാൻ…അനന്തനെ ആ സംഭവത്തിന് പിന്നെ കണ്ടതേ ഇല്ല… അത് ഏറെ ആശ്വാസകരം ആയിരുന്നു നിലക്ക്…
ഉള്ളിൽ വല്ലാത്ത സങ്കടം ഉണ്ടെങ്കിലും പുറമേക്ക് നന്നായി ചിരിച്ച് കാണിച്ചു…വീട്ടിലെ ആദ്യ കല്യാണം ആയത് കൊണ്ട് തന്നെ കെങ്കേമം ആയി നടത്താൻ ആയിരുന്നു വീട്ടുകാരുടെ തീരുമാനം… വീട്ടിൽ ഏകദേശം കുടുംബക്കാർ എല്ലാം വന്ന് തുടങ്ങിയിരുന്നു…
“ഡീ പെണ്ണേ വാ കിടക്ക്… ഇനി ബാക്കി നാളെ നോക്കാം…”സോഫയിൽ ഇരുന്ന് കല്യാണത്തിന് ഇടാൻ വെച്ചിരിക്കുന്ന ഡ്രസ്സ് കുടുംബക്കാർക്ക് കാണിച്ച് കൊടുക്കുന്ന നിലയോട് നിവ്യ പറഞ്ഞതും അവൾ ചിരിയോടെ എണീറ്റ് ഡ്രസ്സ് എടുത്ത് ഷെൽഫിൽ വെച്ച് കിടക്കാൻ ചെന്നു…
“നീ ഇടക്കൊക്കെ ഇങ്ങോട്ട് വരില്ലെടി…”നിവ്യയെ പറ്റിപ്പിടിച്ച് കൊണ്ട് നില ചോദിച്ചതും നിവ്യ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു..
“അധികം സെന്റി അടിക്കാതെ കിടക്കാൻ നോക്കെടി പെണ്ണേ… നിക്ക് ഉറക്കം വരുന്നു…”മറുവശത്തേക്ക് തിരിഞ്ഞ് കിടന്ന് കൊണ്ട് നിവ്യ പറഞ്ഞു… അവളുടെ കണ്ണുകളും നിറഞ്ഞ് വന്നിരുന്നു… രാവ് പുലരുവോളം ചേച്ചിയുടെയും അനിയത്തിയുടെയും കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു…
__________________________❤️
പിറ്റേന്ന് രാത്രിയിൽ ഫങ്ക്ഷന് ഉള്ളത് കൊണ്ട് തന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് നിവ്യയുടെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങിയിരുന്നു… അതിനെല്ലാം പുറത്ത് നിന്നും ആളുകൾ വന്നത് കൊണ്ട് തന്നെ നില പുറത്തെ പന്തലിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് കുഞ്ഞ് കുട്ടികൾക്ക് കയ്യിൽ മെഹന്ദി ഇട്ട് കൊടുത്തു…
മുറ്റത്ത് ഒരു ഓരത്തായി വല്യ സ്റ്റേജ് കെട്ടിയിരുന്നു… ഡാൻസ് കളിക്കാൻ വേണ്ടി ഒരുങ്ങുന്ന തിരക്കിൽ ആണ് നിലയും കസിൻസും…
?വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ…
നിൻ മൊഴി മാരനണഞ്ഞില്ലേ…
കൺ മുന കൊണ്ട് കറക്കീലേ
സ്നേഹം കൊണ്ട് മയക്കീലേ…
കണ്ണിൽ ചന്ദ്ര നിലാവല്ലേ..
ഞാനും കണ്ട് കൊതിച്ചില്ലേ..
ആരും നോക്കി ഇരുന്നീടും
ആളൊരു സുന്ദരനാണല്ലേ..?
പരിസരം ആകെ അലയടിച്ച ഗാനത്തിൽ നിലയും കൂട്ടരും ചുവട് വെച്ചു…ആളുകൾ മുഴുവനും അവരുടെ നൃത്തം ആസ്വദിച്ചിരുന്നു…എല്ലാവർക്കും പിറകിലായി തന്റെ പെണ്ണിനെ മാത്രം കണ്ണിൽ നിറച്ച് ചിരിയോടെ കൈകൾ മാറിൽ പിണച്ച് വെച്ച് അനന്തനും…!!
“ഡാൻസ് കൊള്ളായിരുന്നുട്ടോ…”സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ പരിചയക്കാറിൽ ആരോ പറഞ്ഞതും അവർക്ക് ഒന്ന് ചിരിച്ച് കൊടുത്ത് അവൾ ഇട്ടിരുന്ന ലഹങ്ക അല്പം ഉയർത്തി പിടിച്ച് അകത്തേക്ക് നടന്നു…
റൂമിൽ കയറി കതകടച്ച് നിലത്തേക്ക് ഊർന്നിരുന്നു… ഇതുവരെ പിടിച്ച് വെച്ച കണ്ണുനീർ പുറത്തേക്ക് ഒഴുകി… വാ പൊതിഞ്ഞ് പിടിച്ച് കൊണ്ടവൾ ഉള്ളിലെ വേദന ഒന്ന് അടങ്ങുവോളം കരഞ്ഞ് തീർത്തു… നേരം ഒരുവിധം ആയെന്ന് തോന്നിയതും കണ്ണുകൾ അമർത്തി തുടച്ച് മുഖം കഴുകാൻ ബാത്റൂമിലേക്ക് കയറിയതും പിറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി…
തന്നെയും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അനന്തനെ കണ്ടതും ഉള്ളം കിടന്ന് വിറക്കാൻ തുടങ്ങി… വെറുതെ എങ്കിലും ചുറ്റും ഒന്ന് കണ്ണുകൾ പായിച്ചു… അച്ഛനെ വിളിക്കാൻ നാവ് ചലിപ്പിച്ചെങ്കിലും തൊണ്ടയിൽ തന്നെ ശബ്ദം തങ്ങി കിടക്കുന്നത് പോലെ തോന്നി അവൾക്ക്…
“ഒത്തിരി ഇഷ്ട്ടായിരുന്നോ ന്റെ കുട്ടിക്ക് ഹർഷനെ…?!”സൗമ്യമായിരുന്നു ആ ശബ്ദം… ഒട്ടും ആലോചിക്കാതെ അവൾ മിഴികൾ താഴ്ത്തി അതെയെന്ന് തലയനക്കി… കണ്ണുകൾ വീണ്ടും പെയ്ത് തുടങ്ങി….
അനന്തൻ അവൾക്ക് അരികിൽ വന്ന് അരയിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി… ആ മുഖം എടുത്ത് അവന്റെ നെഞ്ചിൽ അമർത്തി വെച്ചു… നില ഞെട്ടി പിടഞ്ഞ് കൊണ്ട് അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും അനന്തന്റെ ബലത്തിന് മുന്നിൽ വെറും നിഷ്ഫലം ആയിരുന്നു എല്ലാം…
“എന്റേതാ നീ…!!ഒരാൾക്കും വിട്ട് കൊടുക്കില്ല ഞാൻ…!!”നെറ്റിയിൽ എണ്ണമറ്റ ചുംബനങ്ങൾ വീണുടഞ്ഞു… നിലയുടെ കണ്ണുകൾ കൂടുതൽ ശക്തിയോടെ നിറഞ്ഞൊലിക്കാൻ തുടങ്ങി…
“വീടോ ന്നേ…” അവന്റെ സാമീപ്യം അവളിൽ വല്ലാതെ അസ്വസ്ഥത നിറച്ചതും ദയനീയ ഭാവത്തോടെ നില ചോദിച്ചു…
“ന്റെയാ… വേറാരും ഈ മനസ്സിൽ വേണ്ടാ… ഉണ്ടായിട്ടും കാര്യല്ല പെണ്ണേ… ഈ മനസ്സിൽ അനന്തൻ മാത്രമേ ഉണ്ടാവാൻ പാടു… അത് ഇനി ഇഷ്ടപ്പെട്ടായാലും ശെരി കഷ്ട്ടപെട്ടായാലും ശെരി…”പറഞ്ഞ് തീർന്നതും ചുണ്ടിന്റെ ഓരത്ത് ഒന്ന് ചുംബിച്ച് കൊണ്ട് മൃദുവായി ഒന്ന് കടിച്ച് കൊണ്ടവൻ വേഗത്തിൽ തിരിഞ്ഞ് നടന്നു…
സ്വപ്നലോകത്ത് എന്നപോലെ ആയിരുന്നു നില… ഒരു ശില കണക്കെ അങ്ങനെ തന്നെ നിന്നു… വാതിലിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടപ്പോൾ ആണവൾ ഞെട്ടിയത്… കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് വാതിൽ തുറന്നു…
“എന്താ നിലക്കുട്ടി ഇതിനകത്ത് പണി… നീ വന്നേ അവിടെ നിന്റെ മാമന്മാരെ മക്കളൊക്കെ പാട്ടും കൂത്തും തുടങ്ങി…”അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് പോവാൻ നിന്ന അമ്മയുടെ കയ്യിൽ നിന്നും കൈകൾ വേർപ്പെടുത്തി കൊണ്ടവൾ ബെഡിൽ ചെന്ന് കിടന്നു…
“നിക്ക് വയ്യമ്മേ… ഞാൻ ഒന്ന് കിടക്കട്ടെ…”ശബ്ദം ഇടറിയിരുന്നു… ചേച്ചി പോവുന്നതിൽ ഉള്ള സങ്കടം ആവും എന്ന് കരുതി അമ്മ അവൾക്ക് അരികിൽ ചെന്ന് അരുമയോടെ തലയിൽ ഒന്ന് തലോടി കഴുത്തറ്റം പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് ഇറങ്ങി…
“എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ… കൊന്ന് തരാവോ ഒന്ന്… നിക്ക് മടുപ്പ് തോനുന്നു ദേവ്യേ…”ഉള്ളിൽ പരിഭവം നിറച്ച് കൊണ്ടവൾ വിങ്ങി പൊട്ടി… കരച്ചിലിനിടയിൽ എപ്പോഴോ അവൾ ഉറക്കിൽ പെട്ടിരുന്നു…
ആരുടെ ഒക്കെയോ ഉയർന്ന് കേൾക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്… ഇന്നലെ ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ കണ്ണുകൾക്ക് വല്ലാത്ത തളർച്ച… തല വെട്ടിപൊളിയുന്നത് പോലെ ഉണ്ട്…
പരന്ന് കിടക്കുന്ന മുടി മണ്ടയിലേക്ക് വാരി കെട്ടി കൊണ്ട് അവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി… കറുപ്പിൽ വെള്ളക്കരയുള്ള ദാവണി ഉടുത്തു… കണ്ണിലെ തളർച്ച അറിയാതെ ഇരിക്കാൻ കരിമഷി നീട്ടി എഴുതി…കഴുത്തിൽ ഒരു മുല്ലമൊട്ട് മാലയും അതിന് യോചിച്ച ഒരു സ്റ്റഡ് കാതിലും അണിഞ്ഞു…
മുടി മുന്നിൽ അല്പം ബോബ് ചെയ്ത് രണ്ട് സൈഡിൽ നിന്നും മുടി എടുത്ത് ക്ലിപ്പ് ചെയ്ത് പരത്തി ഇട്ടു… നെറ്റിയിൽ കറുത്ത ഒരു കുഞ്ഞ് പൊട്ടും… കതക് തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ഏകദേശം എല്ലാവരും റെഡി ആയിട്ടുണ്ട്… നേരെ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു…
ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ് ആള്… ബാംഗ്ലൂരിൽ പഠിച്ചത് കൊണ്ട് തന്നെ ചേച്ചിയുടെ ഫ്രണ്ട്‌സ് തന്നെ ഉണ്ടായിരുന്നു ഒരുക്കാനും എല്ലാം… തന്നെ കണ്ടതും ചിരിയോടെ അടുത്തേക്ക് വന്നു…
“തല വേദന കുറവോണ്ടോടി…”മുഖത്ത് കൈ വെച്ച് സ്നേഹത്തോടെ ചോദിച്ചതും കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി… പിന്നെ അങ്ങോട്ട് രണ്ടുപേരും കെട്ടിപിടിച്ച് ഒരു ഒന്നൊന്നര കരച്ചിൽ ആയിരുന്നു… (ലേ മഞ്ഞ് :ഓഹ് എന്താ സ്ലേഗം?)
കരച്ചിൽ ഒക്കെ ഒരുവിധം കഴിഞ്ഞ് രണ്ടുപേരും ഫോട്ടോ എടുക്കാൻ തുടങ്ങി…
_____________❣️
സദസ്സിനെ വണങ്ങി കൊണ്ട് ഹർഷൻ കല്യാണമേടയിൽ ഇരുന്നു… അല്പം കഴിഞ്ഞ് കഴുത്തിൽ ഹാരവും അണിഞ്ഞ് സർവ്വാഭരണ വിബൂഷിണിയായി നിവ്യയും സദസ്സിനെ വണങ്ങി ഹർഷന് അരികിൽ വന്നിരുന്നു… ഹർഷന്റെ കണ്ണുകൾ നിവ്യയിൽ തന്നെ ആയിരുന്നു…
കൊട്ടും മേളവും ഉയർന്നു… സദസ്സിലെ ജനങ്ങൾ പൂക്കൾ വധുവരന്മാർക്ക് നേരെ എറിഞ്ഞു… മഞ്ഞചരടിൽ കോർത്ത താലി ഹർഷൻ നിവ്യയുടെ കഴുത്തിൽ കെട്ടി…കൈകൾ കൂപ്പി കണ്ണുകൾ അടച്ച് അവന് വിധേയമായി നിവ്യ ഇരുന്നു…
തന്റെ പ്രണയം…!!നിലയുടെ ഹൃദയം അലറി വിളിച്ചു… കണ്ണീരോടെ അവൾ പിറകിലേക്ക് വലിഞ്ഞു… ബലിഷ്ടമായ കൈകൾ അവളെ ചുറ്റിവരിഞ്ഞു… പിടച്ചിലോടെ അവൾ മിഴികൾ ഉയർത്തി നോക്കി… പ്രണയത്തോടെ തന്നെ നോക്കുന്ന അനന്തൻ…
ഭദ്രന്റെ അധരങ്ങൾ നിലയുടെ മുഖം ആകെ ഓടി നടന്നു… ചുണ്ടിൽ അമർത്തി ചുംബിച്ച് കൊണ്ടവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു…
“ന്റെയാ നീ… ന്റെ മാത്രം… വെറുപ്പോടെ ആണെങ്കിലും എന്റെ പെണ്ണ് എന്നെ മാത്രം ആലോചിച്ചാൽ മതി… വേറാരും ഈ മനസ്സിൽ വരരുത്…” കാതോരം മെല്ലെ മൊഴിഞ്ഞ് കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി… അവൻ പോവുന്നതും നോക്കി ദേഷ്യത്തോടെ അവൾ ചുണ്ടിൽ കൈകൾ കൊണ്ട് തുടച്ച് കൊണ്ടിരുന്നു…
തുടരും…..
Vector…mwuthee…
Evideyado…
kure ayallo kanditt…nxt part ennu tharum…katta waiting aaneee
Exam project കോപ്പ് കോടചക്രം എല്ലാംകൂടിയായി തിരക്കായി പോയി
മൊത്തത്തിൽ ഒരു സിംഗിൾ പാർട്ട് ആയി ഇടാം
Sneham
Superb
❤❤❤❤
Waiting for the next part❤
Next part enn varum
അടിപൊളി..നില അനന്തൻ്റെ സ്നേഹിക്കുന്നു തോന്നുന്നു….അല്ലേ..
Waiting for next part…❤️❤️
Sidh ???
Wait ചെയ് 2 days
Cool ✌
????????????????????????????????
Ith ingalude stoy allaaalo?,ee story njan vayichikk
Ford❤❤
തനിക്കും പ്രേവേശനം ഇല്ല ???
Brw next part enna
Ith ingale story allaaalo.ee story njan vayichath aaan?
എങ്കിൽ തനിക്ക് ഇവിടെ പ്രേവേശനം ഇല്ല ❤❤❤❤❤??
ആഗ്രഹിച്ച പുരുഷൻ സ്വന്തം ചേച്ചിക്ക് സ്വന്തവും എന്നാൽ പുറമേ പരുക്കനായ എന്ന് തോന്നിക്കുന്ന അനന്തൻ നിലയുടെ പിന്നാലെ തന്നെയും കൊള്ളാം ഒരു വ്യത്യസ്തമായ കഥ. പരുക്കനെന്ന് തോന്നിപ്പിക്കുന്നവൻ അത്ര തരം താന്നവനല്ല എന്ന ഒരു ധ്വനിയുണ്ടോ എന്ന് സംശയിക്കുന്നു.
Yes
Ithum vayikan resam ulla cheriya oru kadhaya
♥♥♥♥Adutha part pettenn tharumo♥♥♥♥
Hashir ❤❤❤❤
നോകാം 2 days
❤❤❤
Story lover ??❤
Vector adipoli…ante kadhakal okke allenkillum super alle
RkD ??????????
????
ST????
അപ്പോൾ അനന്തൻ ആണോ ഇതിലെ നായകൻ…
നിധിഷ് ??????
ആാാ ആർക്കറിയാം ❤
കൊള്ളാം.തുടക്കം നന്നായിട്ടുണ്ട്.?
Nitin??????
?????
?????????mridul?????