ഹൃദയരാഗം 25 [Achu Siva] 1023

ഹൃദയരാഗം 25

Author : അച്ചു ശിവ | Previous Part

 

 

പുറത്തെങ്ങും ആരെയും കാണുന്നില്ല…. അവളൊരു സംശയത്തോടെ അവിടെയാകെ നോക്കി…. വാതിലുകളും, ജനലുകളും എല്ലാം തന്നെ അടഞ്ഞു കിടക്കുന്നു….

അവളിൽ ചെറിയ ഒരു നിരാശ ഉടലെടുത്തു….

 

വാസുകി മുന്നോട്ട് ചെന്നു കോളിങ് ബെൽ അമർത്തി…. ആരുടെയും അനക്കമില്ല….

വീണ്ടും ഒരു തവണ കൂടി നോക്കി…. അപ്പോഴും നിരാശ തന്നെ ഫലം….

 

ഛേ…. ഇവിടെ ഉള്ളവരെല്ലാം എവിടെ പോയി….

അവൾ പിറുപിറുത്തു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി…..

 

വീടിനു ചുറ്റും നടന്നു നോക്കി…. അടുക്കള ഭാഗത്തേക്ക്‌ പോയി നോക്കി…. അവിടെയും വാതിൽ പൂട്ടിയിരുന്നു….

അവൾ തിരികേ മുൻവശത്തേക്ക് വീണ്ടും വന്നു…. ഫോൺ വിളിക്കാതെ വരാൻ തൊന്നിയ നിമിഷത്തെ ഓർത്തു അവൾ സ്വയം പഴിച്ചു…. അങ്ങനെ സങ്കടത്തോടെ അവിടെ തന്നെ നിന്നു….

 

” ആരാ ……? “

പുറകിൽ നിന്നും ഒരു ശബ്ദം….

 

എന്തോ ചിന്തയിൽ ആയിരുന്ന വാസുകി ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി….

 

======== ======== ======== ======== ========

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.