ഹൃദയരാഗം 25 [Achu Siva] 1023

” കൊച്ചെന്താ ഈ ആലോചിക്കുന്നേ ?….. അല്ല വിശേഷം ഒന്നും ആയില്ലേ ഇതുവരെ ?…. അതോ രണ്ടു പേരും കൂടി അത്ര രസത്തിൽ അല്ലേ ഇനി ? “….

അവര്‍ പറയാന്‍ വന്നത് പകുതിക്ക് വെച്ച് നിര്‍ത്തി അവളെ നോക്കി….

 

വിശേഷം ആകുമ്പോ ഫോൺ ചെയ്തു അറിയിക്കാം…. അപ്പൊ പലഹാരവുമായി വന്ന മതി…. ഒന്നു പോ തള്ളേ…. ഹോ, നാവ് ചൊറിഞ്ഞു വരുന്നു….

വാസുകി ദേഷ്യം കൊണ്ട് പല്ല് കടിച്ചു കൊണ്ട് പിറുപിറുത്തു….

 

” അല്ല, ഇഷ്ടമല്ലാത്ത കല്യാണം ആരുന്നല്ലോ…. അത് കൊണ്ട് ചോദിച്ചതാ…. പണവും, പ്രതാപവും ഒക്കെ വീണ്ടും വന്നപ്പോ ആപത്തിൽ സഹായിച്ച സ്വന്തം അപ്പച്ചിയേം വീട്ടുകാരെ പോലും വേണ്ടാതായെന്നാ ഞാൻ അറിഞ്ഞത്…. ആണോ കൊച്ചേ?…. പിന്നെ ഇതൊന്നും ഇന്ദു മോളു പറഞ്ഞതല്ല കേട്ടോ “….

അവർ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു….

 

ഉവ്വ്…. അത് എടുത്ത് പറഞ്ഞപ്പഴേ മനസ്സിലായി…. നിങ്ങക്ക് പറ്റിയ കൂട്ട് തന്നെ….

വാസുകി വീണ്ടും മനസ്സിൽ പറഞ്ഞു….

 

” അല്ല, ഇതെന്താ വന്നപ്പോ തൊട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നേ ? “….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.