ഹൃദയരാഗം 25 [Achu Siva] 1023

” പിന്നേ, ഇവിടുത്തെ മഹേഷിനെയും, കൊച്ചിനെയും തമ്മിൽ ചേർത്ത് പലരും പല കഥകളും പറയുന്നതൊക്കെ കേട്ടിട്ടുണ്ട്…. അത് കൊണ്ടാണ് ഇത്ര പെട്ടന്ന് കല്യാണം നടത്തി വിട്ടത് എന്നൊക്കെ “….

അവർ വീണ്ടും പറഞ്ഞോണ്ടേയിരുന്നു….

ഇത് കേട്ട വാസുകി ദേഷ്യത്തോടെ അവരെ നോക്കി….

 

” അയ്യോ…. ഞാൻ പറഞ്ഞതല്ല…. നാട്ടുകാരു പറഞ്ഞു കേട്ടതാ…. എല്ലാവരും എന്നെ പോലെ ശുദ്ധഗെതിക്കാരല്ലല്ലോ മോളേ…. ഞാൻ അതൊന്നും വിശ്വസിച്ചിട്ടില്ല…. കാര്യം കൊച്ചിന് പണ്ട് കുറെ അഹങ്കാരവും, പാവങ്ങളോട് പുച്ഛവും ഒക്കെ ഉണ്ടാരുന്നെങ്കിലും അതൊന്നും ഞാൻ മനസ്സിൽ വെച്ചിട്ടില്ല കേട്ടോ “….

അവർ അവളെ കളിയാക്കുന്ന പോലെ പറഞ്ഞോണ്ട് നോക്കി ചിരിച്ചു….

 

പരട്ട കിളവി…. രാവിലെ ചൊറിയാൻ വന്നേക്കുവാണ്…. ഈ പരദൂഷണ തള്ളയുടെ വായിൽ തന്നെ വന്നു പെട്ടല്ലോ…. പണ്ടത്തെ വാസുകി ആരുന്നെങ്കിൽ ഈ മുറ്റത്ത് കിടക്കണ കല്ലു പെറക്കി ഞാൻ എറിഞ്ഞേനേം…. ഞാനിപ്പോ നന്മയുടെ പാതയിൽ ആയത് നിങ്ങളുടെ തലയുടെ ഭാഗ്യം….

വാസുകി മനസ്സിൽ പറഞ്ഞു ദേഷ്യം കടിച്ചു പിടിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.