ഹൃദയരാഗം 25 [Achu Siva] 1023

” വിനയേട്ടന് കുറച്ചു തിരക്കുകൾ ഉണ്ട്…. ബിസിയാണ്, അതാണ് ഞാൻ ഒറ്റക്ക് വന്നത് “….

അവരുടെ ചോദ്യങ്ങള്‍ കേട്ട് ദേഷ്യം വന്നെങ്കിലും അത്‌ നിയന്ത്രിച്ചു കൊണ്ട് അവള്‍ പറഞ്ഞു….

 

” അല്ല ഞാൻ കരുതി ഇനി അവിടുന്ന് ഉടക്കി വെല്ലോം വന്നതാണെന്ന്…. ഇപ്പോഴത്തെ പെൺപിള്ളാർടെ കാര്യമല്ലേ “…..

അവര്‍ വല്ലാത്തൊരു നോട്ടത്തോടെ അവളെ നോക്കി പറഞ്ഞു….

വാസുകി അത് ഇഷ്ടപെടാത്ത പോലെ നെറ്റി ചുളുക്കി അവരെ നോക്കി….

 

” അല്ലാ…. കൊച്ചിന് ഈ കല്യാണം ഇഷ്ടമല്ലായിരുന്നെന്നോ, വേണ്ട എന്ന് പറഞ്ഞു ബഹളമാരുന്നെന്നോ, പിന്നെ കാശുകാരൻ ആയത് കൊണ്ട് മാത്രം ഒടുവിൽ സമ്മതിച്ചതാണെന്നുമൊക്കെയാണ് ഇവിടെ ചുറ്റുമുള്ളവർ പറയുന്നത്…. തൊട്ടടുത്തു കിടക്കുന്ന ഞങ്ങളെ പോലും കല്യാണം വിളിച്ചില്ലല്ലോ ? “…..

അവർ പുച്ഛം കലര്‍ന്ന ഒരു ചിരിയോടെ പറഞ്ഞു….

 

കേട്ടതൊന്നും ഇഷ്ടപെടുന്നില്ലെങ്കിലും വാസുകി അത് പുറത്തു കാട്ടാതെ ഒരു പുഞ്ചിരിയോടെ നിന്നു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.