അങ്ങനെ എക്സാമിനു ശേഷം മൂന്നെണ്ണവും കൂടി ക്ലാസിനു വെളിയിൽ വന്നു. നന്നായി എല്ലാം പഠിച്ചത് കൊണ്ട് വാസു അസ്സലായി എക്സാം എഴുതിയിട്ടുണ്ട്…. ഗീതുവും അങ്ങനെ തന്നെ…. അഞ്ജനയുടെ കൊസ്ട്യൻ പേപ്പർ ഡിസ്കഷനിൽ നിന്നും രണ്ടെണ്ണവും നൈസ് ആയിട്ട് വലിഞ്ഞു….
അങ്ങനെ അവർ കോളേജിൽ നിന്നും ഇറങ്ങി…. അരുണിനെ കാണാൻ വരുന്നില്ല എന്ന് വാശി പിടിച്ചു നിന്നിരുന്ന ഗീതുവിനെ രണ്ടു പേരും കൂടെ തൂക്കി എടുത്ത് കൊണ്ട് പോയി….
അവർ മൂന്ന് പേരും കൂടി ബസിൽ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാനായി നിന്നു….
റോഡിന്റെ എതിർ വശത്തായി, അല്‍പ്പം മാറി അരുൺ അവർ കാണാമെന്ന് പറഞ്ഞ കോഫി ഷോപ്പിന്റെ മുന്നിലായി കാത്ത് നിൽപ്പുണ്ടായിരുന്നു…. തന്റെ കാറിൽ ചാരി നിന്നു ആരോ ഒരാളോട് സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അവൻ….
ഇവർ വന്ന് ഇറങ്ങിയതോ, റോഡ് ക്രോസ്സ് നില്‍ക്കുന്നതോ ഒന്നും അരുണ്‍ കാണുന്നുണ്ടായിരുന്നില്ല….
അരുണിനെ കണ്ടപ്പോൾ തന്നെ ഗീതുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…. കവിളുകൾ ചുമന്നു…. അവളുടെ കാലുകൾക്ക് വേഗത കുറഞ്ഞു….
മറ്റു രണ്ടു പേരും കാണാതെ ആ ഭാവമാറ്റങ്ങൾ എല്ലാം അവള്‍ മറച്ചു പിടിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????