” എന്നാ ശരി “…..
അതും പറഞ്ഞ് അവൾ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി….
” അല്ല…. ഒന്നു നിന്നേ “….
ആ സ്ത്രീ അവളെ പുറകിൽ നിന്നും വിളിച്ചു….
വാസുകി എന്താണെന്ന ഭാവത്തിൽ അവരെ തിരിഞ്ഞു നോക്കി….
” അല്ല, എന്താ കാര്യം ?…. എന്തെങ്കിലും പ്രേത്യേകിച്ചു ഉണ്ടോ…. അല്ലാ, കല്ല്യാണം കഴിഞ്ഞ ശേഷം കൊച്ചിനെ ഈ ഏരിയായിലോട്ട് കണ്ടിട്ടില്ല അത് കൊണ്ട് ചോദിച്ചതാണേ “….
അവർ അവളെ മുഖം കൂര്‍പ്പിച്ച് സംശയത്തോടെ നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു….
” ഹേയ്…. അങ്ങനെ ഒന്നുമില്ല…. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല…. ഞാൻ വരട്ടെ “….
അവൾ വീണ്ടും തിരിഞ്ഞു നടക്കാൻ ഭാവിച്ചു….
” അല്ല…. കൊച്ചിന്റെ കെട്ടിയോൻ വന്നില്ലേ ?…..എന്താ ഇങ്ങനെ ഒറ്റക്ക് വന്നത്…. കണ്ടിട്ടു ബസ്സിനാണ് വന്നതെന്ന് തോന്നുന്നല്ലോ “….
അവർ വീണ്ടും ഓരോന്ന് തിരക്കിക്കൊണ്ടേയിരുന്നു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????