ഹൃദയരാഗം 25 [Achu Siva] 1023

വാസുകി : ” അങ്ങനെ ഫോണിൽ കൂടി പറയാൻ കഴിയുന്ന കാര്യമല്ല ഇത് അപ്പച്ചി…. അതല്ലേ ഞാൻ ഓടിപിടിച്ചു വന്നത്…. ഈ ആഴ്ച്ച ഒരു ദിവസം ഞാൻ അങ്ങോട്ട് വരാം…. വരുന്നതിനു മുൻപ് ഞാൻ ഒന്നു കൂടി വിളിക്കാം…. എനിക്ക് അപ്പച്ചിയോടു അത്രക്ക് പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയാനുള്ളത്…. ഇനി ഞാൻ അവിടേക്ക് വരുന്നത് ഇന്ദുവെച്ചിക്ക് ഇഷ്ടപെടില്ലേ ? “…..

അവള്‍ ആശങ്കയോടെ ചോദിച്ചു….

 

രുക്മിണി : ” അത് കുഴപ്പമില്ല…. അവൾ ഇവിടെ ഇല്ല…. ആ കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിലേക് ഒന്നു പോയി…. കുറച്ചു ദിവസം കഴിഞ്ഞേ വരൂ “….

അവളെ സമാധാനിപ്പിക്കാനെന്നവണ്ണം അവർ പറഞ്ഞു….

 

വാസുകി : ” എങ്കിൽ ഇപ്പോ ഞാൻ വെക്കുവാണെ അപ്പച്ചി…. വരുന്നതിനു മുൻപ് വിളിക്കാം “….

അവളുടെ സംസാരത്തിലും, വിളിയിലുമെല്ലാം മുമ്പെങ്ങുമില്ലാത്തവിധം സ്നേഹവും, ആത്മാര്‍ത്ഥതയും ഉള്ളതായി അവര്‍ക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു….

 

രുക്മിണി : ” ശെരി…. പിന്നെ വിനയ് മോന് സുഖമല്ലേ ? “….

അവരുടെ ശബ്ദത്തിലെ ശാന്തതയും, സ്നേഹവും തിരിച്ചറിഞ്ഞപ്പോൾ അവള്‍ക്കും ഒരുപാട് ആശ്വാസം തോന്നി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.