രുക്മിണി : ” നിന്നെ എനിക്ക് അറിയാത്തത് ഒന്നുമല്ലല്ലോ നീ അതും അതിനപ്പുറവും ചെയ്യും “….
വാസുകി പറയുന്നതൊന്നും രുക്മിണിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലായിരുന്നു….
വാസുകി : ” അപ്പച്ചിക്കെന്നോട് ദേഷ്യമാണെന്നു അറിയാം…. ആരായാലും ഇങ്ങനെ തന്നെ പ്രതികരിക്കൂ….ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ വിളിച്ചതും “….
വാസുകി ശാന്തമായി പറഞ്ഞു….
രുക്മിണി : ” അതേടീ…. ദേഷ്യം ഉണ്ട്…. നല്ല ദേഷ്യമുണ്ട്…. നിന്റെ സ്വഭാവത്തിന് ഇത്രയൊന്നും പറഞ്ഞാൽ പോരാ…. പിന്നെ എന്റെ ഏട്ടന്റെ മോളായി പോയില്ലേ…. എനിക്ക് അങ്ങനെ അങ്ങ് തള്ളി കളയാൻ കഴിയില്ലല്ലോ എന്തൊക്കെ പറഞ്ഞാലും…. അല്ലാ, എന്താ ഇപ്പോ അപ്പച്ചിയോടു വല്ലാത്ത ഒരു സ്നേഹം ?…. വിളിച്ച കാര്യം പറഞ്ഞില്ലല്ലോ ? “….
അവള്‍ പറഞ്ഞത് ഒട്ടും തന്നെ മുഖവിലയ്ക്കെടുക്കാതെ രുക്മിണി ചോദിച്ചു….
വാസുകി : നിങ്ങൾ കല്യാണം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയോ ?
രുക്മിണി : ” അതിനു ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു, കല്യാണത്തിന് പോയിരുന്നു എന്നൊക്കെ നീ എങ്ങനെ അറിഞ്ഞു ? “….
അവര്‍ തെല്ല് അല്‍ഭുതത്തോടെ ചോദിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????