ഹൃദയരാഗം 25 [Achu Siva] 1023

രുക്മിണി : ” അല്ല…. ഞങ്ങളെയൊക്കെ ഓർമ ഉണ്ടോ ?…. അപ്പച്ചി ആണെന്നത് മറന്നില്ലല്ലോ ഭാഗ്യം…. എന്നെ മറന്നാലും സാരമില്ല, നിന്നോട് വലിയ സ്നേഹം കാണിച്ച ആളല്ലേ എന്റെ ഭര്‍ത്താവ്, നിന്റെ ചിറ്റപ്പൻ…. അങ്ങേരെ പോലും നീ അന്വേഷിച്ചില്ലല്ലോ…. പിന്നെ എന്താ ഇപ്പോ വിളിക്കാൻ തോന്നാൻ…. ഞങ്ങളെ ഒന്നും വേണ്ടേ…. ഇനി അങ്ങോട്ടേക്ക് കേറി പോകരുത് എന്നൊക്കെ ആയിരുന്നല്ലോ കല്പന “…..

നാളുകളായി ഉള്ളില്‍ അടക്കിപ്പിടിച്ച സങ്കടവും, ദേഷ്യവും എല്ലാം രുക്മിണിയില്‍ നിന്ന് പുറത്തേക്ക് വന്നു….

 

വാസുകി : ” ദയവു ചെയ്തു അപ്പച്ചി എന്നെ അതൊന്നും ഓര്മിപ്പിക്കരുത്…. എനിക്കിപ്പോ അതിൽ ഒരുപാട് സങ്കടമുണ്ട് “….

അപ്പച്ചി പറയുന്നത് കേട്ട് ഉള്ള് നൊന്തു കൊണ്ട് വാസുകി പറഞ്ഞു….

 

രുക്മിണി : ” അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയുന്നതല്ലല്ലോ നീ കാട്ടി കൂട്ടിയതൊക്കെ…. ഞാൻ ആദ്യമായി നിങ്ങടെ വീട്ടിലേക്കു വന്നപ്പോഴും, നിങ്ങൾ ഇവിടെ വിരുന്നിനു വന്നപ്പോഴുമെല്ലാം അത്രക്ക് മനോഹരമായിരുന്നല്ലോ നിന്റെ ചെയ്തികൾ ഒക്കെ…. നിന്റെ അച്ഛന്റെ ആകെക്കൂടെ ഉള്ള ഒരു പെങ്ങൾ ആണെന്ന് എങ്കിലും നീ ഓർത്തോ…. ഇല്ലല്ലോ ? “….

രുക്മിണിക്ക് ആ സങ്കടം എത്ര പറഞ്ഞിട്ടും തീരുന്നില്ലായിരുന്നു….

 

വാസുകി : ” ഞാൻ പറഞ്ഞല്ലോ അപ്പച്ചി…. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി “….

വാസു വിഷമത്തോടെ വീണ്ടും പറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.