കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ വീട്ടിലേക്ക് പോയി….അവൾ തന്റെ മൊബൈലും എടുത്തു റൂമിലേക്കും പോയി….
നാളെ എക്സാമിനു ശേഷം അരുണിനെ മീറ്റ് ചെയ്യുന്ന കാര്യത്തെ പറ്റി അഞ്ജുവിനെ ഒന്നും കൂടി ഓർമ്മിപ്പിക്കണോ എന്നവൾ സംശയിച്ചു….
അഞ്ജന വാക്ക് പറഞ്ഞാൽ അത് ചെയ്തിരിക്കും എന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് പിന്നെ അവൾ വിളിക്കാൻ നിന്നില്ല….
അപ്പച്ചിയെ ഒന്നു വിളിച്ചു നോക്കിയാലോ ?…. അവരൊക്കെ മടങ്ങി വന്നിട്ടുണ്ടാകുമോ ?….
അവൾ ഫോണെടുത്തു അപ്പച്ചിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…. പക്ഷേ പെട്ടന്ന് തന്നെ കട്ട് ചെയ്തു….
എന്റെ പേര് കേൾക്കുന്നത് പോലും ഇഷ്ടമല്ല എന്നല്ലേ അന്ന് ഇന്ദുവേച്ചി പറഞ്ഞത്…. അത് സത്യമായിരിക്കുമോ…. ഇനി വിളിക്കുമ്പോള്‍ എന്നോട് ദേഷ്യപെടുമോ ?….
അവൾ ആ ചിന്തയിൽ ഫോണും കൈയിൽ പിടിച്ചു മുറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു….
പണ്ട് താൻ അവരോടൊക്കെ എന്ത് മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത് എന്ന് ആലോചിച്ചപ്പോൾ അവൾക്കു അവളോട് തന്നെ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി….
അപ്പച്ചി ഇനി ദേഷ്യം കാണിച്ചാലും അവരെ കുറ്റപ്പെടുത്താൻ കഴിയില്ല…. എന്ത് പറഞ്ഞാലും സഹിക്കുക തന്നെ എന്ന തീരുമാനത്തോടെ ഒടുവിൽ അവൾ വിളിക്കാൻ തന്നെ തീരുമാനിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????