ഹൃദയരാഗം 25 [Achu Siva] 1023

” ഞാന്‍ ഏകദേശം കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്…. ഒന്നുകൂടി സംസാരിച്ചിട്ട് നിന്നോട് ഞാന്‍ പറയാം “….

അഞ്ജു മറുപടി നല്‍കി….

 

” എങ്കില്‍ ഈ ബുധനാഴ്ച എക്സാം കഴിഞ്ഞ് കാണാന്‍ പറ്റുമോന്ന് നോക്ക് “…..

ഇനി അതിന് ഒരു കള്ളവും പറഞ്ഞ്‌ ഇറങ്ങണ്ടല്ലോ എന്നോര്‍ത്ത് വാസുകി അഞ്ജുവിനോടായി പറഞ്ഞു….

” ആ…. അത് ശരിയാണല്ലോ…. ഞാന്‍ സംസാരിച്ചിട്ട് പറയാടീ “….

അഞ്ജു ഒരു ചിരിയോടെ പറഞ്ഞു….

 

എന്നിട്ട് അഞ്ജു തിരിഞ്ഞ് ഗീതുവിനെ ഒരു കൈകൊണ്ട് ചുറ്റി പിടിച്ചു….

” സോറിടീ മോളേ…. ഞാന്‍ ഇവള് ടെന്‍ഷൻ ആകുന്നതോർത്താണ് നിന്നോട് അപ്പോ അങ്ങനെ ഒക്കെ പറഞ്ഞത്…. നീ ക്ഷമിക്ക്…. പ്ലീസ്..”….

മറ്റേ കൈകൊണ്ട് ഗീതുവിന്റെ താടിയിൽ കൊഞ്ചിച്ചുകൊണ്ട് അഞ്ജു പറഞ്ഞു….

 

” ഒന്ന് പോയേടീ അവിടുന്ന്…. അവളുടെ ഒരു ചോറി…. ഇതാപ്പോ ഇത്ര വലിയ കാര്യം…. അതൊക്കെ എനിക്ക് മനസ്സിലാകും “….

ഗീതു മുഖം കൂര്‍പ്പിച്ച് അഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.