” എന്റെ അഞ്ജു…. നീ വെറുതെ അവളോട് ദേഷ്യപ്പെടേണ്ട ഇനി…. അവള് പറഞ്ഞത് നീയും ചിന്തിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം…. ഞാന്‍ ഇനിയും ടെന്‍ഷന്‍ അടിക്കേണ്ട എന്നോര്‍ത്ത് പറയാത്തതാണെന്നും…. അല്ലേ ? “….
വാസുകി ചോദിച്ചത് കേട്ട് അഞ്ജു ഒന്നും മിണ്ടാതെ തല താഴ്ത്തി….
” ഗീതു പറഞ്ഞത് പോലെ ആ സാധ്യതയും ഉണ്ട്…. ചിലപ്പോള്‍ ഇത് ഉള്ളിന്റെ ഉള്ളില്‍ കിടക്കുന്നത് കൊണ്ടുള്ള പേടി കാരണമുള്ള തോന്നല്‍ മാത്രവും ആകാം…. എന്തായാലും ഇപ്പൊ അത് ആലോചിച്ചു തല പുണ്ണാക്കാനും, പേടിച്ചിരിക്കാനും ഞാനില്ല “….
വാസുകി അഞ്ജുവിന്റെ കൈയില്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു….
അത് കേട്ടപ്പോള്‍ അഞ്ജുവിന്റെ മുഖം തെളിഞ്ഞു….
” ഡീ…. ദേ, അത്രേയുള്ളൂ കാര്യം…. നീ അപ്പച്ചിയോട് എത്രയും പെട്ടന്ന് സംസാരിച്ചിട്ട്, അവർ എന്ന് വരുമെന്ന് നോക്കിയിട്ട് അവരുള്ളപ്പോ പോയി കാണാൻ നോക്ക്…. ഇനി ഒരിക്കല്‍ കൂടി അബദ്ധം പറ്റണ്ട “….
” ഇല്ല…. ഞാന്‍ ഇനി വിളിച്ചു നോക്കിയിട്ടേ പോകൂ…. പറ്റുമെങ്കില്‍ ഈ ആഴ്ച തന്നെ കാണാൻ പറ്റുമോന്ന് നോക്കണം…. നീ അരുണേട്ടനോട് സംസാരിച്ചോ ?…. എന്നാണ് കാണാന്‍ പറ്റുക ? “….
വാസുകി അഞ്ജുവിനോട് ചോദിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????