ഹൃദയരാഗം 25 [Achu Siva] 1024

അതിന്‌ മറുപടി കൊടുക്കാന്‍ അഞ്ജു ഗീതുവിനു നേരെ മുഖം തിരിച്ചു ..

” അവള് പറഞ്ഞത് ശരിയല്ലേ അഞ്ജു “….

വാസുകി തിരിഞ്ഞ് അഞ്ജുവിനോടായി ചോദിച്ചിട്ട് ഗീതുവിനെ ഒന്ന് നോക്കി….

 

ഇപ്പൊ എങ്ങനെ ഉണ്ട് എന്ന മട്ടില്‍ അഞ്ജുവിനെ നോക്കി ചിരിച്ചിട്ട് ഗീതു ഒന്ന് ഗമയിലിരുന്നു ….

അപ്പോഴാണ് അഞ്ജുവിന് മനസ്സിലായത്, അവർ ശബ്ദം താഴ്ത്തിയാണ് പറഞ്ഞിരുന്നതെങ്കിലും വാസുകി എല്ലാം കേട്ടിരുന്നു എന്ന്….

 

” അത്…. അല്ല…. അങ്ങനെ ഉറപ്പൊന്നുമില്ലല്ലോ…. അതാ ഞാന്‍ അങ്ങനെ പറഞ്ഞത് “….

അല്‍പ്പം പരുങ്ങലോടെ അഞ്ജു പറഞ്ഞു….

 

” ഞാനും ആദ്യം ഗീതു പറഞ്ഞത് പോലെ തന്നെയാണ് കരുതിയത്…. പ്രത്യേകിച്ച് ആ വണ്ടി ഒരു ബ്ലാക്ക് ജീപ്പ് പോലുള്ളത് ആണെന്ന് കണ്ടപ്പോള്‍…. അന്ന് അവര്‍ വന്നത് ഒരു ബ്ലാക്ക് സ്കോർപ്പിയോയിൽ ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ “….

ഒരു നിമിഷം വീണ്ടും ആ ഓര്‍മ്മകളിലേക്ക് അവള്‍ പോയി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.