” ശ്ശ്…. അതിന് ഞാന്‍ എന്ത് പറഞ്ഞെന്നാ നീ ഈ പറയുന്നേ “….
കൈ ഞെരിഞ്ഞ വേദനയില്‍ മുഖം ചുളിച്ചു കൊണ്ട് ഗീതു അഞ്ജുവിനോട് ചോദിച്ചു….
” ഒന്നാമതേ അവള് ടെന്‍ഷന്‍ അടിച്ച്, വിഷമിച്ച് ഇരിക്കുകയാണ്…. അതിന്റെ കൂടെ ഇനി ഇതും പറഞ്ഞ് പേടിപ്പിച്ചോ “….
അഞ്ജു അതും പറഞ്ഞു വീണ്ടും ഗീതുവിന്റെ നേരെ കണ്ണുരുട്ടി….
” ഹോ…. വിടെടീ പിശാചേ…. ഞാന്‍ പറഞ്ഞതാണോ കുഴപ്പം…. ആ സാധ്യത തള്ളി കളയാന്‍ പറ്റില്ലല്ലോ…. അതാ ഞാന്‍ പറഞ്ഞത് “….
അഞ്ജുവിന്റെ കൈക്കുള്ളിൽ നിന്നും കൈ വലിച്ചെടുത്തു കുടഞ്ഞുകൊണ്ട് ഗീതു പറഞ്ഞു….
” ഓ…. അവളുടെ ഒരു കണ്ടുപിടിത്തം …. അല്ലെങ്കില്‍ വാ തുറന്നാല്‍ നല്ല വെടിപ്പായി മണ്ടത്തരം പറയുന്നവളാ…. ”
അഞ്ജുവിന് കലി അടങ്ങുന്നുണ്ടായിരുന്നില്ല….
” മണ്ടത്തരം പറയുന്നത് നിന്റെ വല്യമ്മൂമ്മ….ഞാൻ വല്ലോം പറഞ്ഞാലുണ്ടല്ലോ “….
ഗീതു തിരിച്ചു പല്ലു കടിച്ചു കൊണ്ട് പറഞ്ഞു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????