ഹൃദയരാഗം 25 [Achu Siva] 1026

അതുകേട്ട് വാസുകി ഒന്ന് ഞെട്ടിത്തിരിഞ്ഞ് ഗീതുവിനെ നോക്കി…. അവളുടെ മുഖം ആകെ ഒന്ന് വിളറി…. എന്തോ ഭയം വീണ്ടും ഉള്ളിലേക്ക് വന്ന് നിറയുന്ന പോലെ അവള്‍ക്ക് തോന്നി….

 

ഇന്നലെ അങ്ങനെ നടന്നപ്പോള്‍ മുതലേ ഈ ഒരു കാര്യം മനസ്സിലുണ്ടായിരുന്നെങ്കിലും, മനപ്പൂര്‍വ്വം അത് മറന്ന്, അതായിരിക്കില്ല എന്ന്‌ സ്വയം ആശ്വസിക്കുകയായിരുന്നു….

അന്നത്തെ സംഭവങ്ങൾ വീണ്ടും അവളുടെ മനസ്സില്‍ തെളിഞ്ഞു…. നിറഞ്ഞ കണ്ണുകള്‍ അവര്‍ കാണാതിരിക്കാനായി അവള്‍ മുഖം തിരിച്ചു….

 

അഞ്ജുവും അത് കേട്ട് ആകെ അസ്വസ്ഥ ആയിരുന്നു…. അവളുടെ മനസ്സിലും ആ ചിന്ത ഉണ്ടായിരുന്നുവെങ്കിലും അത് പറഞ്ഞ്‌ വാസുവിനെ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കേണ്ട എന്നോര്‍ത്ത് പറയാതെ ഇരുന്നതായിരുന്നു….

വാസുവിന്റെ മുഖവും, ഇരിപ്പും കണ്ടപ്പോള്‍ അവള്‍ ആകെ വല്ലാതായി…. അവള്‍ ഗീതുവിനെ ദേഷ്യത്തോടെ നോക്കി….

 

ഗീതു ഒന്നും മനസ്സിലാകാതെ വാസുകിയേയും, അഞ്ജുവിനേയും മാറി മാറി നോക്കുകയായിരുന്നു….

” നിനക്ക് എന്തിന്റെ സൂക്കേട് ആണ്…. വേറെ ഒന്നും പറയാന്‍ കണ്ടില്ലേ “…..

 

അടുത്തിരുന്ന ഗീതുവിന്റെ കൈ പിടിച്ചു ഞെരിച്ചു കൊണ്ട്, വാസുകി കേള്‍ക്കാത്ത രീതിയില്‍ ശബ്ദം താഴ്ത്തി, പല്ലിറുമ്മി കൊണ്ട് അഞ്ജു പറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.