ഹൃദയരാഗം 25 [Achu Siva] 1023

” ഏ…. എന്താ നീ പറയുന്നത് “….

അഞ്ജുവും, ഗീതുവും ഒരുമിച്ച് അവളുടെ മുഖത്തേക്ക് നോക്കി….

 

” അതല്ലടീ…. ഞാന്‍ അപ്പോള്‍ കരുതിയത് എന്റെ പുറകെ പിന്തുടരുന്നതാണെന്ന് തന്നെയാണ്…. പിന്നെ വിനയേട്ടൻ പറഞ്ഞപ്പോ മുതലാണ് ഈ സംശയം “….

വാസു ഇപ്പോഴും ഒരു നിഗമനത്തില്‍ എത്താനാവാതെ കുഴങ്ങി….

 

” ഡീ…. എനിക്കും തോന്നുന്നത് നിന്റെ വിനയേട്ടൻ പറഞ്ഞതാവും ശരിയെന്നാണ്…. അങ്ങനെ ആര് പിന്തുടരാനാണ് നിന്നെ…. അവര് വല്ല വീടും തപ്പി വന്നതാവും “….

അഞ്ജു സമാധാനിപ്പിക്കാനെന്ന പോലെ അവളോട് പറഞ്ഞു….

” മ്മ്…. ആവും “…..

അതും പറഞ്ഞ് വാസു ഒന്ന് നെടുവീര്‍പ്പിട്ടു….

 

” അല്ല…. ഇനി ആ നവീന്‍ എങ്ങാനും ആണോ ? “….

അതുവരെ അവര്‍ പറയുന്നതെല്ലാം കേട്ട് നഖവും കടിച്ചിരുന്ന ഗീതു പെട്ടന്ന് ചോദിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.