ഹൃദയരാഗം 25 [Achu Siva] 1023

ഈ സമയം പുറത്തു നിന്നും അകത്തേക്ക് കയറി വരുകയായിരുന്നു വിനയ്…. അവളുടെ കഴിപ്പ് കണ്ടു ഡോറിന്റെ അടുത്തായി അയാൾ നിന്നു….

 

ഈ ഒരു സ്വഭാവത്തിന് മാത്രം ഏതായാലും ഒരു മാറ്റവും വന്നിട്ടില്ല….ഭാഗ്യം….

വിനയ് അതോർത്തു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു….

 

” നീ എന്താ പതിവില്ലാതെ ഈ ചായ കുടിക്കണ ടൈമിൽ ചോറു കഴിക്കുന്നത് വാസുകി ? “….

ആർത്തിയോടെ കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന വാസുകിയോടു വിനയ് ചോദിച്ചു….

ഇത് കേട്ട വാസുകി പ്ലേറ്റിൽ നിന്നും തല പൊക്കി അയാളെ നോക്കി….

 

” അത് പിന്നെ…. എനിക്ക് വിശന്നു…. അത് കൊണ്ട് കഴിച്ചു…. അത്രേ ഉള്ളൂ “….

അവൾ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു….

 

” അല്ല കണ്ടിട്ട് പട്ടിണി കിടന്ന പോലെ ഉണ്ട്…. നിന്റെ ഫ്രണ്ട് നിനക്ക് ഫുഡ്‌ ഒന്നും തന്നില്ലേ ? “….

അത് കേട്ട വാസുകി പെട്ടന്ന് ഒന്നു വല്ലാതായി…. എങ്കിലും അവൾ അത് പെട്ടന്ന് തന്നെ ഒളിപ്പിച്ചു….

105 Comments

  1. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.