” വാസുകി “….
അവരുടെ ചോദ്യം കേട്ട വാസുകി മറുപടി നൽകി….
” ആ…. അത് തന്നെ…. എനിക്കങ്ങോട്ട് ആദ്യം കണ്ടിട്ട് പിടി കിട്ടിയില്ല കേട്ടോ…. അതെങ്ങനാ ഇവിടുള്ള സമയത്ത് കൊച്ച് ഈ വീടിന്റെ വെളീലോട്ട് പോലും ഒന്നു ഇറങ്ങിയിട്ടില്ലല്ലോ…. പിന്നെ എന്നോ കണ്ട ഒരു ഓർമ്മയേ ഒള്ളൂ “….
അവർ ചെറിയ നീരസത്തോടെ പറഞ്ഞു …
” അല്ല…. ഇവിടെ ആരും ഇല്ലേ ?…. എല്ലാരും എവിടെ പോയെന്നു വല്ലതും അറിയുമോ ? “….
അവരുടെ സംസാരം മൈൻഡ് ചെയ്യാതെ വാസുകി ചോദിച്ചു….
” ആ…. അത് ഇവിടുത്തെ മഹേഷിന്റെ അച്ഛന്റെ ബന്ധത്തിലുള്ള ആരുടെയോ കല്യാണമാണ്…. അതിനു എല്ലാവരും കൂടി പോയേക്കുവാ.സ്ഥലം അറിയില്ല.. ദൂരെ എവിടെയോ ആണെന്ന് തോന്നുന്നു …. ഇന്ന് രാവിലെയാ പോയത് “….
അവർ അവളെ മൊത്തത്തില്‍ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു….
” ശ്ശേ…. മണ്ടത്തരം ആയി പോയി ഒന്നും ആലോചിക്കാതെ ചാടി പുറപ്പെട്ടു വന്നു, വിളിച്ച് ചോദിച്ചിട്ട് വന്നാല്‍ മതിയായിരുന്നു “….
അവൾ അവിടെ നിന്നു പിറു പിറുത്തു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????