അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു….
വേണ്ട ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട…. ചിന്തിക്കാൻ ഇപ്പോ തന്നെ ധാരാളം ഉണ്ട്….ഇനി ഇതും കൂടെ വേണ്ട….
അവള്‍ സ്വയം പറഞ്ഞ് പഠിപ്പിക്കാന്‍ നോക്കി….
വിശന്നിട്ട് മനുഷ്യന്റെ വയറു കത്തുന്നു…. അപ്പച്ചിയെ കാണാത്ത ആ സങ്കടത്തിലും, ബസ്സ് കിട്ടാൻ വൈകിയത് കൊണ്ട് ലേറ്റ് ആകുമെന്ന് കരുതിയും ഉച്ചയ്ക്ക് ഒന്നും കഴിക്കാന്‍ പറ്റിയില്ല…. കുളി കഴിഞ്ഞു ആദ്യം എന്തെങ്കിലും ഒന്നു കഴിച്ചിട്ടേ ഉള്ളൂ ബാക്കി അന്വേഷണമൊക്കെ….
ആ ചിന്തയിൽ അവൾ ബെഡിൽ നിന്നും എഴുന്നേറ്റു മുൻപോട്ട് നടന്നു….
ഹോ എന്തൊരു വേദന…. എനിക്കെന്തിന്റെ കേടായിരുന്നു…. അപ്പച്ചിയെ ഒന്നു വിളിച്ചിട്ട് പോയിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഞൊണ്ടി കളിക്കേണ്ടി വരില്ലായിരുന്നു….
അവൾ വേഗത്തിൽ കുളി കഴിഞ്ഞ്, വിരല് ചതഞ്ഞ ഭാഗത്ത് അല്‍പ്പം ഓയിന്‍റ്മെന്‍റ് പുരട്ടി തടവിയിട്ട് താഴേക്ക് വന്നു…. നേരെ കിച്ചണിലേക്ക് വെച്ചു പിടിച്ചു….
എന്റമ്മേ…. വിശപ്പ് കാരണം കണ്ണു കാണുന്നില്ല….
അവൾ ചോറും കറികളും ഒക്കെ എടുത്ത് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു…. എന്നിട്ട് വിളമ്പി കഴിക്കാൻ തുടങ്ങി….
വിശപ്പു മൂത്താൽ പിന്നെ വാസൂനെ പിടിച്ചാൽ കിട്ടില്ല…. ഒന്നും നോക്കിയില്ല വാരി വലിച്ചു തിന്നാൻ തുടങ്ങി….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????