ഹൃദയരാഗം 25 [Achu Siva] 1026

വലിഞ്ഞു മുറുകിയ അവന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു ഭാവം ആയിരുന്നു…. അവന്‍ ഫോണ്‍ കൈയിലെടുത്ത് ആരെയോ വിളിക്കാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി….

 

======== ======== ======== ======== ========

 

മുകളിൽ തന്റെ റൂമിൽ എത്തിയ വാസുകി നിരാശയോടെ തന്റെ കൈയിലുള്ള ബാഗ് ടേബിളിലേക്ക് വെച്ചു….

ഒരു തളർച്ചയോടെ അവൾ ബെഡിലേക്ക് ഇരുന്നു….

 

അത്രയും ദൂരം യാത്ര ചെയ്തതും, വിശപ്പും, കാലിന്റെ വേദനയും എല്ലാം കൂടി അവളെ ആകെ ക്ഷീണിതയാക്കിയിരുന്നു….

ഛെ…. ഇന്നാരെയാണാവോ കണി കണ്ടത് ?…. വെറുതെ ആ പരദൂഷണ തള്ളയുടേയും, ഇന്ദുവേച്ചിയുടേയും വായിൽ ഇരിക്കുന്നത് കേൾക്കുവേം ചെയ്തു, കാലും തട്ടി ചതഞ്ഞു എന്നല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല….

 

കള്ളം പറഞ്ഞു ഇറങ്ങിയതല്ലേ…. ഇത്രയല്ലേ ഉണ്ടായുള്ളൂ….

അവൾ നെടുവീർപ്പിട്ടു….

 

എന്നാലും ആ വണ്ടി…. അതെന്തിനാ എന്റെ പിറകെ വന്നത് ?…. ഇനി വിനയേട്ടൻ പറഞ്ഞത് പോലെ ഏതെങ്കിലും വീട് തിരക്കി വന്നതാകുമോ ?…. അതോ ഇനി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.