” സാരമില്ല വിനയേട്ടാ…. ഞാന്‍ തന്നെ പൊക്കോളാം…. അത്ര വലിയ കുഴപ്പം ഒന്നുമില്ല…. കുളിച്ച് കഴിഞ്ഞ് ഞാന്‍ ആ ഓയിന്‍റ്മെന്റ് പുരട്ടിക്കോളാം “….
പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ അവള്‍ പറഞ്ഞു….
അതുകേട്ട് വിനയ് യുടെ മനസ്സില്‍ എന്തെന്നില്ലാത്ത വേദന വന്നു നിറഞ്ഞു…. പറയേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നി…. മറുപടി ഒന്നും പറയാതെ അയാള്‍ ആ സോഫയിലേക്ക് ഇരുന്നു….
വിനയ്നെ ഒന്നുകൂടി നോക്കിയശേഷം അവള്‍ മുറിയിലേക്ക് നടക്കാൻ തുടങ്ങി…
പെട്ടന്ന് എന്തോ ആലോചിച്ച ശേഷം, അടുക്കളയുടെ ഭാഗത്തേക്ക് ഒന്ന് നോക്കി….
അവള്‍ അടുക്കളയുടെ വശത്തേക്ക് നോക്കുന്നത് കണ്ട് വിനയ് അവളോടായി പറഞ്ഞു….
” ശാരദാമ്മ കുറച്ച് നേരത്തെ പോയി ഇന്ന്…. വീട്ടിലെന്തോ അത്യാവശ്യം “….
അതുകേട്ട് വീണ്ടും തല കുലുക്കി കൊണ്ട് അവള്‍ മുറിയിലേക്ക് പോകാനായി സ്റ്റെപ്പിന്റെ അടുത്തേക്ക് നടന്നു….
” കമ്പൈയിൻ സ്റ്റഡി കഴിഞ്ഞോ ? “….
വിനയ് പെട്ടെന്ന് അവളോട് ചോദിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????