തന്റെ സ്ഥിരം ശൈലിയിൽ അയാൾ പണ്ടത്തെപ്പോലെ അവളോട് കയര്‍ക്കാൻ തുടങ്ങി…. കുറുമ്പും, കുസൃതിയും മാത്രം നിറഞ്ഞു നിന്നിരുന്ന ആ പഴയ വാസുകിയല്ല തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അല്പസമയം അവൻ മറന്നു പോയിരുന്നു….
അതുകേട്ട് അവള്‍ അവനെ മുഖമുയര്‍ത്തി ഒന്ന് നോക്കി….
അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ വിനയ്ക്ക് അത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി…. എന്നാല്‍ അത് പുറമേക്ക് കാണിക്കാതെ ശാന്തമായി അവന്‍ അവളോട് ചോദിച്ചു…..
” നല്ല വേദന ഉണ്ടോ വാസുകി ?…. മുറിവ് വല്ലോം ഉണ്ടോ ? “….
” ഇല്ല വിനയേട്ടാ…. അങ്ങനെ മുറിഞ്ഞിട്ടൊന്നുമില്ല “….
അതും പറഞ്ഞ് അവള്‍ വീണ്ടും നടക്കാൻ തുടങ്ങി….
” ഞാന്‍ വേണമെങ്കില്‍ മുറിയിലേക്ക് ആക്കി തരാം…. അവിടെ അന്നത്തെ ആ ഓയിന്‍റ്മെന്റ് ഇരുപ്പില്ലേ…. അത് പുരട്ടിയാൽ വേദന പെട്ടന്ന് മാറും “…..
അതും പറഞ്ഞ് വിനയ് അവളുടെ മുഖത്തേക്ക് നോക്കി….
തെല്ല് ഒരു അത്ഭുതത്തോടെ അവള്‍ വിനയ്നെ നോക്കി…. ഒരു വേദന നിറഞ്ഞ ചിരി അവളുടെ മുഖത്ത് വിരിഞ്ഞു….
എന്നാൽ അവള്‍ ഒരു പുച്ഛത്തോടെ ചിരിക്കുന്നതായാണ് അയാൾക്ക് തോന്നിയത്….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????