” അമ്മേ…. ”
കാലില്‍ ആ വേദന പെട്ടന്ന് കുത്തി കയറുന്ന പോലെ തോന്നി അവള്‍ക്ക്…. കണ്ണുകള്‍ ഇറുക്കി ആ വേദന കടിച്ചു പിടിച്ചെങ്കിലും, അറിയാതെ ആ വിളി അല്‍പ്പം ഉച്ചത്തില്‍ വെളിയിലേക്ക് വന്നു….
” എന്താ ?…. എന്തു പറ്റി ? “….
അവളുടെ ആ വേദനയോടെ ഉള്ള വിളി കേട്ട് വിനയ് ഒരു പിടച്ചിലോടെ അവളുടെ അടുത്തേക്ക് എഴുന്നേറ്റു വന്നുകൊണ്ട് ചോദിച്ചു….
കണ്ണ് പതിയെ തുറന്ന് അവള്‍ കാലിലേക്ക് നോക്കി…. കാലിന്റെ വിരലുകള്‍ അവള്‍ വേദന കാരണം മടക്കി പിടിച്ചിരുന്നു….
” എന്താ വാസുകി പറ്റിയത് ? കാര്യം പറ “…..
അവളില്‍ നിന്നും മറുപടി ഒന്നും കാണാഞ്ഞ് വിനയ് അക്ഷമനായി വീണ്ടും ചോദിച്ചു….
” അത്….. വിനയേട്ടാ…. നടന്നപ്പോള്‍ കാലിന്റെ വിരല് ഒന്ന് തട്ടി…. ഇപ്പൊ അറിയാതെ അതിൽ ഒന്ന് ബലം കൊടുത്തു…. അതാ “…..
അവള്‍ അവന്റെ മുഖത്തേക്ക് നോക്കാതെ കാലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു….
” അതെങ്ങനെയാ…. നടക്കുമ്പോ വേറെ വല്ലതും ആലോചിച്ചു നടന്നു കാണും….ഇതുവരെ മര്യാദയ്ക്ക് നടക്കാന്‍ പഠിച്ചില്ലേ നീ…. ഇതിപ്പോ എത്രാമത്തെ തവണയാണ്… മാനത്തു നോക്കി നടന്നാൽ ഇങ്ങനെയിരിക്കും…. വെറുതെയല്ല ഗേറ്റ് കടന്ന് വന്നപ്പോള്‍ മുടന്തി മുടന്തി നടന്നു വന്നത്, അല്ലേ ? “….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????