” അത്…. അത് പിന്നെ ഗേറ്റിന്റെ അടുത്ത് വന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അങ്ങനെ ഒരു വണ്ടി കടന്നു പോകുന്നതായി കണ്ടില്ല…. ഇനി വേറെ എവിടേക്കെങ്കിലും വന്നതാണോ എന്നറിയില്ല “….
അവള്‍ സംശയത്തോടെ പറഞ്ഞു നിര്‍ത്തി….
വാസുകി പറഞ്ഞു കഴിഞ്ഞ് വിനയ് അല്‍പ്പനേരം അവളുടെ മുഖത്തേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ട് ഇരുന്നു….
അവള്‍ ആകെ പേടിച്ചു പോയി എന്ന് വിനയ് ക്ക് മനസ്സിലായി…. ആ പേടിയും, ടെൻഷനും അവളുടെ മുഖത്ത് കാണാന്‍ കഴിയുന്നുണ്ടായിരുന്നു…. മുഖവും,
” നിനക്ക് വെറുതെ തോന്നിയതാകും…. അവർ ഇവിടെ അടുത്ത് എവിടെയെങ്കിലും വന്നതായിരിക്കും…. ഏതെങ്കിലും വീടോ മറ്റോ തപ്പി വണ്ടി ഓടിച്ചതാവും…. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ച് കാട് കയറണ്ട…. പോയി ഒന്ന് ഫ്രെഷ് ആകുമ്പോള്‍ ശരിയാകും “….
വിനയ് അവളെ നോക്കി സമാധാനിപ്പിക്കാനായി വളരെ ശാന്തതയോടെ പറഞ്ഞു….
വിനയ്നെ ഒരു നിസ്സംഗത നിറഞ്ഞ ഭാവത്തോടെ വീണ്ടും നോക്കിയശേഷം, പറഞ്ഞത് മനസ്സിലായി എന്ന മട്ടില്‍ തലയാട്ടി കൊണ്ട് അവള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ തുടങ്ങി….
അറിയാതെ അവള്‍ ആ തട്ടിയ കാലില്‍ ബലം കൊടുത്താണ് എഴുന്നേറ്റ് കാലെടുത്തു മുന്നോട്ടു വെച്ചത്….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????