അകത്തേക്ക് നടക്കുമ്പോഴും താന്‍ അത് ശ്രദ്ധിച്ചില്ലല്ലോ എന്നവൾ ഓര്‍ത്തു….
” ഏതു പിന്നെ “….
വിനയ് വീണ്ടും ചോദിച്ചു….
തന്റെ മനസ്സിലുണ്ടായ തോന്നലിനെക്കുറിച്ചും, ഭയത്തെക്കുറിച്ചും വിനയ്നോട് പറയണോ എന്നവൾ ഒരുനിമിഷം ആലോചിച്ചു….
പിന്നീട് അത് പറയുന്നതാണ് നല്ലതെന്ന് തോന്നി അവൾക്ക്…. അവള്‍ പതിയെ വിനയ് യെ നോക്കിയിട്ട് പറഞ്ഞു തുടങ്ങി….
” അത് പിന്നെ വിനയേട്ടാ…. എന്നെ ആരോ പിന്തുടരുന്നതായി തോന്നി അപ്പൊ….
” പിന്തുടരുന്നതാതി തോന്നിയെന്നോ ?…. ആര് ? “….
വിനയ് ചെറിയ ഞെട്ടലോടെ ചോദിച്ചു കൊണ്ട് സോഫയിൽ ഒന്ന് മുന്നോട്ടു നീങ്ങി ഇരുന്നു….
” അതേ…. ഒരു കറുത്ത ജീപ്പ് മോഡൽ വണ്ടി എന്റെ പിറകേ തന്നെ ഉണ്ടായിരുന്നു “….
വാസുകി അറിയാതെ ആ ചിന്തയിലൂന്നിക്കൊണ്ട് പറഞ്ഞു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????