” സാരമില്ല വിനയേട്ടാ…. ഞാന്‍ കോളേജിൽ പോകുമ്പോഴും, തിരിച്ചു വരുമ്പോഴും ഒക്കെ ഇടയ്ക്കു നടക്കാറുള്ളതല്ലേ “….
അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി, മുഖം വെട്ടിച്ച് കൊണ്ട് ഒരു നിസ്സംഗ ഭാവത്തിൽ അവള്‍ പറഞ്ഞു…..
അത് കേട്ടപ്പോഴും, അവളുടെ ആ നിസ്സംഗ ഭാവം കണ്ടപ്പോഴും, എന്തെന്നില്ലാത്ത ഒരു വിഷമം വിനയ്ടെ മനസ്സിൽ നിറഞ്ഞ് വന്നു….
എന്നാൽ അത് കാര്യമാക്കാതെ വിനയ് വീണ്ടും തന്റെ മനസ്സിൽ ഉള്ളത് ചോദിക്കാന്‍ തീരുമാനിച്ചു….
” നീ എന്താ വന്നപ്പോള്‍ ഗേറ്റിന്റെ അടുത്ത് നിന്ന് ആകെ വെപ്രാളത്തോടെ പുറകോട്ടു തന്നെ നോക്കിക്കൊണ്ട് എന്തൊക്കെയോ കാട്ടിക്കൂട്ടിയിരുന്നത് ? “….
അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് വിനയ് ചോദിച്ചു….
” അല്ല…. അത് പിന്നെ “…..
അവള്‍ എന്തോ പറയാന്‍ വന്നത് പെട്ടന്ന് നിര്‍ത്തി….
അപ്പോ താന്‍ വരുന്നതും, ഗേറ്റിന്റെ അവിടെ വഴിയിലേക്ക് നോക്കി നിന്നതും ഒക്കെ വിനയേട്ടൻ മുകളില്‍ നിന്ന് കാണുന്നുണ്ടായിരുന്നല്ലേ….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????