തിരിഞ്ഞു നോക്കിയ വാസുകി കാണുന്നത് അവളെ തന്നെ ഒരു സംശയ ഭാവത്തിൽ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ ആണ്….
തൊട്ടപ്പുറത്തെ വീട്ടിലുള്ള സ്ത്രീയാണ്…. വാസുകിയെ ശെരിക്കു മനസ്സിലാകാത്തത് കൊണ്ടാവണം അവളെ അടിമുടി നിരീക്ഷിച്ചു കൊണ്ട് മതിലിന്റെ അപ്പുറത്തായി അവർ നിന്നു….
” നീ ഏതാ കൊച്ചേ ? ”
അവർ വീണ്ടും തിരക്കി….
ദൈവമേ, ഇവരെയൊക്കെ ഇപ്പഴാ ഒന്നു ശെരിക്കു കാണുന്നത്…. അതെങ്ങനെ പണ്ട് ഇവിടുള്ളപ്പോൾ ഞാൻ വീട്ടിലുള്ളവരോട് പോലും ശെരിക്കു മിണ്ടിയിരുന്നില്ല, പിന്നല്ലേ അയൽപക്കത്തുള്ളവർ….
ആ ചിന്തയോടെ വാസുകി അവർക്കരികിലേക്ക് നടന്നു ചെന്നു….
അവളെ തൊട്ടടുത്തായി കണ്ടപ്പോ അവർ ഒന്നു ആലോചിച്ചു….
” അല്ല കൊച്ചേ…. നീ ഇവിടുത്തെ രുക്മിണിയുടെ മരിച്ചു പോയ ആങ്ങളയുടെ മകളല്ലേ…. കുറച്ചു നാൾ മുൻപേ ഇവിടെ ഉണ്ടായിരുന്ന……… അല്ല നിന്റെ പേര് എന്തായിരുന്നു ? “….
അവർ ആലോചിക്കുന്ന പോലെ തലയില്‍ കൈ വെച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????