ഹൃദയരാഗം 25 [Achu Siva] 1023

“അല്ല…. എന്തുപറ്റി നീ ആകെ വല്ലാതിരിക്കുന്നത് എന്ന് “….

അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം, എതിര്‍ വശത്തായുള്ള സോഫയിലേക്ക് ഇരുന്നുകൊണ്ട് വിനയ് വീണ്ടും ചോദിച്ചു….

 

” അല്ല…. അത്…. ”

അവള്‍ വാക്കുകള്‍ക്കായി പരതി…. പറയാന്‍ ആലോചിച്ചു വെച്ചിരുന്ന കാര്യങ്ങൾ പോലും മറന്ന് പോയതായി അവള്‍ക്കു തോന്നി….

” മ്മ് ? “….

അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കാണാത്തപ്പോ ചോദ്യ ഭാവത്തില്‍ വിനയ് ഒന്ന് മൂളി….

 

” അല്ല വിനയേട്ടാ…. അത്…. അത് വണ്ടി ഇറങ്ങിയപ്പോ ഇങ്ങോട്ടേക്ക് ഓട്ടോ ഒന്നും കിട്ടിയില്ല…. പിന്നെ ഇങ്ങു വരെ നടന്നു…. അതാ “…..

അവള്‍ മറുപടി പറഞ്ഞിട്ട് വിനയ് യെ ഒന്ന് നോക്കി….

 

” അതാണ്‌ ഇങ്ങനെ വിയര്‍ത്തു കുളിച്ച് തളര്‍ന്നിരിക്കുന്നത്…. എങ്കില്‍ പിന്നെ നിനക്ക് എന്നെ വിളിച്ചാല്‍ പോരായിരുന്നോ “….

വിനയ് അല്‍പ്പം ഈർഷ്യയോടെ ചോദിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.